Tuesday 19 June 2018

ലോകമേ , എന്റെ സാക്ഷ്യം! 
                                                               ബാബുജി മാരാമൺ ക്യാനഡാ .         

നാലര പതിറ്റാണ്ടുകൾക്കു മുമ്പാണ് ഞാൻ കൂടൽ എന്ന ഹരിതവര്ണമായ ആ ഗ്രാമത്തിൽ എന്റെ പാസ്പോര്ട്ട് എടുക്കുവാനായി ആദ്യമായി പോകുന്നത്. അവിടെ നിഷ്കളങ്കതയുടെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന, സുസ്മേരവദനായ  കുഞ്ഞുമോൻ എന്നു പേരായ ചെറുപ്പക്കാരനെയിരുന്നു എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞത് .  ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം പാസ്പോര്ട്ട് എനിക്ക്ടു മദ്രാസിൽനിന്നും എടുത്തു  തരികയും ചെയ്‌തു.  ഇതിന്റെ ആവശ്യത്തിനായി പല തവണ കൂടലിൽ ഞാൻ പോവുകയും ആലീസ് അമ്മമ്മയുടെ ചായ സത്കരത്തിൽ പങ്ക്‌ ചേരുവാൻ എനിക്ക് ഇടയായിട്ടുമുണ്ട്. എന്റെ പാസ്പോര്ട്ട് വാങ്ങി ഞാൻ ജീവിത യാത്ര തുടങ്ങിയപ്പോൾ ഈ കുടുംബത്തെ വീണ്ടും കാണുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലയിരുന്നു .

കാലം കഴിഞ്ഞു പതിറ്റാണ്ടുകൾ പിന്നിട്ടു. ഒരു നിമിത്തം പോലെ എന്റെ ഒരു സുഹൃത്ത് ജയദേവൻ  [ഗാനരചയിതാവ് ശ്രീ. അഭയദേവിന്റെ കൊച്ചുമകൻ] തികച്ചും യതിർച്ഛികമായി ''സാമുവേൽ കൂടൽ'' എന്നു പേരുള്ള ആളുടെ സന്ദേശം എനിക്ക് അയച്ചു തന്നു. ക്രിസ്‌തീയ സഭകളുടെയും പൗരോഹിത്യ പാസ്റ്റർ വർഗത്തിന്റെ ചൂഷണങ്ങൾക്കെതിരെ  ധീരമായി സത്യസന്ധമായി എഴുതിയ ലേഖനം ആയിരുന്നു. അതെന്നെ വളരെ ആകർഷിച്ചു. ആ ഭാഷാ ശൈലി, നിഷ്കളങ്കമായ അവതരണം എന്റെ മനസ്സിനെ ഈ എഴുത്തുകാരനെ വിളിക്കാൻ പ്രേരിപ്പിച്ചു.

ഞങ്ങൾ ഫോണിലൂടെ പരിചയപ്പെടുന്നതിനിടയിൽ  ഞാൻ 1970കളിൽ കൂടലിൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പാസ്പോര്ട്ട് എടുക്കാൻ പോയ കാര്യം  പറഞ്ഞു തുടങ്ങിയ സമയം ഒരു പൊട്ടിച്ചിരിയോട് സാമുവേൽ അച്ചായൻ പറഞ്ഞു ''എടാ മോനെ അന്ന് നീ വന്നത് എന്റെ അടുക്കൽ ആണ്''. ആ നിമിഷം എനിക്കു തോന്നി ''ഈ കണ്ടുമുട്ടൽ'' ഒരു മുൻജന്മ ബന്ധം പോലെ. പിന്നെയുള്ള ദിവസങ്ങൾ സ്നേഹത്തിന്റെ ഒരു മാസ്മരിക വലയത്തിൽ ആയി ,ഞങ്ങൾ എല്ലാദിവസവും സംസാരിക്കുമായിരുന്നു. രണ്ടു ഭൂഖണ്ഡത്തിൽ ആണെങ്കിലും ഞങ്ങൾ തൊട്ടടുത്തിരുന്നു ഇരിക്കുന്നതുപോലെ, ജൻമ ജന്മത്തരങ്ങളുടെ ബന്ധം ഒരു നിയോഗം ആയി എനിക്ക് തോന്നി .

അന്ന് മുതൽ അച്ചയാൻറെ സൃഷ്ടികൾ കൂടുതൽ ശ്രദ്ധയോടെ ഞാൻ വായിച്ചു തുടങ്ങി. കവിതകളുടെ മാസ്മരികത, സത്യ സന്ധമായ അവതരണം ധീരനായ ഒരു സത്യത്തിന്റെ പോരാളിയെ ഞാൻ അച്ചയാനിൽ കണ്ടു. മതത്തിന്റെ പൊള്ളത്തരം,കള്ളത്തരം, പൗരോഹിത്യ പാസ്റ്റർ വർഗത്തിന്റെ അനാശ്യാസ  നടപടികൾ, ജനങ്ങളെ ചൂഷണം ചെയ്യുന്നതു, സ്വന്തം സമുദായത്തിലെ അനാചാരങ്ങൾ, വഴിവിട്ട പുരോഹിതന്മാരുടെ പ്രവർത്തനം, ഇവക്ക് എതിരായിയുള്ള പ്രതികരണം അച്ചയെന്റെ തൂലികയുടെ മൂർച്ചയുള്ള തുമ്പിൽ നിന്നും നിർഗ്ഗളം നിർഗമിക്കാൻ തുടങ്ങി. ഈ കൃതികളും കവിതകളും ഈ എളിയവന് വായിക്കാനുള്ള ഭാഗ്യം ഉണ്ടായി.
ഈ വർഷം പ്രകാസത്തിനായി പണിപ്പുരയിൽ പണികഴിഞ്ഞ             ''സാമുവേലിന്റെ സുവിശേഷം'' രണ്ടാം ഭാഗം എനിക്ക്  വായിക്കാനിടയായി. മത പൗരോഹിത്യ പാസ്റ്റർ നീരാളിയുടെ കറുത്ത കൈകളിൽ നിന്നും നിഷ്കളങ്കരായ പാവം വിശ്വാസ സമൂഹത്തെ സത്യത്തിന്റെയും നീതിയുടെയും പാതയിലേക്ക് നയിക്കാൻ ഈ പുസ്തകത്തിനു കഴിയും എന്നുള്ളതിന് യാതൊരു തർക്കവുമില്ല.
അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാസത്തിലേക്കുള്ള മാർഗമാണ് ഓരോ വിശ്വസിയും കണ്ടെത്തേണ്ടത്. വിശുദ്ധ മത്തായുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യയം,   യേശു പുരുഷരത്തോടും തൻ്റെ ശിഷ്യന്മാരോടും പറഞ്ഞതാണ്. അതിന്റെ നാലാം വാക്യം,  ഈ മതത്തിന്റെ നേതാക്കൾ ഘനമേറിയ ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു, ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്ക് മനസ്സില്ല.  അതായത് സഭയുടെ നിയമങ്ങൾ ഈ അച്ഛന്മാരെയും മെത്രാൻമാരെയും ഭയന്നു ജീവിക്കണം, ഇവരെ എതിർത്തു പറഞ്ഞാൽ നരകത്തിൽ പോകും; ഇങ്ങനെ പോകുന്നു ചുമടുകൾ

 അഞ്ചാമത്തെ വാക്യം , ഈ പുരോഹിത വർഗ്ഗം തങ്ങളുടെ മന്ത്രപട്ട വീതി ആക്കി തൊങ്ങലും വലുതാക്കുന്നു. അത്താഴത്തിന് പ്രധാന സ്ഥലവും പള്ളിയിൽ മുഖ്യാസനവും  അങ്ങാടിയിൽ വന്ദനവും  ഈ നേതാക്കന്മാർ ഇഷ്ടപ്പെടുന്നു. നിങ്ങളോ ''റബി'' എന്നു പേർ എടുക്കരുത്. ''പിതാവ്'' എന്നു ആരെയും വിളിക്കരുത്, നായകന്മാർ എന്നും പേര് എടുക്കരുത്. ക്രിസ്തു മാത്രമാണ് നിങ്ങളുടെ നായകൻ.
പിന്നെ എവിടെ നിന്നു വന്നു ഈ പുരോഹിത പാസ്റ്റർമോന്മാർ.? മൽകിസാദിക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാ പുരോഹിതൻ ക്രിസ്തു മാത്രം വേറെ ആരും ഇല്ല. പിന്നെ ഈ പൗരോഹിത്യം ആരു തുടങ്ങി "എവിടെ തുടങ്ങി ?എങ്ങനെ തുടങ്ങി? ഈ പുരോഹിത വാഴ്ച്ച കളെ മത്തായി 23ന്റെ 13ൽ പറയുന്നു. ''ഈ നേതാക്കന്മാർ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചു കളയുന്നു ഇവർ കടക്കുന്നില്ല, കടക്കുന്നവരെ കടക്കാൻ സമ്മതിക്കുന്നില്ല''.14ആം വാക്യത്തിൽ ''ഈ പതിരിമാരും പാസ്റ്റർമോന്മാരും കടലും കരയും താണ്ടി ഒരുത്തനെ മതത്തിൽ ചേർക്കാൻ നടക്കുന്നു, ചേർന്ന ശേഷം അവരെ ഈ നേതാക്കന്മാരേക്കാൾ ഇരട്ടിച്ച നരക യോഗ്യൻ ആക്കുന്നു''എന്ന്!. പാവം ആടുകൾ ഇ ഭാഗങ്ങൾ എത്ര വായിച്ചാലും സായിപ്പിനെ കാണുമ്പോൾ കവാത്തും മറക്കും.

സാമുവേൽ അച്ചായന്റെ ഈ മഹൽകൃതികളും പ്രതികരങ്ങളും കാണുമ്പോൾ ശ്രീ ഭഗവത് ഗീതയിൽ അദ്ധ്യായം4ന്റെ 7ഉം 8ഉം ഭാഗങ്ങളിൽ
''യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്ഭവതി ഭാരത.
അഭ്യുത്ഥാനമധര്മസ്യ തദാത്മാനം സൃജാമ്യഹമ്
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാമ്.
ധര്മസംസ്ഥാപനാര്ഥായ സംഭവാമി യുഗേ യുഗേ''
 അധർമ്മം പെരുകുമ്പോൾ കാലാ കാലങ്ങളിൽ ഓരോരുത്തരെ ധർമ്മം പുനഃസ്ഥാപിക്കാൻ സർവേശ്വരൻ  എഴുനേല്പിക്കും, സക്തികരിക്കും
 ഈ കാലത്തിലെ മത പൗരോഹിത്യ പാസ്റ്റർ വർഗത്തിന്റെ ചങ്ങലയിൽ ബന്ധിതരായിരിക്കുന്ന അജഗണങ്ങളെ ബന്ധനത്തിൽ നിന്നും വിമുക്തരാക്കി സത്യത്തിന്റെയും നീതിയുടെയും പാതയിൽ കൂടി സഞ്ചരിച്ചു, നാം ഓരോരുത്തരിലും കുടി കൊള്ളുന്ന ആ ദേവ ചൈതന്യത്തെ  മനസിലാക്കി മുന്നോട്ടു പോകുവാൻ ''സാമുവലിന്റെ  സുവിശേഷം'' രണ്ടാം ഭാഗത്തിന് കഴിയട്ടെ എന്നും, ഇനിയും അനേകം സുവിശേഷങ്ങളും കവിതകളും മാനവരാശിയുടെ നന്മക്കായി രചിക്കുവാൻ ജഗതീശ്വരൻ സാമുവേൽ അച്ചായന് ആയുസും ആരോഗ്യവും നൽകട്ടെ എന്നുള്ള പ്രാര്ഥനയോടുകൂടി                                

17 ജൂൺ 2018                                                   ബാബുജി മാരാമൺ 
                                                                                                      Toronto  Canada

                                                                                             
                                                                                    

No comments:

Post a Comment

Note: only a member of this blog may post a comment.