Saturday 22 November 2014

അല്മായശബ്ദം: ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്...

അല്മായശബ്ദം: ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്...: അടുത്തിടെ ഞാന്‍ ജോണ്സണ്‍ വൈദ്യരെ കണ്ടു. അങ്ങേരെ അങ്ങിനെ വിളിക്കുന്നുവെങ്കിലും അങ്ങേര് വൈദ്യരല്ല; പണ്ടൊരു മെഡിക്കല്‍ റെപ്പായിരുന്നു, ഈ തൃശ്...

പതിനേഴു നൂറ്റാണ്ടായി ലോകത്തെ ബാധിച്ച പുരോഹിതക്രിസ്തീയമതം ഇന്ന് ക്രിസ്തുവിന്റെ ഭാവനയില്നിന്നും ഉപദേശങ്ങളിൽനിന്നും അതിവേഗംബഹുദൂരം അകന്നുപോയെങ്കിലും, പുരോഹിതന്റെ /പാസ്സ്ടരുടെ കൈയ്യില്‍ "ബൈബിള്‍" എന്ന മതഗ്രന്ഥം ഉപയോഗമില്ലാതെ ഇരിപ്പുറച്ചതുകൊണ്ടു, അടിമത്തത്തിലകപ്പെട്ടുപോയ ജനകോടികളില്‍ (ചില  "അല്മായശബ്ദങ്ങളില്‍" കുറേ അല്‍മായരുടെ മുറവിളികൊണ്ട്) ഒരു ആകമാനമാറ്റം ഉണ്ടാകുമെന്ന് ആരും കരുതേണ്ടാ ...



                                     എന്റെ പ്രിയപ്പെട്ട അല്മായശബ്ദം എഴുത്തുകാരേ ,

ഭാരതീയവേദാന്തമതവും ക്രിസ്തുവിന്റെ വചനങ്ങളും ഒന്നാണെന്ന വലിയ സത്യത്തിന്റെ അവബോധം സാധാരണ ജനമനസുകളില്‍ ഉണ്ടാക്കുവാന്‍ നമ്മുടെ കയ്യും കരുത്തും ചിന്തകളും ഇനിയും വീറോടെ ഉപയോഗിക്കണം എന്നാണെന്റെ പ്രാര്‍ത്ഥന !                                          അതിനായി ഒന്നാമതായി ഭാരതീയ ആത്മീയദര്‍ശനം നമ്മുടെ മനസിന്‍റെ കെടാവിളക്കായിരിക്കണം..ഭഗവത്ഗീതാരഹസ്യങ്ങളെ നാം മനസില്‍ ഏറ്റുവാങ്ങണം ,  മഹാഭാഗവതം എന്ന അതിനൂതന ശാസ്ത്രഗ്രന്ഥം നാമിനിയെന്നാളും കരളില്‍ കൊണ്ടുനടക്കണം !  നമ്മുടെ പിതാമഹന്മാര്‍ ഉപേക്ഷിച്ച ഉപനിഷത്തുകളെ ഓരോ മനുഷ്യമനസും  തിരികെ  ഹൃദയംഗണത്തില്‍ എതിരേൽക്കണമെന്നേ എനിക്കീ കലികാലത്തോട് യാചിക്കാനായുള്ളൂ ...

                   "താനും പിതാവും (പ്രകൃതിയും)ഒന്നാകുന്നു" എന്ന ക്രിസ്തുവിന്റെ ആത്മീകജ്ഞാനം ഓരോ മാനസവും സ്വയം അറിഞ്ഞു സദാ കുളിരണിയണം ! വട്ടുപിടിച്ച വട്ടായിമാരുടെ ഉദരത്തിനായുള്ള അധരവ്യായാമത്തില്‍ നാം ഭ്രാമിച്ചുപോകാതെ സ്വയമറിഞ്ഞവരാകണം ! പാപപുണ്യങ്ങള്‍ എന്തെന്നറിയാത്ത പാതിരിപാസ്ടരെ മനസിന്‍റെ പുറമ്കാലുകൊണ്ട് എറ്റിയകറ്റണം ...അങ്ങിനെ നാം ക്രിസ്തുവിനെ അറിഞ്ഞവരും കത്തനാരുടെ ചതിക്കുഴിപ്പള്ളിയില്‍ പോകാത്തവരും ആകുവാന്‍ കാലം കൊതിക്കുന്നു പ്രിയരേ....

No comments:

Post a Comment

Note: only a member of this blog may post a comment.