Saturday 31 October 2015

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...: കെ എം റോയ് നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ..

ഇന്നലെ ഈ നാട്ടിൻപുറങ്ങളിലെ ഓർത്തൊഡോക്സ് ക്രിസ്ത്യാനികളെ പരുമല പദയാത്രയ്ക്കു വിടുന്ന തിരക്കിലായിരുന്നു പാതിരിപ്പട ! "ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കേണമേ" എന്ന് പതംപറഞ്ഞു നടന്നു നീങ്ങുന്ന ജനത്തെ കാണുമ്പോൾ, അന്ന് രാവിലെവരെ ഉണര്ന്ന നേരത്തു ഇവറ്റകൾ പാടിയ പാട്ടും ഇവർ മറന്നുപോയല്ലോ എന്നാര്ക്കും തോന്നിപ്പോകും   !

 "ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്ന ക്രിപയ്ക്കായ്‌ ,

  ഉറങ്ങാതെന്നെ സുഖമായ് കാത്ത തിരുമേനിക്ക് മഹത്വം "

ഇതിലെ 'അരികേ' എന്ന പദം മാറ്റി 'അകമേ' എന്ന് കവി പാടിയിരുന്നെങ്കിൽ  "അദ്വൈതം" ആയേനേം എന്നാശിച്ചുപോയി (ഞാനും പിതാവും ഒന്നാകുന്നു) ! 'ഉറങ്ങാതെന്നെ" എന്ന പദം ഒരു പ്രപഞ്ച സത്യം തന്നെയാണ് ! ആ നിത്യ സത്യ ചൈതന്യം " നിന്റെ കാവൽക്കാരൻ ഉറങ്ങുന്നുമില്ല ഉറക്കം തൂങ്ങുന്നുമില്ല" എന്ന് സംകീർത്തനക്കാരനും പാടുന്നുണ്ടല്ലോ! ഇവിടെ ,ആടുകളെ നയിക്കുന്ന 'ഇടയ'നെന്ന ഈ ശുമ്പനു ദൈവത്തെ കുറിച്ചോ, വേദപുസ്തകത്തിലെ വചങ്ങളെക്കുരിച്ചോ  ഒരു ചുക്കും അറിയില്ല എന്ന് തന്നെയാണ് സത്യം ! ഈ പാതിരി മൂത്താൽ സ്വയം ഇവൻ  "ഭൂമിയിലെ രാജാവും" ആകുന്നു ! കൊടിവച്ച കാറിലെ ഇവന്റെ പറക്കൽ കണ്ടാൽ, പണ്ടത്തെ  "ഭൂമിയിലെ രാജാക്കന്മാർ" നാണിച്ചുപോകും ,,, ഇവരാണ് ഭാഗ്യവാന്മാർ ! ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു പറ്റിക്കുന്ന ഇവർ തന്നെയാണ് ഭാഗ്യവാന്മാർ ! അല്ലാതെ ക്രിസ്തു വായ്തുറന്നാദ്യം പറഞ്ഞ "ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍." ഭാഗ്യവാന്മാർ  അല്ല /അല്ലേയല്ല !  

No comments:

Post a Comment

Note: only a member of this blog may post a comment.