Saturday 23 June 2018

അവതാരിക. 
ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്ന ചിന്തകൾ.

മലബാറിൽ പഴയകാലത്ത് അനീതികളെ എതിർത്തിരുന്ന 'വാഗ് ഭടാനന്ദന്റെ' അഭനവകേരളം എന്ന മാസികയുടെ മുഖഗീതം എന്നെ ആകർഷിച്ചിട്ടുണ്ട് .
അതിന്റെ തുടക്കം ഇങ്ങിനെയാണ്‌: 

''ഉണരുവീൻ അഖിലേശനെ സ്മരിപ്പീൻ
ക്ഷണമെഴുനേൽപ്പീൻ അനീതിയോടെതിർപ്പീൻ''.

എന്റെ പ്രിയ സുഹൃത്ത് സാമുവേൽ കൂടലിന്റെ രചനകൾ എന്നെ ഓർമ്മിപ്പിക്കുന്നത് വാഗ്‌ഭടാനന്ദന്റെ രചനകളാണ്.  ''എഴുന്നേൽക്കുക, അനീതിയെ എതിർക്കുക'' എന്ന ആഹ്വാനത്തോടെ -കവിതയും പ്രഭാഷണവും നടത്തിവരുന്ന സാമുവേൽ കൂടൽ പറയുന്നതിൽ സത്യമുണ്ടെങ്കിൽ അത് തിരിച്ചറിയുവാൻ നമുക്ക് കഴിയേണ്ട? സാമുവേൽ കൂടൽ പറയുന്നത് വെറുതെ ഞാൻ ഏറ്റുപറയുന്നതല്ല, അതിൽ സത്യമുണ്ടെങ്കിൽ അത് സമ്മതിക്കേണ്ട ധാർമിക ഉത്തരവാദിത്വം നമുക്കേവർക്കുമുണ്ട്.-തെറ്റുകൾ തിരുത്തുകയും വേണം.  സത്യവും നീതിയും മൂല്യവും നിലനിർത്താൻ ഓരോ മനുഷ്യനും ആത്മപരിശോധന നടത്തുവാൻ സാമുവേൽ കൂടലിന്റെ രചനകൾ ഉപകരിക്കുന്നുണ്ട് എന്നാണു് എന്റെ അഭിപ്രായം.  

ജീവിതത്തിൽ മതത്തിന്റെ ധർമ്മവും മൂല്യവും ചവുട്ടി മെതിക്കപ്പെടുന്നത്  കാണുമ്പോൾ, സാമുവേൽ കൂടൽ ആക്രോശിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു.  അദ്ദേഹം ആക്രോശിക്കുകയല്ല വിലപിക്കുകയാണു്.  മൂല്യത്തിന്റെ ശലാക ഉയർത്തിപ്പിടിക്കേണ്ടവർ  ധർമ്മത്തിൽ വ്യാപരിക്കുന്നു.  അനീതിക്കും ആഭാസത്തിനുമെതിരെ സാമുവേൽ കൂടൽ ഒരു ഒറ്റയാൾ സൈന്യമാണെന്നു പറയാതിരിക്കാൻ കഴിയുന്നില്ല.  മതത്തിന്റെ ചിന്തകൾക്ക് നമ്മിൽ ഒരു ഭാസുരഹൃദയം സൃഷ്ടിക്കുവാൻ കഴിയാതെ പോകുന്നെങ്കിൽ സാമുവേൽ കൂടലിനു മാത്രമല്ല എനിയ്ക്കും ആത്മനൊമ്പരമുണ്ട്.  കൂടലിന്‌ ആശംസകൾ.  

23jun 2018                                                                                                     പോൾ മണലിൽ    

No comments:

Post a Comment

Note: only a member of this blog may post a comment.