Wednesday 28 October 2015

അല്മായശബ്ദം: സിനഡ് സിനഡ് സിനഡ് ഡും....

അല്മായശബ്ദം: സിനഡ് സിനഡ് സിനഡ് ഡും....: പട്ടികൾക്കു വേണ്ടി വാദിക്കാൻ ഒരുപാടു മനുഷ്യരുണ്ട് പക്ഷെ മനുഷ്യനു വേണ്ടി വാദിക്കാൻ ഒരു പട്ടിയുമില്ലെന്നു പറയുന്നതു കേട്ടിട്ടില്ലെ? അതുപോലെയ...



പുരോഹിതന്‍റെ കമാവേറി  കുറയ്ക്കാന്‍ പണ്ടേ സഭകള്‍ സന്യാസിമാരായ  പുരോഹിതരെ സെമിനാരിയില്‍ വച്ചേ 'കടുക്കാ കഷായം' കുടിപ്പിക്കുമായിരുന്നു എന്നു ഞാനും കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട് ! അത് പേടിച്ചാണോ ചെറുപ്പത്തിലേ ഞാന്‍ പൌരോഹിത്യം വെറുത്തതും, അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ പുരോഹിതനാകാഞ്ഞതും എന്നും ഇന്നും എനിക്ക് അറിഞ്ഞുകൂടാ!  കടുക്കാവെള്ളം കുടിച്ചാല്‍  ബീജോല്പാതനം ഇല്ലാതെയാക്കും ! അത് വീണ്ടും സഭകള്‍ പുരാവര്‍ത്തിക്കണം... .ഇല്ലാഞ്ഞാല്‍ സണ്‍‌ഡേ സ്കൂളിനു പിള്ളാരെ കിട്ടാതെ വരും; കന്യമാടങ്ങള്‍/ജയിലറകള്‍ മുപ്പതുകൊല്ലത്തിനകം പൂര്‍ണമായും നിര്‍ത്തേണ്ടിയും വരും .

റോഷന്റെ  അഭിപ്രായം, കന്യാസ്ത്രിമാർക്ക് നിത്യവൃതവാഗ്ദാനം ഉള്ളതു പോലെയും, യഹൂദര്‍ക്കും മുസ്ലീമുകൾക്കു സുന്നത്തുള്ളതുപോലെയും ശെമ്മാശ്ശുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് വൈദിക വിദ്യാർത്ഥികൾക്ക് 'ഡീആക്ടിവേഷൻ' നിർബ്ബന്ധമാക്കണം എന്നാണല്ലോ !ഏതായാലും വയവദാനം നടപ്പില്ല !

ഒരുവന്‍ കുറ്റക്കാരനെന്നു കണ്ടിട്ടും ആ  'വൈദിക പ്രതിയെ' ഇവിടെനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു കയറ്റി അയക്കുന്ന മെത്രാന്മാരെ താമരക്കുരിശും ചുമപ്പിച്ചു തെരുവിലൂടെ നടത്തണമെന്നും റോഷന് അഭിപ്രായമുണ്ട്... NH 47 ന്‍റെ ഓരത്തു പട്ടാപ്പകല്‍ സ്വന്തം പള്ളിയിലെ കന്യകയെ കാറിൽ കൊണ്ടുവന്നു ആ കാറിൽ തന്നെ മണിയറ തീര്‍ത്ത 'പാതിരി പോക്കിറിയെ' കൊല്ലത്തെ മെത്രാന്‍ ബോംബെ മെത്രാന് കൈമാറി ; അവിടാകുമ്പോള്‍ വല്യ കുഴപ്പം കാണില്ലല്ലോ എന്നോര്‍ത്തു ! പിഴച്ച മെത്രാന് സ്ഥലമാറ്റം കൊടുക്കുന്ന സഭയും കണ്വന്ഷ്ന്‍ കസര്‍ത്തുന്ന കലികാലമായി ! അപ്പോള്‍ ,  പിഴയ്ക്കുന്ന മെത്രാനെ കുരിശില്‍ തറയ്ക്കണമെന്നും നാളെ ചിലര്‍ക്ക് തോന്നിയെന്നിരിക്കാം ! ഏതായാലും മൂന്നാം നൂറ്റാണ്ടില്‍ റോമായിലെ കോണ്സ്ടാന്റിൻ ചക്രവര്‍ത്തി പള്ളിയില്‍ അന്നത്തെ കയ്യാപ്പാമാരുമായി/കത്തനാരുമായി കൂട്ടുകെട്ടുണ്ടാക്കി  ലോകത്തിനൊരു ബൈബിള്‍ രചിച്ചു കൊടുത്തപ്പോള്‍ ചങ്ക് തകര്‍ന്നു ക്രിസ്തു പള്ളി ഉപേക്ഷിച്ചു; പള്ളിക്ക് പുറത്തു ചാടി എന്ന പരമസത്യം ലോക ക്രിസ്ത്യാനി എന്നു മനസിലാക്കുമോ ആവോ!

No comments:

Post a Comment

Note: only a member of this blog may post a comment.