Wednesday 20 June 2018

സാമുവലിന്‍റെ സുവിശേഷത്തിന് ഒരടിക്കുറിപ്പ് 
                                                                                           ജയിൻ മുണ്ടയ്ക്കൽ
തകർക്കാനുള്ള കൂടവുമായി!
-------------------------------------------
“എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും

അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നുവോ

അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.”

                                          (ജ്ഞാനകര്‍മസംന്യാസയോഗ: 7)

ലോക ചരിത്രത്തിൽ  ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് നസ്രായനായ യേശുവിന്‍റെത്‌. പൗരോഹിത്യത്തെ എതിർത്ത യേശുവിനെ കൌശലക്കാരായ പുരോഹിതർ തങ്ങളുടെ ഉദര പൂരണത്തിനുള്ള ആദായമാർഗ്ഗമാക്കി മാറ്റി. യേശുവിനെ കൊല്ലുവാനായി അവർ ഉപയോഗിച്ച കുരിശ് തന്നെ  ആ കപട മതത്തിന്‍റെ ചിഹ്നമാക്കി മാറ്റി. കാലാകാലങ്ങളായി യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകനായ ക്രിസ്തുവാണ് യേശു എന്നതാണ് യഥാര്‍ത്ഥ സുവിശേഷം. ഇസ്രായേല്‍ ജനത്തെ ഈജിപ്റ്റിലെ ഫറവോയുടെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു കൊണ്ടുവന്ന മോശയെ പ്രയോഗികബുദ്ധി പഠിപ്പിച്ചത് മിദിയാനിലെ ജാതീയ പുരോഹിതനും മോശെയുടെ അമ്മയിയപ്പനുമായ ജത്ര ആയിരുന്നു. (പുറപ്പാട് 18:19-24) അതുപോലെ യേശുവിന്‍റെ മരണശേഷം പീഡാസഹനങ്ങളിലൂടെ കടന്നു പോയ യേശുവിന്‍റെ ശിഷ്യന്മാരെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കാതെ കൌശലപൂര്‍വ്വം ധൃതരാഷ്ട്രാലിംഗനം ചെയ്ത് നശിപ്പിക്കുകയാണ് ചെയ്തത്. മൂന്നു നൂറ്റാണ്ടുകൾക്കു ശേഷമാണ് കോണ്‍സ്ററന്‍റൈന്‍ എന്ന വിജാതിയ(യഹൂദനല്ലാത്ത) റോമൻ രാജാവ് ക്രിസ്തുമതത്തിന് ബീജാവാപം ചെയ്തത്. ക്രിസ്തുമതത്തിന് അടിസ്ഥാനമായ ബൈബിൾ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. സൂര്യനെ ആരാധിച്ചിരുന്ന വിജാതിയരുടെ ആചാരാനുഷ്ഠാനാഘോഷങ്ങള്‍ ക്രിസ്തുമതത്തിന്‍റെതാക്കി. അദ്ദേഹത്തിന്‍റെ അമ്മയായ ഹെലൻ രാജ്ഞിയാണ് യേശുവിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കുരിശ് കണ്ടുപിടിക്കുന്നത്. ഇങ്ങനെ അന്ധവിശ്വാസങ്ങളുടെയും അബദ്ധ ധാരണകളുടെയും കേന്ദ്രങ്ങളാണ് ഇന്ന് ക്രിസ്തീയസഭകൾ. യേശു എന്തിനെ എതിർത്തുവോ അവ ഇന്ന് യേശുവിന്‍റെ പേരിലുള്ള സഭകളുടെ മുഖ്യ ആകർഷണ കേന്ദ്രങ്ങളാണ്.

“അഹം ബ്രഹ്മാസ്മി''! ,  ''തത്വമസി”!

ദൈവത്തെ അന്വേഷിച്ച് എങ്ങും പോകണ്ട ദൈവം നമ്മുടെ ഉള്ളിലാണ് എന്ന് യേശു പറഞ്ഞു. ദൈവവും നാമും തമ്മിലുള്ള അകലം പൂജ്യമാണ്. "എന്നെ കണ്ടവൻ പിതാവിനെ കാണുന്നു".  "ഞാനും എൻറെ പിതാവും ഒന്നാണ്". "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്" എന്നെല്ലാം പറഞ്ഞതിലൂടെ യേശു  ദൈവപുത്രൻ എന്ന് സ്ഥാപിച്ചു. യേശു സ്വയം ‘മനുഷ്യപുത്രന്‍’ എന്ന് മാത്രമെ വിശേഷിപ്പിച്ചിട്ടുള്ളൂ താനും. ഇത് ഭാരതീയ സനാതന ധർമത്തിലൂടെ നേരത്തെ തെളിയിച്ച കാര്യങ്ങൾ മാത്രമാണ്.

 “ഈശ്വരന്‍ മായയാല്‍ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചുകൊണ്ട്‌ അവരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്നു.” (മോക്ഷസംന്യാസയോഗ: 61)

 ഇതെല്ലാം ആവർത്തിച്ച് അടിവരയിട്ടു പറയുന്ന സാമുവൽ കൂടലിന്‍റെ വെളിപാടുകളാണ് "സാമുവലിന്‍റെ സുവിശേഷം" ഒന്നും രണ്ടും ഭാഗങ്ങൾ. ആത്മീയതയുടെ പേരിൽ ഇന്നത്തെ ക്രിസ്തീയസഭകൾ കാട്ടിക്കൂട്ടുന്ന ആഭാസങ്ങൾ ആണ് ഇതിലെ പരാമർശ വിഷയങ്ങൾ. ഇതില്‍ പാശ്ചാത്യസംസ്ക്കാരവും  പൌരസ്ത്യ സംസ്ക്കാരവും സമ്യക്കായി സംയോജിപ്പിച്ചിരിക്കുന്നു.

 യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല. യേശുവിന്‍റെ സുവിശേഷം ഒരു മതമല്ല, ജീവിത രീതിയാണ്. സൃഷ്ടിയും സൃഷ്ടി കർത്താവും രണ്ടല്ല ഒന്നാണ് എന്ന സനാതന ധർമ്മം സ്വജീവിതത്തിലൂടെ യേശു കാണിച്ചു തന്നു.

“കരയാതിരി! ഒരുമാതിരി പാതിരി കരിന്തിരിയും!”

ദേഹം ദേഹി ആത്മാവ് ഇവ ചേർന്നതാണ് ഒരു മനുഷ്യൻ. ദേഹവും ദേഹിയും മരിക്കും ആത്മാവിന് ജനനവും മരണവുമില്ല. അത് ചിരഞ്ജീവിയാണ്. ആത്മാവിന്‍റെ രക്ഷയ്ക്ക് ഒരു കർമ്മവും ആവശ്യമില്ല. ബുദ്ധിയുള്ള മനുഷ്യർ ബുദ്ധിയില്ലാത്തവരെ മുതലെടുക്കുന്നതിനാണ് ആചാര അനുഷ്ഠാന കൂദാശ കർമ്മങ്ങൾ ആവിഷ്കരിച്ചത്. ആരാധനാലയങ്ങളും ആചാരങ്ങളും മനുഷ്യ സൃഷ്ടികൾ മാത്രമാണ്. സർവ്വവ്യാപിയായ ദൈവത്തെ കണ്ടെത്താൻ മനുഷ്യൻ തന്‍റെ ഉള്ളിലേക്കാണ് നോക്കേണ്ടത്. ഒരു പാതിരിക്കും കര്‍മ്മത്തിനും(കരിന്തിരിക്കും) കരയുന്ന മനുഷ്യാത്മാക്കളെ ആശ്വസിപ്പിക്കുവാനാകില്ല; തീര്‍ച്ച.

 കാൽവരി മലമുകളിൽ യേശു തന്‍റെ ജീവൻ അർപ്പിച്ചപ്പോൾ ജെറുസലേം ദേവാലയത്തിന്‍റെ ഉള്ളിലുള്ള തിരശ്ശീല മുകളിൽ നിന്ന് താഴോട്ട് കീറിയതായി ബൈബിൾ പറയുന്നു. ഇനി ദൈവവും മനുഷ്യനും തമ്മിൽ വേർതിരിക്കുന്ന തിരശ്ശീലയുടെ ആവശ്യമില്ല. പൗരോഹിത്യം എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ആടിന്‍റെ സ്ഥാനത്തുനിന്ന് മക്കളുടെ സ്ഥാനത്തേയ്ക്ക് മനുഷ്യന് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു.

യേശുവിൻറെ മലയിലെ പ്രസംഗം നോക്കുക. ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.

ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.

കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.

ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.

സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.

നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;

നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌.

നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.

നിങ്ങള്‍ ലോകത്തിന്‍െറ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.

വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.

അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5:1-16

ഇവിടെ യേശു ആത്മാവിലെ ദാരിദ്ര്യത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു. ആരാണ് ആത്മാവിൽ ദരിദ്രർ? ‘ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും പ്രാർത്ഥന’ എന്ന ഉപമയിലൂടെ യേശു അത് വെളിവാക്കുന്നു. തങ്ങള്‍ നീതിമാന്‍മാരാണ്‌ എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്‌ഛിക്കുകയും ചെയ്യുന്നവരോട്‌ അവന്‍ ഈ ഉപമ പറഞ്ഞു: രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. ഫരിസേയന്‍ നിന്നുകൊണ്ട്‌ ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്‌ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാന്‍ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്‍െറയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്‌, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.          
(ലൂക്കാ 18 : 9-14)

ആത്മീയ ഗോളത്തിൽ ഇന്ന് കാണുന്നത് ഇത്തരം ഫരിസേയ പ്രമാണിമാരെയാണ്. ഇവർക്ക് ആത്മീയ ദാരിദ്ര്യം ഇല്ല. ആത്മീയ മുതലാളിമാരാണ് ഇവർ. ആത്മീയത കച്ചവടമാക്കിയ ഇവർക്കെതിരെ ആത്മീയ രോഷത്തോടെയുള്ള 'കൂടമടി'യാണ് സാമുവൽ കൂടൽ പ്രസിദ്ധീകരിക്കുന്ന "സാമുവലിന്‍റെ സുവിശേഷം" ഒന്നും രണ്ടും ഭാഗങ്ങൾ.

ബൈബിള്‍ വ്യഖ്യാനങ്ങള്‍ പലതും ബൈബിളിന്‍റെ അന്തഃസത്തയ്ക്ക് കടകവിരുദ്ധങ്ങളാണ്. യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ സ്വര്‍ഗ്ഗരാജ്യത്തിന് വെളിയില്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വാസികള്‍ തല്ലും. എന്നാല്‍ അതാണ്‌ സത്യം.

7 AhÀ t]mbXn\ptijw tbip P\¡q«t¯mSp tbml¶ms\¡pdn¨p kwkmcn¡m³ XpS§n. F´p ImWm\mWp \n§Ä acp`qanbnte¡pt]mbXv? Imä¯pebp¶ Rm§Wtbm? 8 Asæn thsd F´p ImWm\mWp \n§Ä t]mbXv? arZpe hkv{X§Ä [cn¨ a\pjys\tbm? arZpehkv{X§Ä [cn¡p¶hÀ cmPsIm«mc§fnemWpÅXv. 9 AsænÂ, ]ns¶ F´n\mWp \n§Ä t]mbXv? {]hmNIs\ ImWmt\m? AsX, Rm³ \n§tfmSp ]dbp¶p, {]hmNIs\¡mÄ henbhs\¯s¶. 10  Chs\¸änbmWv C§s\ FgpXnbncn¡p¶Xv: CXm! \n\¡papt¼ Fs³d ZqXs\ Rm³ Abbv¡p¶p. Ah³ \ns³d apt¼ t]mbn \n\¡p hgn Hcp¡pw. 11 kXyambn Rm³ \n§tfmSp ]dbp¶p: kv{XoIfn \n¶p P\n¨hcn kv\m]Itbml¶ms\¡mÄ henbh³ CÃ. F¦nepw kzÀKcmPy¯nse Gähpw sNdnbh³ Ahs\¡mÄ henbh\mWv. (മത്തായി 11:7-11)

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തകർക്കുന്ന ശക്തിയുള്ള 'കൂടമടി' ആകട്ടെ സാമുവല്‍ കൂടലിന്‍റെ രചനകൾ എന്ന് ആശംസിക്കുന്നു. “നിങ്ങൾ ലോകത്തിന്‍റ’പ്രകാശവും ഭൂമിയുടെ ഉപ്പും ആവുക” എന്ന യേശുവിന്‍റെ കല്പന ഇതിലൂടെ സാർത്ഥകം ആകട്ടെ. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ! ലോകാ സമസ്താഃ സുഖിനോ ഭവന്തു!                             
                                                                               ജയിൻ മുണ്ടയ്ക്കൽ
Jain Mathew Mundackal
4913 Seashell Lane,
Garland, TX - 75043 , USA
Phone:            1-813-389-3395 (Cell)
                       1-469-620-3269 (Home)

No comments:

Post a Comment

Note: only a member of this blog may post a comment.