Saturday 23 June 2018

സാമുവലിന്റെ സുവിശേഷം രണ്ടാം ഭാഗം അവതാരിക 
                                                                          സാറാ ജോസഫ് .
സാമുവൽ കൂടൽ എന്ന വ്യക്തിയുടെ തീ പിടിച്ച ചിന്തകളും അയാളിൽ നിന്ന് പുറപ്പെടുന്ന പൊള്ളുന്ന വാക്കുകളും കയ്ക്കുന്ന നേരുകളും പാറപ്പുറത്ത് വിതച്ച വിത്തായിരിക്കില്ലെന്ന് ഞാൻ കരുതുന്നു.
പൗരോഹിത്യാധികാരത്തോടുള്ള നിരന്തര കലാപമാണ് ശ്രീ.സാമുവലിന്റെ ജീവിത ദൗത്യം തന്നെയെന്ന് തോന്നുംവിധമുള്ള വിമർശനാത്മക രചനകൾ ഒട്ടേറെ ഇദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ടു്. താൻ ഉൾപ്പെട്ട ക്രിസ്തുമതത്തിലെ പുരോഹിതപ്രമാണിമാരെ ഇത്രയും സർക്കാസ്റ്റിക്കായി വിലയിരുത്തുന്ന അധികം പേരൊന്നും കാണില്ല. ഇക്കാര്യത്തിൽ, മദ്വചനങ്ങൾക്ക് വേണ്ടത്ര മാധുര്യമില്ലെങ്കിൽ മാപ്പു നല്കണമെന്ന ഭവ്യതയോ വിനയമോ അദ്ദേഹത്തെ തീരെ അലട്ടാറില്ല. അത്ര പരുഷമായ വാക്കുകൾ കൊണ്ടാണ് അദ്ദേഹം പൊരുതുക. പോരുകോഴിയുടെ മൂർച്ചയോടെ .പല കാര്യങ്ങളോടും പൂർണമായി യോജിപ്പ് തോന്നാത്തപ്പോഴും ഭയരഹിതമായി സത്യം വിളിച്ചു പറയുക എന്നാലെന്തെന്ന് സാമുവൽ കൂടലിന്റെ എഴുത്ത് -അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാനിടയായിട്ടില്ല - ബോധിപ്പിക്കുന്നു.
മതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാശത്തെപ്പറ്റി തികച്ചും ബോധവാനാണദ്ദേഹം. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് വർഗീയ മതതീ വ്രവാദ ശക്തികൾ ക്ക് ഇത്രയും അപകടമായ വളർച്ച ഉണ്ടാക്കിക്കൊടുത്തതെന്ന തിരിച്ചറിവിൽ നിന്നു കൊണ്ടാണ് അദ്ദേഹം നമ്മുടെ സാമൂഹ്യlസാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. അതിനു വേണ്ടിയാണ് പരിഹാസവും ആക്ഷേപഹാസ്യവും കലർന്ന അസഹനീയമായ ഭാഷയിൽ മതപരമായ സകല കൊ ള്ളരുതായ്മകളെയും തുറന്നു കാട്ടുന്നത്.ഭാരതത്തിൽ
വേദാന്ത മതം എന്ന ഒരു ബദൽ മതമാണ് പരിഹാരമായി അദ്ദേഹം നിർദ്ദേ ശിക്കുന്നത്.
ഇതിനോടു യോജിക്കാൻ വിശേഷിച്ചും ദലിത് /ആദിവാസി / സ്ത്രീ വിഭാഗങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. വേദാന്ത മതം എന്തുകൊണ്ടു് എന്ന ചിന്ത, തീർച്ചയായും ' ഒരു രാജ്യത്തിന്റെ എല്ലാ ഈ ടുവെപ്പുകളും എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന ഉറച്ച ബോധ്യത്തോടെ വേ ദേതിഹാസങ്ങളെ പുനർ വായിയ്ക്കുന്ന തിൽ നിന്ന് ഉരുത്തിരിയുന്ന ഒന്നാണ്.
ബഹുസ്വര വായനകൾ സാധ്യമായ ഭഗവത് ഗീത പോലെയുള്ള കൃതികൾ അദ്ദേഹം വിവക്ഷിക്കുന്ന അർത്ഥത്തിൽ സ്വീകരിക്കപ്പെടണമെന്നില്ല
സാമുവൽ കൂടലിന്റെ കൃതി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സംവാദ സാധ്യതകൾ തുറന്നിടട്ടെ എന്നാശംസിയ്ക്കുന്നു.
സാറാ ജോസഫ്.

No comments:

Post a Comment

Note: only a member of this blog may post a comment.