Friday 28 November 2014

അല്മായശബ്ദം: ഫാ. ബെനഡിക്ട് ഓണംകുളവും മറിയക്കുട്ടിക്കൊലക്കേസും ...

അല്മായശബ്ദം: ഫാ. ബെനഡിക്ട് ഓണംകുളവും മറിയക്കുട്ടിക്കൊലക്കേസും ...:                       ചര്‍ച്ചാസമ്മേളനവും കൂടിയാലോചനയും 2014 നവംബര്‍ 29, ശനിയാഴ്ച 2 പി.എം. മുതല്‍, പാലാ ടോംസ് ചേമ്പര്‍ഹാളില്‍ അദ്ധ്യക്ഷന്...

 "ദുഷ്ടനെ നീതിമാന്‍ എന്ന് വിളിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ "എന്ന വചനപ്രകാരം, പാവം കത്തോലിക്കാസഭ വീണ്ടുവിചാരമില്ലാതെ കാലത്തിന്റെ ശാപം കടംവാങ്ങുന്നത് ചേലല്ല !!

എന്‍റെചെറുപ്പകാലത്ത് ഞാന്‍ കണ്ട ,മറക്കാനാകാത്ത ഒരു സിനിമയാണ് "മറിയക്കുട്ടി കൊലക്കേസ്" ! ഇവിടെയടുത്ത്‌ ഒരു ഷെവലിയാര്‍ വക റബ്ബര്‍ തോട്ടത്തിലും കെട്ടിടത്തിലുമായിരുന്നു അതിന്‍റെ ചിത്രീകരണം ! ഞാനും അത് കാണാന്‍ നാല് കിലോമീറ്റര്‍ നടന്നുപോയി അന്നത്  കണ്ടതോര്‍ക്കുന്നു ! ആ കഥ തന്നെ "മൈനത്തരുവി കൊലക്കേസ്" എന്ന് മറ്റൊരു സിനിമയായി  മലയാളത്തില്‍ ഇറങ്ങി ! കത്തനാരുടെ "അറുകൊല" കാണാന്‍ ആ രണ്ടു സിനിമയും ഞാന്‍ കാണുകയുണ്ടായി !  ആ തിരക്കഥയില്‍ ഇന്നിതാ ഒരു ജോയ്മോനും പരിശുദ്ധപരിവേഷം അണിഞ്ഞ (നാളെ പുണ്ണിയാളനായി രൂപക്കൂട്ടില്‍ കയറാന്‍ എല്ലാ വകുപ്പും തികഞ്ഞ) ഒരു പാതിരിയും കാണുന്നത് കാലത്തിന്റെ കരുണ ഒന്ന്കൊണ്ട് മാത്രമാണ് ! ഇതിന്റെ 'നേരിന്റെ നേരറിയാന്‍' ശ്രമിക്കുന്ന എന്റെ സ്നേഹിതര്‍ക്കു അഭിവാദനങ്ങള്‍ !! "സത്യമേവ ജയതേ"...

No comments:

Post a Comment

Note: only a member of this blog may post a comment.