Saturday 31 October 2015

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...: കെ എം റോയ് നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ..

ഇന്നലെ ഈ നാട്ടിൻപുറങ്ങളിലെ ഓർത്തൊഡോക്സ് ക്രിസ്ത്യാനികളെ പരുമല പദയാത്രയ്ക്കു വിടുന്ന തിരക്കിലായിരുന്നു പാതിരിപ്പട ! "ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കേണമേ" എന്ന് പതംപറഞ്ഞു നടന്നു നീങ്ങുന്ന ജനത്തെ കാണുമ്പോൾ, അന്ന് രാവിലെവരെ ഉണര്ന്ന നേരത്തു ഇവറ്റകൾ പാടിയ പാട്ടും ഇവർ മറന്നുപോയല്ലോ എന്നാര്ക്കും തോന്നിപ്പോകും   !

 "ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്ന ക്രിപയ്ക്കായ്‌ ,

  ഉറങ്ങാതെന്നെ സുഖമായ് കാത്ത തിരുമേനിക്ക് മഹത്വം "

ഇതിലെ 'അരികേ' എന്ന പദം മാറ്റി 'അകമേ' എന്ന് കവി പാടിയിരുന്നെങ്കിൽ  "അദ്വൈതം" ആയേനേം എന്നാശിച്ചുപോയി (ഞാനും പിതാവും ഒന്നാകുന്നു) ! 'ഉറങ്ങാതെന്നെ" എന്ന പദം ഒരു പ്രപഞ്ച സത്യം തന്നെയാണ് ! ആ നിത്യ സത്യ ചൈതന്യം " നിന്റെ കാവൽക്കാരൻ ഉറങ്ങുന്നുമില്ല ഉറക്കം തൂങ്ങുന്നുമില്ല" എന്ന് സംകീർത്തനക്കാരനും പാടുന്നുണ്ടല്ലോ! ഇവിടെ ,ആടുകളെ നയിക്കുന്ന 'ഇടയ'നെന്ന ഈ ശുമ്പനു ദൈവത്തെ കുറിച്ചോ, വേദപുസ്തകത്തിലെ വചങ്ങളെക്കുരിച്ചോ  ഒരു ചുക്കും അറിയില്ല എന്ന് തന്നെയാണ് സത്യം ! ഈ പാതിരി മൂത്താൽ സ്വയം ഇവൻ  "ഭൂമിയിലെ രാജാവും" ആകുന്നു ! കൊടിവച്ച കാറിലെ ഇവന്റെ പറക്കൽ കണ്ടാൽ, പണ്ടത്തെ  "ഭൂമിയിലെ രാജാക്കന്മാർ" നാണിച്ചുപോകും ,,, ഇവരാണ് ഭാഗ്യവാന്മാർ ! ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു പറ്റിക്കുന്ന ഇവർ തന്നെയാണ് ഭാഗ്യവാന്മാർ ! അല്ലാതെ ക്രിസ്തു വായ്തുറന്നാദ്യം പറഞ്ഞ "ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍." ഭാഗ്യവാന്മാർ  അല്ല /അല്ലേയല്ല !  

Thursday 29 October 2015

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...: കെ എം റോയ് നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ...

'പോലീസ് മുറയില്‍', ദേഹത്ത്  ഏറ്റ വേദനമൂലം, ചെയ്യാത്ത കുറ്റം 'ചെയ്തു' എന്നു ആരും പറയുമെന്ന് ഞാന്‍ കരുതുന്നില്ല ! കൊലപാതകകുറ്റം ഏറ്റാല്‍ കൊലക്കയര്‍ /മാനക്കേട്‌ കിട്ടുമെന്നറിയാവുന്ന കത്തനാര്‍ 'പോലീസ് മുറകാരണം' കുറ്റം ഏറ്റതാകാം എന്ന കണ്ടെത്തല്‍ ഭയംകരംതന്നെ ! ആ കത്തനാരെ മരണാനന്തരം പുണ്യാളന്‍ ആക്കി ചിക്കിലി വാരുന്ന സഭയുടെ പോക്ക് ശാപത്തിലേക്കും നാശത്തിലേക്കും തന്നെ !  :"ദുഷ്ടനെ നീതിമാന്‍ എന്നു വിളിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍" എന്ന ക്രിസ്തുവിന്‍റെ വചനപ്രകാരം ഈ സഭ ശപിക്കപ്പെട്ടതാകുന്നു ! കേരളത്തില്‍ ക്രിമിനലുകളെ /ജയില്‍പുള്ളികളെ (നാട്ടില്‍/പാര്‍ട്ടിയില്‍ ഇതിലും കൊള്ളാവുന്നവര്‍ ഇല്ലാത്തതുകാരണം ) സ്ഥാനാര്തികളാക്കി രാജ്യഭരണത്തിനു അവരെ തിരഞ്ഞെടുക്കുന്ന ജനവും കക്ഷിയും ഇവര്‍ക്ക് തുല്യര്‍ ! പാതിരിയുടെ പിടലിക്ക് ഒരടിയെ കൊടുത്തുള്ളൂ, അപ്പോള്‍ത്തന്നെ സത്യം പുറത്തു ചാടി! അതിനു പകരം പോലീസ് ,"പരിശുദ്ധ പിതാവേ, അങ്ങയുടെ കൈകള്‍ മുത്തിയിതാ പാപിയായ പോലീസ് ചോദിക്കുന്നു; അങ്ങു ഈ കുറ്റം ചെയ്തതാണോ,?അരുളിചെയ്താലും..."  എന്നു ചോദിച്ചു തുടങ്ങുന്നകാലം ഇനിയും കേരളത്തില്‍ വരുമായിരിക്കാം...കാത്തിരിക്കാം ,,

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്: വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന...

ക്രിസ്തു മൊഴിഞ്ഞതുപോലെ, സ്വര്‍ഗസ്ഥനായ പിതാവിനെ ഒരുവനു താന്‍ ശരീരവാസിയായി ഇരിക്കുമ്പോള്‍ അനുഭവിച്ചറിയണമെങ്കില്‍, അവന്‍ തന്റെ മനസാകുന്ന അറയില്‍ തന്നെ ദൈവത്തെ തിരയേണ്ടിയിരിക്കുന്നു! അതിനുപകരം മുകളിലേയ്ക്ക് നോക്കുന്ന പാവം അച്ചായന്മാര്‍ ഒരായിരം സംവത്സരം ഈ സാരപ്രപഞ്ചമാകെ സഞ്ചരിച്ചു തിരഞ്ഞാലും ദൈവത്തെ കണ്ടെത്തുകയില്ലാതാനും ! കാരണം ദൈവം ഒരു വസ്തുവല്ല ,പിന്നയോ ശക്തിക്ക് നിതാനമായ ബോധചൈതന്യമാണ് ! ആ നിത്യസത്യചൈതന്യാംശം തന്നെയാണ് നമ്മുടെ മനസിലെ ബോധവും, ആ ബോധത്തെ ഉണര്‍ത്തുന്ന/നിലനിര്‍ത്തുന്ന ചൈതന്യവും ! ഈ സത്യം മനനത്തിൽ ഉറയ്ക്കുംപോളാണ് ഒരുവന്‍ ആത്മബോധത്തില്‍ ആകുന്നതും,അവന്‍ ആത്മീയനാകുന്നതും! ഉറക്കത്തില്‍നിന്നും നാം ഉണരുന്നത് തന്നെ ആ ബോധചൈതന്യം നമ്മില്‍ സദാ നിലനില്ക്കുന്നതു മൂലമാണന്നറിയണം! ഉണര്‍ന്നാലുടന്‍ പ്രപഞ്ചം നമുക്കനുഭവവേദ്യമാകുന്നു, ഇതിനും കാരണം നമ്മിലെ ആ നിത്യസത്യബോധചൈതന്യം തന്നെയാണ്! നാം ഉണര്‍ന്നില്ലെങ്കില്‍ ഈ ലോകം ഇല്ലേയില്ല ! ആയതിനാല്‍ പ്രപഞ്ച സൃഷ്ടിക്കാധാരമായ "universal mind" ന്‍റെ ഭാഗം തന്നെയാണ് നമ്മുടെ മനസും എന്നറിയണം ! നാം ഉണരുമ്പോള്‍ പ്രപഞ്ചത്തെ ഉണ്ടാക്കുന്നതും അനുഭവിക്കുന്നതും, പിന്നെ നമ്മുടെ ഉറക്കത്തില്‍ ലോകത്തെ ഇല്ലാതാക്കുന്നതും നമ്മിലെ ബോധമെന്ന ഉപാധി മൂലമാണന്നും ചിന്തയില്‍ ഉറയ്ക്കണം ! അതിനാല്‍ നാം, ലോകം നമ്മുടെ മുകളില്‍ എന്നല്ല, നമ്മുടെ ഉള്ളില്‍തന്നെ എന്നും ഉറയ്ക്കണം ! നമ്മുടെ ഉള്ളില്തന്നെയുള്ള ഈലോകത്തെ നാമെന്തിനു ഭയക്കണം വെറുക്കണം മോഹിക്കണം .?.! നാം അനാദിയായി ഉള്ളവര്‍ തന്നെയെന്നും ദൈവം നമുക്ക് അനന്യൻ എന്നും അറിയേണം !

Wednesday 28 October 2015

അല്മായശബ്ദം: സിനഡ് സിനഡ് സിനഡ് ഡും....

അല്മായശബ്ദം: സിനഡ് സിനഡ് സിനഡ് ഡും....: പട്ടികൾക്കു വേണ്ടി വാദിക്കാൻ ഒരുപാടു മനുഷ്യരുണ്ട് പക്ഷെ മനുഷ്യനു വേണ്ടി വാദിക്കാൻ ഒരു പട്ടിയുമില്ലെന്നു പറയുന്നതു കേട്ടിട്ടില്ലെ? അതുപോലെയ...

പുരോഹിതന്‍റെ കമാവേറി  കുറയ്ക്കാന്‍ പണ്ടേ സഭകള്‍ സന്യാസിമാരായ  പുരോഹിതരെ സെമിനാരിയില്‍ വച്ചേ 'കടുക്കാ കഷായം' കുടിപ്പിക്കുമായിരുന്നു എന്നു ഞാനും കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട് ! അത് പേടിച്ചാണോ ചെറുപ്പത്തിലേ ഞാന്‍ പൌരോഹിത്യം വെറുത്തതും, അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ പുരോഹിതനാകാഞ്ഞതും എന്നും ഇന്നും എനിക്ക് അറിഞ്ഞുകൂടാ!  കടുക്കാവെള്ളം കുടിച്ചാല്‍  ബീജോല്പാതനം ഇല്ലാതെയാക്കും ! അത് വീണ്ടും സഭകള്‍ പുരാവര്‍ത്തിക്കണം... .ഇല്ലാഞ്ഞാല്‍ സണ്‍‌ഡേ സ്കൂളിനു പിള്ളാരെ കിട്ടാതെ വരും; കന്യമാടങ്ങള്‍/ജയിലറകള്‍ മുപ്പതുകൊല്ലത്തിനകം പൂര്‍ണമായും നിര്‍ത്തേണ്ടിയും വരും .

റോഷന്റെ  അഭിപ്രായം, കന്യാസ്ത്രിമാർക്ക് നിത്യവൃതവാഗ്ദാനം ഉള്ളതു പോലെയും, യഹൂദര്‍ക്കും മുസ്ലീമുകൾക്കു സുന്നത്തുള്ളതുപോലെയും ശെമ്മാശ്ശുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് വൈദിക വിദ്യാർത്ഥികൾക്ക് 'ഡീആക്ടിവേഷൻ' നിർബ്ബന്ധമാക്കണം എന്നാണല്ലോ !ഏതായാലും വയവദാനം നടപ്പില്ല !

ഒരുവന്‍ കുറ്റക്കാരനെന്നു കണ്ടിട്ടും ആ  'വൈദിക പ്രതിയെ' ഇവിടെനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു കയറ്റി അയക്കുന്ന മെത്രാന്മാരെ താമരക്കുരിശും ചുമപ്പിച്ചു തെരുവിലൂടെ നടത്തണമെന്നും റോഷന് അഭിപ്രായമുണ്ട്... NH 47 ന്‍റെ ഓരത്തു പട്ടാപ്പകല്‍ സ്വന്തം പള്ളിയിലെ കന്യകയെ കാറിൽ കൊണ്ടുവന്നു ആ കാറിൽ തന്നെ മണിയറ തീര്‍ത്ത 'പാതിരി പോക്കിറിയെ' കൊല്ലത്തെ മെത്രാന്‍ ബോംബെ മെത്രാന് കൈമാറി ; അവിടാകുമ്പോള്‍ വല്യ കുഴപ്പം കാണില്ലല്ലോ എന്നോര്‍ത്തു ! പിഴച്ച മെത്രാന് സ്ഥലമാറ്റം കൊടുക്കുന്ന സഭയും കണ്വന്ഷ്ന്‍ കസര്‍ത്തുന്ന കലികാലമായി ! അപ്പോള്‍ ,  പിഴയ്ക്കുന്ന മെത്രാനെ കുരിശില്‍ തറയ്ക്കണമെന്നും നാളെ ചിലര്‍ക്ക് തോന്നിയെന്നിരിക്കാം ! ഏതായാലും മൂന്നാം നൂറ്റാണ്ടില്‍ റോമായിലെ കോണ്സ്ടാന്റിൻ ചക്രവര്‍ത്തി പള്ളിയില്‍ അന്നത്തെ കയ്യാപ്പാമാരുമായി/കത്തനാരുമായി കൂട്ടുകെട്ടുണ്ടാക്കി  ലോകത്തിനൊരു ബൈബിള്‍ രചിച്ചു കൊടുത്തപ്പോള്‍ ചങ്ക് തകര്‍ന്നു ക്രിസ്തു പള്ളി ഉപേക്ഷിച്ചു; പള്ളിക്ക് പുറത്തു ചാടി എന്ന പരമസത്യം ലോക ക്രിസ്ത്യാനി എന്നു മനസിലാക്കുമോ ആവോ!

Monday 26 October 2015

അല്മായശബ്ദം: കന്യകാലയങ്ങള്‍ കാമഭ്രാന്താലയങ്ങളാകുമ്പോള്‍!

അല്മായശബ്ദം: കന്യകാലയങ്ങള്‍ കാമഭ്രാന്താലയങ്ങളാകുമ്പോള്‍!: (ഒക്ടോബര്‍ ലക്കം 'സത്യജ്വാല' മാസിക യില്‍നിന്ന്) ഇപ്പന്‍ ചരിത്രം പിച്ചവെച്ച നാളുകളില്‍ കാര്‍മ്മികനായിരുന്നു കന്യാചര്‍മ്മഭേദനാവകാ...

കത്തോലിക്കാസഭ കാലത്തോടും കര്‍ത്താവിനോടും ചെയ്യുന്ന ഏറ്റവും നീചമായ കര്‍മ്മമാണീ കന്യാമാടങ്ങള്‍, സ്തീ ജയിലറകള്‍ ! പഞ്ചഭൂതങ്ങളില്‍ നടുവിലുല്ലതാണ് അഗ്നി ! ഈ അഗ്നി ശരീരത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം,  വിശപ്പെന്ന രോഗം ജീവിക്കും നിശ്ചയം പിടിപെടും ! ഒരു പ്രായം മുതല്‍ മരണത്തോളം ശരീരിയെ കാര്‍ന്നു തിന്നുന്ന രോഗമാണ് ലൈഗീകതയും  ! മണവാട്ടിമാര്‍ക്ക് വിശപ്പുള്ളിടത്തോളം ഇണയെയും ആവശ്യമാണ് ! കപടത കളഞ്ഞു "ഇവന്‍ ഏകാനായിരിക്കുന്നത് നന്നല്ല" എന്നു ആദമിനെക്കുറിച്ചുള്ള യഹോവയുടെ ഒന്നാം കരുതല്‍ എന്തെന്ന് മനസിലാക്കി, ഈ പാവം ബാലിമ്രിഗങ്ങളെ സഭ സ്വതന്ത്രരാക്കണം ! വിവാഹവും വിവാഹാനന്തര ജീവിതവും അവര്‍ക്കും ഉറപ്പു വരുത്തണം, എങ്കിലേ കത്തോലിക്കാ സഭയില്‍ "അവന്റെ രാജ്യം" വരിയുള്ളൂ  നിശ്ചയം !,,  

Kallanum Polisum - A Short Film by Tom Jacobhttps://youtu.be/PFKp3GiK8Xs

Thursday 22 October 2015

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം: സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. അവരാണ് നീണ്ട താടിയുള്ള അപ്പൂപ്പനായി ദൈവത്തെയും പല പേറുകൾക്കുശേഷവും കന്യകയാ..

"മനുഷ്യൻ ,പള്ളി ,ദൈവം" എന്ന സക്കരിയാചായന്റെ ഈ 'ജ്ഞാനത്തേങ്കട്ട' മലയാളം അറിയാവുന്നവർ വായിക്കണമെന്ന ആശയോടെ ഞാനിതു കുറിക്കുന്നു ! "യേശുവിന്റെ എല്ലാ സന്ദേശങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കാശും മതവുമായി ദൃഢബന്ധം സ്ഥാപിച്ചിരിക്കുന്ന ഈ പരമ പോക്രികൾ നമ്മുടെ ജീവിതത്തിൽ കൈകടത്തണോ വേണ്ടയോ എന്ന് നമ്മൾ സ്വയം തീരുമാനിക്കണം." പരിശുദ്ധ പാതിരിയെ =പരമ പോക്ക്രിയാക്കിയ ആ മനസിനൊരുമ്മ, തൂലികത്തുമ്പിനൊരുമ്മ! സ്നാപകന്റെ മനക്കരുത്താണീ പുണ്യ മാനസന്               ,സംശയമില്ല ! "സര്പ്പസന്തതികളെ" എന്ന ഒന്നാമത്തെ തെറി ബൈബിളിൽ  ആ നാവാണല്ലേ മൊഴിഞ്ഞത്? വായിക്കൂ അച്ചായാ മനസിലാകും വരെ വായിക്കൂ,,

Wednesday 21 October 2015

അല്മായശബ്ദം: കത്തീദ്രൽ പള്ളി വിൽപ്പനക്ക് !

അല്മായശബ്ദം: കത്തീദ്രൽ പള്ളി വിൽപ്പനക്ക് !: കാശൂള്ള വീട്ടിലെ പിള്ളേരെ മാത്രമേ അച്ചനാകാൻ എടുക്കുന്നുള്ളൂ, ഹരിജനങ്ങളെ രൂപത നോക്കുന്നേയില്ലായെന്നൊക്കെ പരാതി പറഞ്ഞവർ ഇപ്പോഴും ഇവിടുണ്ടെങ്...

'കത്തീട്രല്‍പള്ളികള്‍ വില്‍പ്പനയ്ക്ക് 'എന്ന റോഷന്റെ തലക്കെട്ട്‌ എന്റെ 'നചൊചല്ലിനെ'  സാധൂകരിക്കുന്നതാണ് ! പാതിരിമാരുടെ "സെക്സ് പ്രോബ്ലം " സഭയെ പണ്ടൊക്കെ മണവാട്ടിമാർ നികത്തിയിരുന്നു;  എന്നാല്‍ പുരോഹിതര്‍ അവരെ വെടിഞ്ഞു, (അവരുടെ എണ്ണം കുറഞ്ഞതിനാല്‍ 'അവൈലബിലിറ്റി'ഇല്ലാതായതിനാല്‍),പകരം  അള്‍ത്താര ബോയ്സിലേക്ക് കത്തനാരുടെ കത്തുന്നകാമം ചെക്കേറിയതിനാല്‍ , സഭാവിശ്വാസികളെ പിഴിഞ്ഞ് ഈ കേസുകള്‍ നടത്താന്‍ കാശുണ്ടാക്കാന്‍, പാവം പുണ്യാളന്മാര്‍ ഒരുപാട് കാലം രൂപകൂട്ടിലും കുരിശടികളിലും നടായനാടാകെ റോഡരികില്‍ തപസിരിക്കെണ്ടിവരും ! അതും പോരാഞ്ഞാല്‍ കത്തീദ്രലുകള്‍, കത്താവിന്റെ റബ്ബര്‍തോട്ടങ്ങള്‍ ഒക്കേ വില്‍ക്കെണ്ടിയും വരും കാലക്രമേണ എന്നതില്‍ സംശയമില്ല!

അങ്ങ് അമേരിക്കയിലെപോലെ ആല്‍ബങ്ങള്‍ ഒളിപ്പിക്കുമാറു 'ഇനിമേൽ പള്ളിചടങ്ങുകളുടെ പേരിൽ സ്റ്റുഡിയോക്കാർക്ക് പണം കൊടുക്കുന്ന പരിപാടി നിർത്തുക, അല്ലെങ്കിൽ വൈദികരെ പരമാവധി ഒഴിവാക്കിയുള്ള ക്ലോസപ്പുകൾ മാത്രം എടുക്കുക.' ഓരോ മനുഷ്യനും ഈ ശപിക്കപ്പെട്ട കത്തനാരാണല്ലോ എന്നെ മാമോദീസാ മുക്കിയത്/ആദ്യകുര്‍ബാന ഈ നാറിയുടെ കൈകളാലാണല്ലോ സ്വീകരിച്ചത് /വിവാഹകൂടാശ  ഈ                                 എമ്പോക്കിയാണല്ലോ ചൊല്ലിയതു എന്നു വിലപിക്കാതിരിക്കാന്‍ ഈ                                     മ്ലേച്ഛന്മാരുടെകൂടെനിന്നു ഫോട്ടോ എടുപ്പ് ഒഴിവാക്കുക ! ശവമടക്കള്‍ അയല്‍വാസിയായ ഹിന്ദുവിനെ കണ്ടു പിന്‍പറ്റലാണഭികാമ്യം!.കൂടലില്‍ എന്റെ അനന്തിരവന്‍റെ മകളുടെ വിവാഹനാള്‍ മണവാട്ടിയെ രാവിലെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ,പ്രാര്‍ഥിക്കാന്‍ അടുത്തപള്ളിയില്‍നിന്നും ഒരുകത്തനാരെ കടമെടുത്തു ! മണവാട്ടിയൊരുങ്ങി!  പ്രാര്‍ഥിക്കാന്‍ വന്ന കത്തനാര്‍ അതുകഴിഞ്ഞ് അവളുടെകൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ സ്വയം പോസുചെയ്തു നില്‍പ്പായി !ഒന്നല്ല നാലല്ല,കത്തനാര്‍ക്ക് മതിവരുന്നില്ല ! എനിക്കരിസം വന്നു !ഞാന്‍ പറഞ്ഞു "മതിയച്ചാ ബാക്കി വീട്ടില്‍ ചെന്നിട്ടാകാം" എന്നു ! പല്ലിളിച്ച് കത്തനാര്‍ വിടവാങ്ങി ! പിന്നെ കാരണം തിരക്കിയപ്പോള്‍ ഇതിയാന്‍ ഒരു               നരമ്പു രോഗിയാണെന്ന് അറിയാവുന്നവര്‍ പറഞ്ഞു ! ജനമേ,കഴിവതും ഇവറ്റകളെ ചടങ്ങുകളില്‍നിന്നും സന്നര്ഭങ്ങളില്‍നിന്നും ഒഴിവാക്കുക ..അതാണ്‌ കൂടുതല്‍ സുഖം !

Tuesday 20 October 2015

അല്മായശബ്ദം: തനിക്ക് കുടിശിക വല്ലതും ഉണ്ടോ ?

അല്മായശബ്ദം: തനിക്ക് കുടിശിക വല്ലതും ഉണ്ടോ ?: (ഒരു നടന്ന സംഭവമാണിത്) അന്ന് ഇത്തിരി വൈകി ആണ് അയാൾ പള്ളിയിൽ എത്തിയത് . കുർബാന തുടങ്ങി, പ്രസംഗ സമയം ആണ് ..പതിവ് പോലെ അച്ചൻ കുർബാനക്ക് താമസ...

ഇല്ലാത്ത പാപം ജനത്തിന്റെമേല്‍ ആരോപിച്ചു, ആ പാപപരിഹാരമായി പലതരം യാഗങ്ങളെ അവതരിപ്പിച്ചു, ജനത്തിന്റെ കാശു മുഴുവന്‍ ഒരു ഉളിപ്പും മാനസാക്ഷിയുമില്ലാതെ സ്വന്തം കീശയിലാകുന്ന അന്നത്തെ  പുരോഹിതര്ക്കുനേരെ ഒറ്റയാള്‍ പോരാട്ടം നടത്തി കുരിശില്‍ മരിക്കേണ്ടിവന്നവന്‍,  നെഞ്ചു തുറന്നു കാലത്തോട് പറഞ്ഞതാണ് "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ" എന്നു ! അവനെ ഇന്നും  അനുസരിക്കാതെ പള്ളിയില്‍ പോകുന്ന ഏതു ഇരുകാലിക്കും "ഇതുതാന്‍ ഗതി,.ഫലമെന്ത് കണ്ണീരിനാല്‍ പുരോഹിത സ്വര്‍ഗം കിനാവ്‌ കഷ്ടം "! ജനം പള്ളിയില്‍ചെന്നാല്‍ പുരോഹിതന്‍ പണിയും  ,അതവന്റെ തൊഴിലാണ് !"4 'P' s" എന്നൊരു ചൊല്ലുണ്ട് !'പ്രീസ്റ്റ് /പോളിടിഷ്യന്‍/പോലീസ് /പ്രോസ്ടിടുട്സ്' !ഇവര്‍ നാലും ഒരേ മനസംസ്കാരം ഉള്ളവരാകുന്നു ! 'കീപ്‌ എവേ ഫ്രം ദം'!!   അടുത്ത നൂറു കൊല്ലംകൂടി ഉപയോഗിക്കേണ്ടുന്ന പല പള്ളികളും കത്തനാരുടെ/ ബിഷോപ്പിന്റെ കീശ വീര്‍പ്പിക്കാനായി ഇടിച്ചു നിരത്തി, പുതിയ പള്ളിപണിഭാരം  ജനത്തിന്റെമേല്‍ വച്ച്കെട്ടുന്ന കാഴ്ച കേരളമാകെ സഭാവ്യതിയാസം ഇല്ലാതെ നമുക്ക് കാണാം ! നാടിന്റെ പണമാകെ 'ആവശ്യമില്ലാത്ത' പള്ളി പണിക്കു ദുര്‍വ്യയം ചെയ്യിപ്പിച്ചു രാഷ്ട്രദ്രോഹം ചെയ്യുന്ന പാതിരിപ്പടയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഉണര്ന്നില്ലെങ്കില്‍ ഹിന്ദു മൈത്രിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു ! "കല്ലുകള്‍ ആര്‍ക്കും " എന്നോതിയോന്‍ ഇതിനു തടയിടാന്‍ വഴികന്ടെത്തുകതന്നെ ചെയ്യും !  ഗ്രാമങ്ങളില്‍ ചെറുപ്പക്കാര്‍ ഈവിധത്തില്‍ ചിന്തിച്ചു തുടങ്ങി എന്നത് അതിന്റെ ലക്ഷനമാകുന്നു !

Wednesday 14 October 2015

അല്മായശബ്ദം: അങാടിയത്ത് മെത്രാൻ അഴികൾക്കുള്ളിലേക്കോ?

അല്മായശബ്ദം: അങാടിയത്ത് മെത്രാൻ അഴികൾക്കുള്ളിലേക്കോ?: ഫ്ലോറിഡാ കോറൽ സ്പ്രിങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ കാത്തലിക് പള്ളിയിൽ ജോലി ചെയ്ത ഒരു വൈദികൻ ഒരു യുവതിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കി...

"അങ്ങാടിയത്ത് മെത്രാൻ അഴികൾക്കുള്ളിലേക്കോ?" എന്ന തലക്കെട്ടുതന്നെ സഭാവിശ്വാസികളെ ഹാലിളക്കുന്നതാണ് ! അഭയാക്കേസ്സു കൈകാര്യം ചെയ്ത ഇവിടുത്തെ പോലിസ് അല്ലല്ലോ 'അമേരിക്കന്‍ പോലീസ്' എന്നതാണാശ്വാസം ! എതായാലും കര്‍ത്താവിനും മാലാഖമാര്‍ക്കും ഒരു 'ഹാപ്പി ന്യൂസ്‌' തന്നയാണിത് ! കാലമേ കാത്തിരിക്കൂ ...

Thursday 8 October 2015

അല്മായശബ്ദം: നവഫ്യൂഡല്‍ കൊട്ടാരങ്ങളേ കരുതിയിരിക്കുക

അല്മായശബ്ദം: നവഫ്യൂഡല്‍ കൊട്ടാരങ്ങളേ കരുതിയിരിക്കുക: രാജഗോപാല്‍ വാകത്താനം ('സത്യജ്വാല' സെപ്റ്റംബര്‍ ലക്കത്തില്‍നിന്ന്) ' സത്യജ്വാല ' ആഗസ്റ്റ് ലക്കം മുഖക്കുറി ഗ...

"പൂച്ചയ്ക്കാരു മണികെട്ടും"?,  എലികളുടെ ദുഖം !    "പാതിരിപ്പൂച്ചയ്ക്കാര് മണികെട്ടും"?, അച്ചായദുഃഖം !

 പൂച്ചയ്ക്കാരും ഇന്നോളം മണികെട്ടിയില്ല!,  പക്ഷെ പാതിരിപ്പൂച്ചയ്ക്ക്  'അല്‍മായശബ്ദവും' 'സത്യജ്വാലയും' മണികെട്ടുന്നു...കാണുക ,ആനന്ദിക്കുക !

അല്മായശബ്ദം: രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോ...

അല്മായശബ്ദം: രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോ...: ഒരു കുടുംബപ്രാര്‍ഥന കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍ നിലവിലുള്ള വംശശുദ്ധിസംരക്ഷണത്തിന്റെ ഇരകളും ബന്ധുക്കളും സനേഹ...

ശരീരബോധത്തില്‍ "താനും ദൈവവും രണ്ടാണെന്നും" ,  ജീവന്‍റെബോധത്തില്‍ "താന്‍ ദൈവത്തില്‍ ഒരംശം മാത്രമാണെന്നും" ,  എന്നാല്‍ ആത്മബോധത്തില്‍ "താന്‍ ദൈവം  തന്നെയാണെന്നും"  ഓരോമനവും കണ്ടെത്തണം!  രാമായണത്തിലെ ഹനുമാന്റെ നാവില്‍ ഈ അറിവിന്റെ 'ക്യാപ്സ്യൂൾ'  ഒരുകാട്ടളനെകൊണ്ടും  (വാത്മീകിയാക്കി) കാലം നിറയിച്ച നാടാണീ ഭാരതം! 'അല്മായശബ്ദ'ത്തില്‍ വന്ന ഈ 'കുടുംബ പ്രാര്‍ത്ഥന' ഒരു ഭാരതീയന്‍ വായിച്ചാല്‍ "ഈ ഞെളിഞ്ഞുനടക്കുന്ന അചായപുങ്കന്മാര്‍ക്ക് ദൈവത്തെക്കുറിച്ച് ഒരു  ചുക്കും അറിയില്ലല്ലോ, ഇത്രകാലം പള്ളിക്കു ചുറ്റും വലംവച്ചിട്ടും" എന്നു ആക്ഷേപിക്കും നിശ്ചയം ! ഭാരതത്തിന്റെ സനാതന വേദാന്തം വെടിഞ്ഞു പാതിരിപ്പുറകെ "വേദപുസ്തകവും പേറി കാലമെല്ലാം നടന്നു കാലുതേഞ്ഞ (കാലക്കേടിലായ)'സോകാള്‍ടു ക്രിസ്ത്യാനീ', ഭാരതാമ്മ നിന്നെയോര്‍ത്തു കേഴുന്നു , "എന്റെ കുഞ്ഞുങ്ങള്‍ക്കീ ഗതി വന്നല്ലോ" എന്ന് !!

Wednesday 7 October 2015

അല്മായശബ്ദം: രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോ...

അല്മായശബ്ദം: രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോ...: ഒരു കുടുംബപ്രാര്‍ഥന കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍ നിലവിലുള്ള വംശശുദ്ധിസംരക്ഷണത്തിന്റെ ഇരകളും ബന്ധുക്കളും സനേഹ...

കപ്പിയാര്‍ മൂത്ത കത്തനാരുടെ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന "ക്നാനായ കത്തോലിക്കരുടെ" ഈ പ്രാർഥനയ്ക്ക് കര്‍ത്താവിന്‍റെ മറുപടിയായി ഒരശരീരി നൊന്തുവിലപിച്ച ആ മനസുകളില്‍ മാറ്റൊലികൊണ്ടതു ,(അവര്‍ എന്നോട് പറഞ്ഞതാണ്):- ദൈവമക്കളെ , "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന് " അന്നു ഞാന്‍ തലമുറകളോട് പറഞ്ഞത്, ആ പാവം മത്തായി മാത്രം ഓര്‍ത്തിരുന്നു !  മറ്റു മൂന്ന് എഴുത്തുകാര്‍ക്കും ഇതിന്റെ പൊരുള്‍ അന്നു മനസിലാകാഞ്ഞിട്ടായിരിക്കാം, അവര്‍ ഈ ഭാഗം എഴുതാന്‍ മറന്നുപോയി!  കാലാകാലമായി മത്തായിയുടെ 'ആറാം' കുറിപ്പ് നിങ്ങളും വായിച്ചെങ്കിലും, ഞാന്‍ ഏതോ "പൊട്ടത്തരം" അറിയാതെ പറഞ്ഞുപോയതായിരിക്കാം, എന്നു കരുതി എന്റെ വചനം ശേഷം ജനങ്ങളും കാലാകാലമായി  തഴഞ്ഞുകളഞ്ഞു ! കള്ളന്‍കത്തനാര്‍ പറഞ്ഞതെല്ലാം നിങ്ങള്ക്ക് അതുമൂലം വേദമായി! "പോഴന്‍ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ് "!! എന്നിട്ടിപ്പോള്‍ ആശാൻപള്ളിക്കൂടത്തിൽ പോയി ആശാന്റെ അരിശതല്ല് കിട്ടിയ  ബാലന്മാരെപോലെ എന്നോടെന്തിന് ഇങ്ങനെ ചിണുങ്ങുന്നു ? നാണമില്ല ആദാമ്യരെ ..... സീനായ്‌മലയില്‍വച്ചു മോശയ്ക്കു യഹോവാ പത്തുകല്പന (നിങ്ങള്ക്കായി) തന്നുവെങ്കില്‍, ഞാന്‍ വെറും രണ്ടല്ലേ നല്‍കിയുള്ളൂ ? ഒന്നാമതായി, "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ കപടഭക്തരെപോലെ പള്ളികളില്‍ പോകരുത്" // രണ്ടാമതായി,"ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍" !  ഇവകള്‍ അനുസരിക്കാതെ നിങ്ങള്‍ കത്തനാരുടെ പുറകേപോയി; അവന്‍ നിങ്ങളുടെ വിയര്‍പ്പിനു പകരമായി നിക്രിഷ്ടമായി മടക്കിതന്ന "അടിമവാഴ്ച", ഇരുകയ്യും നീട്ടി  വാങ്ങിയ കാലത്തിന്റെ വിദൂഷകരത്രേ നിങ്ങള്‍  ! എനിക്ക് നിങ്ങളോടും ഈ പാതിരിപ്പടയോടും പരിഹാസമില്ല , പകയില്ല; പകരമാ പഴയ പ്രാര്‍ത്ഥന മാത്രം "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ.."..എന്നു മാത്രം ! എന്നു നിങ്ങളുടെ സ്വന്തം കര്‍ത്താവ് !

Monday 5 October 2015

അല്മായശബ്ദം: കുരിശും കുടയും നമ്മുടെ ചിഹ്നം!

അല്മായശബ്ദം: കുരിശും കുടയും നമ്മുടെ ചിഹ്നം!: ആലുവാ പള്ളീലെ വികാരിയച്ചൻ ഒരാടിന്റെ പോക്കറ്റിൽ നിന്നും (അയാളുടെ മകന്റെ ആദ്യകുർബാന പ്രമാണിച്ച്) 25000 രൂപായുംകൂടെ ഇറക്കിപ്പിച്ച് പള്ളി വരുമ...

"മെത്രാനെന്നോ അച്ചനെന്നോ പറഞ്ഞാൽ 'ഒരു സാമൂഹ്യശല്യം' എന്ന നിലയിൽ തന്നെ നാട്ടുകാർ കരുതിത്തുടങ്ങിയിരിക്കുന്നു!" പത്രങ്ങളിലെ വാചകമേളയ്ക്ക് കൊഴുപ്പേകുന്ന നമ്മുടെ റോഷന്റെ ഈ വചനം ; വചനം ജഡമായവനുകൂടി ഊറിച്ചിരിക്കാന്‍ വകനല്‍കും സംശയമില്ല ! "താന്‍ മനസില്പോലും കാണാത്ത കുര്‍ബാനയും കൂദാശയും വഴി നാടാകെ പള്ളികള്‍  പണിതാപ്പള്ളിയില്‍ ജനത്തെ കൂട്ടം കൂടിച്ചു ചോരകുടിച്ചു സുഖിച്ചു മേവുന്ന ഈ ആട്ടിന്തോലിട്ട ചെന്നയ്ക്കളാകുന്ന പൌരോഹിത്യമേ, നിന്‍റെ അവസാനകാലത്തിന്റെ തുടക്കം ഇതാ കാലം കുറിച്ചു ." എന്നാ പാവംനസരായന്‍ ആത്മഗതം പറഞ്ഞുകാണും നിശ്ചയം !

ഒരുവന്റെ മനസിന്റെ വിശാലതയാണു അവന്‍റെ പ്രശ്നങ്ങളെ കുറയ്ക്കുന്നതും കൂട്ടുന്നതും ! ഹൃദയവിശാലത  ഇല്ലാത്ത വെറും വിശ്വാസികളാകാതെ, മനനമാകുന്ന അന്വേഷണം വഴി സത്യം സ്വയം കണ്ടെത്തണം ഓരോ മനുഷ്യനും !   "അന്വേഷിപ്പീന്‍ കണ്ടെത്തും!"                        ഇന്ന് പൌരോഹിത്യം ലോകത്തിനു വിനയെങ്കില്‍, അതിനെ ക്രിസ്തു പറഞ്ഞതുപോലെ മറവിയാകുന്നകടലില്‍ എറിഞ്ഞുകളയാന്‍ മനസിനെ പരിശീലിപ്പിക്കൂ...പള്ളി നിനക്ക് പോഴന്‍ പാതിരിയുടെ കൂടുതല്‍ നിയമക്കുരുക്കെങ്കില്‍, ക്രിസ്തു പറഞ്ഞതുപോലെ അവിടെ പോകാതെ ജീവിക്കൂ 'ഭാരതീയരായി' ധ്യാനത്തിലൂടെ സ്വയം അറിഞ്ഞവരായി!    ,വി,മത്തായി  'ആറു' മനസിലാകുംവരെ വായിക്കൂ.... മനസാകുന്ന അറയില്‍ കയറി മനനംചെയ്യൂ,,..ഹൃദയം വിശാലമാക്കൂ ...പ്രശ്നങ്ങള്‍ താനേ ലഘൂകരിക്കപ്പെടും !                                                 തളരുന്ന മനസുകള്‍ക്കാത്മജ്ഞാനം നല്‍കി ഉയര്‍ത്തുന്നതാണ് "ഭഗവത് ഗീത" എന്ന വേദവ്യാസന്റെ മനശാസ്ത്ര രചന ! അല്ലാതെ അതൊരു മതഗ്രന്ധമല്ല ! അതുവായിക്കൂ..സ്വയം മനസിലാക്കൂ ...എന്നിട്ട്, "സ്വര്‍ഗസ്ഥനായ പിതാവും ഞാനും ഒന്നാകുന്നു" (അഹം ബ്രഹ്മാസ്മി ) എന്ന സ്വയമറിവില്‍ ആശ്രയിച്ചാനന്ദിക്കൂ മനസുകളെ ...ഗീതയും ഉപനിഷത്തുകളും നമ്മുടെ പിതാക്കന്മാര്‍ക്കു കൈമോശം വന്ന അറിവിന്റെ നിധികുംഭങ്ങളായിരുന്നു എന്നും  ഒരുനാണമില്ലാതെ തിരിച്ചറിയുവീന്‍.."ഘര്‍ വാപസീ"...    

Saturday 3 October 2015

അല്മായശബ്ദം: സഭാനവീകരണത്തിന് ഇനി ഒരേയൊരു വഴി

അല്മായശബ്ദം: സഭാനവീകരണത്തിന് ഇനി ഒരേയൊരു വഴി: https://www.facebook.com/AJYAL.FM/videos/1158052387540073/ സമവായം, സംവാദം തുടങ്ങിയ ന...   സഭാനവീകരണത്തിന് ഇനി ഒരേയൊരു വഴി

എന്ന തലക്കെട്ടില്‍ പുതിയ ഗീതോപദേശമായി ഈ കുതിരയെ കാലത്തിനു ഉദാഹരണമായി കണ്ടെത്തിയ സക്കറിയാ മാപ്പിലെ നമോവാകം ! തനിക്കറിയാന്‍ മേലാത്ത ദൈവത്തിന്റെ കെയറോഫില്‍ ക്രിസ്തു അനുയായികളെ ഭരിക്കാന്‍ വരുന്ന പുരോഹിതനെ ഈ കുതിര പുറം കാലിനു തൊഴിച്ചു തെറിപ്പിക്കുന്നതുപോലെ തൊഴിച്ഛകറ്റണമെന്ന ഉഗ്രന്‍ ഉപദേശം കൊടുത്ത സക്കരിയാച്നെ ദൈവം തുണയ്ക്കട്ടെ ! 

Thursday 1 October 2015

അല്മായശബ്ദം: കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍...

അല്മായശബ്ദം: കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍...: കരടു നിയമം (തര്‍ജ്ജമ) ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളു...

"കള്ളന്മാരുടെ ഗുഹകളില്‍" സത്യത്തിന്‍റെ അരുണോദയം , കര്‍ത്താവിനു തെല്ലൊരാശ്വാസം! "പള്ളിയിലും പൊന്നോണം വന്നല്ലോ മാളോരെ !!!.....ഇനി കള്ളവുമില്ലൊരു ചതിവുമില്ല പാതിരിനാവില്‍ എളളോളമില്ല പൊളിവചനം! കാശില്ലാകത്തനാര്‍ക്കു ഇനി ധൂർത്തുമില്ല!" എന്നൊന്നും പാടാറായിട്ടില്ലെങ്കിലും .."ഈ പോഴന്‍കത്തനാര്‍ക്കെന്തിനു മേര്സിടീസ് ?" എന്നു ജനം ചിന്തിച്ചു തുടങ്ങി !  അതുതന്നൊരാശ്വാസം....പൊള്ളത്തരമെന്ന ളോഹക്കൂട്ടില്‍ കള്ളന്‍മാര്‍  കുടിയേറി വാണകാലംപോയി  , പള്ളിയില്‍ കത്തനാര്‍ ഇന്നോളം ചൊന്ന കള്ളങ്ങള്‍ ഇനിയെന്നും "മൊണ്ണത്തരങ്ങൾ" മാത്രം ! മെത്രാന്മാരുടെ പാരാകേ പറക്കലും  പിരിവുംയന്ജവും താനേ കുറയും അഹമ്മതിയും.....ഭേഷ് ..ബലേഭേഷ് !!