Tuesday 20 October 2015

അല്മായശബ്ദം: തനിക്ക് കുടിശിക വല്ലതും ഉണ്ടോ ?

അല്മായശബ്ദം: തനിക്ക് കുടിശിക വല്ലതും ഉണ്ടോ ?: (ഒരു നടന്ന സംഭവമാണിത്) അന്ന് ഇത്തിരി വൈകി ആണ് അയാൾ പള്ളിയിൽ എത്തിയത് . കുർബാന തുടങ്ങി, പ്രസംഗ സമയം ആണ് ..പതിവ് പോലെ അച്ചൻ കുർബാനക്ക് താമസ...







ഇല്ലാത്ത പാപം ജനത്തിന്റെമേല്‍ ആരോപിച്ചു, ആ പാപപരിഹാരമായി പലതരം യാഗങ്ങളെ അവതരിപ്പിച്ചു, ജനത്തിന്റെ കാശു മുഴുവന്‍ ഒരു ഉളിപ്പും മാനസാക്ഷിയുമില്ലാതെ സ്വന്തം കീശയിലാകുന്ന അന്നത്തെ  പുരോഹിതര്ക്കുനേരെ ഒറ്റയാള്‍ പോരാട്ടം നടത്തി കുരിശില്‍ മരിക്കേണ്ടിവന്നവന്‍,  നെഞ്ചു തുറന്നു കാലത്തോട് പറഞ്ഞതാണ് "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ" എന്നു ! അവനെ ഇന്നും  അനുസരിക്കാതെ പള്ളിയില്‍ പോകുന്ന ഏതു ഇരുകാലിക്കും "ഇതുതാന്‍ ഗതി,.ഫലമെന്ത് കണ്ണീരിനാല്‍ പുരോഹിത സ്വര്‍ഗം കിനാവ്‌ കഷ്ടം "! ജനം പള്ളിയില്‍ചെന്നാല്‍ പുരോഹിതന്‍ പണിയും  ,അതവന്റെ തൊഴിലാണ് !"4 'P' s" എന്നൊരു ചൊല്ലുണ്ട് !'പ്രീസ്റ്റ് /പോളിടിഷ്യന്‍/പോലീസ് /പ്രോസ്ടിടുട്സ്' !ഇവര്‍ നാലും ഒരേ മനസംസ്കാരം ഉള്ളവരാകുന്നു ! 'കീപ്‌ എവേ ഫ്രം ദം'!!   അടുത്ത നൂറു കൊല്ലംകൂടി ഉപയോഗിക്കേണ്ടുന്ന പല പള്ളികളും കത്തനാരുടെ/ ബിഷോപ്പിന്റെ കീശ വീര്‍പ്പിക്കാനായി ഇടിച്ചു നിരത്തി, പുതിയ പള്ളിപണിഭാരം  ജനത്തിന്റെമേല്‍ വച്ച്കെട്ടുന്ന കാഴ്ച കേരളമാകെ സഭാവ്യതിയാസം ഇല്ലാതെ നമുക്ക് കാണാം ! നാടിന്റെ പണമാകെ 'ആവശ്യമില്ലാത്ത' പള്ളി പണിക്കു ദുര്‍വ്യയം ചെയ്യിപ്പിച്ചു രാഷ്ട്രദ്രോഹം ചെയ്യുന്ന പാതിരിപ്പടയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഉണര്ന്നില്ലെങ്കില്‍ ഹിന്ദു മൈത്രിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു ! "കല്ലുകള്‍ ആര്‍ക്കും " എന്നോതിയോന്‍ ഇതിനു തടയിടാന്‍ വഴികന്ടെത്തുകതന്നെ ചെയ്യും !  ഗ്രാമങ്ങളില്‍ ചെറുപ്പക്കാര്‍ ഈവിധത്തില്‍ ചിന്തിച്ചു തുടങ്ങി എന്നത് അതിന്റെ ലക്ഷനമാകുന്നു !

No comments:

Post a Comment

Note: only a member of this blog may post a comment.