Wednesday 12 November 2014

അല്മായശബ്ദം: വീണ്ടും കുരിശു തന്നെ !

അല്മായശബ്ദം: വീണ്ടും കുരിശു തന്നെ !: പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റാണ് ശ്രീ ജോയി കുളനട.. (Joy Kulanada) പൊതുവില്‍ രാഷ്ട്രീയ നിരീക്ഷണങ്ങളാണ് അദ്ദേഹം തന്റെ കാര്‍ട്ടൂണുകള്‍ക്ക് വ...ശ്രീ .ജോയ് കുളനട എന്റെ അടുത്ത സ്നേഹിതനാണ് ! അദ്ദേഹത്തിന്‍റെ , "ഞാന്‍ ഒരു തീരുമാനമെടുത്തു .. പള്ളിക്ക് വരിസംഖ്യ ഉള്‍പ്പെടെ ഒരു സംഭാവനയും ഇനി മേലില്‍ കൊടുക്കില്ല.. ആ തുക നിര്ധനരുടെ ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും ..കുടിശിഖ കൊടുക്കാത്തതിന്റെ പേരില്‍ പള്ളി എന്നെ മുടക്കിക്കോട്ടെ... എന്‍റെ പറമ്പില്‍ ആറടി മണ്ണിനു സ്ഥലമുണ്ട് ...."എന്ന വാചകം,  വിവരം കിട്ടി വിവേകം വന്ന ഒരു  മനസിന്‍റെ മനനംതന്നെ ! ദൈവത്തെ അറിഞ്ഞ ഏവരും അനുകരിക്കേണ്ട ഒരു വിചിന്തനവും തീരുമാനവുമാണിത് സംശയമില്ല...

എന്നാല്‍ , ദൈവത്തിനു സമര്‍പ്പിക്കുന്നതായി , പള്ളിക്ക് കൊടുത്ത പണംകൊണ്ട് കീര്‍ത്തിയും അന്ഗീകാരവും ബഹുമാനവും പള്ളി കൈകാര്യം ചെയ്യുന്ന സ്ഥിരംപരീസര്‍ തിരികെക്കൊടുത്തില്ല  എന്ന മനസിന്‍റെ വിതുമ്പല്‍ കണ്ടാല്‍ കര്‍ത്താവ് പുച്ചിക്കും കുളനടേ..."വലങ്കൈ ചെയ്യുന്നത് ഇന്നതെന്നു ഇടംകൈ അറിയരുതെന്ന " അവന്റെ തിരുവച്ചനപ്പോരുള്‍ ജോയ് കുളനടയ്ക്കും മനസിലായില്ലല്ലോ എന്നോര്‍ത്തു!  മത്താകും മുന്‍പേ, വി.മത്തായി ആറിന്റെ രണ്ട് മുതല്‍ നാലുവരെ ഒന്ന് വായിച്ചാലെത്ര നന്നായിരുന്നു ?

കുരിശില്‍ വേദന ഏറ്റ് പിടഞ്ഞവനെ വീണ്ടുംവീണ്ടും നാടാകെ കുരിശു നാട്ടി ഭയപ്പെടുത്തുന്ന ഭീകരപ്പാതിരിയുടെ വാചകക്കസര്‍ത്തു കേട്ട് ,വീണ്ടും ഒരു കുരിശുകൂടി കുളനടയില്‍ പണിയാന്‍ കാശുകൊടുത്ത കുറ്റം കര്‍ത്താവ് ക്ഷമിച്ചെങ്കിലായി ...ഒരു കാര്യം ചെയ്തു നോക്കുക+വി മത്തായി ആറിന്റെ ആറിൽ അവന്‍ പറഞ്ഞത് അനുസരിക്കുക ...                                   "കപടഭക്തിക്കാരെപ്പോലെ നിങ്ങള്‍ പ്രാര്‍ഥിക്കുവാന്‍  പള്ളിയില്‍ പോകരുത്" ...ശുഭം !

No comments:

Post a Comment

Note: only a member of this blog may post a comment.