Wednesday 6 June 2018

ദൈവപുത്രനായ യേശു ദൈവമല്ലായിരുന്നു!

ദൈവപുത്രനായ യേശു ദൈവമല്ലായിരുന്നു, എന്നാൽ ''ഞാനും പിതാവും ഒന്നാകുന്നു'' എന്നർത്ഥമുള്ള ''അഹം ബ്രഹ്‌മാസ്‌മി"  എന്ന ആത്മജ്ഞാനം ലഭിച്ച യോഗിയായിരുന്നു യേശു !  ''കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ" എന്ന് തുടങ്ങുന്ന നിരവധി പ്രാർത്ഥനകൾ, ഒടുവിൽ ''ഏലി ഏലി ലമ്മാ ശബ്കതാനീ''  അഥവാ  എന്റെ ദൈവമേ,എന്റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്തു''? എന്ന മരണവേളയിലെ പരിദേവനവും ,യേശു ദൈവമല്ലായിരുന്നു എന്ന് തെളിയിക്കുന്നു! എന്നാൽ അവൻ സ്വയം ദൈവമാണെന്നറിഞ്ഞ   ആത്മജ്ഞാനിയായിരുന്നു എന്ന് നമുക്ക് മനസിലാക്കാം! 

എനിക്കും എന്നെ കേൾക്കുന്ന നിങ്ങൾക്കും ഈ ''സ്വയംഅറിവിൽ'' എത്തിച്ചേരാൻ കഴിയുമെന്ന സത്യം അറിയാതെയാണ്, നാം കുരുടന്മാരായ പാതിരിപാസ്റ്റർ എന്ന വഴികാട്ടികളുടെ പിറകെ നടന്നു ആത്മീകാന്ധതയാകുന്ന നിത്യ നരകം എന്ന  കുഴിയിൽ പൊറുതിയാകുന്നത്, എന്നത് മനുഷ്യജന്മത്തിനു ലജ്ഞാകരം തന്നെയാണെന്നതിൽ എനിക്ക് സംശയമില്ല!

ഈ ജൂൺ രണ്ടാം തീയതി നടന്ന അമേരിക്കൻ സാഹിത്യസല്ലാപം 126 ഇൽ എന്നോട് ഒരു അമേരിക്കൻ മലയാളി ചോദിക്കാൻ മറന്ന ഒരു ചോദ്യത്തിന് ഉത്തരമായാണ് ഞാൻ ഇത് കുറിക്കുന്നത് [ശ്രീ ജയിൻ മുണ്ടക്കൽ ഈ കുറിമാനം അദ്ദേഹത്തെ അറിയിക്കുമെന്ന് പ്രത്യാശിക്കുന്നു!] 

ഇതിനോടകം എന്റെ മൂന്നു പുസ്തകങ്ങൾ [''സമാസംഗീതം'' /''അപ്രിയയാഗങ്ങൾ'' / ''സാമുവലിന്റെ സുവിശേഷം''] ഇമെയിൽ മുഖാന്തിരം എല്ലാ മലയാളികൾക്കും കിട്ടിക്കാണുമെന്നു ഞാൻ   കരുതുന്നു! അവ ഒരു കുറി വായിക്കൂ ദയവായി ... നിങ്ങൾ അപരനു ദാനമായി അത് പകർത്തുന്നതാണ് സുവിശേഷം! 

മാനവകുലത്തിനൊരിക്കലും ഒരു കാരണവശാലും ആവശ്യമില്ലാത്ത പൗരോഹിത്യമെന്ന ആപത്തിനെ നമുക്ക് ഒഴിവാക്കാം ! ''ജലമയം പ്രാണബലം, അന്നമയം മനോബലം, തിരുനാമസ്‌തുതികളെൻ ആത്മബലം"എന്ന സാമാസംഗീതത്തിലെ ഒരുഗാനപല്ലവി ആലപിച്ചുകൊണ്ട് ഈ കുറിപ്പ് നിര്ത്തുന്നു! ആശംസകളോടെ, samuelkoodal 9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.