Friday 28 November 2014

അല്മായശബ്ദം: ഫാ. ബെനഡിക്ട് ഓണംകുളവും മറിയക്കുട്ടിക്കൊലക്കേസും ...

അല്മായശബ്ദം: ഫാ. ബെനഡിക്ട് ഓണംകുളവും മറിയക്കുട്ടിക്കൊലക്കേസും ...:                       ചര്‍ച്ചാസമ്മേളനവും കൂടിയാലോചനയും 2014 നവംബര്‍ 29, ശനിയാഴ്ച 2 പി.എം. മുതല്‍, പാലാ ടോംസ് ചേമ്പര്‍ഹാളില്‍ അദ്ധ്യക്ഷന്...

 "ദുഷ്ടനെ നീതിമാന്‍ എന്ന് വിളിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ "എന്ന വചനപ്രകാരം, പാവം കത്തോലിക്കാസഭ വീണ്ടുവിചാരമില്ലാതെ കാലത്തിന്റെ ശാപം കടംവാങ്ങുന്നത് ചേലല്ല !!

എന്‍റെചെറുപ്പകാലത്ത് ഞാന്‍ കണ്ട ,മറക്കാനാകാത്ത ഒരു സിനിമയാണ് "മറിയക്കുട്ടി കൊലക്കേസ്" ! ഇവിടെയടുത്ത്‌ ഒരു ഷെവലിയാര്‍ വക റബ്ബര്‍ തോട്ടത്തിലും കെട്ടിടത്തിലുമായിരുന്നു അതിന്‍റെ ചിത്രീകരണം ! ഞാനും അത് കാണാന്‍ നാല് കിലോമീറ്റര്‍ നടന്നുപോയി അന്നത്  കണ്ടതോര്‍ക്കുന്നു ! ആ കഥ തന്നെ "മൈനത്തരുവി കൊലക്കേസ്" എന്ന് മറ്റൊരു സിനിമയായി  മലയാളത്തില്‍ ഇറങ്ങി ! കത്തനാരുടെ "അറുകൊല" കാണാന്‍ ആ രണ്ടു സിനിമയും ഞാന്‍ കാണുകയുണ്ടായി !  ആ തിരക്കഥയില്‍ ഇന്നിതാ ഒരു ജോയ്മോനും പരിശുദ്ധപരിവേഷം അണിഞ്ഞ (നാളെ പുണ്ണിയാളനായി രൂപക്കൂട്ടില്‍ കയറാന്‍ എല്ലാ വകുപ്പും തികഞ്ഞ) ഒരു പാതിരിയും കാണുന്നത് കാലത്തിന്റെ കരുണ ഒന്ന്കൊണ്ട് മാത്രമാണ് ! ഇതിന്റെ 'നേരിന്റെ നേരറിയാന്‍' ശ്രമിക്കുന്ന എന്റെ സ്നേഹിതര്‍ക്കു അഭിവാദനങ്ങള്‍ !! "സത്യമേവ ജയതേ"...

Wednesday 26 November 2014

അല്മായശബ്ദം: Dr. Antonyയുടെ കമന്റിന് ഒരു മറുപടി

അല്മായശബ്ദം: Dr. Antonyയുടെ കമന്റിന് ഒരു മറുപടി: ശ്രീ ഫ്രാൻസിസ് റോഷൻ നവംബർ 21, 2014ൽ പ്രസിദ്ധീകരിച്ച ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്ലാ’ എന്ന ലേഖനത്തിന് ശ്രീ സക്കറിയാസ് ...

"കേരളം ഒരു ഭ്രാന്താലയം" എന്ന് സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞത്‌ ഇന്നലെ പോപ്പ് സ്ഥിരീകരിച്ചു ! ഇന്നും കേരളം 'മണ്ടന്മാരുടെ സ്വന്തം നാട്' എന്ന് മനനമുള്ള ആര്‍ക്കും പെട്ടന്ന് മനസിലാകുവാന്‍ ; "കേരളം ഭക്തിക്കു വളക്കൂറുള്ള നല്ല മണ്ണാണെന്ന" പോപ്പിന്റെ വാക്കുകള്‍ നമുക്കെന്നും അപമാനകരമാണ് ! പുതിയ പുതിയ പുണ്ണ്യവാളരെ രൂപക്കൂട്ടിലാക്കി നടായനാടുമുഴുവന്‍ നാല്‍ക്കവലകളില്‍ സിമിന്ടു കൊണ്ടുണ്ടാക്കി സ്ഥാപിച്ചാല്‍ , ഈ ജനം സത്യദൈവത്തെ മറന്നു ഈ രൂപക്കൂടുകളില്‍ അഭയംതേടി, 'ഭക്തി' എന്ന മനസിന്‍റെ 'ഭ്രമം' കാരണം 'കൈക്കൂലിയായി' കയ്യിലിരിക്കുന്ന കാശു (പുരോഹിതധൂര്‍ത്തിനായി) അവിടെ നിക്ഷേപിക്കും ! പോരെ ,റോമിനും പാതിരിപ്പടയ്ക്കും ജീവനകുശാല്‍കൂട്ടാൻ ? !
ഈ പോക്കുപോയാല്‍, റോമാപുണ്ണ്യവാന്മാര്‍ക്കൊപ്പം കേരളത്തിലെ കാക്കത്തൊള്ളായിരം ഇതരസഭകളും ഇതൊരു കലയാക്കിയാല്‍, പുണ്ണ്യസ്ഥലങ്ങള്‍ കൊണ്ടും പുണ്ണ്യവാന്മാരെകൊണ്ടും ഇവിടുത്തെ പാവം ഹിന്ദുക്കള്‍ക്ക് വഴിനടക്കാന്‍ മേലാതാകും !ശ്രീ .ചാക്കോ കളരിക്കലും ശ്രീ. ജോസഫ്‌ മാത്യുവും അവരുടെ ഹൃദയരണത്തില്‍ ചായംചേര്‍ത്തു എഴുതിയ ഈ 'അറിവിന്റെകുറിമാനങ്ങള്‍ ' മനമമുള്ള അച്ചായാ, നീ ഒരുവട്ടമെങ്കിലും വായിച്ചില്ലെങ്കില്‍ ..നിനക്ക് ഹാ..കഷ്ടം !
ധുര്ഭരണം കാരണം സർക്കരുകളെപോലും പിരിച്ചുവിടുന്ന ഈ ആധുനികകാലത്തു, വേണ്ടാതീനവും തോന്യവസവും ദൈവനിന്ദയും ഫാഷനാക്കിയ 'പുരോഹിതമേല്‍ക്കോയ്മയെ' തച്ചുടച്ചില്ലാതെയാക്കുവാന്‍ ഇനിയും അധികം സമയം കാലമെടുക്കില്ല ! അപ്പനല്ലാത്ത പൊട്ടക്കത്തനാരെ 'അപ്പനെന്നു' വിളിക്കാന്‍ നാവിനിയും വിവരമുള്ളവന് വഴങ്ങില്ല ! ഈ നാറ്റകേസുകളെ "തിരുമേനീ "എന്ന് വിളിച്ചിനീ വിവരദോഷികള്‍ പോലും അപമാനിക്കില്ല ! പാപത്തിനെ ഭൂഷണമാക്കി ളോഹയ്ക്കൊപ്പം അണിയുന്ന ഈ വന്കന്മാരെ ജനമിനിയും വന്ദിക്കില്ല..മനസാ നിന്ദിച്ചാലും !
അഭയാക്കേസില്‍ വിധികാത്തിരിക്കുന്ന പുണ്ണ്യജന്മങ്ങളെ ഇനി എന്നാണാവോ പോപ്പ് രൂപക്കൂട്ടിലാക്കുക? ലോകമേ, കണ്ണുചിമ്മരുതെ ..നമുക്ക് കാത്തിരിക്കാം ..

Tuesday 25 November 2014

അല്മായശബ്ദം: Dr. Antonyയുടെ കമന്റിന് ഒരു മറുപടി

അല്മായശബ്ദം: Dr. Antonyയുടെ കമന്റിന് ഒരു മറുപടി: ശ്രീ ഫ്രാൻസിസ് റോഷൻ നവംബർ 21, 2014ൽ പ്രസിദ്ധീകരിച്ച ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്ലാ’ എന്ന ലേഖനത്തിന് ശ്രീ സക്കറിയാസ് ...

ശ്രീ .ചാക്കോ കളരിക്കലും ശ്രീ. ജോസഫ്‌ മാത്യുവും അവരുടെ ഹൃദയരണത്തില്‍ ചായംചേര്‍ത്തു എഴുതിയ ഈ 'അറിവിന്റെകുറിമാനങ്ങള്‍ ' മനമമുള്ള അച്ചായാ, നീ ഒരുവട്ടമെങ്കിലും  വായിച്ചില്ലെങ്കില്‍ ..നിനക്ക് ഹാ..കഷ്ടം !

ധുര്ഭരണം കാരണം സർക്കരുകളെപോലും പിരിച്ചുവിടുന്ന ഈ ആധുനികകാലത്തു, വേണ്ടാതീനവും തോന്യവസവും ദൈവനിന്ദയും ഫാഷനാക്കിയ 'പുരോഹിതമേല്‍ക്കോയ്മയെ' തച്ചുടച്ചില്ലാതെയാക്കുവാന്‍ ഇനിയും അധികം സമയം കാലമെടുക്കില്ല ! അപ്പനല്ലാത്ത പൊട്ടക്കത്തനാരെ 'അപ്പനെന്നു' വിളിക്കാന്‍ നാവിനിയും വിവരമുള്ളവന് വഴങ്ങില്ല !                                                                              ഈ നാറ്റകേസുകളെ "തിരുമേനീ "എന്ന് വിളിച്ചിനീ വിവരദോഷികള്‍ പോലും അപമാനിക്കില്ല ! പാപത്തിനെ ഭൂഷണമാക്കി ളോഹയ്ക്കൊപ്പം അണിയുന്ന ഈ വന്കന്മാരെ ജനമിനിയും വന്ദിക്കില്ല..മനസാ നിന്ദിച്ചാലും !

"കേരളം ഒരു ഭ്രാന്താലയം" എന്ന് സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞത്‌ ഇന്നലെ പോപ്പ് സ്ഥിരീകരിച്ചു ! ഇന്നും കേരളം 'മണ്ടന്മാരുടെ സ്വന്തം നാട്' എന്ന് മനനമുള്ള ആര്‍ക്കും പെട്ടന്ന് മനസിലാകുവാന്‍  ; "കേരളം ഭക്തിക്കു വളക്കൂറുള്ള നല്ല മണ്ണാണെന്ന" പോപ്പിന്റെ വാക്കുകള്‍ നമുക്കെന്നും അപമാനകരമാണ് ! പുതിയ പുതിയ പുണ്ണ്യവാളരെ രൂപക്കൂട്ടിലാക്കി നടായനാടുമുഴുവന്‍ നാല്‍ക്കവലകളില്‍ സിമിന്ടു കൊണ്ടുണ്ടാക്കി സ്ഥാപിച്ചാല്‍ , ഈ ജനം ദൈവത്തെ മറന്നു ഈ രൂപക്കൂടുകളില്‍ അഭയംതേടി, 'ഭക്തി' എന്ന മനസിന്‍റെ 'ഭ്രമം' കാരണം 'കൈക്കൂലിയായി' കയ്യിലിരിക്കുന്ന കാശു (പുരോഹിതധൂര്‍ത്തിനായി) അവിടെ നിക്ഷേപിക്കും ! പോരെ ,റോമിനും പാതിരിപ്പടയ്ക്കും കുശാല്‍ !



 ഈ പോക്കുപോയാല്‍, റോമാപുണ്ണ്യവാന്മാര്‍ക്കൊപ്പം കേരളത്തിലെ കാക്കത്തൊള്ളായിരം ഇതരസഭകളും ഇതൊരു കലയാക്കിയാല്‍, പുണ്ണ്യസ്ഥലങ്ങള്‍ കൊണ്ടും പുണ്ണ്യവാന്മാരെകൊണ്ടും ഇവിടുത്തെ പാവം ഹിന്ദുക്കള്‍ക്ക് വഴിനടക്കാന്‍ മേലാതാകും ! അഭയാക്കേസില്‍ വിധികാത്തിരിക്കുന്ന പുണ്ണ്യജന്മങ്ങളെ ഇനി എന്നാണാവോ പോപ്പ് രൂപക്കൂട്ടിലാക്കുക? ലോകമേ, കണ്ണുചിമ്മരുതെ ..നമുക്ക് കാത്തിരിക്കാം ..

Sunday 23 November 2014

അല്മായശബ്ദം: മാപ്പർഹിക്കാത്ത വൈദിക പാപങ്ങൾ

അല്മായശബ്ദം: മാപ്പർഹിക്കാത്ത വൈദിക പാപങ്ങൾ: ഇന്ന് പള്ളികളിൽ നടമാടുന്ന ഓരോ വികൃത നടപടികളെയും ഓരോന്നായി എടുത്ത് അതിലെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കാൻ നമ്മുടെ പപ്പാ കാണിക്കുന്ന ശുഷ്ക്കാന്...

മനുഷ്യര്‍ക്കു "വിശുദ്ധര്‍"പദവി കൊടുക്കുന്ന പരിശുദ്ധപോപ്പും, അദ്ദേഹത്തിന്‍റെ സമകാലീന സഭാപ്രശനങ്ങളുടെ മേലുള്ള ചിന്തകളും സക്കരിയാച്ചായെന്‍ ഇവിടെ കുറിച്ചത്, ഒരാവര്‍ത്തി വായിച്ചു        മനസിലാക്കിയില്ലെങ്കില്‍ നഷ്ടം നമുക്കുതന്നെ എന്ന് ഏവരും അറിഞ്ഞിരിക്കുന്നത് നന്ന് !

"പള്ളികളെന്ന" പേരില്‍ നാടുനീളെ നാട്ടാരുടെ പണംകൊണ്ട് "കള്ളന്മാരുടെ ഗുഹകളാണ്‌" കാലം പണിതിരിക്കുന്നത് ! അവിടെ കള്ളപ്പരീസരും കത്തനാര്‍വൃന്ദവും കൂടി നടത്തുന്ന പകല്‍കൊള്ള നിയന്ത്രിക്കാന്‍ ഒരു                      "സദാചാരപോലീസ്‌യൂണിറ്റ്" ഓരോ പള്ളികളിലും ഉണ്ടാകേണ്ടിയിരിക്കുന്നു! കത്തനാരുടെയും സിന്കിടികളുടെയും തോന്യവാസ പണപ്പിരിവും പണധൂര്‍ത്തും പള്ളിവാഴ്ചയും പാതിരിയുടെ അവിഹിതങ്ങളും അവയെതുടര്‍ന്നുള്ള അയാളുടെ കൂദാശ ചെയ്യാനുള്ള വിലക്കും ഈ യൂണിറ്റു വിധിച്ചു നിയന്ത്രിക്കണം ! പണ്ടത്തെ "പഞ്ചായത്തുരാജ്" പോലെ അല്പമെങ്കിലും വിവരവും വിവേകവും വിശുദ്ധിയും ഉള്ളവാരായിരിക്കണം സദാചാര യൂണിറ്റില്‍ കയറികൂടെണ്ടതും !  എങ്കില്‍ കര്‍ത്താവിനിത്തിരി ആശ്വാസമായി ! .

Saturday 22 November 2014

അല്മായശബ്ദം: ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്...

അല്മായശബ്ദം: ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്...: അടുത്തിടെ ഞാന്‍ ജോണ്സണ്‍ വൈദ്യരെ കണ്ടു. അങ്ങേരെ അങ്ങിനെ വിളിക്കുന്നുവെങ്കിലും അങ്ങേര് വൈദ്യരല്ല; പണ്ടൊരു മെഡിക്കല്‍ റെപ്പായിരുന്നു, ഈ തൃശ്...

പതിനേഴു നൂറ്റാണ്ടായി ലോകത്തെ ബാധിച്ച പുരോഹിതക്രിസ്തീയമതം ഇന്ന് ക്രിസ്തുവിന്റെ ഭാവനയില്നിന്നും ഉപദേശങ്ങളിൽനിന്നും അതിവേഗംബഹുദൂരം അകന്നുപോയെങ്കിലും, പുരോഹിതന്റെ /പാസ്സ്ടരുടെ കൈയ്യില്‍ "ബൈബിള്‍" എന്ന മതഗ്രന്ഥം ഉപയോഗമില്ലാതെ ഇരിപ്പുറച്ചതുകൊണ്ടു, അടിമത്തത്തിലകപ്പെട്ടുപോയ ജനകോടികളില്‍ (ചില  "അല്മായശബ്ദങ്ങളില്‍" കുറേ അല്‍മായരുടെ മുറവിളികൊണ്ട്) ഒരു ആകമാനമാറ്റം ഉണ്ടാകുമെന്ന് ആരും കരുതേണ്ടാ ...



                                     എന്റെ പ്രിയപ്പെട്ട അല്മായശബ്ദം എഴുത്തുകാരേ ,

ഭാരതീയവേദാന്തമതവും ക്രിസ്തുവിന്റെ വചനങ്ങളും ഒന്നാണെന്ന വലിയ സത്യത്തിന്റെ അവബോധം സാധാരണ ജനമനസുകളില്‍ ഉണ്ടാക്കുവാന്‍ നമ്മുടെ കയ്യും കരുത്തും ചിന്തകളും ഇനിയും വീറോടെ ഉപയോഗിക്കണം എന്നാണെന്റെ പ്രാര്‍ത്ഥന !                                          അതിനായി ഒന്നാമതായി ഭാരതീയ ആത്മീയദര്‍ശനം നമ്മുടെ മനസിന്‍റെ കെടാവിളക്കായിരിക്കണം..ഭഗവത്ഗീതാരഹസ്യങ്ങളെ നാം മനസില്‍ ഏറ്റുവാങ്ങണം ,  മഹാഭാഗവതം എന്ന അതിനൂതന ശാസ്ത്രഗ്രന്ഥം നാമിനിയെന്നാളും കരളില്‍ കൊണ്ടുനടക്കണം !  നമ്മുടെ പിതാമഹന്മാര്‍ ഉപേക്ഷിച്ച ഉപനിഷത്തുകളെ ഓരോ മനുഷ്യമനസും  തിരികെ  ഹൃദയംഗണത്തില്‍ എതിരേൽക്കണമെന്നേ എനിക്കീ കലികാലത്തോട് യാചിക്കാനായുള്ളൂ ...

                   "താനും പിതാവും (പ്രകൃതിയും)ഒന്നാകുന്നു" എന്ന ക്രിസ്തുവിന്റെ ആത്മീകജ്ഞാനം ഓരോ മാനസവും സ്വയം അറിഞ്ഞു സദാ കുളിരണിയണം ! വട്ടുപിടിച്ച വട്ടായിമാരുടെ ഉദരത്തിനായുള്ള അധരവ്യായാമത്തില്‍ നാം ഭ്രാമിച്ചുപോകാതെ സ്വയമറിഞ്ഞവരാകണം ! പാപപുണ്യങ്ങള്‍ എന്തെന്നറിയാത്ത പാതിരിപാസ്ടരെ മനസിന്‍റെ പുറമ്കാലുകൊണ്ട് എറ്റിയകറ്റണം ...അങ്ങിനെ നാം ക്രിസ്തുവിനെ അറിഞ്ഞവരും കത്തനാരുടെ ചതിക്കുഴിപ്പള്ളിയില്‍ പോകാത്തവരും ആകുവാന്‍ കാലം കൊതിക്കുന്നു പ്രിയരേ....

Friday 21 November 2014

അല്മായശബ്ദം: ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്...

അല്മായശബ്ദം: ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്...: അടുത്തിടെ ഞാന്‍ ജോണ്സണ്‍ വൈദ്യരെ കണ്ടു. അങ്ങേരെ അങ്ങിനെ വിളിക്കുന്നുവെങ്കിലും അങ്ങേര് വൈദ്യരല്ല; പണ്ടൊരു മെഡിക്കല്‍ റെപ്പായിരുന്നു, ഈ തൃശ്...

"അണ്ണാൻ കുഞ്ഞും തന്നാലവതു" എന്നകണക്കെ സക്കരിയാച്ചായന്റെ "മെത്രാന്മാര്‍ക്ക് നാണമില്ലാത്തത് എന്തുകൊണ്ട്’ എന്ന വിഷയത്തില്‍ ആരെങ്കിലും ഗവേഷണം നടത്തിയിരുന്നെങ്കില്‍ കാര്യം മനസ്സിലായേനെ."എന്ന ചിന്തയ്ക്ക് ഒരു ജന്മചിന്ത ഇവിടെകുറിക്കാം...



അമ്മയുടെ ഉദരത്തിൽ വച്ചേ 'കത്തനാര്‍വൃത്തിക്കു' എന്റെ അമ്മ ദൈവത്തിനു നേര്‍ന്ന ഒരു നേര്‍ച്ചദ്രവ്യമാണ് ഞാന്‍ ! എനിക്ക്                             പത്തുവയസ് ആയപ്പോഴേ അള്‍ത്താരയില്‍ ഞാന്‍ "ബോയ്‌" ആയി ! ഒത്തിരിയൊത്തിരി പുരോഹിതരുമായും മെത്രന്മാരുമായും കാതോലിക്കാമാരുമായും

അടുത്തിടപഴകാന്‍ ജീവിതത്തില്‍ അവസരം ലഭിച്ച എന്റെ ഈ കണ്ടെത്തല്‍ ലോകമേ, ഇതാ സമര്‍പ്പിക്കുന്നു .

ഒരു പയ്യന്‍  "വീട്ടില്‍ കൊള്ളരുതാത്തവനാണു//നാട്ടില്‍ കൊള്ളരുതാത്തവനാണു //പള്ളിക്കൂടത്തില്‍ കൊള്ളരുതാത്തവനാണു" എന്ന സല്പേര്നേടിയാല്‍, ആ സന്തതിയെ  അവന്റെ അപ്പന്‍ ശല്യമൊഴിയാൻ, ഇല്ലാത്തപണമുണ്ടാക്കി  "കൈക്കൂലി" ഏതോ മെത്രാന്കൊടുത്ത് 'കത്തനാര് വേലയ്ക്കു' സെമ്മിനാരിയില്‍ ഒരുവനെ  ചേര്‍ക്കുന്നു  ! ഈ സല്പ്പേര്പയ്യന്‍ ളോഹധരിച്ചു കത്തനാരും, പിന്നെ മെത്രാനും, മൂത്തുമൂത്ത് കര്‍ദ്ദിനാളും, ഒടുവില്‍ വെള്ളപ്പുകയോടെ വി.പോപ്പും ആകുന്നു ! "അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല " എന്നചൊല്ലുപോലെ, അല്ലെങ്കില്‍ "കാരസ്ക്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ" എന്ന കവിവചനം  പോലെ, ഒരു മാറ്റവുമില്ലാതെ ആ മനസിന്‍റെ പഴയസംസ്കാരം ജീവിതാന്ത്യം വരെ അവന്‍ തുടരുകതന്നെ ചെയ്യും ! "ഞാന്‍ ളോഹ ഊരിയാല്‍ മഹാചെറ്റയാണ്‌" എന്ന് സ്വയം വിലയിരുത്തുന്ന നിരവധി  ളോഹധാരികളെ എനിക്കടുത്തറിയാം!  വി.വസ്ത്രംധരിക്കുക എന്ന ചടങ്ങുകൊണ്ട് അകമേയുള്ള സംഗതികള്‍ക്ക് ഒരു മാറ്റവുമില്ലാതെ ഇവറ്റകള്‍ സമൂഹത്തെ എക്കാലവും ദൈവനാമത്തില്‍ കാര്‍ന്നു തിന്നുന്നു, വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു ! ഈ പുറംകുപ്പായം കളര്‍ ചേര്‍ത്തു കണ്ടു മഞ്ഞളിച്ച ആടുകള്‍ (പെണ്നാടുകള്‍ അധികവും)ഇവറ്റകളുടെ അടിമകളായി ജീവിതാന്ത്യം വരെ പള്ളിക്കുച്ചുറ്റും വലയംവച്ച് മരിക്കുന്നു ! വെറും നാലാം ക്ലാസ്സ്‌ പഠിപ്പുള്ളവന്‍ കാതോലിക്കാ ആയി, കലഹത്തിന്റെ വിത്ത്‌ സഭയാകെ വിതറിയതും നാമിന്നു കാണുന്നു ! പള്ളികള്‍ പൂട്ടിക്കുന്നു !  verygood !!!

Thursday 20 November 2014

അല്മായശബ്ദം: പുസ്തകനിരൂപണം

അല്മായശബ്ദം: പുസ്തകനിരൂപണം: പാലായിൽ വിവാഹ ഒരുക്ക ധ്യാനത്തിന് ചെല്ലുന്നവർക്ക് കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. ദൈവത്തിൻ സ്വപ്നം കുടുംബം എന്നാണ് പേര്. ഇതൊന്ന് വായിച...

"പട്ടരിൽ പൊട്ടരില്ല, പട്ടക്കാരിൽ പൊട്ടരേയുള്ളൂ" എന്ന ശ്രീ. ജോസഫ്‌ ,മാത്യൂ സാറിന്റെ ഈ കണ്ടെത്തൽ 100% ശരിയാണ് ! കാരണം , "വീട്ടില്‍ കൊള്ളരുതാത്തവനാണു//നാട്ടില്‍ കൊള്ളരുതാത്തവനാണു //പള്ളിക്കൂടത്തില്‍ കൊള്ളരുതാത്തവനാണു" എന്ന സല്പേര്നേടിയ  കുഞ്ഞുനെയാണ് അപ്പന്‍ ശല്യമൊഴിയാൻ,  കൈക്കൂലി മെത്രാന്കൊടുത്ത് കത്തനാര് വേലയ്ക്കു സെമ്മിനാരിയില്‍ അവനെ  ചേര്‍ക്കുന്നത് തന്നെ ! കുര്ബാനപുസ്തകം മലത്തിവച്ച് വായിച്ചു തീര്‍ക്കുന്നതാണല്ലോ കുര്ബാനപ്പണി ? അതില്‍ വല്യ കുഴപ്പമില്ലെങ്കില്‍ പാതിരിപ്പണിക്കു പയ്യന്‍ ഓക്കേ !  നല്ലതീറ്റ ചെല്ലുമ്പോള്‍ കൌമാരത്തിലെ ശരീരവിശപ്പുകള്‍,  സെക്സ്, അതിതീവ്രതയോടെ തലപൊക്കുന്നതോടെ രതിവൈകൃതങ്ങളുടെ ആദിപാഠങ്ങള്‍ സെമിനാരിയില്‍ താനേ തഴച്ചുവളരുകയായി ! കുമ്പസാരക്കൂട്ടില്‍ വച്ചു തന്ത്രപൂര്‍വ്വം പെണ്ണാടുകളുടെ മനസിന്‍റെ നഗ്നത അഴിച്ചുകണ്ട പാതിരിക്കു പിന്നെന്തു പഞ്ഞം ? സുഖിച്ചു വാഴുകയായി ! കൂട്ടിനു കര്‍ത്താവിന്റെ മണവാട്ടിമാരും !"സ്വര്‍ഗം താണിറങ്ങി വന്നിതോ" എന്ന് ഏതു പൊട്ടപ്പാതിരിക്കും താനേ തോന്നിപ്പോകും ! അഹമ്മതി മൂത്ത ഇവറ്റകളെ ആര്‍ക്കും ഇനിയും ഒന്നും ചെയ്യാനാവില്ല ... മറുത്തു ഉരിയാടിയാല്‍ അവനെ തെമ്മാടിക്കുഴിയില്‍ തള്ളാനും കര്‍ത്താവിവര്‍ക്ക് അധികാരം കൊടുത്തത് കാരണം ,  ആ കര്‍ത്താവിനെ അനുസരിച്ചാരും മേലില്‍ പള്ളിയില്‍ പോകാതിരിക്കുക ; അത്രതന്നെ !

Tuesday 18 November 2014

അല്മായശബ്ദം: പീഡനക്കേസ് :

അല്മായശബ്ദം: പീഡനക്കേസ് : അമേരിക്കയില്‍നിന്നും സഭയുടെ വിശുദ്ധരാകാന്‍ കൊതിക്കുന്ന എല്ലാ ആടുകള്‍ക്കും ഈ പുരോഹിത സ്രേഷ്ടന്റെ തിരുമുന്‍പില്‍ കുംപസാരിക്കാം  

അല്മായശബ്ദം: Deal or No Deal?

അല്മായശബ്ദം: Deal or No Deal?: കേരളത്തില്‍ നിന്ന് ഉപജീവനം തേടി ഡല്‍ഹിയില്‍ എത്തിയ സീറോ മലബാര്‍ സഭയില്‍ പെട്ട  മുഴുവന്‍ വിശ്വാസികളെയും അസ്വസ്ഥരാക്കിയ ഫരീദാബാദ് രൂപതാ വി...

നവരസങ്ങളില്‍ ഒന്നാണല്ലോ ഹാസ്യം! മനസിന്‍റെ ഉപരിതലത്തില്‍ നമ്മെ അതിവേഗം മോദിപ്പിക്കുന്ന ഹാസ്യത്തിന് ഏതു സാഹിത്യ വിഭാഗത്തിലും ഉള്‍ക്രിഷ്ടമായ ഒരു സ്ഥാനം തന്നയൂന്ടെന്നും ! അല്‍മായരുടെ ഇന്നത്തെ അതിമനോഹരമായ ഒരു ഈ കുറിമാനത്തില്‍ റോഷന്‍ ഫ്രാന്‍സിസ് എഴുതുന്ന ചിന്തോദ്ദീപകമായ ഹാസ്യരചനകള്‍, സഭയിലെ മൂഡന്മാരായ നേതാക്കളെ വല്ലാതെ അലട്ടിയിട്ടുണ്ട് എന്നതിന് സംശയമില്ല ! അവനവന്റെ ജീവന്റെ നിയോഗ /നിയമനം അറിയാവുന്നവരാണീ എഴുത്തുകാരെല്ലാംതന്നെ എന്നിരിക്കെ ,  റോഷനും അദ്ദേഹത്തിന്‍റെ നിയോഗ/നിയമനം അറിയാമെന്നുള്ളതിനാല്‍ അദ്ദേഹം തന്റെ കര്‍മ്മം, കാലത്തികവിങ്കല്‍ വീണ്ടും തുടങ്ങും എന്നതില്‍ എനിക്ക് തെല്ലും ,സംശയമില്ല ! ഈ കുരുക്ഷേത്ര യുദ്ധക്കളരിയില്‍ നാമെല്ലാം ക്രിസ്തുവിന്റെ പോരളികളാകണം! .അധ്ര്‍മ്മികളായ പാതിരിപ്പടയെ ധര്മബോധമുള്ളവരാക്കണമെന്ന ലക്ഷ്യം ആകട്ടെ സുമനസുകളെ നമുക്കോരോ പ്രഭാതത്തിലും !..

Monday 17 November 2014

അല്മായശബ്ദം: Is there God?

അല്മായശബ്ദം: Is there God?: Swami (Dr) Snehananda Jyoti Is there God? Many theologians and philosophers attempted to prove God's existence. No one has succeede..

ആഴിയുടെ ആഴങ്ങളില്‍ അലസമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മീന്‍ "വെള്ളമുണ്ടോ" എന്ന് ചോദിക്കുമ്പോലെ ഈ ചോദ്യവും എന്‍റെ മനസ്സില്‍ തട്ടുന്നു ! ഉത്തരം ഓരോ ജീവിയും സ്വയം അനുഭവിച്ഛറിയേണ്ടതും കണ്ടത്തേണ്ടതുമാണ്! വി,മത്തായി ആറിന്റെ ആറില്‍ കര്‍ത്താവൊരു വിദ്യ നമുക്ക്  പറഞ്ഞുതന്നു ; പക്ഷെ സഭയും കത്തനാരും പള്ളിയും അത് തെമ്മാടിക്കുഴിയില്‍ ഇട്ടു മൂടി കൂദാശയുംചെയ്തു ! ജനം വലഞ്ഞു; ദൈവത്തെ അറിയാന്‍ അവനിനിയും എത്ര ജന്മങ്ങള്‍ എടുക്കണം!.

Saturday 15 November 2014

അല്മായശബ്ദം: സോഷ്യല്‍ മീഡിയാകള്‍ സഭക്ക് ഭീഷണി ...

അല്മായശബ്ദം: സോഷ്യല്‍ മീഡിയാകള്‍ സഭക്ക് ഭീഷണി ...: സഭക്കെതിരായി വരുന്ന വിമര്‍ശനങ്ങളുടെ എണ്ണം മാത്രമല്ല കത്തോലിക്കാ സഭയെ വിരളി പിടിപ്പിക്കുന്നത്. സഭയുടെ നിയന്ത്രണത്തില്‍ വളരുന്ന മക്കളുടെ ദിശ...

ഈ പുന്നാരമുത്തിനെ മൂറോന്‍ ഒരു കത്തനാരും പൂശിയില്ല , ഒരു പാസ്റെര്‍മോനും ഇവളെ മൂക്കില്‍പിടിച്ച് മലര്‍ത്തിമുക്കിയുമില്ല :എങ്കിലും "നല്ലശമാരായന്റെ" മനസും വിവേകവും ഇവള്ക്കാര് നല്‍കി ? "മനസിന്‍റെ സംസ്കാര വീചിയാണാത്മാവിന്‍ വഴിയെന്നും മോക്ഷമാം ഗേഹമെത്താന്‍: പഴമൊഴി അല്ലിതു പരമാര്‍ത്ഥം ആണെന്നും പരമദയാലോ നീ അറിയുന്നില്ലേ " എന്ന് ഞാന്‍ വീണ്ടും അറിയാതെ പാടിപ്പോകുന്നു ! ഇവളുടെ ഉപ്പയെ/ഉമ്മയെ ഏതു പാതിരിയാ കൂദാശ ചെയ്തത് വിവാഹ ബന്ധത്തിലാക്കിയത് ? ചിന്തിക്കൂ അച്ചായാ...

Friday 14 November 2014

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന...

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന...

"പള്ളിയെന്ന" പാതിരിയുടെ "പീഡനത്തടവറയിൽ"നിന്നും ഒരിക്കലായി ക്രിസ്ത്യാനിക്ക് രക്ഷപെടുവാന്‍ ഒരു മാർഗമേയുള്ളൂ..പള്ളിയില്‍ നാം പോകാതെയിരിക്കുക ! വിവാഹകൂദാശ മുതലായ തട്ടിപ്പുവീരന്മാരുടെ കൂദാശകള്‍ പള്ളിക്കത്തനാരുടെ കയ്യില്‍നിന്നും കാശു കൊടുത്ത് വാങ്ങണം എന്ന പിതാക്കന്മാരുടെ പരമ്പരാഗത വിഡിത്തം നാം കണ്ണുമടച്ചു പിന്തുടരുന്നതാണിതിനു കാരണം ! പള്ളിപണിതോനെത്തന്നെ തെമ്മാടിക്കുഴിയില്‍ അടക്കുന്ന ചട്ടാമ്പിക്കത്തനാരെ ഒന്നാമതായി "പരത്തെമ്മാടി"  എന്ന് മനസ്സില്‍ കരുതി അയ്യാളെ ജീവിതത്തില്‍നിന്നും ഒരിക്കലായി നാം  പാടേ ഒഴിവാക്കുക !



ഓരോ ഗ്രാമത്തിലും ഓരോ പൊതുസെമിത്തേരികള്‍, ബ.സര്‍ക്കാര്‍ ഉണ്ടാക്കിത്തരണം !. അയല്‍ക്കാരനെ സ്നേഹിക്കുന്ന എല്ലാ                               നല്ലക്രിസ്ത്യാനിക്കും അവിടെ ആകാം ശവസംസ്ക്കാരച്ഛടങ്ങുകള്‍;! പക്ഷെ   ദഹിപ്പിക്കുകയാണ് ശാസ്ത്രീയമായി നല്ലത് ! വിവാഹം സര്‍ക്കാര്‍ സാക്ഷീകരിക്കട്ടെ ! മാമോദീസ മലത്തിയും കമഴ്ത്തിയുമല്ല, ഭഗവത്‌ഗീത മനസ്സിൽ ഉറപ്പിച്ചു ജ്ഞാനസ്നാനമാകട്ടെ (ഓരോ മനസും ജ്ഞാനത്തില്‍ മുങ്ങിക്കുളിക്കട്ടെ )ഇതാനാത്മീകത ...ഇതാണ് സാര്‍വലോവ്കീക സ്നേഹം..



സര്‍ക്കാര്‍ മദ്യനയം/കക്ഷിപ്പോരു ഒന്നവസാനിപ്പിച്ചു "പള്ളിനയം" ഇനിയും ചര്‍ച്ച ചെയ്താട്ടേ ..(.അതിനായി ക്രിമിനല്സുകളെ അസംബ്ലിയിലേക്ക് നാം തിരഞ്ഞെടുക്കരുത്) ! "ഭഗവത്ഗീത മനസിലാക്കാത്ത ഒരുവനും MLA  ? MP ? ആകുവാന്‍  യോഗ്യനല്ല" എന്ന് നിയമം ഉണ്ടാക്കുവീന്‍ .. ഭാരതീയവേദശാസ്ത്ര മൂല്യം തുളുംപുന്നതാണ് ഗീതയിലെ 700 ശ്ലോകങ്ങളും ! ഓരോ മനുഷ്യനും മനനംചെയ്തു ആത്മീകരാകുവാന്‍ ഗീതാപാരായണമാല്ലാതെ ഏതാണൊരു മാര്‍ഗം ഭൂമിയില്‍ ? പാഴ്ജന്മ പാതിരീ, നിനക്ക് ഹ..കഷ്ടം!

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന...

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന...

"കൂദാശ" എന്ന പുരോഹിതമുഴുത്തട്ടിപ്പില്ലാതെ എബ്രഹാം സാറായെയും , ഇസഹാക്ക് റെബെക്കായെയും, യാക്കോബ് ലേയായെയും കൂടെ അനുജത്തി റാഹേലിനെയും വിവാഹം കഴിച്ചില്ലേ ? എന്തിനേറെ പറയുന്നു ,നമ്മുടെ ഔസേപ്പുപിതാവും കര്‍ത്താവിന്ടംമച്ചിയും നല്ല ഉദാഹരണമല്ലേ ? ! കൂദാശ മിനിഞ്ഞാന്ന് നമ്മെ കുരുക്കാന്‍ ഇവറ്റകള്‍ എഴുതി ചിട്ടപ്പെടുത്തിയ "കത്തനാരുടെ കുതന്ത്രമല്ലേ" ? ചിന്തിക്കു ഓ... അച്ചയന്മാരെ ..അടുത്തതലമുറ സര്‍ക്കാര്തലത്തില്‍ വിവാഹിതരാകട്ടെ ! കത്തനാര് കൂദാശപ്പണി നിര്‍ത്തി തെങ്ങിന് കിളക്കട്ടെ / റബ്ബര്‍ ടാപ്പ് ചെയ്യട്ടെ ..അന്യദേശത്തൊഴിലാളികള്‍ മലയാളനാട് മുടിക്കാതിരിക്കട്ടെ !...കൊണ്ടാലും പഠിക്കാത്ത വെറും ഇറച്ചിക്കോഴികളല്ല നമ്മള്‍! "കാക്ക നോക്കറിയും ,കൊക്കുടക്കറിയും,പക്ഷെ കോഴി കൊണ്ടേ അറിയൂ"



"കൂദാശ" ,ഒന്നാലോചിക്കൂ ,ഒന്നാം കൂദാശതന്നെ എത്രയിനം ? മലത്തിമുക്കല്‍, മൂറോന്‍പുരട്ടല്‍, ആദിമകാല സുന്നത്ത്!, (ക്രിസ്തുവിനതായിരുന്നല്ലോ!) ആരാണിത് കണ്ടുപിടിച്ചത് ?ക്രിസ്തു ഒരു കൂദാശയും നമ്മെ കാണിച്ച്തന്നില്ല, കൂദാശ ചെയ്യാന്‍ നമ്മോടു കല്പ്പിച്ചുമില്ല /ചൊല്ലാനൊരു പാതിരിയേയും അവന്‍ ചുമതലപ്പെടുത്തിയുമില്ല ! പിന്നെ ആരിത് എവിടെ എന്തിനുവേണ്ടി എപ്പോള്‍ ആര്‍ക്കുവേണ്ടി എഴുതിയുണ്ടാക്കി ? "തട്ടിപ്പുജല്പനങ്ങള്‍" എന്നല്ലാതെ മനസര്‍പ്പിക്കാത്ത ഈ ചൂഷണ കര്‍മത്തിനു ദൈവമുന്പാകെ ഒരുവിലയും ഇല്ലേയില്ല ! പിന്നെ "ചുമ്മാവിശ്വാസികള്‍ക്ക്" പറയാനും പുകഴാനുംമുള്ള ഒരു ജല്പനനാടകം ! ഇതിന്റെ പേരില്‍                             ആളെപ്പിഴിയുന്ന ക്രൂരനായ് കത്തനാരേ,കാലമിത് പൊറുക്കില്ല ..."മുറുക്കിക്കൊട്ടുന്നതു നിര്‍ത്താനാ"...

Wednesday 12 November 2014

അല്മായശബ്ദം: വീണ്ടും കുരിശു തന്നെ !

അല്മായശബ്ദം: വീണ്ടും കുരിശു തന്നെ !: പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റാണ് ശ്രീ ജോയി കുളനട.. (Joy Kulanada) പൊതുവില്‍ രാഷ്ട്രീയ നിരീക്ഷണങ്ങളാണ് അദ്ദേഹം തന്റെ കാര്‍ട്ടൂണുകള്‍ക്ക് വ...ശ്രീ .ജോയ് കുളനട എന്റെ അടുത്ത സ്നേഹിതനാണ് ! അദ്ദേഹത്തിന്‍റെ , "ഞാന്‍ ഒരു തീരുമാനമെടുത്തു .. പള്ളിക്ക് വരിസംഖ്യ ഉള്‍പ്പെടെ ഒരു സംഭാവനയും ഇനി മേലില്‍ കൊടുക്കില്ല.. ആ തുക നിര്ധനരുടെ ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും ..കുടിശിഖ കൊടുക്കാത്തതിന്റെ പേരില്‍ പള്ളി എന്നെ മുടക്കിക്കോട്ടെ... എന്‍റെ പറമ്പില്‍ ആറടി മണ്ണിനു സ്ഥലമുണ്ട് ...."എന്ന വാചകം,  വിവരം കിട്ടി വിവേകം വന്ന ഒരു  മനസിന്‍റെ മനനംതന്നെ ! ദൈവത്തെ അറിഞ്ഞ ഏവരും അനുകരിക്കേണ്ട ഒരു വിചിന്തനവും തീരുമാനവുമാണിത് സംശയമില്ല...

എന്നാല്‍ , ദൈവത്തിനു സമര്‍പ്പിക്കുന്നതായി , പള്ളിക്ക് കൊടുത്ത പണംകൊണ്ട് കീര്‍ത്തിയും അന്ഗീകാരവും ബഹുമാനവും പള്ളി കൈകാര്യം ചെയ്യുന്ന സ്ഥിരംപരീസര്‍ തിരികെക്കൊടുത്തില്ല  എന്ന മനസിന്‍റെ വിതുമ്പല്‍ കണ്ടാല്‍ കര്‍ത്താവ് പുച്ചിക്കും കുളനടേ..."വലങ്കൈ ചെയ്യുന്നത് ഇന്നതെന്നു ഇടംകൈ അറിയരുതെന്ന " അവന്റെ തിരുവച്ചനപ്പോരുള്‍ ജോയ് കുളനടയ്ക്കും മനസിലായില്ലല്ലോ എന്നോര്‍ത്തു!  മത്താകും മുന്‍പേ, വി.മത്തായി ആറിന്റെ രണ്ട് മുതല്‍ നാലുവരെ ഒന്ന് വായിച്ചാലെത്ര നന്നായിരുന്നു ?

കുരിശില്‍ വേദന ഏറ്റ് പിടഞ്ഞവനെ വീണ്ടുംവീണ്ടും നാടാകെ കുരിശു നാട്ടി ഭയപ്പെടുത്തുന്ന ഭീകരപ്പാതിരിയുടെ വാചകക്കസര്‍ത്തു കേട്ട് ,വീണ്ടും ഒരു കുരിശുകൂടി കുളനടയില്‍ പണിയാന്‍ കാശുകൊടുത്ത കുറ്റം കര്‍ത്താവ് ക്ഷമിച്ചെങ്കിലായി ...ഒരു കാര്യം ചെയ്തു നോക്കുക+വി മത്തായി ആറിന്റെ ആറിൽ അവന്‍ പറഞ്ഞത് അനുസരിക്കുക ...                                   "കപടഭക്തിക്കാരെപ്പോലെ നിങ്ങള്‍ പ്രാര്‍ഥിക്കുവാന്‍  പള്ളിയില്‍ പോകരുത്" ...ശുഭം !

Sunday 9 November 2014

അല്മായശബ്ദം: ക്രൈസ്തവര്‍ തമ്മിലുള്ള ഭിന്നത സുവിശേഷജോലിക്ക് വിഘ്...

അല്മായശബ്ദം: ക്രൈസ്തവര്‍ തമ്മിലുള്ള ഭിന്നത സുവിശേഷജോലിക്ക് വിഘ്...

"ക്രൈസ്തവര്‍ തമ്മിലുള്ള ഭിന്നത സുവിശേഷജോലിക്ക് വിഘ്നം" എന്ന തലക്കെട്ടില്‍ നമ്മുടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഒരു വിളംബരം  "മുതലക്കണ്ണീര്‍ " മാതിരി ഇന്ന് അല്മായശബ്ദത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ ഞെട്ടിപ്പോയി!

"ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍തമ്മില്‍ സ്നേഹിപ്പീന്‍ "എന്ന മശിഹയുടെ പൊന്നുപദേശത്തെ മൂന്നാം                       നൂറ്റാണ്ടില്‍ത്തന്നെ  കാറ്റില്‍ പറത്തിയിട്ടു, ലോകം മുഴുവന്‍ ക്രിസ്തുവിന്റെ കെയറോഫില്‍ പിടിച്ചടക്കി ഒറ്റയ്ക്കു വാഴാനുള്ള പൈശാചികമായ ആര്‍ത്തികാരണം, "വിശ്വാസത്തിന്റെ പേരില്‍" ലക്ഷക്കണക്കിന്‌ പ്രോടസ്റെന്റുകാരെ യൂറോപ്പിലാകെ പണ്ട് കൊന്നൊടുക്കി പ്രേതങ്ങളാക്കിയ ഒരു ഭൌതീകസഭയുടെ ഭൌതീകതലൈവന്‍ ഇന്നിതാ മനം മാറിയിരിക്കുന്നു ! ഈശോയെ,..കലികാലവൈഭാവമേ ! നിന്റെ രാജ്യം വരാറായി !!



ഓരോ "കുര്‍ബാനചൊല്ലലിലും" പള്ളിയിലെത്തുന്ന ആടുകളെകൊണ്ട് ,(പെറ്റതള്ളയെ ഓര്‍ക്കാത്തവനെകൊണ്ട് )"നിഖ്യായിലും കുസ്തനതീനോസ്പോലീസിലും എപ്പെസോസിലും വച്ചുണ്ടായ പുണ്ണ്യപ്പെട്ടവയും പരിശുദ്ധങ്ങളുമായ മൂന്നു                                                  പൊതുസുന്നഹടോസുകളെയും ഞങ്ങള്‍ ഓര്‍ക്കുന്നു " എന്ന് വായ്‌ നിറയെ ചൊല്ലിച്ചു വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തി, കറവയൂറ്റി// ചോരയൂറ്റി കുടിക്കുന്ന സഭ,  ക്രിസ്തുവിന്റെ അദ്വൈതഭാവം// സ്നേഹം ഒടുവിലിതാ അന്ഗീകരിചിരിക്കുന്നു !  ഓര്‍ക്കാനെന്തു രസം ?! കുര്‍ബാനകേട്ടുനിന്ന മാലാഖമാരും കര്‍ത്താവും ഊറിയൂറി ചിരിച്ചു !



കത്തോലിക്കനെ സാത്താനെപ്പോലെ വെറുക്കാന്‍ ഉപദേശിക്കുന്ന പാസ്സ്ട്രെ നിനക്ക് സ്തോത്രം ! പെന്തകൂസുകാരെ പെരുച്ചാഴിയെപ്പോലെ തഴയാന്‍ മൂറോന്‍കൂദാശ അജങ്ങളെ ചെയ്യുന്ന കപടതനിറഞ്ഞകത്തനാരെ ഹല്ലെലുയ്യാ !!! എക്യൂമനിസമെ മുര്‍ദാബാദ്‌ !!

Friday 7 November 2014

അല്മായശബ്ദം: Listen Rev. Sisters....

അല്മായശബ്ദം: Listen Rev. Sisters....: An open letter to the congregations of Rev Sisters belonging to Syro-Malabar Rite. Why do people talk about the Syro Malabar rite and ...

ഒരുകാട്ടാളന്‍ രത്നാകരന്‍ ,തന്‍റെ ധ്യാനത്തിലൂടെ മാമുനിയായി !                                    ആ  വാല്‍മീകിയുടെ മാനസത്തിലുണർന്ന "പുഷ്പകവിമാനവും" അതിന്റെ മികവും, രാമായണം വായിച്ചാല്‍ ഏതു പൊട്ടനും മനസിലാകും!  വളരെ കാലം വിമാനത്താവളത്തിലും വിമാനകമ്പനികളിലും പണിയെടുത്ത എനിക്കന്നേ സംശയം ഉദിച്ചിരുന്നു ! "ഈ വിമാനം ഇനിയൊരിക്കല്‍ ഏതു കമ്പനി ഭൂമിയില്‍ ഉണ്ടാക്കും"എന്ന് ! വേദവ്യാസനന്ന് സഞ്ജയന് കൊടുത്ത വിശേഷകണ്ണാടിയിലൂടെ നോക്കി കുരുക്ഷേത്ത്രസംഭവങ്ങള്‍ അന്ധനായ ധിര്ടരാഷ്ടര്‍ക്ക് അയാള്‍ പറയുന്നതായിട്ടാണല്ലോ വ്യാസനും മഹാഭാഗവതം രചിച്ചത് ! ക്രിഷ്ണനാദത്തിലൂടെ മനസിന്‍റെ / ആത്മാവിന്റെ അതിസൂഷ്മ രഹസ്യങ്ങളും വ്യാസമുനി ലോകത്തിനു ദാനം ചെയ്തില്ലേ?ഇത്രയും പോരേ  ഭാരതവേദാന്തശാസ്ത്രം , അതിന്റെ ആഴങ്ങള്‍ ഒരുവന് മനസിലാകാനും വിസ്മയിക്കാനും?                                                                       എത്രയും പ്രിയനായ എന്റെ റോഷന്‍ സാമേ ,"നഖം നനയാതെ നത്ത പിടിക്കാനാവില്ല" എന്ന ചൊല്ലുപോലെ , പ്രപഞ്ച രഹസ്യങ്ങള്‍ ഇരുന്നിടത്തിരുന്നു ധ്യാനംമൂലം കണ്ടെത്തിയ ഋഷിമാരെ പരിചയപ്പെടുവാന്‍ നാം ഭാരതവേദാന്തമതവും അതിനടിസ്ഥാനമായ നാല് വേദവും ആറു ശാസ്ത്രങ്ങളും മനസിലാക്കണം! ജ്യോതിശാസ്ത്രം അതില്‍ ആറാം ശാഖയാണ്...സാറിനീകാര്യത്തിലെന്താണിത്ര സംശയം ?

അല്മായശബ്ദം: അല്മായ മുന്നേറ്റത്തിന്റെ ശബ്ദത്തിന്‌ എന്റെ ജന്മ ദി...

അല്മായശബ്ദം: അല്മായ മുന്നേറ്റത്തിന്റെ ശബ്ദത്തിന്‌ എന്റെ ജന്മ ദി...: നാലു വർഷമെന്നു പറയുന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് ഹൃസ്വമായ കാലമാണെങ്കിലും എന്നെപ്പോലെ ജോലിയിൽ നിന്നും വിശ്രമ ജീവിതം നയിക്കുന്ന ... മൌനത്തിന്റെ ആഴങ്ങളിൽ അലിഞ്ഞില്ലാതെയാകും മുൻപേ എന്റെ ചിന്തകളെ അനേക മനസുകളിലെയ്ക്ക് പകരാൻ എന്നെ സഹായിച്ച സത്യപ്രവാഹമേ,അക്ഷരമന്നായേ, അല്മായശബ്ദമേ,  നീണാൾ വാഴുക! സത്യജ്വാലയുടെ പുണ്യവെളീച്ചത്തിൽ, ഇനിയും കുരുടന്മാരായ പുരോഹിതവഴികാട്ടികൾ ഈ മണ്ണിനും മനുഷ്യര്ക്കും ആവശ്യമില്ലതന്നെ!  രണ്ടായിരത്തിലേറെ വര്ഷമായി ക്രിസ്തുവിന്റെ കെയറോഫിൽ മനുഷ്യനെ ആടുകളാക്കിയ  ചൂഷകപ്പാതിരികളെ ലോകത്തിനു തുറന്നു കാണിച്ച  അല്മായശബ്ദമേ, നീണാൾ വാഴുക! അക്ഷരജ്ഞാനമേ നീ കാലത്തിന്റെ വിളക്കായി അറിവിന്റെ അരുണോദയമായി എന്നും എന്റെ എല്ലാപ്രഭാതം തോറും വിടരുക ! എന്റെ തൂലിക, വിരൽക്കൂട്ടു വിരയലാര്ന്നു വിവശമാകുംവരെ നിന്നിലൂടെ ജീവിതസാഭാല്യം പുണരട്ടെ >>>ഇനിയോരായിരം പുത്തൻ തലമുറ നിന്നിലലിഞ്ഞറിവിന്റെ പുളിനങ്ങൾ അണയട്ടെ...ആശംസകൾ ആയിരമായിരമായി ഹൃദയപ്പൂന്കാവനിയിൽനിന്നും ..ഇതാ സമര്പ്പിക്കുന്നു !  ആത്മപ്രണാമം...അനുമോദനങ്ങൾ ....സ്വീകരിച്ചാലും !

Thursday 6 November 2014

അല്മായശബ്ദം: കിഡ്നിയില്ലാത്ത ആത്മാവ്?

അല്മായശബ്ദം: കിഡ്നിയില്ലാത്ത ആത്മാവ്?: അടുത്ത കാലത്ത്, ഒരിടവകയിലെ മുഴുവന്‍ ജനങ്ങളും അവയവ ദാനത്തിനു തയ്യാറെടുക്കുന്നു എന്ന പത്ര വാര്‍ത്തയെ അവ;ലംബിച്ച് ശ്രി അലക്സ് കണിയാമ്പറമ്...

പഞ്ചഭൂതാത്മകമായ ശരീരം ജീവൻ അതിനെ വിട്ടുപോയാലുടൻ സ്വയം ജീർണ്ണിച്ചു അത് ഭൂമിയോട് തിരികെ അലിഞ്ഞു ചേരുന്നു എന്നത് കൂടി അറിയാത്ത വെറും ഇരുകാലി ആടുകളാണ് ക്രിസ്ത്യാനിസമൂഹം മുഴുവനും , എന്ന് വരുത്തിതീര്ക്കുന്ന വചനമാണീ ("ശവസംസ്ക്കാരത്തിന് ഉപയോഗിക്കുന്ന വേഷവിധാനങ്ങളോടെയാണ് അന്തിമവിധിനാളില്‍ ഉയര്തെഴുന്നെല്‍ക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു.) എന്നത് ! സ്വയം പൊട്ടൻ ചമയുന്നതാര്ക്കും ഭൂഷണമല്ല,..... സമൂഹത്തെ ആകമാനം പൊട്ടരെന്നു വിധിയെഴുതുന്നതും ! പുരോഹിതൻ ദൈവത്തിന്റെ സ്വന്തം പ്രതിനിധി ആകയാലും, മഠത്തിലമ്മ കര്ത്താവിന്റെ നേര്മണവാട്ടിയായതിനാലും  "സ്വര്ഗം" ഈക്കൂട്ടർക്കു കിട്ടുമെന്ന്  ഉറപ്പാണല്ലോ! പിന്നെന്തിനു ഭയപ്പെടുന്നു അവരുടെ അവയവം ദാനംചെയ്യുന്നതിനായി ?...ക്രിസ്തു സ്വയം കുരിശിൽ തന്നെതന്നെ  മുഴുവനായി നമുക്ക് ദാനം ചെയ്ത ആ വലിയ കുര്ബാനിയുടെ ഓര്മ്മയ്ക്കായി ഇവരും അപ്രകാരം ചെയ്യട്ടെ !

"കുര്ബാന ചൊല്ലാനല്ല ,ചെയ്യുവീൻ നിങ്ങളെന്റെ ഓർമയ്ക്കായ് കാലത്തോളം " എന്നേശു വിതുമ്പുന്നു .... (അപ്രിയ യാഗങ്ങൾ)

അല്മായശബ്ദം: കിഡ്നിയില്ലാത്ത ആത്മാവ്?

അല്മായശബ്ദം: കിഡ്നിയില്ലാത്ത ആത്മാവ്?: അടുത്ത കാലത്ത്, ഒരിടവകയിലെ മുഴുവന്‍ ജനങ്ങളും അവയവ ദാനത്തിനു തയ്യാറെടുക്കുന്നു എന്ന പത്ര വാര്‍ത്തയെ അവ;ലംബിച്ച് ശ്രി അലക്സ് കണിയാമ്പറമ്...

പഞ്ചഭൂതാത്മകമായ ശരീരം ജീവൻ അതിനെ വിട്ടുപോയാലുടൻ സ്വയം ജീർണ്ണിച്ചു അത് ഭൂമിയോട് തിരികെ അലിഞ്ഞു ചേരുന്നു എന്നത് കൂടി അറിയാത്ത വെറും ഇരുകാലി ആടുകളാണ് ക്രിസ്ത്യാനിസമൂഹം മുഴുവനും , എന്ന് വരുത്തിതീര്ക്കുന്ന വചനമാണീ ("ശവസംസ്ക്കാരത്തിന് ഉപയോഗിക്കുന്ന വേഷവിധാനങ്ങളോടെയാണ് അന്തിമവിധിനാളില്‍ ഉയര്തെഴുന്നെല്‍ക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു.) എന്നത് ! സ്വയം പൊട്ടൻ ചമയുന്നതാര്ക്കും ഭൂഷണമല്ല,..... സമൂഹത്തെ ആകമാനം പൊട്ടരെന്നു വിധിയെഴുതുന്നതും ! പുരോഹിതൻ ദൈവത്തിന്റെ സ്വന്തം പ്രതിനിധി ആകയാലും, മഠത്തിലമ്മ കര്ത്താവിന്റെ നേര്മണവാട്ടിയായതിനാലും  "സ്വര്ഗം" ഈക്കൂട്ടർക്കു കിട്ടുമെന്ന്  ഉറപ്പാണല്ലോ! പിന്നെന്തിനു ഭയപ്പെടുന്നു അവരുടെ അവയവം ദാനംചെയ്യുന്നതിനായി ?...ക്രിസ്തു സ്വയം കുരിശിൽ തന്നെതന്നെ  മുഴുവനായി നമുക്ക് ദാനം ചെയ്ത ആ വലിയ കുര്ബാനിയുടെ ഓര്മ്മയ്ക്കായി ഇവരും അപ്രകാരം ചെയ്യട്ടെ !

"കുര്ബാന ചൊല്ലാനല്ല ,ചെയ്യുവീൻ നിങ്ങളെന്റെ ഓർമയ്ക്കായ് കാലത്തോളം " എന്നേശു വിതുമ്പുന്നു .... (അപ്രിയ യാഗങ്ങൾ)

അല്മായശബ്ദം: 310 Christians “reconverted” to Hinduism with thre...

അല്മായശബ്ദം: 310 Christians “reconverted” to Hinduism with thre...

ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ഉപഭൂഘന്ഡമായ "ഹിന്ദുസ്ഥാനിൽ" ജനിച്ച ഏവരും "ഹിന്ദുക്കൾ" തന്നെ ആയിരിക്കെ , എതോകാരണത്താൽ മതം മാറി, മലര്ന്നും കമഴ്ന്നും മാമോദീസ ( അറിഞ്ഞും അറിയാതെയും ) സ്വീകരിക്കേണ്ടിവന്ന ഒരുവനും വീണ്ടും ഹിന്ദുവാകാൻ ഒരു ആചാരച്ചടങ്ങുകളുടെയും ആവശ്യം ഇല്ലേ ഇല്ല ! "പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്ന" ക്രിസ്തുവിന്റെ വചനം നാം അനുസരിച്ചാൽ മാത്രം മതി !

ബൈബിൾ തീയിൽ ഹോമിക്കേണ്ട ചടങ്ങും ശരിയല്ല ! കാരണം ഹിന്ദുസ്ഥാനിലെ "അദ്വൈത" ചിന്ത ആദ്യമായി പടിഞ്ഞാറൻ നാടുകളിൽ ഉറക്കെ പറഞ്ഞ (ഞാനും പിതാവും ഒന്നാകുന്നു=അഹം ബ്രഹ്മാസ്തമി) അദ്വൈത വാദിയായ ക്രിസ്തുവിന്റെ തിരുവചനങ്ങൾ ആ ബൈബിളിൽ ഉണ്ടെന്നതാണ് ! "ദൈവം സ്നേഹമാണുന്നു" പഴയനിയമത്തിലെ യാഹോവയ്ക്ക് പകരം സ്ഥാപിച്ഛവനല്ലേ നമ്മുടെ ക്രിസ്തു ?അവനെ അവന്റെ ശിഷ്യന്മാരന്നു വിളിച്ചതുപോലെ "ഗുരുവേ "എന്ന്നമുക്കും  വിളിക്കാം !



യൂറോപ്പിലെപ്പോലെ ഇന്ത്യയിലും ക്രിസ്താനികൾ ചിന്തമാറി, മതംമാറി തിരികെ ഹിന്ദുയിസത്തിലേക്ക് വരുന്നു എന്നത് സ്വാഗതാര്ഹം തന്നെ !

Tuesday 4 November 2014


മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തച്ഛന്റെ
മടികാരണം ആ മനം മതം വെറുത്തു ;
പിടിച്ചിട്ടഴിക്കും ജമ്പര്‍ ,അത് ഭയന്നെന്‍ മുത്തച്ചി
മതം മാറി പാതിരിതന്‍ വഴിക്ക് വന്നു ..(അപ്രിയ യാഗങ്ങള്‍)
ഈ ചിത്രം എന്റെ പഴയ കാല അമ്മമാരുടെതാണ്‌! കേരളം വെറും നൂറു കൊല്ലം മുന്‍പേ ഇങ്ങിനെ ആയിരുന്നു ! എന്റെ വല്യപ്പച്ചെന്‍ കത്തനാരുടെ പുറകെ പോയി അച്ചയനായത് ഇത് കാരണമാണ് ! "ഉമ്മ"/"ചുംബനം" സ്നേഹത്തിന്റെ ബാഹ്യ പ്രകടനമാണെന്റെ മാളോരെ ...സ്നേഹം ഒരു തെറിയല്ല ,അത് ദൈവമാണ് ! "ഗോഡ് ഈസ്‌ ലവ്" എന്ന് കേട്ടിട്ടുപോല...
Continue Reading
കഴിഞ്ഞ ദിവസം കോഴിക്കോട്ടുള്ള ഒരു റസ്റ്റോറന്റ് ആർഷഭാരത സംസ്കാരവും അതിന്റെ മൂല്യങ്ങളും ഉയർത്തി പിടിക്കുന്ന കുറേ സദാചാര വാദികൾ തല്ലി തകർത്ത സംഭവം നമ്മുടെ സംസ്കാരത്തെകുറിച്ച് എന്നെ ഒരിക്കൽ കൂടി ഓമ്മിപ്പിക്കുന്നു.
എന്താണു നമ്മുടെ സംസ്കാരവും പാരമ്പര്യവും? കന്യക മരണപ്പെട്ടാൽ ആത്മാവിനു മോക്ഷപ്രാപ്തി ലഭിക്കാൻ ആ മ്യതദേഹത്തെ ഭോഗിക്കാൻ കല്പിച്ചിരുന്ന നിഷേക പാരമ്പര്യമോ? വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ മണാള പാരമ്പര്യമോ? നാടുനീളെ നായർ തറവാട്ടുകളിൽ സംബന്ധം കൂടിയും, ദളിത സ്ത്രീകളെ ബലാൽസംഗം ചെയ്തും നടന്ന ബ്രാഹ്മണ പാരമ്പര്യമോ? സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്കു മുന്നിൽ നമ്പൂതിരിയുടെ മെതിയടിക്കും റാന്തൽ വിളക്കിനും മാറി മാറി കാവലിരിക്കേണ്ടി വന്ന ഭർത്താക്കന്മാരുടെ പാരമ്പര്യമോ? ക്ഷേത്രത്തിലെ നമ്പൂതിരിമാർക്ക് പ്രഭാത പൂജയും ഉച്ച പൂജയും അത്താഴ പൂജയും കഴിഞ്ഞ് ഭോഗിക്കാൻ നടക്കിരുത്തിയിരുന്ന കന്യകമാരുടെ പാരമ്പര്യമോ? ഒരു പെൺകുട്ടി വയസ്സറിയിച്ചാൽ നാട്ടിലെ പ്രമാണിയെ വിളിച്ചു വരുത്തി അവളെ കാഴ്ചവെക്കുന്ന അച്ഛന്മാരുടെ പാരമ്പര്യമോ?
"രാവിലെ മുറ്റത്ത് ചൂട്ടു കുത്തിക്കെടുത്തിയ പാടുകളുടെ എണ്ണം നോക്കിയാണ് പഴയ നായർ തറവാടുകളുടെ പ്രതാപമളന്നിരുന്നത് " എന്ന് തകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ട് അധികകാലങ്ങളായിട്ടില്ല. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ ചില നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം. (Ref: Castes and tribes of southern India vol. 5, Malabar Gazattier Vol 2 Page 10-20)
.
പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നമ്പൂതിരിയെ ഇല്ലങ്ങളിൽ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും ചില നായര്‍ വിഭാഗത്തിൽപ്പെട്ട സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി അത്തരം സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന, കാമ കേളികളിൽ നിപുണനായ പ്രഥമ നിഷേകനാണ് മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യ പ്രസക്തിയും. (Ref: Malabar Gazattier Vol 2)
.
ദേവന്റെ അടിച്ചിയും കൂത്തമ്പല അച്ചിയേയും ബ്രാഹ്മണർ കൈകാര്യം ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആ വാക്കുകൾ ലോപിച്ച് കേരളത്തിൽ അസഭ്യ വാക്കുകളായ് മാറിയത്.
.
ഇതൊക്കെയായിരുന്നില്ലേ നമ്മുടെ സനാതന കേരള പാരമ്പര്യം? അപ്പോൾ പിന്നെ മാനസികമായ് ഇഷ്ടമുള്ള രണ്ടുപേർ ഒന്നു ചുംബിക്കുമ്പോഴേക്കും തകരുന്നത് നമ്മുടെ ഏതു പാരമ്പര്യമാണ്, സംസ്കാര മൂല്യമാണ്?. നൂറ്റണ്ടുകളോളം മാറുമറക്കാൻ അനുവദിക്കാതെ സ്ത്രീകളുടെ മാറിടംകണ്ടാസ്വദിച്ചിട്ട്, ഒറ്റമുണ്ടുടുപ്പിച്ച് നമ്പൂതിരി കൂട്ടങ്ങൾക്കു മുന്നിൽ തിരുവാതിര നാളിൽ ലാസ്യ ന്യത്തമാടിച്ച് അവരുടെ അംഗലാവണ്യത്തിന്റെ ഉടലളവുകൾ കണ്ടു രസിച്ചിട്ട്, ഇന്ന് സനാതന കേരള സംസ്കാരമന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നവരും അവരുടെ പിതാക്കന്മാരും ഒരു നമ്പൂതിരി ഇല്ലവും തല്ലി പൊട്ടിച്ചില്ല. ഒരു നാടുവാഴിയും സ്വന്തം ഭാര്യയുടെ കിടപ്പു മുറിക്കു മുന്നിൽ മെതിയടിക്കു കാവലിരുന്നതല്ലാതെ താഴിട്ടു പൂട്ടിയില്ല. എന്നിട്ടാണ് ഇപ്പോൾ ഒരു റസ്റ്റോറന്റിൽ ഇരുന്ന് രണ്ടു പേർ ഉമ്മവച്ചപ്പോഴേക്കും, ഒന്നു കെട്ടി പിടിച്ചപ്പോഴേക്കും സനാതന കേരള സംസ്കാരത്തിന്റെ മേലേ ആകാശം ഇടിഞ്ഞു വീഴുന്നത്.
LikeLike ·  · 
മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തച്ഛന്റെ
മടികാരണം ആ മനം മതം വെറുത്തു ;
പിടിച്ചിട്ടഴിക്കും ജമ്പര്‍ ,അത് ഭയന്നെന്‍ മുത്തച്ചി
മതം മാറി പാതിരിതന്‍ വഴിക്ക് വന്നു ..(അപ്രിയ യാഗങ്ങള്‍)
ഈ ചിത്രം എന്റെ പഴയ കാല അമ്മമാരുടെതാണ്‌! കേരളം വെറും നൂറു കൊല്ലം മുന്‍പേ ഇങ്ങിനെ ആയിരുന്നു ! എന്റെ വല്യപ്പച്ചെന്‍ കത്തനാരുടെ പുറകെ പോയി അച്ചയനായത് ഇത് കാരണമാണ് ! "ഉമ്മ"/"ചുംബനം" സ്നേഹത്തിന്റെ ബാഹ്യ പ്രകടനമാണെന്റെ മാളോരെ ...സ്നേഹം ഒരു തെറിയല്ല ,അത് ദൈവമാണ് ! "ഗോഡ് ഈസ്‌ ലവ്" എന്ന് കേട്ടിട്ടുപോലുമില്ലെ നിങ്ങള്‍? ചുംബനത്തില്‍ കൂടിയല്ലാതെ ഒരുവന്റെ സ്നേഹം അവന്‍ എങ്ങിനെ പ്രകടമാക്കണം? കിളികള്‍ ചുണ്ട് ഉരുമ്മി സ്നേഹിക്കുന്നത് കണ്ടിട്ടില്ലേ നിങ്ങള്‍ ? അമ്മമാര്‍ നിങ്ങളെ ഉമ്മവച്ചിട്ടില്ലേ ? കട്ടാളന്‍ പോലും ഉമ്മയെ ഉമ്മവയ്ക്കും ! നിങ്ങള്ക്ക് തലയും തലച്ചോറുമില്ലേ ? പോയി ലോകം കാണൂ കിണറ്റിലെ തവളകളെ..please...
കഴിഞ്ഞ ദിവസം കോഴിക്കോട്ടുള്ള ഒരു റസ്റ്റോറന്റ് ആർഷഭാരത സംസ്കാരവും അതിന്റെ മൂല്യങ്ങളും ഉയർത്തി പിടിക്കുന്ന കുറേ സദാചാര വാദികൾ തല്ലി തകർത്ത സംഭവം നമ്മുടെ സംസ്കാരത്...
See More
LikeLike ·  · 
  • Samuel Koodal

Monday 3 November 2014

അല്മായശബ്ദം: "നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ."

അല്മായശബ്ദം: "നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ.": ഡോ. ജെയിംസ് കോട്ടൂര്‍ എഴുതിയ  MEDICINE OF MERCY, NOT SEVERITY എന്ന അത്മായാ ശബ്ദത്തില്‍ വന്ന ലേഖനം നിരവധി പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നതായി അ...

"സ്വവര്‍ഗരതിയും"  "പുനര്‍വിവാഹവും" രണ്ടും എന്നും എവിടെയും രണ്ടു വ്യത്യസ്ത തലങ്ങളാണ് ! ഒന്ന് പ്രകൃതിവിരുദ്ധവും രണ്ടാമത്തെതെ സാഹചര്യപ്രേരിതവുമാകുന്നു ! HOMOSEX&ലിസ്ബ്യന്‍ രണ്ടും മനുഷ്യനല്ലാതെ ഒരു ജീവിയും ചെയ്യുന്നില്ല എന്നാണെന്റെ ചെറിയ അറിവ് ! എന്നാല്‍ പുനര്‍വിവാഹം അബ്രഹാം തുടങ്ങി സര്വപിതാക്കന്മാരും ചെയ്തതാണെന്ന് ബൈബിള്‍ സാക്ഷിക്കുന്നു ! ആദാമിനുമാത്രം  പറ്റിയില്ലായിരിക്കാം , കാരണം വേറെ ചോയ്സ് അന്നു  ഇല്ലായിരുന്നല്ലോ ? സോളമനും അപ്പച്ചനും കൂടി എത്രയെത്ര് സ്രീകളെ പീഡിപ്പിച്ചു ,വിവാഹംകഴിച്ചുഎന്നാരുകണ്ടു ?  സത്യവേദപുസ്തകത്തിലെ കണക്കുതന്നെ ഒരുവനെ           ഞെട്ടിക്കുമെന്നുറപ്പു! സ്വവര്‍ഗരതിക്കാരോടുള്ള ഈ മുതലക്കണ്ണീര്‍, സ്വവര്‍ഗരതി വെറുപ്പോടെ കാണുന്ന നമുക്കെങ്ങിനെ ഒഴ്ക്കാനാകും?
കന്യാശാപം -രണ്ടാം ഭാഗം 

 യഹോവാ പണ്ട്  സീനായ്മലയിൽ വച്ചു മോശയ്ക്കു കൊടുത്ത പത്തുകല്പനകളിൽ ചേര്ക്കാൻ അന്ന്മറന്നുപോയ ചില "അരുതായ്മകൾ" ,ക്രിസ്തു തന്റെ അവതാരകാലത്ത്  addon ചെയ്തത്,  ജാഡവേഷമണിഞ്ഞ കത്തനാരെ കണ്ടപ്പോൾ,നാം  സൌകര്യപൂർവ്വം തഴഞ്ഞു മറന്നുകളഞ്ഞു !  " കൊലചെയ്യരുത് / വ്യഭിച്ചരിക്കരുത് /മോഷ്ടിക്കരുത് / അന്യന്റെത് മോഹിക്കരുത്"  എന്നതുപോലെതന്നെ  "പ്രാർഥിക്കാൻ പള്ളിയിൽ പോകരുത് / ഭൂമിയിൽ ആരെയും "പിതാവേ" എന്ന് വിളിക്കരുത്" എന്ന ക്രിസ്തുവിന്റെ കല്പനകളും ജീവനനിധികളാണു എന്നതോര്ക്കാതെ, പള്ളി പണിതും, വിവരദോഷി ചൂഷകപാതിരിയെ "പിതാവാക്കിയും" നാം ക്രിസ്തുവിനെ അപമാനിച്ചു!  എന്നാൽ മാപ്പ് അര്ഹിക്കാത്ത തെറ്റായി കാലം ഇതിനെ ചാര്ത്തിലാക്കി!    

ആദിയിൽ ഭൂമിയിലെ സകല ജീവജാലങ്ങളെയും ദൈവം ആണും/പെണ്ണുമായി സൃഷ്ടിച്ചു! (എന്നത് പോപ്പ് അന്ഗീകരിക്കുമോ ആവൊ) ; ആണും പെണ്ണും ആനന്ദിച്ചപ്പോൾ പുതിയ ജീവിതങ്ങളവരില്നിന്നും വികസിച്ചു സന്താനങ്ങളായി ! ഈ ആനന്ദസന്താനങ്ങൾ വേണ്ടന്നുവച്ച  സോടോമ്യർ ആദ്യമായി ആണും ആണും തമ്മിൽ രതിയിലകപ്പെട്ടു ! ഇതുകണ്ട് അന്നത്തെ ദൈവത്തിനു കോപം വരുത്തിയ  ഈ "കൊടുംപാപം" ,ഒരു കൂസലുമില്ലാതെ കത്തോലിക്കാസഭയിലെ ഇന്നത്തെ ദൈവത്തിന്റെ പ്രതിനിധികൾ , കത്തനാരും /അയ്യാള് മൂത്ത കദ്ദിനാളും ഏറ്റെടുത്തു "ഹൊമൊസക്സ്" എന്ന പുണ്യനാമം കൊടുത്ത് ദൈവത്തെ വെല്ലുവിളിച്ചു , കാലങ്ങളായി ലോകമെമ്പാടും സുഖിച്ചു വാഴുന്നു ;  പാവം ആടുകൾ മൂക്കത്ത് വിരൾവയ്ക്കാനും ശേഷി ഇല്ലാത്തവരുമായി ! അന്നത്തെ ദൈവം തീയും ഗൻഡകവും ആകാശത്തുനിന്നും പൊഴിച്ചെങ്കിൽ ഇന്നത്തെ കത്തോലിക്കാദൈവം ഈ homosex  കണ്ടു, പുരോഹിതനോട് "ഇറ്റ്‌ ഈസ്‌ ഓക്കേ "എന്ന് മാപ്പ് കൊടുത്തോ ആവൊ ?
എന്നാൽ കേരളത്തിലാകോഴിക്കോട്ടു "കുണ്ടൻ"എന്ന പേരിലീ  ശപിക്കപ്പെട്ട  സ്വവര്ഗരതി പണ്ടുതൊട്ടേ "ഫാഷൻ" ആണെന്നു "ഈനാട്"എന്ന മലയാളം സിനിമയിൽ ശ്രീ. IV .ശശി , നമ്മുടെ കുതിരവട്ടം പപ്പുവിനെകൊണ്ട് അഭിനയിപ്പിച്ചു നമ്മെ കാണിച്ചു !  ഗൾഫ്‌ നാടുകളിൽ കൂലിപ്പണിക്കു വരുന്ന പാകിസ്താൻ പൌരന്മാര്ക്ക്  ജീവിതവിനോദം ഇതുമാത്രമാണ് കാലങ്ങളായി ! 

പക്ഷെ ഇനി  പറയാനുള്ള  വിഷയം ഇത്തിരികടന്നകയ്യാണ് ! പറയാതിരുന്നാൽ നാം ഇനിയും "ദുഷ്ടനെ നീതിമാനെന്നു" വിളിച്ചു കാലത്തിന്റെ "ശാപം" ഏൽക്കും! അറിയാനും ചിന്തിക്കാനും ഈ സാക്ഷ്യം ഇവിടെക്കുറിക്കുന്നു ...ഇതും ഒരു "അരുതയ്മയായി" ആര്ക്കാനും  തോന്നിയാൽ ,മുന്കൂറു മാപ്പ് ! മാപ്പ് !!

കഴിഞ്ഞയാഴ്ച്ച എന്റെ ഭാര്യയുടെ കസിൻസിസ്റ്റർ ശ്രീമതി രമണി  (us citizen ) മൂന്ന്നാൾ കൂടലിൽ  എന്റെ അതിഥി ആയിരുന്നു . എന്റെ "കന്യശാപം"(അല്മായശബ്ദം /facebook /www .samuelkoodal .blogspot .in ) വായിച്ചപ്പോൾ അവരുടെ മനസൊന്നാളിക്കത്തി കുറെ നഗ്നസത്യങ്ങൾ / അനുഭവ സാക്ഷ്യങ്ങൾ എന്നോട് പങ്കുവച്ചു ! ആരോടും പറയാതിത് എന്റെ മനസിലിട്ട്‌ പുഴുക്കാൻ എനിക്ക് മനസില്ലാത്തതുകാരണം ഒന്ന് കുറിച്ചുകൊള്ളട്ടെ ....
ഒറ്റവാക്കിൽ പറഞ്ഞാൽ പെണ്ണും പെണ്ണും തമ്മിലുള്ള രതി "ലിസ്ബിയൻ"എന്നൊരു പുണ്യനാമം ചാർത്തി ഈ  ലോകത്തിനു നല്കിയത് മറ്റാരുമല്ല, നമ്മുടെ "കര്ത്താവിന്റെ മണവാട്ടിമാർ" തന്നെയെന്നു സാരം ! കോഴിക്കോട്ടിതു ആണിന് "കുണ്ടൻ" എന്ന് പേരായി എങ്കിൽ, നമ്മുടെ പുണ്യമഠങ്ങളിൽ ഈ പെങ്കൊച്ചിനു "പിരി " എന്നാണോമന തിരുനാമം ! അന്തേവാസികളായ സുന്ദരിപെങ്കുട്ടികളെ അമ്മമാർ "പിരി "കളാക്കി ,സ്വകാര്യസ്വത്തുപോലെ അവരുടെ അവിടുത്തെ അവസാനനാൾവരെ കൈകാര്യം ചെയ്യുന്നു ! ഒരമ്മയുടെ "പിരി "യോട്  മറ്റൊരമ്മ്യ്ക്ക് ഉരിയാടാനുള്ള അവകാശം പോലുമില്ല ;ഉരിയാടിയാൽ അമ്മമാർ തമ്മിൽ അടിയുറപ്പ് ! പല മഠത്തിൽ അമ്മമാരും വേലിക്കുപുറത്തുചാടി, ചാനലുകളിൽ അഭിമുഖം കാച്ചിയെങ്കിലും, പുസ്തകങ്ങൾ(ആമ്മീൻ)പുറത്തിറക്കിയെങ്കിലും ലിസ്ബിയന്റെ സുഖം കണ്ടെത്തിയത് തങ്ങൽതന്നെയാണെന്നു ആരും ഇതുവരെ പറഞ്ഞില്ലല്ലോ  !! അതിശയം !      

പാലായിലെ ഒന്നാംതരം കത്തോലിക്കത്തിയാണ് രമണി !സ്വപിതാവിന്റെ നേര്സഹോദരി "മഠത്തിൽഅമ്മയുമൊത്ത്" കുട്ടിക്കാലം മുതൽ കോണ്‍വെന്റിൽ ജീവിച്ചപ്പൊഴുള്ള അവരുടെ "അനുഭവസാക്ഷ്യം ലോകമറിയട്ടെ എന്ന ക്രൂരമായ ആവേശത്തോടെ" എന്നോട് പറഞ്ഞത് ഇൻസ്റ്റാല്മെന്റായി ഞാൻ എഴുതിത്തുടങ്ങട്ടെ   ...(തുടരും)          

പഴയ "കന്യാശാപം" ഇതിനോട് ചേര്ത്തു വായിക്കുവാൻ ചുവടെ ചേര്ക്കുന്നു ...

ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു .  അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ  "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു!  തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged  76 ആൻഡ്‌  63 ) ഒടുവിൽ കരഞ്ഞുപോയി !  സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച)  അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ /              തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ  ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ                           ഹിന്ദുമൈത്രിയോ,  ഈ  തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും  തകര്ക്കും  നിശ്ചയം ! അതുകണ്ട് ഞങ്ങൾ  ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും  ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും  നിശ്ചയം"എന്ന് !    
                                                         
സത്യം, ഞാൻ അമ്പരന്നുപോയി  !   
കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും,  പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത  മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു ! 

ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു   ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ? 

("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)  
   
ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ  അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി  തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി                       'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ  നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !
                            
  കാലാകാലമായി കന്യാമഠങ്ങളിൽ  സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു 
സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത്  കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്‌" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും  ,   പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ  "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു  തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് ! 

അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ  നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ                                   "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം !                                  മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........

Saturday 1 November 2014

അല്മായശബ്ദം: Listen Rev. Sisters....

അല്മായശബ്ദം: Listen Rev. Sisters....: An open letter to the congregations of Rev Sisters belonging to Syro-Malabar Rite. Why do people talk about the Syro Malabar rite and ...

Zach Nedunkanal മുകളില്‍ പറഞ്ഞത് നൂറു വട്ടം സത്യം,തന്നെ ! ഭാരതീയചിന്ത, ഭാരതീയമതം, ഭാരതീയവേദാന്തം ഒക്കെ നമുക്ക് നിസാരമാണ് ! പെറ്റതള്ളയെ നിസാരമാക്കുന്നതിനു തുല്യമാണിത്!  ശാസ്ത്രലോകം ഇനിയൊരുകോടി വര്ഷം മുന്നോട്ടുപോയാലും കണ്ടെത്താനാകാത്ത പ്രപഞ്ച രഹസ്യങ്ങള്‍ ഇരുന്നിടത്തിരുന്നു ധ്യാനംമൂലം കണ്ടെത്തിയ ഋഷിമാരെപുച്ചിച്ചു പിന്തള്ളി ,വിവരദോഷി പാതിരിപ്പുരകെ പോയ ചിന്തയില്ലാത്ത തന്തമാര്‍ക്ക് പിറന്ന വെറും ഇരുകാളികലാണ് നമ്മള്‍ ! നമുക്കെന്നും മറുനാടാണ് പ്രിയം! മെഡിറ്റരേനിയന്‍ മതവും അതിലെ  കെട്ടുകഥകളും ,അതില്പറഞ്ഞ  ഇല്ലാത്ത സ്വര്‍ഗവാസവും , ആ സ്വപ്നലോകവും മനസില്പേറി മുടന്തിനട്ക്കുന്ന മതത്തിന്റെ ബലിമൃഗങ്ങളാകാന്‍ അവതരിച്ച പാഴ്ജന്മങ്ങള്‍ ,അതാണ്‌ നമ്മള്‍ !    ഉല്പത്തിപുസ്തകം ഈവാരം പോപ്പ് വലിച്ചുകീറിയില്ലേ ? മതിയായില്ലേ ? മനനംചെയ്യുന്ന മനുഷ്യരാകാന്‍ ഇനിയൊരു ജന്മമെടുക്കൂ ....ഇതിങ്ങനെ പോകട്ടെ .പോയതോപോയി ....

അല്മായശബ്ദം: Listen Rev. Sisters....

അല്മായശബ്ദം: Listen Rev. Sisters....: An open letter to the congregations of Rev Sisters belonging to Syro-Malabar Rite. Why do people talk about the Syro Malabar rite and ...

Zach Nedunkanal മുകളില്‍ പറഞ്ഞത് നൂറു വട്ടം സത്യം,തന്നെ ! ഭാരതീയചിന്ത, ഭാരതീയമതം, ഭാരതീയവേദാന്തം ഒക്കെ നമുക്ക് നിസാരമാണ് ! പെറ്റതള്ളയെ നിസാരമാക്കുന്നതിനു തുല്യമാണിത്!  ശാസ്ത്രലോകം ഇനിയൊരുകോടി വര്ഷം മുന്നോട്ടുപോയാലും കണ്ടെത്താനാകാത്ത പ്രപഞ്ച രഹസ്യങ്ങള്‍ ഇരുന്നിടത്തിരുന്നു ധ്യാനംമൂലം കണ്ടെത്തിയ ഋഷിമാരെപുച്ചിച്ചു പിന്തള്ളി ,വിവരദോഷി പാതിരിപ്പുരകെ പോയ ചിന്തയില്ലാത്ത തന്തമാര്‍ക്ക് പിറന്ന വെറും ഇരുകാളികലാണ് നമ്മള്‍ ! നമുക്കെന്നും മറുനാടാണ് പ്രിയം! മെഡിറ്റരേനിയന്‍ മതവും അതിലെ  കെട്ടുകഥകളും ,അതില്പറഞ്ഞ  ഇല്ലാത്ത സ്വര്‍ഗവാസവും , ആ സ്വപ്നലോകവും മനസില്പേറി മുടന്തിനട്ക്കുന്ന മതത്തിന്റെ ബലിമൃഗങ്ങളാകാന്‍ അവതരിച്ച പാഴ്ജന്മങ്ങള്‍ ,അതാണ്‌ നമ്മള്‍ !    ഉല്പത്തിപുസ്തകം ഈവാരം പോപ്പ് വലിച്ചുകീറിയില്ലേ ? മതിയായില്ലേ ? മനനംചെയ്യുന്ന മനുഷ്യരാകാന്‍ ഇനിയൊരു ജന്മമെടുക്കൂ ....ഇതിങ്ങനെ പോകട്ടെ .പോയതോപോയി ....