Monday 5 October 2015

അല്മായശബ്ദം: കുരിശും കുടയും നമ്മുടെ ചിഹ്നം!

അല്മായശബ്ദം: കുരിശും കുടയും നമ്മുടെ ചിഹ്നം!: ആലുവാ പള്ളീലെ വികാരിയച്ചൻ ഒരാടിന്റെ പോക്കറ്റിൽ നിന്നും (അയാളുടെ മകന്റെ ആദ്യകുർബാന പ്രമാണിച്ച്) 25000 രൂപായുംകൂടെ ഇറക്കിപ്പിച്ച് പള്ളി വരുമ...



"മെത്രാനെന്നോ അച്ചനെന്നോ പറഞ്ഞാൽ 'ഒരു സാമൂഹ്യശല്യം' എന്ന നിലയിൽ തന്നെ നാട്ടുകാർ കരുതിത്തുടങ്ങിയിരിക്കുന്നു!" പത്രങ്ങളിലെ വാചകമേളയ്ക്ക് കൊഴുപ്പേകുന്ന നമ്മുടെ റോഷന്റെ ഈ വചനം ; വചനം ജഡമായവനുകൂടി ഊറിച്ചിരിക്കാന്‍ വകനല്‍കും സംശയമില്ല ! "താന്‍ മനസില്പോലും കാണാത്ത കുര്‍ബാനയും കൂദാശയും വഴി നാടാകെ പള്ളികള്‍  പണിതാപ്പള്ളിയില്‍ ജനത്തെ കൂട്ടം കൂടിച്ചു ചോരകുടിച്ചു സുഖിച്ചു മേവുന്ന ഈ ആട്ടിന്തോലിട്ട ചെന്നയ്ക്കളാകുന്ന പൌരോഹിത്യമേ, നിന്‍റെ അവസാനകാലത്തിന്റെ തുടക്കം ഇതാ കാലം കുറിച്ചു ." എന്നാ പാവംനസരായന്‍ ആത്മഗതം പറഞ്ഞുകാണും നിശ്ചയം !

ഒരുവന്റെ മനസിന്റെ വിശാലതയാണു അവന്‍റെ പ്രശ്നങ്ങളെ കുറയ്ക്കുന്നതും കൂട്ടുന്നതും ! ഹൃദയവിശാലത  ഇല്ലാത്ത വെറും വിശ്വാസികളാകാതെ, മനനമാകുന്ന അന്വേഷണം വഴി സത്യം സ്വയം കണ്ടെത്തണം ഓരോ മനുഷ്യനും !   "അന്വേഷിപ്പീന്‍ കണ്ടെത്തും!"                        ഇന്ന് പൌരോഹിത്യം ലോകത്തിനു വിനയെങ്കില്‍, അതിനെ ക്രിസ്തു പറഞ്ഞതുപോലെ മറവിയാകുന്നകടലില്‍ എറിഞ്ഞുകളയാന്‍ മനസിനെ പരിശീലിപ്പിക്കൂ...പള്ളി നിനക്ക് പോഴന്‍ പാതിരിയുടെ കൂടുതല്‍ നിയമക്കുരുക്കെങ്കില്‍, ക്രിസ്തു പറഞ്ഞതുപോലെ അവിടെ പോകാതെ ജീവിക്കൂ 'ഭാരതീയരായി' ധ്യാനത്തിലൂടെ സ്വയം അറിഞ്ഞവരായി!    ,വി,മത്തായി  'ആറു' മനസിലാകുംവരെ വായിക്കൂ.... മനസാകുന്ന അറയില്‍ കയറി മനനംചെയ്യൂ,,..ഹൃദയം വിശാലമാക്കൂ ...പ്രശ്നങ്ങള്‍ താനേ ലഘൂകരിക്കപ്പെടും !                                                 തളരുന്ന മനസുകള്‍ക്കാത്മജ്ഞാനം നല്‍കി ഉയര്‍ത്തുന്നതാണ് "ഭഗവത് ഗീത" എന്ന വേദവ്യാസന്റെ മനശാസ്ത്ര രചന ! അല്ലാതെ അതൊരു മതഗ്രന്ധമല്ല ! അതുവായിക്കൂ..സ്വയം മനസിലാക്കൂ ...എന്നിട്ട്, "സ്വര്‍ഗസ്ഥനായ പിതാവും ഞാനും ഒന്നാകുന്നു" (അഹം ബ്രഹ്മാസ്മി ) എന്ന സ്വയമറിവില്‍ ആശ്രയിച്ചാനന്ദിക്കൂ മനസുകളെ ...ഗീതയും ഉപനിഷത്തുകളും നമ്മുടെ പിതാക്കന്മാര്‍ക്കു കൈമോശം വന്ന അറിവിന്റെ നിധികുംഭങ്ങളായിരുന്നു എന്നും  ഒരുനാണമില്ലാതെ തിരിച്ചറിയുവീന്‍.."ഘര്‍ വാപസീ"...    

No comments:

Post a Comment

Note: only a member of this blog may post a comment.