Saturday 30 June 2018

''പണത്തിനുമീതെ പരുന്തല്ല, പരിശുദ്ധാത്മാവും പറക്കില്ല!"

സഭയിൽ പുന്ന്യാളത്തികൾ കുറവായതിനാൽ,സഭയുടെ മാനംകാത്ത  ''സഭാപാഞ്ചാലിയെ'' ഉടനെതന്നെ ഈ സഭ രൂപക്കൂട്ടിലാക്കിവച്ച് നാടാകെ പുതിയ കുരിശടികൾ കാശുവാരാന് പണിയും!  ചാവറയച്ഛനെ വെല്ലാൻ, സഭ ഈ പാതിരിപാണ്ഡവരെ അവർ മരിക്കും മുൻപേ ''പഞ്ചപുന്ന്യാളൻമാരു''മാക്കും നിശ്ചയം!  ആടുകൾക്ക്ആമ്മീൻ കരയാൻ ഇടംതേടി അലയുകയും വേണ്ടാ, നാടാകെ ''പാഞ്ചാലി & പാണ്ഡവ'' കുരിശടികൾ ! ഹിന്ദുമൈത്രിയുടെ കണ്ണുതള്ളും! 

പറയാതെവയ്യ, പക്ഷെ ഒരു ഗുണമുണ്ടായി, കുമ്പസാരമെന്ന ആഭാസക്കൂദാസയുടെ മറവിൽ സഭയിൽ ഇന്നലെയോളം നടന്നുവന്ന കൊടുംപാതകം പുറത്തായി! ഇനിയും അന്തസുള്ള ഒരു നാരിയും നരനും ഈ നാറികളെ കാണാൻ, പാപമോചനം ഓസിനടിക്കാൻ പള്ളിയിൽ പോകില്ല നിശ്ചയം! മേലിൽ കല്യാണത്തിന് മോടികൂട്ടാൻ പെണ്ണിനെക്കണ്ടു കൊതിയൂറുന്ന മെത്രാന്മാരെ കൂദാശയ്ക്കു വിളിക്കുകയുമില്ല! ഏതു കൂദാശയ്ക്കായാലും തക്‌സായിലെ നാലക്ഷരം വായിക്കാനെന്തിനു നാല്പതു പാതിരിമാർ? ചിന്തിക്കൂ അച്ചായാ.. 

ഒരുപാടുകാശുകൊടുത്തിവന്മാരെ വഷളാക്കരുതേ ധൂർത്തൻമാരാണിവർ! വിധവയുടെ ചില്ലിക്കാശിന്റെ വിലയറിയാത്തവരാണിവർ ;  വെളുത്തമുണ്ടിനു തടുക്കിടുന്നവരാണിവർ , ക്രിസ്തുവിനെ അറിയാത്തവരാണിവർ!

ഈ പഞ്ചപാതിരിമാരുടെ ''അഞ്ചിന്മേൽകുര്ബാന'' ചൊല്ലാൻ , ഇവർ പരലോകം പൂകുംവരെ, എല്ലാക്കൊല്ലവും ദേവലോകത്ത് 'സെറ്റപ്പ്' ആക്കിയാൽ ആടുകൾക്ക് കൂട്ടമായി ആമ്മേൻ കരയാമല്ലോ! സിനഡ് വാണിങ് കൊടുത്ത നാലുമെത്രാന്മാരും ഇവരോടൊപ്പം കുർബാനയെ നാറ്റിച്ചാൽ ''ഒന്പതിമേൽകുര്ബാന''യായി വേൾഡ് റെക്കോർഡ് ആകുമല്ലോ! സഭയ്ക്കും ബഹുകേമം! പ്ലീസ് ബാവ പ്ളീസ് .. samuelkoodal 9447333494

Friday 29 June 2018

''ഞാൻ'' ഒഴികെ  അന്യദൈവങ്ങൾ എനിക്ക് ഉണ്ടാകയില്ല'' ! [ഒന്നാം കല്പന]    ''ഞാനും'' പിതാവും ഒന്നാകുന്നു! [അഹം ബ്രഹ്മാസ്മി ]
സത്യസ്യസത്യമായ ഈശ്വരനിൽ അംശമായ ബോധമാകുന്ന ''ഞാൻ'' മരിക്കുന്നുമില്ല ,  ആർക്കുമെന്നെ കൊല്ലാനാവുകയില്ല , ''ഞാൻ'' ഒരുനാളും കൊല്ലപ്പെടുന്നുമില്ല ;  എന്നൊക്കെ ഭഗവാന്റെ തിരുവചനത്തിൽ നിന്നും മനസിലാക്കിയ എനിക്ക് മരണമില്ല,  മരണഭീതിയുമില്ല!

''മൃത്യുവും വേണം ജഗത്തിൽ, എന്നാലല്ലേ 
മുക്തീഭവനം അണയൂ നമ്മൾ''

''എനിക്ക് നിൻ കൃപ മതി, അമൃതാ നിൻ സ്നേഹം മതി
 പഴയപോലിടം നിന്റെ കരളിൽ മതി''

''ദുഃഖിക്കുവാൻ എനിക്കെന്തവകാശം? 
നിൻ ചിത്തത്തിലല്ലയോ ഞാനിരിപ്പൂ !'' 

എന്നൊക്കെ പാടുന്ന എനിക്ക് കാണ്ടാമൃഗത്തിന്റെ തോലുള്ള              
 പുരോഹിതരെ എന്നും വെറുക്കുവാനെ കഴിയൂ.

ശ്രീ അച്യുതാനന്ദൻ മൗനമായിരുന്നു ഭരണചക്രത്തെ ചലിപ്പിച്ചതിനു നന്ദി ! അച്ചമ്മാ ഉമ്മ...

''ദുഷ്ടനെ നീതിമാനെന്നു'' വിളിക്കുന്ന സഭകളേ, നിങ്ങൾ നശിച്ചുപോകും! കർമ്മഫലം അനുഭവിച്ചേ ഏതു കത്തനാരും കർദ്ദിനാളും ഇവിടം വിടൂ !  കർമ്മങ്ങളിൽ ധർമ്മമുണ്ടാകാൻ മനസുകളെ മനസിലാക്കി ജീവിക്കൂ  , വിവേകംകൊണ്ടു മനസിന് കടിഞ്ഞാണിടൂ പാതിരി ! 

''ലോകമേ ,ഗീത പാടൂ'' എന്ന് ഞാൻ അവസാനശ്വാസത്തോളം പാടും!
ഹൈസ്കൂൾ വിടും മുമ്പേ ഓരോമനസുകളും ''ഭഗവത് ഗീത'' മനസ്സിൽ ആക്കിയിരിക്കണം ! എങ്കിലേ ഭാരതം ഭാസുരമാകൂ  ആമ്മേൻ .                samuelkoodal  9447333494

Tuesday 26 June 2018

പട്ടംകൊടയ്ക്കു പാട്ടയടി!

നാട്ടിലെ തൊട്ടീച്ചാടിപിള്ളാരെ തിരഞ്ഞുപിടിച്ചു പൗരോഹിത്യമെന്ന ''പട്ടം'' കൊടുക്കുന്ന പട്ടംകൊടയെന്ന കൂദാശയെ, കാലം പാട്ടയടിച്ചു അപമാനിക്കുന്ന കാലം അരികെയരിക്കയരികെ!   

സഭയിലെ വിവരമുള്ളൊരു മെത്രാൻ, ഒരു പയ്യനെ ''നീ  പൗരോഹിത്യത്തിന് കൊള്ളുന്നവനല്ല'' എന്ന് പറഞ്ഞു ,ദയറായിൽ നിന്നും ആട്ടിയോടിച്ചുവെങ്കിൽ, ആ സഭയിലെ മറ്റൊരുമെത്രാൻ അവനെ മാറോടുചേർത്തു മുത്തംകൊടുത്തു റമ്പാനാക്കുന്നു!  

സോദോമ്യ പാപിയായ അവൻ  [കത്തനാർ] കുറ്റവാളിയായി പിടിക്കപ്പെട്ടപ്പോൾ വിഷം കഴിച്ചു, മരണം സ്വയംവരിക്കാൻ ഒരുങ്ങിയപ്പോൾ, സഭയുടെ ആശുപത്രിയിൽ vip ആക്കി ചികിൽസിച്ചു ഉയിർത്തെഴുനേൽപ്പിക്കുന്നു! ഇനിയുമാരും അവനെ തോണ്ടാതിരിക്കാൻ, റമ്പാൻ പട്ടവും ഉടനെ അവനു പ്രേമത്തോടെ സമ്മാനിക്കുന്നു! അതിയാനുടനെതന്നെ സഭയിലെ ഒരു മെത്രാനുമാകും ! പയ്യൻ  ചൊട്ടയിലേ ചുണകുട്ടനാകയാൽ, കാതോലിക്കാസിംഹാസനവും  ഇവൻ കരസ്ഥമാക്കും! അങ്ങിനെ ഒരു ''പരിശുദ്ധ ഹോമോ കാതോലിക്കാ''  സഭയെ നയിക്കുന്ന കാലം അരികെയാകയാൽ എനിക്കൊന്നു കണ്ണടച്ചാൽ മതിയായിരുന്നു,  ഞാൻ സ്നേഹിച്ചിരുന്ന എന്റെ സഭയുടെ സർവനാശം കാണാനിടയാകാതെ, എന്നാണെന്റെയാഗ്രഹം!  

ഈ റമ്പാൻ പണ്ട് വാണരുളിയ  ഒരു  പള്ളിക്കാരും  ഇയാളും തമ്മിൽ കേസുകൾ [ഒരു യുവതിയുടെ ആത്മഹത്യ] കോടതിയിലുണ്ടെന്നുമുള്ളതാണ് ഇന്നത്തെ സുവാർത്ത!   തുടർന്നെഴുതാൻ പേനായ്ക്കൊരു നാണം! 
''ഇനിയും പുഴയൊഴുകും, ഇതുവഴി ഇനിയും കഥകൾ ഒഴുകിവരും''! 
samuelkoodal 9447333494  
''നിത്യവിശുദ്ധയാം കന്യാമറിയമേ'',

എന്ന ഗാനംപോലെ, നിത്യവിശുദ്ധരായ ക്രിസ്ത്യാനി പുരോഹിതരേ, സഭകളുടെ നിത്യകന്യാസ്ത്രീകളേ, നിങ്ങൾക്ക് സ്വസ്തി, സമാധാനം ! എന്തുകൊണ്ടെന്നാൽ ,  എത്ര ബാലപീഡനം നടത്തി നിങ്ങൾ സോദോമ്യരെ തോല്പിച്ചാലും ,  ബലാത്സംഗത്തിന്റെയും സ്ത്രീപീഡനത്തിന്റെയും പേരിൽ നിങ്ങൾ ഉണ്ടാകുന്ന കേസുകൾക്കായി,  സഭകളുടെ കുരിശടികൾ ഓരോന്നും കായ്ക്കുന്ന കാശാകെ  ചിലവാക്കിയാലും,  നിങ്ങൾ ഭാഗ്യവാന്മാർ!  എന്തുകൊണ്ടെന്നാൽ,  നാളെ ക്രിസ്തുവിനെ തോൽപ്പിക്കുന്ന  പുന്ന്യാളന്മാരായി ,  നിങ്ങൾ നാടുതോറുമുള്ള കുരിശടികളാകെ കാലാന്തരത്തോളം വിലസിവാഴും!      

കന്യാസ്ത്രീകളേ,   നിത്യവസന്തംപോലെ,  എത്ര പ്രസവിച്ചാലും , നിത്യകന്യകമാരായി  ജീവനുള്ള നാൾവരെ നാടാകെ വിലസിവാഴാൻ നിങ്ങളെ നിയതി നിയോഗിച്ചതിനാൽ നിങ്ങളും ഭാഗ്യവതിമാർ!  മുലകുടിപ്പിക്കാത്ത ഭാഗ്യവതിയമ്മമാരേ, നാളെ മുതൽ നിങ്ങളുടെ ''പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ'' കൂടുതൽ ആളെ ചേർക്കാൻ നിങ്ങൾ പള്ളികളിലെ ദാരിദ്ര്യമുള്ള വീടുകളിലെ സുന്ദരികളായ കളങ്കമില്ലാത്ത പെൺകുട്ടികളെ ''കന്യാസ്ത്രരീവസ്ത്രം ധരിച്ചാൽ പിന്നെ മാസമുറയുടെ ശല്യം പെണ്ണിന് ഉണ്ടാവുകയേയില്ല" എന്ന പച്ചക്കള്ളം പറഞ്ഞു മാസമുറയുടെ ആദ്യനാളുകളെ ഭയക്കുന്ന, വെറുക്കുന്ന കൗമാരക്കാരികളെ ചതിച്ചു വശീകരിക്കരുതേ                   എന്നാണെന്റെ ഏക പ്രാത്ഥന!  ഇതയും നാൾ ഞങ്ങളെ  നിങ്ങൾ  ''ആടുകളും അടിമകളും'' ആക്കിയതോർത്തു വിലപിപ്പീൻ... എന്തെന്നാൽ നിങ്ങൾക്കിനിയും അയ്യോ കഷ്ടം! 

നിത്യവിശുദ്ധരായ പുരോഹിതവർഗ്ഗമേ ,  നിങ്ങൾക്കുമയ്യോ കഷ്ടം!   ഇനിമുതൽ നിങ്ങൾ പണിയെടുത്ത വിയർപ്പോടെ  അപ്പം ഭക്ഷിക്കണമല്ലോ! നിങ്ങളുടെ കൂദാശകൃഷി സല്ഫലം നൽകാതെ നശിച്ചുവല്ലോ!    samuelkoodal  9447333494   .  

Monday 25 June 2018

ആമുഖം                                                              ഷൗക്കത്ത്,ഗുരുകുലം , 

ഗുരു നിത്യ തന്റെ ജന്മസ്ഥലമായ കോന്നിയിലെ വകയാറിൽ താമസിക്കുമ്പോൾ ഗുരുവിനടുത്ത് സ്നേഹത്തോടെ ഒട്ടിയിരുന്ന് തന്റെ ഗാനങ്ങൾ ലയിച്ചിരുന്ന് പാടിക്കൊടുക്കുന്ന സാമുവലച്ചായനെ ഓർക്കുന്നു. പിന്നീട് ഗായകനായ മകനെക്കൊണ്ട് ആ വിപ്ലവകരവും കാവ്യാത്മകവുമായ ഗീതങ്ങൾ പാടിച്ച് വിശദീകരിച്ചതും മറക്കാനാവില്ല.

ഗുരുവിന് അത്രയും വാത്സല്യമായിരുന്നു അദ്ദേഹത്തോട്. ഒരു മകന് അച്ഛനോടെന്ന പോലുള്ള അടുപ്പമാണ് അച്ചായന്  ഗുരുവിനോടുണ്ടായിരുന്നത്.

ഗുരുവിനൊപ്പവും അല്ലാതെയും സാമുവലച്ചായന്റെ വിട്ടിൽ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും  സ്നേഹവും വാത്സല്യവും ആവോളം നുകർന്നിട്ടുമുണ്ട്. 

വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത അദ്ദേഹത്തെ കർക്കശ സ്വഭാവക്കാരനാക്കുന്നുവെങ്കിലും പറയുന്ന ഭാഷ അല്പം കടുകടുപ്പമാണെങ്കിലും ആ പ്രതികരണങ്ങളിൽ ആളുന്ന അഗ്നിയെ നമുക്ക് അവഗണിക്കാനാവില്ല. മതവും പൗരോഹിത്യവും അത്രമാത്രം മനുഷ്യജീവിതത്തെ ഗുണത്തേക്കാളേറെ ദോഷമായി ബാധിക്കുമ്പോൾ അച്ചായനെപ്പോലുള്ള സാന്നിദ്ധ്യങ്ങൾ നമുക്കത്രമാത്രം അത്യാവശ്യമാണ്. രാജാവ് നഗ്നനെന്നു വിളിച്ചു പറയാൻ ധീരരായ നിഷ്ക്കളങ്ക ഹൃദയങ്ങൾ നമുക്കുണ്ടായേ മതിയാവൂ.

ഇന്ന് രാവിലെ അച്ചായനെ ഓർത്തു. അപ്പോൾ തന്നെ വിളിച്ചു. അദ്ദേഹത്തിന്റെ കുറിപ്പുകളും പ്രഭാഷണങ്ങളും ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നു. സംസാരത്തിനിടയിൽ മോൻ ഒരു കുറിപ്പെഴുതി തരൂ. എന്റെ പുസ്തകത്തിൽ ചേർക്കാനാണ്. പെട്ടെന്ന് എഴുതിത്തരണം എന്നും പറഞ്ഞ് ഫോൺ വെച്ചു.

പുസ്തകം വായിച്ചിട്ടില്ല. അദ്ദേഹം എഴുതുകയും പറയുകയും ചെയ്ത കുറിപ്പുകളുടെ സമാഹാരമാകും. കച്ചവടവൽക്കരിക്കപ്പെട്ട, മനുഷ്യഹൃദയത്തെ ചൂഷണം ചെയ്യുന്ന  മതത്തെയും പൗരോഹിത്യത്തെയും (ഈ വിഷയത്തിൽ എല്ലാ മതവും ഒന്നു തന്നെ ) സാമുവലച്ചായൻ തന്റെ ഇരുതലമൂർച്ചയുള്ള വാൾകൊണ്ട് കീറി മുറിക്കുമ്പോൾ നമുക്ക് വേദനിക്കുക തന്നെ ചെയ്യും. വേദനയിൽ നിന്നേ വേദമുണ്ടാകൂവെന്ന സത്യം ഓർത്തുകൊണ്ട് ഈ നോവിനെ നമുക്ക് നെഞ്ചേറ്റാം. അത്രമാത്രം മാറ്റം അത്യാവശ്യമായിരിക്കുന്ന മേഖലയായി മത ആത്മീയ കേന്ദ്രങ്ങൾ മാറിയിരിക്കുന്ന ഇക്കാലത്ത് ഈ നോവ് നമുക്ക് വേണ്ടതു തന്നെയാണ്. ഒരു മാറ്റം അത്രയും അത്യാവശ്യം തന്നെയാണ്.


എല്ലാ സ്നേഹത്തോടെയും
ആദരവോടെയും

സ്വന്തം
ഷൗക്കത്ത് കോയമ്പത്തൂർ 25 ജൂൺ 2018

Sunday 24 June 2018

പുരോഹിതരും കലഹവും!

''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു'' എന്ന കവിവചനം തിരുത്തപ്പെടേണം!കലഹപ്രിയനായ പുരോഹിതനാണു [അവന്റെ അഭിപ്രായമെന്ന ] ''മതത്തെ'' പാവം മനുഷ്യനിൽ കുത്തിനിറച്ചവനെ, സ്വന്തം സഹോദരനെ നിഗ്രഹിക്കാൻ പ്രാപ്തനാക്കിയത്! ദൈവമെന്ന വിശ്വചൈതന്യത്തെ രൂപനാമങ്ങളിലാക്കി, രൂപക്കൂട്ടുകളിലാക്കി, വിഗ്രഹങ്ങളിലാക്കി, ദേവാലയമെന്ന കള്ളന്മാരുടെ ഗുഹകളിലാക്കി, മനുഷ്യസ്നേഹം കൂദാശാചാരങ്ങളുടെ പേരിൽ തല്ലിത്തകർക്കുന്നതു പുരോഹിതനെന്ന സാത്താന്സേവകരാണ് സത്യം!

 ''ഗോഡ് ഈസ് ലവ് = ദൈവം സ്നേഹമാകുന്നു'' ,ഈ ചൊല്ല് സത്യമാണെങ്കിൽ ലോകമാകെ മതങ്ങളുടെ പേരിൽ, മനുഷ്യരെ തമ്മിൽ തമ്മിലടിപ്പിക്കുന്ന പുരോഹിതന് ദൈവവുമായി എന്താണ് ബന്ധം? അവൻ സാത്താന്റെ പ്രചാരകനാണ്!

ഇന്നലെ ഒരു കത്തനാർ എന്നെ ഫോണിൽ വിളിച്ചു, ,''സാറേ,തിരുവല്ലയിലെ.....മെത്രാന് നാല് മക്കളുണ്ട് "എന്ന് പരദൂഷണം പറഞ്ഞപ്പോൾ ,അതിയാനോട് ,  താങ്കൾക്കെത്ര മക്കളുണ്ട്'' എന്നായി ഞാൻ! ഉത്തരം,''രണ്ടു''! ''ഇത്രേം നീളമുള്ള ശിസ്‌നം കൊണ്ട് താങ്കൾക്കു രണ്ടുമക്കളെ ഉണ്ടാക്കാമെങ്കിൽ, മുട്ടൻ മെത്രാന് നാലായിക്കൂടേ?'' എന്ന എന്റെ ബോധവൽക്കരണത്തിൽ ആ പരദൂഷണപാതിരി മൗനത്തിലായി! പാതിരിക്കു ബോധംവന്നിട്ടല്ല, അവന്റപ്പനെ അവൻ ഓർത്തുകാണും , ''അമ്മ എട്ടല്ലേ പ്രസവിച്ചത് ?!

തെരുവുവേശ്യകളേക്കാൾ നീചമായ മനസുള്ളവരാണീ പുരോഹിതർ!പോലീസിനെ ഭയന്ന് വലിയ കലഹമില്ലാതെ വേശ്യകൾ അവരുടെ വ്യാപാരം നടത്തുമ്പോൾ,  ഈശ്വരൻറെ നാമവേഷധാരികൾ  ദൈവ ജനത്തെ, ദൈവത്തിന്റെ നാമത്തിൽ തമ്മിൽ കൊല്ലിക്കുന്നു! പുരോഹിതാ, നിത്യനരകം നിനക്കുവേണ്ടി മാത്രമാണ് നീ ഉണ്ടാക്കിയത്! 

ദൈവമെന്തെന്നറിയാത്ത മനസുകളേ, നിങ്ങള്ക്ക് ഹാ കഷ്ടം! ദൈവം നിന്നിലെ ബോധചൈതന്യമാണെന്റെ മണുങ്ങൂസു പാതിരീ ..       നിങ്ങളുടെ  വ്യാപാരത്തിനായി പാവം ജനത്തക്കൊണ്ടു നിങ്ങൾ പണിയിച്ച പള്ളികളിൽ നിന്നും, കാലം ചാട്ടവാറുമായി നിങ്ങളെ അടിച്ചോടിക്കും മുൻപേ , പള്ളിവിട്ടോടുകെന്റെ മണ്ടൻ പാതിരീ.. samuelkoodal 9447333494 

Saturday 23 June 2018

സാമുവലിന്റെ സുവിശേഷം രണ്ടാം ഭാഗം അവതാരിക 
                                                                          സാറാ ജോസഫ് .
സാമുവൽ കൂടൽ എന്ന വ്യക്തിയുടെ തീ പിടിച്ച ചിന്തകളും അയാളിൽ നിന്ന് പുറപ്പെടുന്ന പൊള്ളുന്ന വാക്കുകളും കയ്ക്കുന്ന നേരുകളും പാറപ്പുറത്ത് വിതച്ച വിത്തായിരിക്കില്ലെന്ന് ഞാൻ കരുതുന്നു.
പൗരോഹിത്യാധികാരത്തോടുള്ള നിരന്തര കലാപമാണ് ശ്രീ.സാമുവലിന്റെ ജീവിത ദൗത്യം തന്നെയെന്ന് തോന്നുംവിധമുള്ള വിമർശനാത്മക രചനകൾ ഒട്ടേറെ ഇദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ടു്. താൻ ഉൾപ്പെട്ട ക്രിസ്തുമതത്തിലെ പുരോഹിതപ്രമാണിമാരെ ഇത്രയും സർക്കാസ്റ്റിക്കായി വിലയിരുത്തുന്ന അധികം പേരൊന്നും കാണില്ല. ഇക്കാര്യത്തിൽ, മദ്വചനങ്ങൾക്ക് വേണ്ടത്ര മാധുര്യമില്ലെങ്കിൽ മാപ്പു നല്കണമെന്ന ഭവ്യതയോ വിനയമോ അദ്ദേഹത്തെ തീരെ അലട്ടാറില്ല. അത്ര പരുഷമായ വാക്കുകൾ കൊണ്ടാണ് അദ്ദേഹം പൊരുതുക. പോരുകോഴിയുടെ മൂർച്ചയോടെ .പല കാര്യങ്ങളോടും പൂർണമായി യോജിപ്പ് തോന്നാത്തപ്പോഴും ഭയരഹിതമായി സത്യം വിളിച്ചു പറയുക എന്നാലെന്തെന്ന് സാമുവൽ കൂടലിന്റെ എഴുത്ത് -അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാനിടയായിട്ടില്ല - ബോധിപ്പിക്കുന്നു.
മതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാശത്തെപ്പറ്റി തികച്ചും ബോധവാനാണദ്ദേഹം. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് വർഗീയ മതതീ വ്രവാദ ശക്തികൾ ക്ക് ഇത്രയും അപകടമായ വളർച്ച ഉണ്ടാക്കിക്കൊടുത്തതെന്ന തിരിച്ചറിവിൽ നിന്നു കൊണ്ടാണ് അദ്ദേഹം നമ്മുടെ സാമൂഹ്യlസാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. അതിനു വേണ്ടിയാണ് പരിഹാസവും ആക്ഷേപഹാസ്യവും കലർന്ന അസഹനീയമായ ഭാഷയിൽ മതപരമായ സകല കൊ ള്ളരുതായ്മകളെയും തുറന്നു കാട്ടുന്നത്.ഭാരതത്തിൽ
വേദാന്ത മതം എന്ന ഒരു ബദൽ മതമാണ് പരിഹാരമായി അദ്ദേഹം നിർദ്ദേ ശിക്കുന്നത്.
ഇതിനോടു യോജിക്കാൻ വിശേഷിച്ചും ദലിത് /ആദിവാസി / സ്ത്രീ വിഭാഗങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. വേദാന്ത മതം എന്തുകൊണ്ടു് എന്ന ചിന്ത, തീർച്ചയായും ' ഒരു രാജ്യത്തിന്റെ എല്ലാ ഈ ടുവെപ്പുകളും എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന ഉറച്ച ബോധ്യത്തോടെ വേ ദേതിഹാസങ്ങളെ പുനർ വായിയ്ക്കുന്ന തിൽ നിന്ന് ഉരുത്തിരിയുന്ന ഒന്നാണ്.
ബഹുസ്വര വായനകൾ സാധ്യമായ ഭഗവത് ഗീത പോലെയുള്ള കൃതികൾ അദ്ദേഹം വിവക്ഷിക്കുന്ന അർത്ഥത്തിൽ സ്വീകരിക്കപ്പെടണമെന്നില്ല
സാമുവൽ കൂടലിന്റെ കൃതി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സംവാദ സാധ്യതകൾ തുറന്നിടട്ടെ എന്നാശംസിയ്ക്കുന്നു.
സാറാ ജോസഫ്.
അവതാരിക. 
ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്ന ചിന്തകൾ.

മലബാറിൽ പഴയകാലത്ത് അനീതികളെ എതിർത്തിരുന്ന 'വാഗ് ഭടാനന്ദന്റെ' അഭനവകേരളം എന്ന മാസികയുടെ മുഖഗീതം എന്നെ ആകർഷിച്ചിട്ടുണ്ട് .
അതിന്റെ തുടക്കം ഇങ്ങിനെയാണ്‌: 

''ഉണരുവീൻ അഖിലേശനെ സ്മരിപ്പീൻ
ക്ഷണമെഴുനേൽപ്പീൻ അനീതിയോടെതിർപ്പീൻ''.

എന്റെ പ്രിയ സുഹൃത്ത് സാമുവേൽ കൂടലിന്റെ രചനകൾ എന്നെ ഓർമ്മിപ്പിക്കുന്നത് വാഗ്‌ഭടാനന്ദന്റെ രചനകളാണ്.  ''എഴുന്നേൽക്കുക, അനീതിയെ എതിർക്കുക'' എന്ന ആഹ്വാനത്തോടെ -കവിതയും പ്രഭാഷണവും നടത്തിവരുന്ന സാമുവേൽ കൂടൽ പറയുന്നതിൽ സത്യമുണ്ടെങ്കിൽ അത് തിരിച്ചറിയുവാൻ നമുക്ക് കഴിയേണ്ട? സാമുവേൽ കൂടൽ പറയുന്നത് വെറുതെ ഞാൻ ഏറ്റുപറയുന്നതല്ല, അതിൽ സത്യമുണ്ടെങ്കിൽ അത് സമ്മതിക്കേണ്ട ധാർമിക ഉത്തരവാദിത്വം നമുക്കേവർക്കുമുണ്ട്.-തെറ്റുകൾ തിരുത്തുകയും വേണം.  സത്യവും നീതിയും മൂല്യവും നിലനിർത്താൻ ഓരോ മനുഷ്യനും ആത്മപരിശോധന നടത്തുവാൻ സാമുവേൽ കൂടലിന്റെ രചനകൾ ഉപകരിക്കുന്നുണ്ട് എന്നാണു് എന്റെ അഭിപ്രായം.  

ജീവിതത്തിൽ മതത്തിന്റെ ധർമ്മവും മൂല്യവും ചവുട്ടി മെതിക്കപ്പെടുന്നത്  കാണുമ്പോൾ, സാമുവേൽ കൂടൽ ആക്രോശിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു.  അദ്ദേഹം ആക്രോശിക്കുകയല്ല വിലപിക്കുകയാണു്.  മൂല്യത്തിന്റെ ശലാക ഉയർത്തിപ്പിടിക്കേണ്ടവർ  ധർമ്മത്തിൽ വ്യാപരിക്കുന്നു.  അനീതിക്കും ആഭാസത്തിനുമെതിരെ സാമുവേൽ കൂടൽ ഒരു ഒറ്റയാൾ സൈന്യമാണെന്നു പറയാതിരിക്കാൻ കഴിയുന്നില്ല.  മതത്തിന്റെ ചിന്തകൾക്ക് നമ്മിൽ ഒരു ഭാസുരഹൃദയം സൃഷ്ടിക്കുവാൻ കഴിയാതെ പോകുന്നെങ്കിൽ സാമുവേൽ കൂടലിനു മാത്രമല്ല എനിയ്ക്കും ആത്മനൊമ്പരമുണ്ട്.  കൂടലിന്‌ ആശംസകൾ.  

23jun 2018                                                                                                     പോൾ മണലിൽ    

Friday 22 June 2018



our next catholicose

കൂടുതൽ പ്രതികരണങ്ങൾ ക
അഭിപ്രായ
''തമ്മിൽ ഭേദം തൊമ്മൻ'' എന്ന ചൊല്ല് സഭകളോട് വേണ്ടാ!
സ്വയം നാറുന്ന ഇന്നത്തെ ആകമാന സഭകളിൽ, ക്രിസ്തുവിനെ നാറ്റാൻ ശ്രമിക്കുന്ന ഈ നാറിയ സഭകളിൽ ഏതാണ് മെച്ചം? എന്ന് മാലാഖാമാർക്കുപോലും പറയാനാവാത്ത ഈ കലികാലത്തിൽ, പെണ്ണ് പിടിയൻ സോദോമിലെ കത്തനാരാണോ, പിള്ളാര്പിടിയൻ വ്യഭിചാരിയോസ് മെത്രാനാണോ, അതോ ഈ നാറുന്ന സുന്നഹദോസു തെരഞ്ഞെടുത്ത പരിശുദ്ധനെന്നു സദാ ജനം ചുമ്മ ചുമ്മാ വാഴ്ത്തുന്ന ''head of the ചുര്ച്ച്'' ആണോ, മെച്ചം ? എന്ന് കർത്താവിനും ഈയിടെയായി കൺഫ്യൂഷനാണ്!
മുലകുടിമാറാത്ത സെമ്മാശനാണോ, മുലകുടിക്കുന്ന കത്തനാരാണോ പാലുകുടിക്കാൻ കൊതിയൂറുന്ന മെത്രാനാണോ, അതോ കുടിച്ചിട്ടും മതിവരാത്ത തലൈവനാണോ നല്ലവൻ ഈ നാറികളിൽ ? എന്നത് കർത്താവിനും അറിയുകേലാത്ത സത്യം!
മലങ്കര സഭയിൽ ഈ ആഴ്ച അഞ്ച് കത്തനാരന്മാരെ വ്യഭിചാരക്കുറ്റത്തിനു സഭ സസ്പെൻഡ് ചെയ്‌തു, ഒള്ളതുതന്നെ ! നാളെ ഇതിന്റെ വാർത്താപ്രാധാന്യം നിലയ്ക്കുമ്പോൾ ഇവറ്റകളെ വീണ്ടു ഒരു ട്രാൻസ്ഫെർ നൽകി പുതിയ പച്ചയായ മേച്ചില്പുറങ്ങളിൽ സഭ മേയാൻ വിടുകയില്ലെന്നാരു കണ്ടു? കഴഞ്ഞമാസം നമ്മടെ നാല് മെത്രാന്മാർ വ്യഭിചാരിയോസന്മാരാണെന്നു ബാവാതന്നെ സമ്മതിച്ചിട്ടവരുടെ കുപ്പായം ഊരാത്തതെന്തുകൊണ്ട്!? ഊരണ്ടിയവൻ ഇതിലേറെ നാറിയായാലോ?
ബാസ്കിയാമ്മമാരും കർത്താവിന്റെ മണവാട്ടിമാരുംസഭയ്‌ക്കു ഇപ്പോൽ പൊതുമുതലാകയാൽ ആരാരെ പഴിക്കാൻ? പഴിച്ചാൽ പഴി പറയുന്നവന്റെ നേരെ പഴി ചുമത്താൻ, നൂറു വഴിപിഴച്ചവന്മാർ ളോഹയ്ക്കുള്ളിൽ തന്നെ പതിയിരിക്കുമ്പോൾ, ആരാരെ പഴുക്കാൻ? തമ്മിൽ ഭേദം തൊമ്മൻനെന്ന് എവനെ ചൂണ്ടി കാലം പറയണം? കാലത്തിനും കാലക്കേട്‌ // കൺഫ്യൂഷൻ !
സുന്നഹദോസെന്ന മെത്രാൻതട്ടിപ്പുകാരേ, കുർബാനയിൽ ഈ നാല് നാറിയ മെത്രാന്മാരെ ''ഞങ്ങളുടെ മേല്പട്ടക്കാരൻ മാർ അൽ- സെക്സിയോസിനെയും, ആർത്തിയോസിനെയും, വ്യഭിചാരിയോസിനെയും , സോദോമ്യനെയും, ഞങ്ങൾ ഓർക്കുന്നു എന്നു സാക്ഷ്യം തുബാദെനിൽ പറഞ്ഞു ജനത്തെ ''ആമ്മേൻ കരയിക്കല്ലേ.. ഹിന്ദുമൈത്രി കാതോർത്തിരുന്നു!; ദൈവം കേൾക്കില്ലായെന്നാലും...
മഞ്ഞ അടിവസ്ത്രം മാത്രം തടിച്ചു അല്ല തലയിൽ ആ കുന്തറണ്ടതൊപ്പിയുണ്ട് ,ഒരു മെത്രാൻ വട്ടു ''തിരുമേനി'' മീഡിയാകളിൽ കാണിച്ചു ,നാടാകെ സഭയെ നാറ്റുന്നു! ഒരു കൂറകൈലിമുണ്ടെങ്കിലും അയാൾക്ക്‌ നാറുന്ന ളോഹയ്ക്കു പകരം കൊടുക്കെന്റെ വാവയെ...പ്ളീസ്... samuelkoodal 9447333494

Thursday 21 June 2018

സഭകളേ, കാളകളെ കത്തനാരാക്കരുതേ..!

കവലയിലെ ''കാളബേബിയെ''  സഭ കുപ്പായമണിയിച്ചപ്പോൾ അവൻ  കാളക്കത്തനാരായി , ആ കാളക്കത്തനാർ ദൈവംപോലുമറിയാതെ കുതന്ത്രംവഴി കാളമെത്രാനായി! ആ കാളമെത്രാൻ ഒടുവിൽ കാളകർദ്ദിനാളായി//കാളമെത്രാപ്പോലീത്തായായി//കാളക്കാതോലിക്കാ    ബാവായായി!  ജനം ഈ കാളകളെ ചുമക്കുന്ന കഴുതകളുമായി,[ആടുകളെന്ന വിളിപ്പേരോടെ]!

അഞ്ചു കത്തനാരന്മാരെ മുടക്കിയ നീതിമാനായ ബാവായേ,  ആ നാല് കാളമെത്രാന്മാരെക്കൂടി ഇതുപോലെ പുറത്താക്കിയാലെ ''ദൈവനീതി'' അങ്ങേയ്ക്കറിയാമെന്നു ജനം കരുത്തുകയുള്ളൂ,..   സഭയുടെ മാനം ആകാശത്താക്കിയ  ആ നാല്  വ്യഭിചാരിയോസന്മാരെ സംരക്ഷിക്കുന്ന കാവല്മാലാഖയാകരുതേ ബാവായെ അങ്ങ്! സോറി, രാജിവച്ചു കളയരുതേ, നീതിനടപ്പാക്കൂ അവന്റെ രാജ്യം വരാൻ !   +

ഇരയായ മഹതി കഴിഞ്ഞ ജന്മത്തൊരു  ''ബസ്ക്കിയമ്മയോ, മഠത്തിൽ
അമ്മയോ, ഗോപസ്ത്രീയോ'', ആയിരുന്നിരിക്കണം! അതാണിവൾ ഭക്തിയിലെ രതിമൂത്ത്, കത്തനാരന്മാരെ തന്നെ തിരഞ്ഞു പിടിക്കുന്നത്! ഓരോ കള്ളന്മാരുടെ ഗുഹകളിലും ഇതേമാതിരി വി.പാതിരിമാരെ തിരയുന്ന മുജന്മദേവദാസികളുണ്ടുപോലും ! പാതിരിമാരേ, ജാഗ്രതൈ  ആൻഡ്, കുമ്പസാരമെന്ന തട്ടിപ്പു മതിയാകൂ! ഈ പരനാറികൾ കുമ്പസാരിപ്പിച്ചവരേ, നിങ്ങള്ക്ക് ഹാ കഷ്ടം ! ''നിങ്ങൾ കുമ്പസാരിക്കാതെ പള്ളിയിൽ പോകാതെ ഇവന്റെയൊക്കെ കള്ളക്കൂദാസ ഏൽക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു''! എന്ന് കാലം പറയുന്നു!...  

ഭൂമിയോളം ക്ഷമിക്കുന്ന ഹതഭാഗ്യനായ പാവം ഭർത്താവേ, വിവാഹം വേണ്ടായിരുന്നു,അല്ലെ? എങ്കിലും സ്വർഗ്ഗരാജ്യം നിശ്ചയമായും  അങ്ങേയ്ക്കുള്ളതാകുന്നു! ഒസാൻമാരേ,  ഹോട്ടൽബില്ലിൽ ''ഓസിന്റെ'' ശീലം അരുതുമോനെ ! പാതിരി പഴയപടി ഓസ്സാൻ പോയതല്ലേ ഇതിനെല്ലാം കാരണം ? പുരോഹിതാ ''ഓസ്'' മതിയാകൂ! സ്ഥാനപേരിലെ ''ഓസ്'' കളഞ്ഞാലേറെ നന്ന് ! ''കാതോലിക്കാ'' പോരെ, ''കാതോലിക്കോസ്'' വേണോ? അയ്യേ, നാണക്കേട്! samuelkoodal 9447333494

Wednesday 20 June 2018

ശ്രീ.കൃഷ്ണനും കൃഷ്ണയും ! 

'കൃഷ്ണ' എന്നായിരുന്നു പാഞ്ചാലിയുടെ വിളിപ്പേര്! രാധയോടൊപ്പം ശ്രീ.ക്രിഷ്ണന് ഏറ്റവും പ്രീയയായ വനിത!

അധർമ്മം ഭൂമിയിൽ പെരുകിയപ്പോൾ അതിനെ ഇല്ലാതെയാകി, ധർമ്മം പുനസ്ഥാപിക്കുവാൻ അവതരിച്ച ഭഗവാന്റെ നിയോഗപ്രകാരം ഭൂമിയിൽ ജന്മമെടുത്ത ഒരു ദേവതാ സമാനയായ പുണ്യ ജന്മമായിരുന്നു പാഞ്ചാലി! പാഞ്ചാലിയെ ആരും 'പതിവൃത' യല്ല  എന്ന് ഇന്നയോളം ലോകത്തു  പറഞ്ഞിട്ടില്ല എന്നിരിക്കെ , '' sexual  ഹിസ്റ്റീരിയ'' ബാധിച്ച ഒരു കാമഭ്രാന്തി ഓർത്തഡോൿസ് അച്ചായത്തിയെ പാഞ്ചാലിയോട് ഉപമിച്ചതിൽ സങ്കടമുണ്ടെന്റെ മാളോരേ, എനിക്ക്! 

ഭിക്ഷാംദേഹികളായി നടന്ന പാണ്ഡവർക്ക് അന്നന്നുകിട്ടുന്നതെന്തും  അഞ്ചായി പങ്കിടുന്ന പ്രവണത നിലനിർത്തുവാൻ, .അമ്മയായ കുന്തീദേവി [അന്ന് പാഞ്ചാലിയെയാണ് അർജുനന് കിട്ടിയെന്നറിയാതെ]  ''നിങ്ങൾ അഞ്ചാളുംകൂടി സമമായ            അനുഭവപ്പീൻ'' എന്ന് പറഞ്ഞ അമ്മയെന്നദൈവത്തിന്റെ വാക്കിനെ ആദരിച്ചു,  അർജുനൻ ''അവന്റെ സ്ത്രീയെ''  സഹോദരങ്ങൾക്കായി [കൃഷ്ണന്റെ ഉപദേശപ്രകാരം] ജീവിതപങ്കാളിയായി കൊടുത്തു! 

പാണ്ഡവർ പങ്കിട്ട പാഞ്ചാലി അവരെ ''ഒരു കെട്ടാക്കി'' ബലവാന്മാരാക്കി യുദ്ധം ജയിക്കുവാൻ, എന്ന  പുണ്ണ്യ കർമ്മത്തെ ഓർത്തോഡോക്സിലെ അഞ്ചു കള്ളപാതിരിമാർ ഒരു അഭിസാരികയുടെ കൂടെ [പരസ്പരം അവരാരുമറിയാതെ] ശയിക്കുവാൻ ഇടയായി എന്നതുകാരണം,അവൾക്കു ''പാഞ്ചാലിപ്പട്ടം'' കൊടുത്തത്, ക്രിസ്തീയ സഭയുടെ കാലക്കേടിന്റെ തുടക്കമായി ഞാൻ കരുതുന്നു! 

വാർത്ത ശരിയാണെങ്കിൽ, ഗൾഫിലെ തന്റെ ഭർത്താവിനെ വഞ്ചിച്ച ആ കാമഭ്രാന്തിയെ അയ്യാൾ  അവധിക്കു വരുമ്പോൾ ഒരു 'വേൾഡ് ടൂറിനു' കൊണ്ടുപോകേണ്ടതായിരുന്നു, അടിച്ചു നടുവൊടിക്കേണ്ടതിനു പകരം [അല്ലാഞ്ഞാൽ സ്ത്രീ പീഡനമാകുമല്ലോ!] അത്തരക്കാരും എന്റെ നാട്ടിലുണ്ട്..

തിരിച്ചൊന്നു ചിന്തിച്ചാൽ, ഈ ''ഓർത്തഡോൿസ് പാഞ്ചാലി'', സഭയിലെ പരിശുദ്ധരെന്നു നടിക്കുന്ന പാതിരിപ്പടയുടെ  അധർമ്മത്തെ ലോകത്തിനു കാണിച്ചു കൊടുക്കാൻ അവതരിച്ച പുണ്ണ്യവതിയായും വേണമെങ്കിൽ ദുഷ്ട ദൃഷ്ടികൾക്കു കാണാം! എങ്കിൽ അവളുടെ രൂപക്കൂടുകൾ ഉടനടി സഭയുണ്ടാക്കി നാടിന്റെ നാൽക്കവലകൾ  തോറും സ്ഥാപിച്ച നാലു കാശുകൂടി വാരട്ടെ, കത്തോലിക്കാ സഭയെ തോൽപിക്കാൻ ! ''ലോക ആഭിസാരികാദിനമായി'' അവളുടെ ജന്മദിനം സഭ ഇനിമേൽ ആചരിക്കട്ടെ! ആമ്മേൻ ! samuelkoodal 94447333494
സാമുവലിന്‍റെ സുവിശേഷത്തിന് ഒരടിക്കുറിപ്പ് 
                                                                                           ജയിൻ മുണ്ടയ്ക്കൽ
തകർക്കാനുള്ള കൂടവുമായി!
-------------------------------------------
“എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും

അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നുവോ

അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.”

                                          (ജ്ഞാനകര്‍മസംന്യാസയോഗ: 7)

ലോക ചരിത്രത്തിൽ  ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് നസ്രായനായ യേശുവിന്‍റെത്‌. പൗരോഹിത്യത്തെ എതിർത്ത യേശുവിനെ കൌശലക്കാരായ പുരോഹിതർ തങ്ങളുടെ ഉദര പൂരണത്തിനുള്ള ആദായമാർഗ്ഗമാക്കി മാറ്റി. യേശുവിനെ കൊല്ലുവാനായി അവർ ഉപയോഗിച്ച കുരിശ് തന്നെ  ആ കപട മതത്തിന്‍റെ ചിഹ്നമാക്കി മാറ്റി. കാലാകാലങ്ങളായി യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകനായ ക്രിസ്തുവാണ് യേശു എന്നതാണ് യഥാര്‍ത്ഥ സുവിശേഷം. ഇസ്രായേല്‍ ജനത്തെ ഈജിപ്റ്റിലെ ഫറവോയുടെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു കൊണ്ടുവന്ന മോശയെ പ്രയോഗികബുദ്ധി പഠിപ്പിച്ചത് മിദിയാനിലെ ജാതീയ പുരോഹിതനും മോശെയുടെ അമ്മയിയപ്പനുമായ ജത്ര ആയിരുന്നു. (പുറപ്പാട് 18:19-24) അതുപോലെ യേശുവിന്‍റെ മരണശേഷം പീഡാസഹനങ്ങളിലൂടെ കടന്നു പോയ യേശുവിന്‍റെ ശിഷ്യന്മാരെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കാതെ കൌശലപൂര്‍വ്വം ധൃതരാഷ്ട്രാലിംഗനം ചെയ്ത് നശിപ്പിക്കുകയാണ് ചെയ്തത്. മൂന്നു നൂറ്റാണ്ടുകൾക്കു ശേഷമാണ് കോണ്‍സ്ററന്‍റൈന്‍ എന്ന വിജാതിയ(യഹൂദനല്ലാത്ത) റോമൻ രാജാവ് ക്രിസ്തുമതത്തിന് ബീജാവാപം ചെയ്തത്. ക്രിസ്തുമതത്തിന് അടിസ്ഥാനമായ ബൈബിൾ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. സൂര്യനെ ആരാധിച്ചിരുന്ന വിജാതിയരുടെ ആചാരാനുഷ്ഠാനാഘോഷങ്ങള്‍ ക്രിസ്തുമതത്തിന്‍റെതാക്കി. അദ്ദേഹത്തിന്‍റെ അമ്മയായ ഹെലൻ രാജ്ഞിയാണ് യേശുവിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കുരിശ് കണ്ടുപിടിക്കുന്നത്. ഇങ്ങനെ അന്ധവിശ്വാസങ്ങളുടെയും അബദ്ധ ധാരണകളുടെയും കേന്ദ്രങ്ങളാണ് ഇന്ന് ക്രിസ്തീയസഭകൾ. യേശു എന്തിനെ എതിർത്തുവോ അവ ഇന്ന് യേശുവിന്‍റെ പേരിലുള്ള സഭകളുടെ മുഖ്യ ആകർഷണ കേന്ദ്രങ്ങളാണ്.

“അഹം ബ്രഹ്മാസ്മി''! ,  ''തത്വമസി”!

ദൈവത്തെ അന്വേഷിച്ച് എങ്ങും പോകണ്ട ദൈവം നമ്മുടെ ഉള്ളിലാണ് എന്ന് യേശു പറഞ്ഞു. ദൈവവും നാമും തമ്മിലുള്ള അകലം പൂജ്യമാണ്. "എന്നെ കണ്ടവൻ പിതാവിനെ കാണുന്നു".  "ഞാനും എൻറെ പിതാവും ഒന്നാണ്". "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്" എന്നെല്ലാം പറഞ്ഞതിലൂടെ യേശു  ദൈവപുത്രൻ എന്ന് സ്ഥാപിച്ചു. യേശു സ്വയം ‘മനുഷ്യപുത്രന്‍’ എന്ന് മാത്രമെ വിശേഷിപ്പിച്ചിട്ടുള്ളൂ താനും. ഇത് ഭാരതീയ സനാതന ധർമത്തിലൂടെ നേരത്തെ തെളിയിച്ച കാര്യങ്ങൾ മാത്രമാണ്.

 “ഈശ്വരന്‍ മായയാല്‍ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചുകൊണ്ട്‌ അവരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്നു.” (മോക്ഷസംന്യാസയോഗ: 61)

 ഇതെല്ലാം ആവർത്തിച്ച് അടിവരയിട്ടു പറയുന്ന സാമുവൽ കൂടലിന്‍റെ വെളിപാടുകളാണ് "സാമുവലിന്‍റെ സുവിശേഷം" ഒന്നും രണ്ടും ഭാഗങ്ങൾ. ആത്മീയതയുടെ പേരിൽ ഇന്നത്തെ ക്രിസ്തീയസഭകൾ കാട്ടിക്കൂട്ടുന്ന ആഭാസങ്ങൾ ആണ് ഇതിലെ പരാമർശ വിഷയങ്ങൾ. ഇതില്‍ പാശ്ചാത്യസംസ്ക്കാരവും  പൌരസ്ത്യ സംസ്ക്കാരവും സമ്യക്കായി സംയോജിപ്പിച്ചിരിക്കുന്നു.

 യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല. യേശുവിന്‍റെ സുവിശേഷം ഒരു മതമല്ല, ജീവിത രീതിയാണ്. സൃഷ്ടിയും സൃഷ്ടി കർത്താവും രണ്ടല്ല ഒന്നാണ് എന്ന സനാതന ധർമ്മം സ്വജീവിതത്തിലൂടെ യേശു കാണിച്ചു തന്നു.

“കരയാതിരി! ഒരുമാതിരി പാതിരി കരിന്തിരിയും!”

ദേഹം ദേഹി ആത്മാവ് ഇവ ചേർന്നതാണ് ഒരു മനുഷ്യൻ. ദേഹവും ദേഹിയും മരിക്കും ആത്മാവിന് ജനനവും മരണവുമില്ല. അത് ചിരഞ്ജീവിയാണ്. ആത്മാവിന്‍റെ രക്ഷയ്ക്ക് ഒരു കർമ്മവും ആവശ്യമില്ല. ബുദ്ധിയുള്ള മനുഷ്യർ ബുദ്ധിയില്ലാത്തവരെ മുതലെടുക്കുന്നതിനാണ് ആചാര അനുഷ്ഠാന കൂദാശ കർമ്മങ്ങൾ ആവിഷ്കരിച്ചത്. ആരാധനാലയങ്ങളും ആചാരങ്ങളും മനുഷ്യ സൃഷ്ടികൾ മാത്രമാണ്. സർവ്വവ്യാപിയായ ദൈവത്തെ കണ്ടെത്താൻ മനുഷ്യൻ തന്‍റെ ഉള്ളിലേക്കാണ് നോക്കേണ്ടത്. ഒരു പാതിരിക്കും കര്‍മ്മത്തിനും(കരിന്തിരിക്കും) കരയുന്ന മനുഷ്യാത്മാക്കളെ ആശ്വസിപ്പിക്കുവാനാകില്ല; തീര്‍ച്ച.

 കാൽവരി മലമുകളിൽ യേശു തന്‍റെ ജീവൻ അർപ്പിച്ചപ്പോൾ ജെറുസലേം ദേവാലയത്തിന്‍റെ ഉള്ളിലുള്ള തിരശ്ശീല മുകളിൽ നിന്ന് താഴോട്ട് കീറിയതായി ബൈബിൾ പറയുന്നു. ഇനി ദൈവവും മനുഷ്യനും തമ്മിൽ വേർതിരിക്കുന്ന തിരശ്ശീലയുടെ ആവശ്യമില്ല. പൗരോഹിത്യം എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ആടിന്‍റെ സ്ഥാനത്തുനിന്ന് മക്കളുടെ സ്ഥാനത്തേയ്ക്ക് മനുഷ്യന് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു.

യേശുവിൻറെ മലയിലെ പ്രസംഗം നോക്കുക. ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.

ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.

കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.

ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.

സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.

നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;

നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌.

നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.

നിങ്ങള്‍ ലോകത്തിന്‍െറ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.

വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.

അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5:1-16

ഇവിടെ യേശു ആത്മാവിലെ ദാരിദ്ര്യത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു. ആരാണ് ആത്മാവിൽ ദരിദ്രർ? ‘ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും പ്രാർത്ഥന’ എന്ന ഉപമയിലൂടെ യേശു അത് വെളിവാക്കുന്നു. തങ്ങള്‍ നീതിമാന്‍മാരാണ്‌ എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്‌ഛിക്കുകയും ചെയ്യുന്നവരോട്‌ അവന്‍ ഈ ഉപമ പറഞ്ഞു: രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. ഫരിസേയന്‍ നിന്നുകൊണ്ട്‌ ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്‌ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാന്‍ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്‍െറയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്‌, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.          
(ലൂക്കാ 18 : 9-14)

ആത്മീയ ഗോളത്തിൽ ഇന്ന് കാണുന്നത് ഇത്തരം ഫരിസേയ പ്രമാണിമാരെയാണ്. ഇവർക്ക് ആത്മീയ ദാരിദ്ര്യം ഇല്ല. ആത്മീയ മുതലാളിമാരാണ് ഇവർ. ആത്മീയത കച്ചവടമാക്കിയ ഇവർക്കെതിരെ ആത്മീയ രോഷത്തോടെയുള്ള 'കൂടമടി'യാണ് സാമുവൽ കൂടൽ പ്രസിദ്ധീകരിക്കുന്ന "സാമുവലിന്‍റെ സുവിശേഷം" ഒന്നും രണ്ടും ഭാഗങ്ങൾ.

ബൈബിള്‍ വ്യഖ്യാനങ്ങള്‍ പലതും ബൈബിളിന്‍റെ അന്തഃസത്തയ്ക്ക് കടകവിരുദ്ധങ്ങളാണ്. യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ സ്വര്‍ഗ്ഗരാജ്യത്തിന് വെളിയില്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വാസികള്‍ തല്ലും. എന്നാല്‍ അതാണ്‌ സത്യം.

7 AhÀ t]mbXn\ptijw tbip P\¡q«t¯mSp tbml¶ms\¡pdn¨p kwkmcn¡m³ XpS§n. F´p ImWm\mWp \n§Ä acp`qanbnte¡pt]mbXv? Imä¯pebp¶ Rm§Wtbm? 8 Asæn thsd F´p ImWm\mWp \n§Ä t]mbXv? arZpe hkv{X§Ä [cn¨ a\pjys\tbm? arZpehkv{X§Ä [cn¡p¶hÀ cmPsIm«mc§fnemWpÅXv. 9 AsænÂ, ]ns¶ F´n\mWp \n§Ä t]mbXv? {]hmNIs\ ImWmt\m? AsX, Rm³ \n§tfmSp ]dbp¶p, {]hmNIs\¡mÄ henbhs\¯s¶. 10  Chs\¸änbmWv C§s\ FgpXnbncn¡p¶Xv: CXm! \n\¡papt¼ Fs³d ZqXs\ Rm³ Abbv¡p¶p. Ah³ \ns³d apt¼ t]mbn \n\¡p hgn Hcp¡pw. 11 kXyambn Rm³ \n§tfmSp ]dbp¶p: kv{XoIfn \n¶p P\n¨hcn kv\m]Itbml¶ms\¡mÄ henbh³ CÃ. F¦nepw kzÀKcmPy¯nse Gähpw sNdnbh³ Ahs\¡mÄ henbh\mWv. (മത്തായി 11:7-11)

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തകർക്കുന്ന ശക്തിയുള്ള 'കൂടമടി' ആകട്ടെ സാമുവല്‍ കൂടലിന്‍റെ രചനകൾ എന്ന് ആശംസിക്കുന്നു. “നിങ്ങൾ ലോകത്തിന്‍റ’പ്രകാശവും ഭൂമിയുടെ ഉപ്പും ആവുക” എന്ന യേശുവിന്‍റെ കല്പന ഇതിലൂടെ സാർത്ഥകം ആകട്ടെ. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ! ലോകാ സമസ്താഃ സുഖിനോ ഭവന്തു!                             
                                                                               ജയിൻ മുണ്ടയ്ക്കൽ
Jain Mathew Mundackal
4913 Seashell Lane,
Garland, TX - 75043 , USA
Phone:            1-813-389-3395 (Cell)
                       1-469-620-3269 (Home)

Tuesday 19 June 2018

പുണ്യകർമ്മങ്ങളുടെ ഫലമായി പുണ്യജന്മങ്ങളുണ്ടാകുന്നു!   

എന്നാകുകിൽ , പുണ്യമല്ലാത്ത കർമ്മങ്ങളിൽ അധർമ്മങ്ങളുണ്ടാകുന്നു, അധർമ്മികളുണ്ടാകുന്നു, ശാപം ജനിക്കുന്നു, ദുഃഖങ്ങളുണ്ടാകുന്നു, എന്ന് ഫലം വരുമല്ലോ !     

ആദാമ്യപാപം  ''സ്വയംഅറിവിൽ'' നിന്നും ഉണ്ടായതാണെന്നും,  ആ സ്വയംഅറിവു ''ജ്ഞാനത്തിൽ'' നിന്നും ഉണ്ടായതാണെന്നും, ബൈബിളിലെ ഈ യഹോവയായ  ' so called '  ദൈവം മാനവരാശിക്ക് ''ജ്ഞാനം'' തടഞ്ഞു വച്ചിരുന്നതായിരുന്നവെന്നും , അപ്പോൾ പാവം സാത്താൻ മനുഷ്യനോട് അലിവുതോന്നി [ദൈവത്തിനൊരു പാരയായി] അരുതാത്ത ഫലം  ഔവ്വയെക്കൊണ്ട് ഭുജിപ്പിച്ചുവെന്നും, ''അവളില്ലാത്ത സ്വർഗം സ്വർഗമല്ലെന്ന'' മിഥ്യാധാരണയാൾ, ആദം സ്വയം ജീവൻ വെടിയുന്നതിനു തുല്യമായി അവളുടെ ''എച്ചിപ്പഴം'' കഴിക്കുന്നതായും ഉൽപ്പത്തി പുസ്തകം വിവരിക്കുമ്പോൾ , 'അമ്മ ഇണചേരാതെ പ്രസവിച്ച ക്രിസ്തുമാത്രം' പാപവിമോചകനെന്നും, പാതിരിയുടെ വിവാഹകൂദാശ പള്ളിയിൽ കാശു കൊടുത്തു വാങ്ങിയ എന്റെ ,മാതാപിതാക്കളുടെ ആറാമത്തെ 'പുണ്യഫലം'  ഈ ഞാൻ പാപിയാണെന്നും ഒരു പോഴൻപാതിരി പറഞ്ഞാൽ, ''ആമ്മേൻ''
 കരയാൻ മാത്രം ഞാൻ ഒരു ആടല്ലെന്നും അറിയാവുന്നതിനാലാണ്, ഞാൻ അച്ചായമതം ഉപേക്ഷിക്കാൻ ഒന്നാമതായി കാരണം!  

പുറപ്പാട് 28 ന്റെ മുപ്പത്തിൽ ,'' ഊരീമും തുമ്മീമും '' [വെളിപ്പാടും സത്യവും] ''പുരോഹിതൻ അവന്റെ നെഞ്ചിൽത്തന്നെ സദാ കരുതിയിരിക്കണമെന്ന്'' യഹോവാ കര്ശനമായി കല്പിക്കുമ്പോൾ കവലകളിൽ അലയുന്നപിള്ളാരെ പാതിരികളാക്കുന്ന സഭകളിൽ കൂടി ദൈവത്തെ ഒരുമോനും ഒരുമാളും അറിയില്ല എന്ന് അറിഞ്ഞതിനാലും ഞാനാ സഭയെ ഉപേക്ഷിച്ചു!   [പുറപ്പാടിൽ  തന്നെയല്ല,  ഊരീമും തുമ്മീമും '' [വെളിപ്പാടും സത്യവും] 'ലേവ്യാപുസ്തകത്തിൽ എട്ടിന്റെ എട്ടിലും ,സംഖ്യപുസ്തകത്തിൽ 27 ന്റെ 21 ലും ഇത് കാണാം! ] 

പൊയ്‌പ്പോയ തലമുറകൾ ആവേശത്തോടെ ലോകമാകെ പണിതുയർത്തിയ പള്ളികളെന്ന ''കള്ളന്മാരുടെ ഗുഹകൾ'' കാലം ചവറുവിലയ്ക്കു വീറ്റഴിക്കുമ്പോൾ ,  എന്റെ ഈനാളു വരെ ഉണ്ടായിരുന്ന പള്ളിയെ ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന്'' എന്നെ വിലക്കിയവന്റെ കല്പനപ്രകാരം ഞാൻ  ഭയക്കുന്നതും വെറുക്കുന്നതും ശരിയെന്നു കർത്താവ് എന്റെയുള്ളിൽ പറഞ്ഞുതന്നതിനാലും ഇനിയുമെന്നാളും  എനിക്കെന്റെ മനസാണ് പള്ളി!  ''ഹൃദയം ദേവാലയം"!    

ആദിമാർ നഗ്നരായി നടന്നതിൽ കുറ്റമില്ല , ഇണയെ പ്രാപിച്ചത് കത്തനാർക്കു പാപമായി ,  പാപപരിഹാര യാഗമായി, ചൂഷണമായി!  എന്നിട്ടാ പാപവും സോദോമ്യപാപവും ഒന്നിച്ചു പാതിരി കുത്തകവ്യാപാരിയുമായി! ബെലേബേഷ്!   പള്ളി ''കള്ളന്മാരുടെ ഗുഹ'' യെന്ന കർത്താവിന്റെ കണ്ടെത്തൽ എത്ര ശരി! യേശുവേ,സ്തോത്രം ....
samuelkoodal  9447333494 
https://drive.google.com/file/d/0B1eJ4L8QBXY5ZVpjQWl4UVVQYUlwWmlIYTQtOTRVdV9oUVZj/view?usp=sharing
ലോകമേ , എന്റെ സാക്ഷ്യം! 
                                                               ബാബുജി മാരാമൺ ക്യാനഡാ .         

നാലര പതിറ്റാണ്ടുകൾക്കു മുമ്പാണ് ഞാൻ കൂടൽ എന്ന ഹരിതവര്ണമായ ആ ഗ്രാമത്തിൽ എന്റെ പാസ്പോര്ട്ട് എടുക്കുവാനായി ആദ്യമായി പോകുന്നത്. അവിടെ നിഷ്കളങ്കതയുടെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന, സുസ്മേരവദനായ  കുഞ്ഞുമോൻ എന്നു പേരായ ചെറുപ്പക്കാരനെയിരുന്നു എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞത് .  ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം പാസ്പോര്ട്ട് എനിക്ക്ടു മദ്രാസിൽനിന്നും എടുത്തു  തരികയും ചെയ്‌തു.  ഇതിന്റെ ആവശ്യത്തിനായി പല തവണ കൂടലിൽ ഞാൻ പോവുകയും ആലീസ് അമ്മമ്മയുടെ ചായ സത്കരത്തിൽ പങ്ക്‌ ചേരുവാൻ എനിക്ക് ഇടയായിട്ടുമുണ്ട്. എന്റെ പാസ്പോര്ട്ട് വാങ്ങി ഞാൻ ജീവിത യാത്ര തുടങ്ങിയപ്പോൾ ഈ കുടുംബത്തെ വീണ്ടും കാണുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലയിരുന്നു .

കാലം കഴിഞ്ഞു പതിറ്റാണ്ടുകൾ പിന്നിട്ടു. ഒരു നിമിത്തം പോലെ എന്റെ ഒരു സുഹൃത്ത് ജയദേവൻ  [ഗാനരചയിതാവ് ശ്രീ. അഭയദേവിന്റെ കൊച്ചുമകൻ] തികച്ചും യതിർച്ഛികമായി ''സാമുവേൽ കൂടൽ'' എന്നു പേരുള്ള ആളുടെ സന്ദേശം എനിക്ക് അയച്ചു തന്നു. ക്രിസ്‌തീയ സഭകളുടെയും പൗരോഹിത്യ പാസ്റ്റർ വർഗത്തിന്റെ ചൂഷണങ്ങൾക്കെതിരെ  ധീരമായി സത്യസന്ധമായി എഴുതിയ ലേഖനം ആയിരുന്നു. അതെന്നെ വളരെ ആകർഷിച്ചു. ആ ഭാഷാ ശൈലി, നിഷ്കളങ്കമായ അവതരണം എന്റെ മനസ്സിനെ ഈ എഴുത്തുകാരനെ വിളിക്കാൻ പ്രേരിപ്പിച്ചു.

ഞങ്ങൾ ഫോണിലൂടെ പരിചയപ്പെടുന്നതിനിടയിൽ  ഞാൻ 1970കളിൽ കൂടലിൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പാസ്പോര്ട്ട് എടുക്കാൻ പോയ കാര്യം  പറഞ്ഞു തുടങ്ങിയ സമയം ഒരു പൊട്ടിച്ചിരിയോട് സാമുവേൽ അച്ചായൻ പറഞ്ഞു ''എടാ മോനെ അന്ന് നീ വന്നത് എന്റെ അടുക്കൽ ആണ്''. ആ നിമിഷം എനിക്കു തോന്നി ''ഈ കണ്ടുമുട്ടൽ'' ഒരു മുൻജന്മ ബന്ധം പോലെ. പിന്നെയുള്ള ദിവസങ്ങൾ സ്നേഹത്തിന്റെ ഒരു മാസ്മരിക വലയത്തിൽ ആയി ,ഞങ്ങൾ എല്ലാദിവസവും സംസാരിക്കുമായിരുന്നു. രണ്ടു ഭൂഖണ്ഡത്തിൽ ആണെങ്കിലും ഞങ്ങൾ തൊട്ടടുത്തിരുന്നു ഇരിക്കുന്നതുപോലെ, ജൻമ ജന്മത്തരങ്ങളുടെ ബന്ധം ഒരു നിയോഗം ആയി എനിക്ക് തോന്നി .

അന്ന് മുതൽ അച്ചയാൻറെ സൃഷ്ടികൾ കൂടുതൽ ശ്രദ്ധയോടെ ഞാൻ വായിച്ചു തുടങ്ങി. കവിതകളുടെ മാസ്മരികത, സത്യ സന്ധമായ അവതരണം ധീരനായ ഒരു സത്യത്തിന്റെ പോരാളിയെ ഞാൻ അച്ചയാനിൽ കണ്ടു. മതത്തിന്റെ പൊള്ളത്തരം,കള്ളത്തരം, പൗരോഹിത്യ പാസ്റ്റർ വർഗത്തിന്റെ അനാശ്യാസ  നടപടികൾ, ജനങ്ങളെ ചൂഷണം ചെയ്യുന്നതു, സ്വന്തം സമുദായത്തിലെ അനാചാരങ്ങൾ, വഴിവിട്ട പുരോഹിതന്മാരുടെ പ്രവർത്തനം, ഇവക്ക് എതിരായിയുള്ള പ്രതികരണം അച്ചയെന്റെ തൂലികയുടെ മൂർച്ചയുള്ള തുമ്പിൽ നിന്നും നിർഗ്ഗളം നിർഗമിക്കാൻ തുടങ്ങി. ഈ കൃതികളും കവിതകളും ഈ എളിയവന് വായിക്കാനുള്ള ഭാഗ്യം ഉണ്ടായി.
ഈ വർഷം പ്രകാസത്തിനായി പണിപ്പുരയിൽ പണികഴിഞ്ഞ             ''സാമുവേലിന്റെ സുവിശേഷം'' രണ്ടാം ഭാഗം എനിക്ക്  വായിക്കാനിടയായി. മത പൗരോഹിത്യ പാസ്റ്റർ നീരാളിയുടെ കറുത്ത കൈകളിൽ നിന്നും നിഷ്കളങ്കരായ പാവം വിശ്വാസ സമൂഹത്തെ സത്യത്തിന്റെയും നീതിയുടെയും പാതയിലേക്ക് നയിക്കാൻ ഈ പുസ്തകത്തിനു കഴിയും എന്നുള്ളതിന് യാതൊരു തർക്കവുമില്ല.
അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാസത്തിലേക്കുള്ള മാർഗമാണ് ഓരോ വിശ്വസിയും കണ്ടെത്തേണ്ടത്. വിശുദ്ധ മത്തായുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യയം,   യേശു പുരുഷരത്തോടും തൻ്റെ ശിഷ്യന്മാരോടും പറഞ്ഞതാണ്. അതിന്റെ നാലാം വാക്യം,  ഈ മതത്തിന്റെ നേതാക്കൾ ഘനമേറിയ ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു, ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്ക് മനസ്സില്ല.  അതായത് സഭയുടെ നിയമങ്ങൾ ഈ അച്ഛന്മാരെയും മെത്രാൻമാരെയും ഭയന്നു ജീവിക്കണം, ഇവരെ എതിർത്തു പറഞ്ഞാൽ നരകത്തിൽ പോകും; ഇങ്ങനെ പോകുന്നു ചുമടുകൾ

 അഞ്ചാമത്തെ വാക്യം , ഈ പുരോഹിത വർഗ്ഗം തങ്ങളുടെ മന്ത്രപട്ട വീതി ആക്കി തൊങ്ങലും വലുതാക്കുന്നു. അത്താഴത്തിന് പ്രധാന സ്ഥലവും പള്ളിയിൽ മുഖ്യാസനവും  അങ്ങാടിയിൽ വന്ദനവും  ഈ നേതാക്കന്മാർ ഇഷ്ടപ്പെടുന്നു. നിങ്ങളോ ''റബി'' എന്നു പേർ എടുക്കരുത്. ''പിതാവ്'' എന്നു ആരെയും വിളിക്കരുത്, നായകന്മാർ എന്നും പേര് എടുക്കരുത്. ക്രിസ്തു മാത്രമാണ് നിങ്ങളുടെ നായകൻ.
പിന്നെ എവിടെ നിന്നു വന്നു ഈ പുരോഹിത പാസ്റ്റർമോന്മാർ.? മൽകിസാദിക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാ പുരോഹിതൻ ക്രിസ്തു മാത്രം വേറെ ആരും ഇല്ല. പിന്നെ ഈ പൗരോഹിത്യം ആരു തുടങ്ങി "എവിടെ തുടങ്ങി ?എങ്ങനെ തുടങ്ങി? ഈ പുരോഹിത വാഴ്ച്ച കളെ മത്തായി 23ന്റെ 13ൽ പറയുന്നു. ''ഈ നേതാക്കന്മാർ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചു കളയുന്നു ഇവർ കടക്കുന്നില്ല, കടക്കുന്നവരെ കടക്കാൻ സമ്മതിക്കുന്നില്ല''.14ആം വാക്യത്തിൽ ''ഈ പതിരിമാരും പാസ്റ്റർമോന്മാരും കടലും കരയും താണ്ടി ഒരുത്തനെ മതത്തിൽ ചേർക്കാൻ നടക്കുന്നു, ചേർന്ന ശേഷം അവരെ ഈ നേതാക്കന്മാരേക്കാൾ ഇരട്ടിച്ച നരക യോഗ്യൻ ആക്കുന്നു''എന്ന്!. പാവം ആടുകൾ ഇ ഭാഗങ്ങൾ എത്ര വായിച്ചാലും സായിപ്പിനെ കാണുമ്പോൾ കവാത്തും മറക്കും.

സാമുവേൽ അച്ചായന്റെ ഈ മഹൽകൃതികളും പ്രതികരങ്ങളും കാണുമ്പോൾ ശ്രീ ഭഗവത് ഗീതയിൽ അദ്ധ്യായം4ന്റെ 7ഉം 8ഉം ഭാഗങ്ങളിൽ
''യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്ഭവതി ഭാരത.
അഭ്യുത്ഥാനമധര്മസ്യ തദാത്മാനം സൃജാമ്യഹമ്
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാമ്.
ധര്മസംസ്ഥാപനാര്ഥായ സംഭവാമി യുഗേ യുഗേ''
 അധർമ്മം പെരുകുമ്പോൾ കാലാ കാലങ്ങളിൽ ഓരോരുത്തരെ ധർമ്മം പുനഃസ്ഥാപിക്കാൻ സർവേശ്വരൻ  എഴുനേല്പിക്കും, സക്തികരിക്കും
 ഈ കാലത്തിലെ മത പൗരോഹിത്യ പാസ്റ്റർ വർഗത്തിന്റെ ചങ്ങലയിൽ ബന്ധിതരായിരിക്കുന്ന അജഗണങ്ങളെ ബന്ധനത്തിൽ നിന്നും വിമുക്തരാക്കി സത്യത്തിന്റെയും നീതിയുടെയും പാതയിൽ കൂടി സഞ്ചരിച്ചു, നാം ഓരോരുത്തരിലും കുടി കൊള്ളുന്ന ആ ദേവ ചൈതന്യത്തെ  മനസിലാക്കി മുന്നോട്ടു പോകുവാൻ ''സാമുവലിന്റെ  സുവിശേഷം'' രണ്ടാം ഭാഗത്തിന് കഴിയട്ടെ എന്നും, ഇനിയും അനേകം സുവിശേഷങ്ങളും കവിതകളും മാനവരാശിയുടെ നന്മക്കായി രചിക്കുവാൻ ജഗതീശ്വരൻ സാമുവേൽ അച്ചായന് ആയുസും ആരോഗ്യവും നൽകട്ടെ എന്നുള്ള പ്രാര്ഥനയോടുകൂടി                                

17 ജൂൺ 2018                                                   ബാബുജി മാരാമൺ 
                                                                                                      Toronto  Canada

                                                                                             
                                                                                    

Monday 18 June 2018

അവതാരിക ; സാമുവേലിന്റെ സുവിശേഷം രണ്ടാം ഭാഗം
                                                                                                  പി.കെ.ഗോപി

ആഭാസങ്ങൾക്കെതിരെ തുറന്ന പോരാട്ടം !                .

''ലോകത്തിന്റെ പ്രകാശം ഞാനാകുന്നു'',എന്ന ദർശനമൊഴി  
 വളച്ചൊടിച്ച്  ,  അതിനാൽ നീ അന്ധകാരമാകുന്നു എന്ന് പ്രതിവചിച്ചാൽ അതാണ് ശാപം.   അറിവിന്റെ നേരെയുള്ള ആക്രമണം!

എന്റെ അറിവ് ,നിന്റെ അറിവ്,അവന്റെ അറിവ്...ഇവയൊക്കെ ആപേക്ഷികമായ അനുമാനങ്ങളിൽ , സ്വന്തം  പാത്രത്തിന്റെ വ്യാപ്തി അനുസരിച്ചു കോരി നിറയ്ക്കുന്ന സംവാദഭാഷണമാവാം.  സമചിത്തതയോടെ പ്രപഞ്ചത്തെയും കാലത്തെയും ജീവിതത്തെയും പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ പരിമിതികളെ ബോധ്യപ്പെട്ടു മാത്രമേ  അന്വേഷണപാത തെളിക്കുകയുള്ളൂ .   കല്ലും മുള്ളും അവർക്ക്‌ , എനിക്ക് പൂവും മണവും എന്ന സ്വാർത്ഥചിന്ത ആധിപത്യം സ്ഥാപിച്ചുവെന്നാൽ അയാളിലെ അന്വേഷകൻ പ്രാരംഭത്തിലേ പരാജയപ്പെട്ടു പോകും.  അതുകൊണ്ടാണ് അന്ത്യം വരെ വേദനയുടെ സർവാനുഭവങ്ങളും സ്വയം ഏറ്റെടുത്തു ക്രൂശിതനാകാൻ യേശു തയ്യാറായത്.

സത്യം കൈവിട്ട്,   ധനം കയ്യാളുന്ന സഭകളുടെ  പൗരോഹിത്യാധികാരത്തെ എങ്ങിനെ തിരുത്താനാവുമെന്നത് കേവലം ആത്മീയഭാഷണത്തിൽ ഒതുങ്ങുന്നതല്ല.  വ്യക്തമായ രാഷ്ട്രീയ -സാമൂഹ്യബോധം കൂടി ചേർന്നു നിന്നുള്ള പരിഷ് കരണ പ്രക്രിയ    മാത്രമേ ഫലം കാണുകയുള്ളൂ.  കലഹമോ രക്തച്ചൊരിച്ചിലോ അധികാരവടംവലിയോ നിയമയുദ്ധമോ നിരന്തരം അരങ്ങേറുമെന്നല്ലാതെ മഹാസത്യത്തിന്റെ മാനുഷികദര്‍ശനത്തിനു അവിടെയൊന്നും പങ്കുണ്ടാവുകയില്ല.  

''നിങ്ങൾ കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ പള്ളികളിൽ പോകരുതേ''എന്നത് നിയമപാലകർ മുമ്പോട്ടുവച്ച നിബന്ധനയല്ല.  .അആത്മശുദ്ധിയുടെ സ്വതന്ത്രവാതായനങ്ങൾ തുറന്നിടാനുള്ള എളിമയും ധീരതയുമുള്ള പ്രവചനമാണ്. അത് പള്ളിക്കെതിരെയുള്ള ആഹ്വാനമല്ല.  പള്ളി എങ്ങിനെ പവിത്രമാകണമെന്ന പരമാർത്ഥവിളംബരമാണ്.  ലോകത്തെവിടെയും അങ്ങിനെയുള്ള മറുമൊഴികളും തിരുമൊഴികളും അധികാരമൊഴികൾക്കു ബദലായി ഉയർന്നു കേൾക്കാറുണ്ട്.കലഹമൊഴിയായി അതിനെ തള്ളിക്കളയരുതേ ;കാവ്യമൊഴിയായി സ്വീകരിക്കണേ എന്നാണെന്റെ പ്രാർത്ഥന!

ഉത്തമസങ്കീർത്തനങ്ങളിൽ നിന്ന് വഴിതെറ്റിപ്പോകുന്ന മതാത്മക മേലങ്കികളെ ചൂണ്ടി '' ഇതല്ല , സത്യത്തിന്റെ മുഖഭാവമെന്നു '' പറയാൻ ധീരത പ്രകടിപ്പിക്കുന്ന പഠിതാവാണ്‌ സാമുവേൽ കൂടൽ  എന്ന് ഞാൻ മനസിലാക്കുന്നു.''സൃഷ്ടിയിൽ മകുടം മനുഷ്യൻ''എന്നറിയാവുന്ന എഴുത്തുകാരന് പാഠഭേദങ്ങളെപ്പറ്റി പറയാൻ അർഹതയുണ്ട്.  മനുഷ്യോചിതമല്ലാത്തതിനെ തിരുത്താനുള്ള ആവേശത്തിൽ അയാൾ വാക്കുകളുടെ മാർദ്ദവം മറന്നുപോകും.  ശരം പോലെ തറയ്ക്കുന്ന  എതിരൊലികളാൽ സാമുവേലിന്റെ ജീവിതചര്യ നിറഞ്ഞിരിക്കുന്നു.  വേദസാരങ്ങളിൽ മുങ്ങിനിവർന്നു ഭേദവിചാരങ്ങളുടെ യുദ്ധഭൂമിയിൽ നിന്ന് എങ്ങിനെ കരകയറണമെന്നു ശ്രീ.സാമുവേൽ ബോധ്യപ്പെടുക തന്നെ ചെയ്യുമെന്നെനിക്കറിയാം.     അതിനുള്ള കരുക്കൾ പഠനമുറിയിൽ സജ്ജീകരിച്ചുവയ്ക്കാതെ  ഒരാൾ അത്യന്തം അപകടകരമായ ഈ ബൗദ്ധികപ്പോരാട്ടത്തിനിറങ്ങാനിടയില്ല.  

സഭയുടെ ആഭാസാചാരങ്ങളെ തിരുത്തുകയും അതിന്റെ ആസക്തിക്കോമാളിത്തങ്ങളെ തുറന്നുകാട്ടുകയും ചെയ്യുന്നത്  പാപമല്ല.  'സിംഹത്തിന്റെ മടയിൽ കയറി അതിനെ ആക്രമിക്കുന്ന' സാഹസികതയ്ക്കു വേണ്ടി ആയുസിന്റെ നല്ലൊരുഭാഗം നീക്കിവച്ച വ്യക്തിയെന്ന നിലയിൽ നവമാധ്യമസങ്കേതങ്ങളിൽ നിത്യവും സാമുവേൽ തന്റെ സുവിശേഷവുമായി നിറയുന്നു.  നിരീക്ഷണങ്ങൾ അച്ചടിക്കുന്നു, പ്രചരിപ്പിക്കുന്നു, അഭിപ്രായങ്ങൾ   ശേഖരിക്കുന്നു. അവയ്ക്കു വായനക്കാരും പ്രതികരണക്കാരുമുണ്ടാകുന്നു.  ചലനാത്മകമായ ഒരു സാംസ്കാരിക പ്രവർത്തനമായി ഞാനതിനെ  വിലയിരുത്തുന്നു.   

അപ്രിയസത്യങ്ങൾ ഉറക്കെപ്പറയാനുള്ള ഉദ്യമം ആരോഗ്യകരമായ ചർച്ചകൾക്ക് വഴിതുറക്കട്ടെ എന്നുമാത്രം ആശംസിക്കുന്നു .  വിശ്രമമില്ലാത്ത ഈ അഭിപ്രായപ്രവാഹം ലോകത്തിന്റെ  വ്യത്യസ്ത ഭാഗങ്ങളിൽ സമാനചിന്താഗതിക്കാരെ കോർത്തിണക്കാൻ പര്യാപ്തമാണ്.  ധിക്കാരത്തോടെയല്ല,അങ്ങേയറ്റം ആത്മശുദ്ധിയോടെ, ആദരവോടെ നിത്യവും ഉച്ചരിക്കുക.... തനിക്കു വേണ്ടി പൂർണ്ണമനസ്സോടെ : ''ലോകത്തിന്റെ പ്രകാശം ഞാനാകുന്നു!".       .
                                                                  18  ജൂൺ 2018 ,  പി .കെ .ഗോപി 

Sunday 17 June 2018

https://drive.google.com/file/d/0B1eJ4L8QBXY5ZVpjQWl4UVVQYUlwWmlIYTQtOTRVdV9oUVZj/view?usp=sharing

Saturday 16 June 2018

ഒരു വാക്കു 

ആത്മീകാന്ധതയാകുന്ന അത്യന്ത താമസിൽപെട്ടുഴലും ലോകത്തിനു, "ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു" ''ലോകത്തിന്റെ പ്രകാശം ഞാനാകുന്നു'' എന്ന് തിരുവായ് മൊഴിഞ്ഞാശ്വസിപ്പിച്ച ലോകഗുരുവായ ശ്രീ. യേശുദേവന്റെ നിയോഗപ്രകാരം, ''സാമുവലിന്റെ സുവിശേഷം രണ്ടാം ഭാഗം" ലോക മനസാക്ഷിക്ക് മുൻപിൽ സവിനയം സമർപ്പിക്കുവാൻ എന്നെ യോഗ്യനാക്കിയ പ്രപഞ്ച ചൈതന്യത്തെ വണങ്ങിക്കൊണ്ട് , ഈ കുറിമാനം ഞാനിതാ സമർപ്പിക്കുന്നു!

''ക്രിസ്തീയത'' യെന്ന ജീവനസിദ്ധാന്തത്തെ ''ക്രിസ്തുമത'' മെന്ന പേരിൽ ലോകമാകെ തങ്ങളുടെ ഉപജീവനത്തിനായി പ്രചരിപ്പിച്ചു , അനന്യമായ ദൈവത്തെ നമുക്ക് അന്യനാക്കിത്തന്ന അന്യായക്കാരായ പൗരോഹിത്യ പാസ്റ്റർ വർഗ്ഗത്തോടുള്ള ഒറ്റയാൾ സമരായുധമായ എന്റെ തൂലിക, കാലത്തിനു നിവേദിച്ച എന്റെ മനസിന്റെ വിങ്ങലുകളാണീ രചന! 

''എന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നു കളഞ്ഞു'' എന്നരുളിയവൻ, എന്റെ ആത്മാവിന്റെ കാതിലൂടെ  ഓതിത്തന്ന കാലത്തിന്റെ പുതിയ സുവിശേഷമാണീ രചന! ദൈവത്തിന്റെ ആലയങ്ങളാകുന്ന മനുഷ്യമനസ്സുകളെ തലമുറകളായി കള്ളന്മാരുടെ ഗുഹകളാക്കിയവരെക്കുറിച്ചുള്ള എരിവാണീ രചന!'

ആഗോള ക്രിസ്തീയതയ്ക്കു അപമാനമായി മാറിയ ആഭാസ പാസ്റ്റർ, പൗരോഹിത്യം, ''എരിതീയിൽ എണ്ണയൊഴിക്കുമാറ്‌ '' അനുദിനം ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകൾ, അവരുടെ അതിനീച കർമ്മങ്ങൾ സാക്ഷിയായി ഞാനീ രചന വായനക്കാരുടെ [നീചപൗരോഹിത്യം അടിമകളും  ഇരകളുമാക്കിയ ഇരുകാലിയാടുകളുടെ] ഇടനെഞ്ചിലെ ഇരുളകറ്റാനായി സമർപ്പിക്കുന്നു! 

2016 നവമ്പർ ഏഴാം തീയതി പ്രസിദ്ധീകരിച്ച ''സാമുവലിന്റെ  സുവിശേഷം ഒന്നാം ഭാഗത്തിന്റെ'' തുടർവായനയ്‌ക്കായി മനസുകളെ മനക്കണ്ണു തുറക്കുവീൻ... ''തമസോമാ ജ്യോതിർഗമായാ''!  

പോംവഴി ഒന്നേയുള്ളൂ , ''നിങ്ങൾ കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ പള്ളികളിൽ പോകരുതേ''  എന്ന വി.മത്തായി ആറിന്റെയഞ്ചിലെ ക്രിസ്തുവിന്റെ തിരുവചനം അനുസരിക്കുക !  
                                                                                                 സാമുവേൽകൂടൽ

''സമാസംഗീതം ''/ ''അപ്രിയ യാഗങ്ങൾ'' / ''സാമുവലിന്റെ സുവിശേഷം'' [രണ്ടാം ഭാഗം] പുസ്തകങ്ങളുടെ കോപ്പികൾക്കായി ബന്ധപ്പെടുക ,
സാമുവേൽകൂടൽ. 9447333494 





Friday 15 June 2018

സാമുവലിന്റെ സുവിശേഷത്തിൽ ഒന്നാം വാല്ല്യത്തിൽ ഞാൻ എഴുതിയ അവതാരിക പ്രസിദ്ധീകരിച്ചിരുന്നു. അത്യപൂർവമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ച ഗ്രന്ഥകർത്താവിനെ എത്രമാത്രം പ്രശംസിച്ചാലും മതിയാവില്ല. പുസ്തകത്തിന്റെ രണ്ടാം വാല്യം പ്രസിദ്ധീകരിക്കുന്ന ശ്രീ സാമുവലിന് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവ കടാക്ഷങ്ങൾ നിത്യവും അങ്ങയുടെ തൂലികയെ ശക്തമാക്കട്ടെയെന്നു അഭിലഷിക്കുന്നു.

ഒരു സ്വതന്ത്ര വിപ്ലവകാരിയായ സാമുവലിന്റെ സുവിശേഷത്തിലുടനീളം യേശുവിന്റെ ചൈതന്യമാണ് പ്രസരിക്കുന്നത്. കള്ളന്മാരും കൊള്ളക്കാരും ദൈവക്കച്ചവടക്കാരും കാമഭ്രാന്തന്മാരായ പുരോഹിതരും അധിവസിക്കുന്ന ദേവാലയത്തിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപത്തെയും പരിശുദ്ധിയേയും വീണ്ടെടുക്കുകയെന്ന സന്ദേശവും ഈ സുവിശേഷം നൽകുന്നു. ശ്രീ സാമുവൽ വലിയൊരു പ്രവാചക ദൗത്യം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. വിമർശനങ്ങളുടെ അഗ്നികൂപത്തിൽ ചുട്ടു പഴുത്ത ദൃഢമായ ഒരു മനസാണ് അദ്ദേഹത്തിനുള്ളത്. ഭീരുവിനെപ്പോലെ തിരിഞ്ഞോടരുതെന്നുള്ള ഭഗവാൻ ശ്രീ കൃഷ്ണന്റെ അർജുനനോടുള്ള ഉപദേശം സുവിശേഷകനായ സാമുവൽ അക്ഷരം പ്രതി പാലിക്കുന്നുമുണ്ട്.

അധർമ്മത്തെ നേരിടാൻ ധർമ്മം ജയിക്കാൻ കൃഷ്ണഭഗവാൻ നൽകിയ സാരോപദേശം തന്നെയാണ് സാമുവലും സ്വീകരിച്ചിരിക്കുന്നത്. ഗീതയിലെ ആത്മസത്തയും ബൈബിളിലെ സത്യവചനങ്ങളും അദ്ദേഹം നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു. ബൈബിളും ഗീതയും ഹൃദ്യമാക്കിക്കൊണ്ട് സത്യമായ ക്രിസ്തുവിനെ പുത്തനായ ഒരു കാലത്തിന്റെ സുവിശേഷത്തിൽക്കൂടി സുവിശേഷകൻ ഇവിടെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. ഗീതയിൽ അകക്കണ്ണുകൾക്കൊണ്ട് അഹംബോധത്തെ കാണുമ്പോൾ ബൈബിളിൽ ‘ഞാനും പിതാവും ഒന്നാണെന്നു’ള്ള ക്രിസ്തു തത്ത്വം ഉച്ചത്തിൽ വിളിച്ചുപറയുന്നുമുണ്ട്. 

സ്വതന്ത്രമായ കാഴ്ചപ്പാടിൽ സത്യവും മിഥ്യയും വേർതിരിച്ച് സത്യത്തെ അന്വേഷിക്കുന്നവർക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. ഒരോ വായനക്കാരന്റെയും മനസ്സിൽ സാമുവലിന്റെ സുവിശേഷം ഒരു പ്രതിരൂപമായി, പ്രതിച്ഛായയായി നിത്യം നിഴലിക്കുകയും ചെയ്യും. പുരോഗമനപരമായി ചിന്തിക്കുന്ന ഏവർക്കും അദ്ദേഹത്തിൻറെ ഈ പുസ്തകം ഒരു വഴികാട്ടിയുമായിരിക്കും. ശ്രീ സാമുവലിന് എന്റെ എല്ലാവിധ വിജയാശംസകളും നേരുന്നു.   

ജോസഫ് പടന്നമാക്കൽ  
ഒരു വാക്കു 

ആത്മീകാന്ധതയാകുന്ന അത്യന്ത താമസിൽപെട്ടുഴലും ലോകത്തിനു, "ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു" എന്ന് തിരുവായ് മൊഴിഞ്ഞാശ്വസിപ്പിച്ച ലോകഗുരുവായ ശ്രീ. യേശുദേവന്റെ നിയോഗപ്രകാരം, ''സാമുവലിന്റെ സുവിശേഷം രണ്ടാം ഭാഗം" ലോക മനസാക്ഷിക്ക് മുൻപിൽ സവിനയം സമർപ്പിക്കുവാൻ എന്നെ യോഗ്യനാക്കിയ പ്രപഞ്ച ചൈതന്യത്തെ വണങ്ങിക്കൊണ്ട് , ഈ കുറിമാനം ഞാനിതാ സമർപ്പിക്കുന്നു!

ആഗോള ക്രിസ്തീയതയ്ക്കു അപമാനമായി മാറിയ ആഭാസപൗരോഹിത്യം, ''എരിതീയിൽ എണ്ണയൊഴിക്കുമാറ്‌ '' അനുദിനം ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകൾ, അതിനീച കർമ്മങ്ങൾ സാക്ഷിയായി ഞാനീ രചന വായനക്കാരുടെ [നീചപൗരോഹിത്യത്തിന്റെ ഇരകളായ ഇരുകാലിയാടുകളുടെ] ഇടനെഞ്ചിലെ ഇരുളകറ്റാനായി സമർപ്പിക്കുന്നു! 

2016 നവമ്പർ ഏഴാം തീയതി പ്രസിദ്ധീകരിച്ച ''സാമുവലിന്റെ സുവിശേഷത്തിന്റെ'' തുടർവായനയ്‌ക്കായി മനസുകളെ മനക്കണ്ണു തുറക്കുവീൻ... ''തമസോമാ ജ്യോതിർഗമായാ''!  

പോംവഴി ഒന്നേയുള്ളൂ , ''നിങ്ങൾ കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ പള്ളികളിൽ പോകരുതേ''  എന്ന വി.മത്തായി ആറിന്റെയഞ്ചിലെ ക്രിസ്തുവിന്റെ തിരുവചനം അനുസരിക്കുക !  

''സമാസംഗീതം ''/ ''അപ്രിയ യാഗങ്ങൾ'' / ''സാമുവലിന്റെ സുവിശേഷം'' പുസ്തകങ്ങളുടെ കോപ്പികൾക്കായി ബന്ധപ്പെടുക ,
സാമുവേൽകൂടൽ. 9447333494   

Thursday 14 June 2018

''പഞ്ഞകർക്കിടകം''  ''പുണ്ണ്യകർക്കിടകം''  ആക്കുന്ന ഹിന്ദുക്കൾ ! 

പഞ്ഞകർക്കിടകത്തെ  രാമായണമാസമാക്കി ആത്മീകതയിലൂടെ ഒരു പുണ്ണ്യകർക്കിടകമാക്കി മാറ്റുന്ന നന്മയുള്ള സമൂഹമാണ് കേരളത്തിലെ ഹിന്ദുക്കൾ ! രാമായണത്തിലെ മാനവികതയുടെ കഥകൾ പാടി അവരും രാമായണ കഥാപാത്രങ്ങളാകാൻ കൊതിക്കുന്നു!

രാമായണത്തിലെ കഥാനായകൻ ''ഉത്തമ പുത്രന്റെ'' 'മകുടോദാഹരണമായപ്പോൾ , നായിക സീത പാതിവൃത്യത്തിന്റെ  പാലാഴിയായി മാറുന്നു !  രാമൻ ത്യാഗത്തിന്റെ കുരിശിൽ സ്വയമേറിയ മഹാത്മാവാകുമ്പോൾ , ''പതിവൃത'' എന്ന് ഇന്നോളം ലോകമാകെ ക്രിസ്ത്യൻ സമൂഹം കേട്ടിട്ടില്ലാത്ത പദവിയണിഞ്ഞു സീത, ഉത്തമ വനിതയാകുന്നു!

അർത്ഥമില്ലാത്ത അർത്ഥങ്ങൾക്കുവേണ്ടി ആർത്തിയോടെ തമ്മിലടിക്കുന്ന ''ക്രിസ്ത്യൻ ബ്രദേഴ്സിന്'' ഗുണപാഠമാകാൻ, കഥയിലെ വില്ലനാകേണ്ട ഭരതൻ സഹോദരന്റെ പാദരക്ഷകൾ രാജ സിംഹാസനത്തിൽ വച്ച് വന്ദിച്ചു, ആ സിംഹാസനത്തിൽ ഒരിക്കലും ഉപവിഷ്ടനാകാതെ , രാമാനുവേണ്ടി 14 വര്ഷം രാജ്യം ഭരിച്ചു സ്വയം  ഉപനായകനാകുന്നു! 

''ലക്ഷ്മണരേഖ''എന്ന് ഭൂമധ്യരേഖപോലെ ഒരു അതിർവരമ്പുണ്ടാക്കി,രാമനും സീതക്കും കാവലാളാകുന്ന ലക്ഷ്മണൻ സീതയെ ''ജേഷ്ഠത്തിയമ്മയായി'' അമ്മയെപ്പോലെ ബഹുമാനിക്കുമ്പോൾ,  ഗൾഫിൽ പോയ ജേഷ്ഠന്റെ ഭാര്യയെ കൈവശപ്പെടുത്താൻ വ്യഭിചാരത്തിന് പുതിയനിയമങ്ങൾ തീർക്കുന്ന ക്രിസ്ത്യൻ സഹോദരങ്ങളേ നിങ്ങള്ക്ക് ഹാ കഷ്ട്ടം !  

പുത്രദുഃഖം മുത്തിക്കുടിച്ച കൗസല്യമാതാവ്! മൗനമായി ദിനവും കരയുന്ന വിരഹിണിയായ ലക്ഷ്മണന്റെ വധു! പെണ്ണിന്റെ മനസിലെ നിഗൂഢതകളറിയാഞ്ഞ റെവ. ഫാദർ ദശരഥൻ ! അങ്ങിനെ ആരെല്ലാം?! രാമായണകിളിയേ, പാടുകയാക്കഥ വാതോരാതെ നീ ഈ അച്ചായന്മാർ കേൾക്കട്ടെ!   

അതിനു പകരം ''സൺ‌ഡേ സ്കൂളിൽ'' കണ്ടെത്തിയ വീഞ്ഞടിച്ച ലോത്തിനെപ്പോലെ പെണ്മക്കളെ പ്രാപിക്കാൻ വാശിയോടെ ജീവിച്ചിരിക്കുന്ന ''കാമക്കോമരങ്ങൾ'' ആകുന്ന ക്രിസ്ത്യാനിയെ, ആ വഴിക്കു സഹായിക്കാൻ വീടുകൾ തേടുന്ന ''റോബിൻ''പാതിരിമാർ നാടാകെ വിലസുന്ന കേരളമേ, നീ തന്നെ ദൈവത്തിന്റെ സ്വന്തം നാട്!   samuelkoodal 9447333494
  

Wednesday 13 June 2018

''വിവാഹം'' അല്ലെങ്കിൽ ''വരിയെടുക്കൽ'' !

ഏഴു കൂദാശകൾ ജനത്തിനും ''എട്ടാം കൂദാശ വരിയെടുക്കൽ'' പുരോഹിതന് പട്ടം കൊടയ്ക്കു മുൻപേ;  എന്ന് മിടുമിടുക്കൻ ബാവാ ഒന്നരുളുകമാത്രം മതി, കളർ ളോഹകൾ നിലം പതിക്കാൻ !

മലങ്കരസഭയിൽ ഈ ആഴ്ച ബാവാ തന്നെ നാല് വ്യഭിചാരിയോസന്മാരെ സുന്നഹദോസിൽ വച്ചു ശാസിച്ചു താക്കീതു കൊടുത്തപ്പോൾ,                ചില്ലിയിലെ 34 വ്യഭിചാരികളായ മെത്രാന്മാർ കാരണം എന്റെ പാവം പോപ്പ് രാജിനാമം ചെയ്യാനൊരുങ്ങി എന്നത് കലികാലത്തിനു ശാപമാണ്! [ക്രിസ്തുവിന്റെ മനസ്സറിഞ്ഞ ഏക പുരോഹിതൻ ഈ പോപ്പ് മാത്രമാണ്!]

എത്രയും ബഹുമാനപ്പെട്ട ബാവാ, ഇവന്മാരെ ഒന്ന് സസ്‌പെൻഡ് എങ്കിലും ചെയ്യൂ പ്ലീസ് ! ഈ കുടുംബം കലക്കികൾ വെളിയൂരിൽ   പോയി വിഷം ചീറ്റിയിട്ടു വരട്ടെ ! 

ആടുകളേ, എന്റപ്പച്ചൻ പറയുമായിരുന്നു, ''മെത്രാനെ കൊണ്ട് വിവാഹകൂദാശ ചെയ്യിക്കരുത്; അയ്യാൾ മണവാട്ടിപെണ്ണിനെ കണ്ടു കൊതിയൂറും ! കല്യാണത്തിന് സാദാ കത്തനാരു മതിയെന്നു'' ! അപ്പച്ചാ, പഴമയിൽ പതിരില്ല, നമോവാകം!    

സഭയുടെ കാവലും രക്ഷകനായ ബാവായെ, ഇവറ്റകളോട് പുതിയ കത്തനാരെ  ഉണ്ടാക്കുന്ന പണി മേലിൽ ചെയ്യരുതെന്നു കൂടി വിലക്കണം! കാരണം ഈ നാറിയ മോന്മാരുടെ കയ്യിൽ പരിശുദ്ധ റൂഹാ ആവസിക്കില്ല ! ഇവരുടെ കുർബാനയിലും കർത്താവതരിക്കില്ല; അപ്പത്തിലും വീഞ്ഞിലും അവൻ വരില്ല എന്ന് എനിക്കുറപ്പാണ്!

 ഇവന്മാരുടെ ഇടവകപള്ളികളിൽ ''തുബടേൻ'' വായിക്കുമ്പോൾ, "ഞങ്ങളുടെ മേല്പട്ടക്കാരൻ വ്യഭിചാരിയോസിനെയും  ഞങ്ങൾ   {അപ്പനേയുംഅമ്മയെയേം ഓർക്കാത്തവൻ} ഓർക്കുന്നു'' എന്നഭാഗം ഡെലീറ്റ് ചെയ്യാൻ ഉടനടി ബാവാ കല്പനയിറക്കണേ! പതിനൊന്നാം കല്പനയാണ്! മോശ മറന്നുപോയതാണ്,സോറി ! ഇവറ്റകളുടെ കാറുകളിൽ മേലിൽ ''കൊടി വയ്ക്കരുതെന്നും'' അങ്ങ് കൽപ്പിക്കണം, പാവം ജനത്തിനീ ചെറ്റകളെ തിരിച്ചറിയാന്..പ്ളീസ് 

ബാവായെ സോറി ,ബാവായ്ക്ക് എണ്ണം തെറ്റിയതാ...നാലല്ല നാറിയ മെത്രാന്മാർ ഇന്ന് സഭയിൽ ! ഞാൻ പറയില്ല, ആരൊക്കെയാണാ ശാപ സന്തതികളെന്നു ഒന്ന് കണ്ടുപിടിച്ചാട്ട് ഈ ആർത്തിയോസന്മാരെയും വ്യഭിചാരിയോസന്മാരെയും കാതോലിക്കോസ് തന്നെ ! സത്യമറിയാവുന്ന കർത്താവിനോടു ചോദിച്ചട്ടു ,ചിലപ്പോൾ കർത്താവ് പറഞ്ഞുതരും ! പക്ഷെ ഇത് കർത്താവ്ഉപേക്ഷിച്ച സഭയെങ്കിൽ കർത്താവ് മിണ്ടൂല്ല! ''നീയായി നിന്റെ സഭയായി,എനിക്കെന്താ ഈ നാറ്റക്കേസിൽ കാര്യം''എന്ന് മൗനത്തിൽ ആക്ഷേപിച്ചുകളയും ദൈവം! 
 samuelkoodal  9447333494

Tuesday 12 June 2018

ഓര്‍ത്തഡോക്‌സ് സഭയിലെ  ''മെത്രാൻ വ്യഭിചാരം'' !

ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പുമാരെ കാതോലിക്ക ബാവ ശാസിച്ചു; ലൈംഗിക പീഡന പരാതിയുടെ പേരില്‍, നാല് ബിഷപ്പുമാര്‍ക്കെതിരെ പീഡന പരാതികള്‍

മലയോര ലൈംഗീക തൊഴിലാളികളായ നാല് മെത്രാൻമാരുണ്ടെന്നു ബാവാ തന്നെ സമ്മതിക്കുന്നു! എന്നാൽ നാലല്ല! ഇതിൽ ഒരു ചിന്ന കാളക്കൂറ്റനെ അവന്റെ അരമനയിൽ ഞാൻ പോയി നേരിട്ട് ''അരുതു മെത്രാനേ'' എന്ന് വിലക്കിയതാണ്! ''സാമുവലിന്റെ സുവിശേഷം'' എന്ന എന്റെ പുസ്തകത്തിൽ ആ കാളമെത്രാനുള്ള ഒരു തുറന്നകത്തും പുസ്തകത്തിന്റെ അവസാനപേജുകളിൽ ചേർത്തിരുന്നു! ! പുസ്തകം ആവശ്യമുള്ളവർ അറിയിക്കുക ''ഇമെയിൽ കോപ്പി'' ഫ്രീ ആയി എത്തിച്ചുതരാം!  

പത്തും നാല്പതും വയസുള്ള ചിന്ന പിള്ളാരെ മെത്രാനാകാൻ, ആനാറി രണ്ടാംവട്ടവും തുനിഞ്ഞാലും, സഭ വിലക്കണം! അറുപതു കഴിഞ്ഞു പിറുപിറുക്കുന്നവനെ മാത്രമേ മെത്രാനാക്കാവൂ! അല്ലാഞ്ഞാൽ ''വരിയെടുപ്പു കൂദാശ'' വിവാഹകൂദാശയ്ക്കു പകരം സഭയിൽ അല്ല സഭകളിൽ  സ്ഥാപിക്കണം !  പുരോഹിതനാകാൻ തുണിമാറ്റിയവന്റെ ''വരി'' ഒന്നാമതായി എടുത്തു ''പട്ടം കൊട''  യുടെ ഒന്നാം ഘട്ട കൂദാശയാകണമെന്നു എല്ലാ കഞ്ഞിസഭകളോടും ഞാൻ വര്ഷങ്ങളായി പറയുന്നു ! ആരു  കേൾക്കാൻ ?

 മെത്രാനെയും കത്തനാരെയും കാമവലയിൽ വീഴ്ത്താൻ ചില അഴിഞ്ഞാട്ടക്കാരികൾ എല്ലാ പള്ളികളിലുമുണ്ടെന്നു കർദ്ദിനാൾ ആലഞ്ചേരിയും ലോകത്തോട് കുമ്പസാരിച്ചുവല്ലോ! വേശ്യാവ്യത്തി ''ഫാഷൻ'' ആക്കിയ ഗോപസ്ത്രീകളെ [യുവതികളെ ശബരിമലയിലെപ്പോലെ] പള്ളികളിൽ വിലക്ക് കൽപ്പിക്കുക, സ്ത്രീകളുടെ ''മനസിന്റെ നഗ്നത'' അഴിച്ചുകാണുന്ന ഈ പറിഞ്ഞ കുമ്പസാരം സഭകളിൽ നിർത്തലാക്കുക, എന്ന പുതിയ നിയമം സഭയിൽ വാവാമാർ കൊണ്ടുവന്നാൽ നന്ന്! എത്രയൊക്കെയായാലും വരിയെടുപ്പാണുത്തമം! എന്നാൽ ''ഈ പണി വേണ്ടായേ'' എന്ന്  പറഞ്ഞു ഈ ''വ്യഭിചാരി ഓസന്മാർ'' [ഓസിനു വ്യഭിചരിക്കുന്നവർ]  ളോഹയൂരി മാന്യരാവും നിശ്ചയം! ഇവനെയൊക്കെ പരിശുദ്ധ മെത്രാൻ എന്ന് ആക്ഷേപിച്ചു കൈമുത്തുന്ന ജനമേ , ദൈവത്തിനു നാം കൊടുത്ത ''പരിശുദ്ധൻ'' എന്ന പദവിയെ പോലും നിങ്ങൾ മാനഭംഗപ്പെടുത്തുകയാണ് സംശയമില്ല ! samuelkoodal 9447333494         

Saturday 9 June 2018

-2:35


The person in the following clip is the 1st Muslim Minister of British Cabinet. He is blunt in saying that Nehru destroyed Hinduism in India systematically.
Pls spare 1 minute to listen to this video.👇👇🏼👇🏼👇🏼





പണ്ഡിതനെ കാലം പാമരനാക്കുന്നു!

പണ്ഡിറ്റ് ജവഹരിലാൽ നെഹ്‌റു ഒരു പണ്ഡിതനായിരുന്നെങ്കിലും, ബ്രിട്ടിഷ് ക്യാബിനെറ്റിലെ ഒന്നാം മുസ്ലിം മന്ത്രിയായിരുന്നയാൾ അദ്ദേഹത്തിൻറെ മനസ് തുറക്കുന്നതു, ഈ വീഡിയോ ക്ലിപ്പിലൂടെ ഞാൻ കണ്ടപ്പോൾ, ആ വചനങ്ങൾ ലോജിക്കലാണെന്നു എനിക്ക് തോന്നുകയാലും ,ഈ ആശയം കുറേകാലമായി ഞാൻ മനസ്സിൽ പേറുകയാലും, ചിന്തകളുടെ ഈ പ്രസവം ഇവിടെ നടക്കുന്നു ! മാപ്പു!

വേദാന്ത ഭൂമിയായ ഭാരതത്തിൽ,സനാതനമതത്തിന്റെ ഈറ്റില്ലമായ ഭാരതത്തിൽ, എന്തുകൊണ്ട് ആ മതം സാധാരണക്കാരുടെ മനസുകളിൽ ചേക്കേറിയില്ല ? അറിവിന്റെ ആ ശ്രീകോവിൽനട എന്തേ ബ്രാഹ്മണർക്കു മാത്രമായി തുറന്നു വച്ച്? ശേഷം ജനകോടികളെ മൃഗങ്ങൾക്കു തുല്യം കണ്ടു? ''ഹിന്ദി'' രാഷ്ട്രഭാഷയാക്കിയപ്പോൾ സംസ്കരിച്ച ''സംസ്ക്രിതഭാഷ'' എന്തിനു മറവിയുടെ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു? 

ലോകമറിയേണ്ട ''ഭഗവത്ഗീതയും'' ''മഹാഭാഗവതവും'' ''ഉപനിഷത്തുകളും'' എന്തുകൊണ്ട് ജനത്തെ വിദ്യാലയങ്ങളിൽ ഒരു വിഷയമാക്കി പഠിപ്പിച്ചില്ല? വരുംതലമുറകളെ ആത്മീകാന്ധതയിലേക്കു തള്ളിക്കളഞ്ഞ കോൺഗ്രസിന്റെ ''മരണം'' കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തു എന്റെ ഈ ചോദ്യങ്ങൾക്കു പ്രസക്തിയുണ്ടാകും എന്ന് ഞാൻ പ്രത്യാശിക്കുന്നു!

ഇന്ന് ഞാൻ കരഗതമാക്കിയ ''ഭാരതവേദാന്തമത'' ചിന്തകൾ എന്റെ പൂർവീകർക്കു ലഭിച്ചിരുന്നെങ്കിൽ , യഹോവയുടെ മതത്തിന്റെ പിന്തുടർച്ചക്കാരായ [ക്രിസ്തുവിനെ അറിയാത്ത ] ക്രിസ്തുമതമെന്ന വ്യാജ സംഘടനയിൽ എന്റെ പിതാക്കന്മാർ ചെന്നുപെടുകയില്ലായിരുന്നു നിശ്ചയം! പോഴൻ പാതിരിയുടെ അടിമയായി,ഒടുവിൽ ''ആമ്മേൻ'' മാത്രം കരയാനറിയാവുന്ന  വെറും ഇരുകാലി ''ആട്'' ആവുകയില്ലായിരുന്നു ഞാൻ! ഹോ എന്റെ നഷ്ടമെത്ര കഷ്ടം !

ഭാരതത്തെ ''മതേതരം'' പറഞ്ഞു നശിപ്പിച്ച പണ്ഡിതാ,  ഭരണസാരഥികളേ, ഭരണം കയ്യാളിയ പാർട്ടിയേ, നിങ്ങൾക്ക് കഷ്ടം ! 
അന്ന് നിങ്ങൾ അറ്റ്ലീസ്റ്റ് ''ഭഗവത് ഗീതയെങ്കിലും'' ഒരു പാഠവിഷയമാക്കി കുഞ്ഞുങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേം ?! എങ്കിൽ രണ്ടു ''കൊലയാളിമതങ്ങൾ'' ഇവിടെ ഇത്രമേൽ കൊടിവച്ചു വാഴുകയില്ലായിരുന്നു ,കുടിയേറുകില്ലായിരുന്നു, സംശയമില്ല! തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്ത പ്രൊട്ടസ്റ്റൻകാരെ ഇംഗ്ലണ്ടിൽ കൊന്നൊടുക്കിയ കത്തോലിക്കാ സഭയേ, നിന്നെ കാലം ''ക്രിസ്തീയമതമായി'' ഒരുനാളും കാണുകയില്ല! വിശ്വാസികളെ പരസ്പരം വെറുപ്പിന്റെ കൂദാശക്കഷായം കുടുപ്പിക്കുന്ന സഭകളേ, നിങ്ങൾ നാളെ നശിച്ചില്ലാതെയാകും! ഇന്നല്ലെങ്കിൽ നാളെ ഭാരതീയ സനാതന ''വേദാന്തമതം'' ഈ ലോകമാകെ പടരും, പന്തലിച്ചു ഭൂമിക്കു തണലും കുളിരുമാകും നിശ്ചയം ! അതിനായെ വോട്ടു ബാങ്കുകൾ തകരട്ടെ! അതിനായി ജനം ചിഹ്നം മാറി വോട്ടു ചെയ്യട്ടെ എന്നാശിക്കുന്നു!  ഭരണകർത്താക്കളേ,  കണ്ണടച്ചിരുട്ടാക്കല്ലേ ! എങ്കിൽ കാലം നിങ്ങളെയും ''പാമരൻ ''എന്ന് വിളിക്കും! samuelkoodal 9447333494