അല്മായശബ്ദം: രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോ...: ഒരു കുടുംബപ്രാര്‍ഥന കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍ നിലവിലുള്ള വംശശുദ്ധിസംരക്ഷണത്തിന്റെ ഇരകളും ബന്ധുക്കളും സനേഹ...
കപ്പിയാര് മൂത്ത കത്തനാരുടെ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന "ക്നാനായ കത്തോലിക്കരുടെ" ഈ പ്രാർഥനയ്ക്ക് കര്‍ത്താവിന്റെ മറുപടിയായി ഒരശരീരി നൊന്തുവിലപിച്ച ആ മനസുകളില്‍ മാറ്റൊലികൊണ്ടതു ,(അവര്‍ എന്നോട് പറഞ്ഞതാണ്):- ദൈവമക്കളെ , "പ്രാര്ഥിക്കുവാന് നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന് " അന്നു ഞാന്‍ തലമുറകളോട് പറഞ്ഞത്, ആ പാവം മത്തായി മാത്രം ഓര്‍ത്തിരുന്നു ! മറ്റു മൂന്ന് എഴുത്തുകാര്‍ക്കും ഇതിന്റെ പൊരുള്‍ അന്നു മനസിലാകാഞ്ഞിട്ടായിരിക്കാം, അവര്‍ ഈ ഭാഗം എഴുതാന്‍ മറന്നുപോയി! കാലാകാലമായി മത്തായിയുടെ 'ആറാം' കുറിപ്പ് നിങ്ങളും വായിച്ചെങ്കിലും, ഞാന്‍ ഏതോ "പൊട്ടത്തരം" അറിയാതെ പറഞ്ഞുപോയതായിരിക്കാം, എന്നു കരുതി എന്റെ വചനം ശേഷം ജനങ്ങളും കാലാകാലമായി തഴഞ്ഞുകളഞ്ഞു ! കള്ളന്‍കത്തനാര്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് അതുമൂലം വേദമായി! "പോഴന്‍ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ് "!! എന്നിട്ടിപ്പോള്‍ ആശാൻപള്ളിക്കൂടത്തിൽ പോയി ആശാന്റെ അരിശതല്ല് കിട്ടിയ ബാലന്മാരെപോലെ എന്നോടെന്തിന് ഇങ്ങനെ ചിണുങ്ങുന്നു ? നാണമില്ല ആദാമ്യരെ ..... സീനായ്മലയില്‍വച്ചു മോശയ്ക്കു യഹോവാ പത്തുകല്പന (നിങ്ങള്‍ക്കായി) തന്നുവെങ്കില്‍, ഞാന്‍ വെറും രണ്ടല്ലേ നല്കിയുള്ളൂ ? ഒന്നാമതായി, "പ്രാര്ഥിക്കുവാന് നിങ്ങള്‍ കപടഭക്തരെപോലെ പള്ളികളില്‍ പോകരുത്" // രണ്ടാമതായി,"ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്" ! ഇവകള്‍ അനുസരിക്കാതെ നിങ്ങള്‍ കത്തനാരുടെ പുറകേപോയി; അവന് നിങ്ങളുടെ വിയര്‍പ്പിനു പകരമായി നിക്രിഷ്ടമായി മടക്കിതന്ന "അടിമവാഴ്ച", ഇരുകയ്യും നീട്ടി വാങ്ങിയ കാലത്തിന്റെ വിദൂഷകരത്രേ നിങ്ങള്‍ ! എനിക്ക് നിങ്ങളോടും ഈ പാതിരിപ്പടയോടും പരിഹാസമില്ല , പകയില്ല; പകരമാ പഴയ പ്രാര്‍ത്ഥന മാത്രം "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ.."..എന്നു മാത്രം ! എന്നു നിങ്ങളുടെ സ്വന്തം കര്‍ത്താവ് !
No comments:
Post a Comment
Note: only a member of this blog may post a comment.