Wednesday 21 October 2015

അല്മായശബ്ദം: കത്തീദ്രൽ പള്ളി വിൽപ്പനക്ക് !

അല്മായശബ്ദം: കത്തീദ്രൽ പള്ളി വിൽപ്പനക്ക് !: കാശൂള്ള വീട്ടിലെ പിള്ളേരെ മാത്രമേ അച്ചനാകാൻ എടുക്കുന്നുള്ളൂ, ഹരിജനങ്ങളെ രൂപത നോക്കുന്നേയില്ലായെന്നൊക്കെ പരാതി പറഞ്ഞവർ ഇപ്പോഴും ഇവിടുണ്ടെങ്...





'കത്തീട്രല്‍പള്ളികള്‍ വില്‍പ്പനയ്ക്ക് 'എന്ന റോഷന്റെ തലക്കെട്ട്‌ എന്റെ 'നചൊചല്ലിനെ'  സാധൂകരിക്കുന്നതാണ് ! പാതിരിമാരുടെ "സെക്സ് പ്രോബ്ലം " സഭയെ പണ്ടൊക്കെ മണവാട്ടിമാർ നികത്തിയിരുന്നു;  എന്നാല്‍ പുരോഹിതര്‍ അവരെ വെടിഞ്ഞു, (അവരുടെ എണ്ണം കുറഞ്ഞതിനാല്‍ 'അവൈലബിലിറ്റി'ഇല്ലാതായതിനാല്‍),പകരം  അള്‍ത്താര ബോയ്സിലേക്ക് കത്തനാരുടെ കത്തുന്നകാമം ചെക്കേറിയതിനാല്‍ , സഭാവിശ്വാസികളെ പിഴിഞ്ഞ് ഈ കേസുകള്‍ നടത്താന്‍ കാശുണ്ടാക്കാന്‍, പാവം പുണ്യാളന്മാര്‍ ഒരുപാട് കാലം രൂപകൂട്ടിലും കുരിശടികളിലും നടായനാടാകെ റോഡരികില്‍ തപസിരിക്കെണ്ടിവരും ! അതും പോരാഞ്ഞാല്‍ കത്തീദ്രലുകള്‍, കത്താവിന്റെ റബ്ബര്‍തോട്ടങ്ങള്‍ ഒക്കേ വില്‍ക്കെണ്ടിയും വരും കാലക്രമേണ എന്നതില്‍ സംശയമില്ല!

അങ്ങ് അമേരിക്കയിലെപോലെ ആല്‍ബങ്ങള്‍ ഒളിപ്പിക്കുമാറു 'ഇനിമേൽ പള്ളിചടങ്ങുകളുടെ പേരിൽ സ്റ്റുഡിയോക്കാർക്ക് പണം കൊടുക്കുന്ന പരിപാടി നിർത്തുക, അല്ലെങ്കിൽ വൈദികരെ പരമാവധി ഒഴിവാക്കിയുള്ള ക്ലോസപ്പുകൾ മാത്രം എടുക്കുക.' ഓരോ മനുഷ്യനും ഈ ശപിക്കപ്പെട്ട കത്തനാരാണല്ലോ എന്നെ മാമോദീസാ മുക്കിയത്/ആദ്യകുര്‍ബാന ഈ നാറിയുടെ കൈകളാലാണല്ലോ സ്വീകരിച്ചത് /വിവാഹകൂടാശ  ഈ                                 എമ്പോക്കിയാണല്ലോ ചൊല്ലിയതു എന്നു വിലപിക്കാതിരിക്കാന്‍ ഈ                                     മ്ലേച്ഛന്മാരുടെകൂടെനിന്നു ഫോട്ടോ എടുപ്പ് ഒഴിവാക്കുക ! ശവമടക്കള്‍ അയല്‍വാസിയായ ഹിന്ദുവിനെ കണ്ടു പിന്‍പറ്റലാണഭികാമ്യം!.കൂടലില്‍ എന്റെ അനന്തിരവന്‍റെ മകളുടെ വിവാഹനാള്‍ മണവാട്ടിയെ രാവിലെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ,പ്രാര്‍ഥിക്കാന്‍ അടുത്തപള്ളിയില്‍നിന്നും ഒരുകത്തനാരെ കടമെടുത്തു ! മണവാട്ടിയൊരുങ്ങി!  പ്രാര്‍ഥിക്കാന്‍ വന്ന കത്തനാര്‍ അതുകഴിഞ്ഞ് അവളുടെകൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ സ്വയം പോസുചെയ്തു നില്‍പ്പായി !ഒന്നല്ല നാലല്ല,കത്തനാര്‍ക്ക് മതിവരുന്നില്ല ! എനിക്കരിസം വന്നു !ഞാന്‍ പറഞ്ഞു "മതിയച്ചാ ബാക്കി വീട്ടില്‍ ചെന്നിട്ടാകാം" എന്നു ! പല്ലിളിച്ച് കത്തനാര്‍ വിടവാങ്ങി ! പിന്നെ കാരണം തിരക്കിയപ്പോള്‍ ഇതിയാന്‍ ഒരു               നരമ്പു രോഗിയാണെന്ന് അറിയാവുന്നവര്‍ പറഞ്ഞു ! ജനമേ,കഴിവതും ഇവറ്റകളെ ചടങ്ങുകളില്‍നിന്നും സന്നര്ഭങ്ങളില്‍നിന്നും ഒഴിവാക്കുക ..അതാണ്‌ കൂടുതല്‍ സുഖം !

No comments:

Post a Comment

Note: only a member of this blog may post a comment.