Friday 28 February 2014

Thursday 20 February 2014

''കാലമുണരുമാ കാലത്തിനും മുന്നേ                           കേവലനീശാ , നീ കാരണമാ-                                                   മാനസ സ്പന്ദനം കാര്യങ്ങളായ്; ഞാനും സ്വപ്നാടനംപോൽ നിൻ ചേതസിൽ !
                                                                                                            മാനസം ഞാൻ ! മനസ്പന്ദനം കർമ്മമായ്, കാലപ്രവാഹെ മനമൊഴുകി;                                         കാലവും ആശയും രൂപ വേഷങ്ങളായ്,                         കോടി ജന്മങ്ങളെ ഞാൻ നുകർന്നു.."                                                                                                                                                 ജന്മങ്ങൾ ഓരോന്നും സ്വപ്‌നങ്ങൾ, എന്മനം സ്വപ്നങ്ങളെല്ലാം മറന്നുണർന്നു !                             പാഴ്വേല ചെയ്യുവാൻ പിന്നെയും മാനസം സ്വപ്‌നങ്ങൾ തേടി തുടർന്നു യാനം...                                                                                                                                                                                                                                                         എന്നെ അറിയുവാൻ മോഹമായ് ,ജന്മങ്ങൾ പഞ്ചഭൂതങ്ങളാൽ ഞാൻ മെനഞ്ഞു; കണ്ടില്ലൊരിക്കലും എന്നിലെ "എന്നെ" ഞാൻ ; കണ്ണകക്കണ്ണെനിക്കില്ലാതെപോയ്‌!                                                                                                                                                                                                                                                   കർമ്മപുണ്ണ്യങ്ങളാൽ നേടി ഞാനിന്നിതാ,                     മണ്ണിൽ മനോഹര ജീവനം ഹാ!                                         ഉള്ളറ തേടി ഞാൻ ഉള്ളിലെൻ "ഉണ്മയെ"                 മത്തായി ആറിൽ നീ ചൊന്നപോലെ.. .                                                                                                                                           ആനന്ദമാണ് ഞാൻ, നീ എന്നിൽ ഉണ്മയായ് ; ആനന്ദസീയോൻ ഇടനെഞ്ചിലായ്!                                       ആശ നിരാശയും, മോഹവും ശോകവും                         ലേശം ജനിക്കാതായ് , ഞാനമ്രിതൻ !                                                                                                                                                 നീ സ്നേഹസിന്ധു, ഞാൻ ഉപ്പുപാവയതിൽ, ഞാനലിഞ്ഞെപ്പൊഴെ ആഴങ്ങളിൽ! ആലിംഗനംചെയ്തു കാലതരംഗിണി,                 ഞാനെന്നതില്ല-നീ മാത്രമീ ഞാൻ"..                                                                                                                                                   [ samuel koodal  >te (അപ്രിയ യാഗങ്ങൾ )-ലെ "സ്വപ്നാടനം" എന്ന ഗാനം ....]

അല്മായശബ്ദം: ആദിയിൽ വചനമുണ്ടായിരുന്നു.

അല്മായശബ്ദം: ആദിയിൽ വചനമുണ്ടായിരുന്നു.: "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവൻ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയി...                                                                                                                         ''കാലമുണരുമാ കാലത്തിനും മുന്നേ കേവലനീശാ , നീ കാരണമാ മാനസ സ്പന്ദനം കാര്യങ്ങളായ്; ഞാനും സ്വപ്നാടനംപോൽ നിൻ ചേതസിൽ !                                      മാനസം ഞാൻ ! മനസ്പന്ദനം കർമ്മമായ്, കാലപ്രവാഹെ മനമൊഴുകി; കാലവും ആശയും രൂപ വേഷങ്ങളായ്,കോടി ജന്മങ്ങളെ ഞാൻ നുകർന്നു.."                 ജന്മങ്ങൾ ഓരോന്നും സ്വപ്‌നങ്ങൾ,  എന്മനം സ്വപ്നങ്ങളെല്ലാം മറന്നുണർന്നു ! പാഴ്വേല ചെയ്യുവാൻ പിന്നെയും മാനസം സ്വപ്‌നങ്ങൾ തേടി തുടർന്നു യാനം... എന്നെ അറിയുവാൻ മോഹമായ് ,ജന്മങ്ങൾ പഞ്ചഭൂതങ്ങളാൽ ഞാൻ മെനഞ്ഞു; കണ്ടില്ലൊരിക്കലും എന്നിലെ "എന്നെ" ഞാൻ ; കണ്ണകക്കണ്ണെനിക്കില്ലാതെപോയ്‌!    കർമ്മപുണ്ണ്യങ്ങളാൽ നേടി ഞാനിന്നിതാ,മണ്ണിൽ മനോഹര ജീവനം ഹാ!      ഉള്ളറ തേടി ഞാൻ ഉള്ളിലെൻ "ഉണ്മയെ" മത്തായി ആറിൽ നീ ചൊന്നപോലെ..  . ആനന്ദമാണ് ഞാൻ, നീ എന്നിൽ ഉണ്മയായ്  ;  ആനന്ദസീയോൻ ഇടനെഞ്ചിലായ്! ആശ നിരാശയും, മോഹവും ശോകവും ലേശം ജനിക്കാതായ് , ഞാനമ്രിതൻ !            നീ സ്നേഹസിന്ധു,  ഞാൻ ഉപ്പുപാവയതിൽ, ഞാനലിഞ്ഞെപ്പൊഴെ ആഴങ്ങളിൽ! ആലിംഗനംചെയ്തു   കാലതരംഗിണി,  ഞാനെന്നതില്ല-നീ മാത്രമീ ഞാൻ..         എന്റെ (അപ്രിയ യാഗങ്ങൾ )-ലെ "സ്വപ്നാടനം" എന്ന  പാട്ടിനെ സ്നെഹോപകാരമായി ഈ രചനയ്ക്ക് വിനയത്തോടെ സമർപ്പിക്കുന്നു !

അല്മായശബ്ദം: ആദിയിൽ വചനമുണ്ടായിരുന്നു.

അല്മായശബ്ദം: ആദിയിൽ വചനമുണ്ടായിരുന്നു.: "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവൻ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയി...                                                                                                                         ''കാലമുണരുമാ കാലത്തിനും മുന്നേ കേവലനീശാ , നീ കാരണമാ മാനസ സ്പന്ദനം കാര്യങ്ങളായ്; ഞാനും സ്വപ്നാടനംപോൽ നിൻ ചേതസിൽ !                                      മാനസം ഞാൻ ! മനസ്പന്ദനം കർമ്മമായ്, കാലപ്രവാഹെ മനമൊഴുകി; കാലവും ആശയും രൂപ വേഷങ്ങളായ്,കോടി ജന്മങ്ങളെ ഞാൻ നുകർന്നു.."                 ജന്മങ്ങൾ ഓരോന്നും സ്വപ്‌നങ്ങൾ,  എന്മനം സ്വപ്നങ്ങളെല്ലാം മറന്നുണർന്നു ! പാഴ്വേല ചെയ്യുവാൻ പിന്നെയും മാനസം സ്വപ്‌നങ്ങൾ തേടി തുടർന്നു യാനം... എന്നെ അറിയുവാൻ മോഹമായ് ,ജന്മങ്ങൾ പഞ്ചഭൂതങ്ങളാൽ ഞാൻ മെനഞ്ഞു; കണ്ടില്ലൊരിക്കലും എന്നിലെ "എന്നെ" ഞാൻ ; കണ്ണകക്കണ്ണെനിക്കില്ലാതെപോയ്‌!    കർമ്മപുണ്ണ്യങ്ങളാൽ നേടി ഞാനിന്നിതാ,മണ്ണിൽ മനോഹര ജീവനം ഹാ!      ഉള്ളറ തേടി ഞാൻ ഉള്ളിലെൻ "ഉണ്മയെ" മത്തായി ആറിൽ നീ ചൊന്നപോലെ..  . ആനന്ദമാണ് ഞാൻ, നീ എന്നിൽ ഉണ്മയായ്  ;  ആനന്ദസീയോൻ ഇടനെഞ്ചിലായ്! ആശ നിരാശയും, മോഹവും ശോകവും ലേശം ജനിക്കാതായ് , ഞാനമ്രിതൻ !            നീ സ്നേഹസിന്ധു,  ഞാൻ ഉപ്പുപാവയതിൽ, ഞാനലിഞ്ഞെപ്പൊഴെ ആഴങ്ങളിൽ! ആലിംഗനംചെയ്തു   കാലതരംഗിണി,  ഞാനെന്നതില്ല-നീ മാത്രമീ ഞാൻ..         എന്റെ (അപ്രിയ യാഗങ്ങൾ )-ലെ "സ്വപ്നാടനം" എന്ന  പാട്ടിനെ സ്നെഹോപകാരമായി ഈ രചനയ്ക്ക് വിനയത്തോടെ സമർപ്പിക്കുന്നു !

Saturday 15 February 2014

ഹാവൂ ,ആശ്വാസമായി! കത്തനാരുണ്ടാക്കിയ കാനോൻ നിയമാവലി നമ്മുടെ highcourt നു മുന്നിൽ അയ്മേനികൾ (പാതിരിപ്പടയുടെ മനനമുള്ള ആട്ടിന്കൂട്ടം)   ഒത്തുകൂടി കത്തിച്ചുകളഞ്ഞു! 09 feb 2014!    ഒന്നല്ലൊരായിരം,അല്ല ആയിരമായിരം മനസുകളിൽ കത്തനാരുടെ കാടത്ത കാനോണ്‍ നിയമം കത്തി അമർന്ന തീ,  കെടാതെ തലമുറകൾക്ക് പകർന്നു കൊടുക്കും നിശ്ചയം ! രാമായണത്തിലെ ലങ്കാദഹനത്തിന് ഇത്തിരിപ്പോന്ന ഒരു കുരങ്ങൻറെ വാലിൻറെ അറ്റത്തു കൊളുത്തിയ തീ മാതിയായിരുന്നതുപോലെ , ലോകമാകമാനം പരന്നു ചിലന്തിവലപോലെ പടർന്ന കത്തോലിക്ക പാതിരിവാഴ്ച്ച, അതിൻറെ അടിസ്ഥാനമായ കത്തനാരുടെ പാഴ്നിയമം കത്തിയമരാൻ ഈ കൊച്ചു തീ ധാരാളം മതിയേ മതി! ഒരിക്കൽ പൊങ്കുന്നം വർക്കിച്ചായെൻ എന്നോട് പറഞ്ഞു "സകലനസ്രാണി സഭകളിലെയും കത്തനാരന്മാരുടെ പ്രാർഥനാപുസ്തകം ഒന്നിച്ചുവാരിയിട്ട് ചുട്ടു കളഞ്ഞാൽ മാത്രമേ അടുത്തതലമുറ ദൈവത്തെ അറിയുന്നവരും                       സർഗശക്തിയുള്ള മനുഷ്യരും ആകയുള്ളൂ"എന്ന് ! അന്നെനിക്കൊന്നും മനസിലായില്ല! പിന്നെ പിന്നെ പള്ളിയിലെ കൂദാശാ കുർബാനാ പുസ്തകരചന മനസിരുത്തി വായിച്ചപ്പോൾ "ദൈവം ആരെന്നു ക്രിസ്തു പ ിപ്പിച്ചതുപോലും (വി.മത്തായി 6)മനസിലാകാത്ത, മനകണ്ണ് കുരുടായിപ്പോയവരാണീ പുരോഹിതവര്ഗം എന്ന് മനസിലായി! നിങ്ങൾക്കും ഇതറിയണമെങ്കിൽ വേദവ്യാസനെ /ഭഗവാൻ ശ്രീ ക്രിഷ്ണനെ ഒന്ന് പരിചയപ്പെടൂ..നമ്മുടെ പിതാക്കന്മാരെ ഈ കുരുടന്മാർ ദൈവത്തെ   അറിയാന്പോലും അനുവദിക്കാത്ത , ഒന്ന് വേദപുസ്തകം കൈകൊണ്ടു തൊടാൻപോലും അനുവദിക്കാഞ്ഞ ക്രിമിനല്സ് ആണിവർ എന്ന് നിങ്ങൾക്കും   മനസിലാകും തീച്ച !           ഇന്നലെ ഇവരുടെ "ആടുകൾ" കൊച്ചിയിൽ കാനോൻ നിയമാവലി ചുട്ടു കളഞ്ഞെങ്കിൽ, നമ്മുടെ കൊച്ചുമക്കൾ ഇവരുടെ ദൈവത്തോടുള്ള (മനസിനെത്തന്നെ ഉണര്ത്തുന്ന ,മനസിനുഎന്നും അടിസ്ഥാനമായ, ആസ്തിത്വമായ,നിത്യസത്യ ചേതനയോടു, ബോധത്തോടുള്ള ) ഈ ജല്പനങ്ങൾ കേട്ടുമടുത്തു പൊങ്കുന്നം വർക്കിമാപ്പിള  പ്രവചിച്ചതു ചെയ്യും നിശ്ചയം! 

Wednesday 12 February 2014

·"മരുഭൂമി താണ്ടുവാൻ ഊന്നുവടിമാത്രം കരുതിയഹരോനും മോശയുംപോൽ , കാറിന്റെ ഡിക്കിയിൽ പെട്ടിയിൽ കഷണമായി കരുതിയൊരംശവടിയും കേമം!" എന്ന് ഞാൻ "ഇടയനും പാപവും" എന്ന കവിതയിൽ (അപ്രിയ യാഗങ്ങൾ ) എഴുതിയത് ജനകോടികൾ പാടിത്തുടങ്ങി ! ആശ്വാസമായി !,,ആയാസമുള്ള വഴികൾ,മരുഭൂമികൾ താണ്ടുവാൻ അന്ന് മോശയും അഹരോനും കയ്യിൽ കരുതിയ കാട്ടുമരക്കൊമ്പുകൊണ്ടുള്ള വെറും ഊന്നുവടിയെ കളിയാക്കാൻ, സദാ കോടികളുടെ വിലയുള്ള കാറുകളിലും പിന്നെ ആകാശത്തും വിരാജിക്കുന്ന നമ്മുടെ പുങ്കന്മാരായ മെത്രാന്മാർ എന്തിനീ മെറ്റൽ വടി നാലു കഷണമാക്കി പെട്ടിയിലാക്കി ചുമ്മിനടക്കുന്നു ? വിവരമില്ലാത്ത, ചിന്തയില്ലാത്ത പാവം കുഞ്ഞാടുകളെ കളിപ്പിക്കാൻ magic stick മാതിരി വല്ലകളിയും ഇതിന്റെ പിന്നിലുണ്ടോ ? ഇല്ല ,വെറും വെഷംകെട്ടൽ ! ഇവറ്റകളുടെയീ ളോഹക്കൂട്ടും തലപ്പാവും നമ്മുടെ കർത്താവ്‌ഒരിക്കലും മനസിൽപോലും കണ്ടതുമല്ലെന്റെ മാളോരെ.. ഇവറ്റകൾ കാണിക്കുന്ന ഈ പൊട്ടത്തരങ്ങൾ "വിശ്വാസമാണെങ്കിൽ" അത് നമുക്ക് വേണ്ടെവേണ്ടാ! പിതാവായ തെരഹിനോടു നമ്മുടെ അബ്രഹാം "വിശ്വാസത്തിൽ goodnight " പറഞ്ഞതുപോലെ നമുക്കും ആകാൻ അവകാശമുണ്ട് ഹിന്ദുമതം ,ഭാരതത്തിന്റെ ,അല്ല ലോകത്തിന്റെ സനാതനമതം ഉപേക്ഷിച്ചീ പാതിരിപ്പുരകെ നമ്മുടെ വല്ല്യപ്പചനു പോകാമായിരുന്നെങ്കിൽ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ?..ഭീരുക്കളാകാതെ സത്യാനേഷികളാകാൻ , മനസ്സിൽ നിരന്തര ധ്യാനത്തിലൂടെ ദൈവത്തെ നമ്മുടെ ഉള്ളിന്റെ ഉള്ളറയിൽ സ്വയം കണ്ടെത്തൂ.ദൈവമക്കളെ.. .. 
അംശവടി (crosier) പ്രാകൃതമോ?മെത്രാപ്പോലീത്താമാര്‍ ഉപയോഗിക്കുന്ന അംശവടി പ്രാകൃതം ആണെന്നും പ്രാകൃത മതങ്ങളില്‍ നിന്ന് സഭയിലേക്ക് കടന്ന
Binu Thomas likes a link.
Like ·  · Promote · 

Monday 10 February 2014

അവിശ്വാസത്തിന്റെ അടയാളങ്ങള്‍

എച്ച്.ജി. വെല്‍സ്(H.G. Wells):
(a)''ധാര്‍മ്മികരോഷം എന്നാല്‍ വിശുദ്ധ അസൂയ എന്നാണര്‍ത്ഥം''
(b)''അനശ്വരനാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്നീ ലോകത്തെ ഏറ്റവും വലിയ തിന്മ ക്രിസ്തുമതമാണ്''.

ഫ്രാങ്ക് സാപ്പ (Frank Zappa):
'''മതനേതാക്കള്‍ ജനസഭകളിലും അധികാരകേന്ദ്രങ്ങളിലും എത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവരൊക്കെ സേവിക്കുന്നത് മറ്റേതോ യജമാനരെയാണ്''.

ലെമുല്‍ കെ വാഷ്‌ബേണ്‍(Lemuel K. Washburn):
(a) ''നിര്‍ലോഭമായി സ്ഥിരം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ഒരിക്കലും ലാഭവിഹിതം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കാണ് മതം''.
(b)''പ്രാര്‍ത്ഥന ജലരഹിതമായ കിണറ്റില്‍ വെച്ചിരിക്കുന്ന പമ്പ് പോലെയാണ് വലിയ ശബ്ദവും ബഹളവും അതുണ്ടാക്കിയെന്നിരിക്കും. പക്ഷെ ഒരിക്കലും ജലം ലഭിക്കില്ല''.
(c)''തങ്ങള്‍ കുരിശും പേറി നടക്കുകയാണെന്ന് ഉച്ചത്തില്‍ വീമ്പിളക്കുന്നവരിലാരേയും മനുഷ്യന്‍ സഹായത്തിനായി വിളിച്ച് കേഴുമ്പോള്‍ കാണാനുണ്ടാവില്ല''
(d)''ദൈവത്തിന് ഒരു ഡസന്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഭേദം മനുഷ്യനായി ഒരു വീട് വെച്ചുകൊടുക്കുന്നതാണ്''.
(e)''ഭീരുക്കള്‍ ധീരന്‍മാരെ പറഞ്ഞുവിടുന്ന സ്ഥലമാണ് നരകം''
(f)''ദൈവം എന്നൊരൊറ്റ വാക്കില്‍ സ്വന്തം അജ്ഞത ഒളിക്കുന്നവനാണ് പുരോഹിതന്‍''
(g)''സ്വര്‍ഗ്ഗത്ത് ചെന്ന് ഒരു മാലാഖയായി തീരാന്‍ കൊതിക്കുന്ന മനുഷ്യന് യാതൊരു ധൃതിയുമില്ലെന്നതാണ് വിചിത്രം''.
(h)''മുട്ടുകുത്തി ശീലിച്ചവന്‍ കാലുകളുടെ യഥാര്‍ത്ഥ ഉപയോഗം തീരെ മനസ്സിലാക്കിയിട്ടില്ല''
(i)''മതവിശ്വാസം മുന്‍വാതിലിലൂടെ കടന്നുവരുമ്പോള്‍ സാമാന്യബുദ്ധി പിന്‍വാതിലിലൂടെ ഓടിയൊളിക്കുന്നു''.
(j)''വിശുദ്ധപുസ്തകങ്ങളല്ല മറിച്ച് സത്യം പറയുന്ന പുസ്തകങ്ങളാണ് നമുക്ക് വേണ്ടത്. പരിശുദ്ധമായ രചനകളേക്കാള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നവയാണ് നമുക്കക്കാവശ്യം''
(k)''ആദ്യത്തെ ആറുദിവസവും നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ ഏഴാം ദിവസത്തിന് എന്താണിത്ര പ്രത്യേകത?''

ഡോണ്‍ ഹെന്‍ഡേഴ്‌സണ്‍ (Dawn Henderson):
''എത്ര മതങ്ങളാണ് അഗ്രം ഛേദിച്ച ലിംഗങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല''.

എല്‍. റോണ്‍ ഹബ്ബാര്‍ഡ് (L. Ron Hubbard):
''പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സ്വന്തമായി ഒരു മതം തുടങ്ങുകയാണ്''.

ഇംഗര്‍സോള്‍:
(a)''മതം ഒന്നിനേയും സഹായിക്കുന്നില്ല. പിന്തുണ ആവശ്യമുള്ളത് അതിനാണ്. അത് ഗോതമ്പോ ധാന്യമോ ഉണ്ടാക്കുന്നില്ല; നിലം ഉഴുകുകയോ കാട് സംരക്ഷിക്കുകയോ ചെയ്യുന്നില്ല. സദാ ഭിക്ഷാപാത്രവുമായാണതിന്റെ നില്‍പ്പ്. അന്യന്റെ അദ്ധ്വാനം ചൂഷണം ചെയ്താണ് മതം ജീവിക്കുന്നത്. എന്നാല്‍ ഭിക്ഷ നല്‍കുന്നവനെ സഹായിക്കുന്നുവെന്ന് വീരവാദം മുഴക്കാനുള്ള അഹങ്കാരവും അതിനുണ്ട്''.
(b)''പുരോഹിതര്‍ ദാനം ചെയ്യണമെന്ന് പഠിപ്പിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അന്യന്റെ അദ്ധ്വാനഫലം നുകര്‍ന്നാണവര്‍ ജീവിക്കുന്നത്. മറ്റുള്ളവര്‍ ദാനം ചെയ്യണമെന്നേ ഭിക്ഷക്കാര്‍ ഉപദേശിക്കുകയുള്ളൂ''.
(c)''സ്വയം നരകിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്''.
(d)''മതനിഷേധം ഒരു കളിത്തൊട്ടിലാണ്; മതപരതയാകട്ടെ ശവപ്പെട്ടിയും''.(Some Reasons Why)
(e)''മതത്തില്‍ നിന്ന് ദിവ്യാത്ഭുതങ്ങള്‍, അതിഭൗതിക-നിഗൂഡവുമായ ശക്തികള്‍, യുക്തിഹീനവും അസാധ്യവുമായ കാര്യങ്ങള്‍, അറിയാനാവാത്തവും അപഹാസ്യവുമായ വസ്തുതകള്‍... ഇവയൊക്കെ നീക്കം ചെയ്തു നോക്കുക. പിന്നെ അവശേഷിക്കുന്നത് ശൂന്യതയായിരിക്കും''.

സോണിയ ജോണ്‍സണ്‍ (Sonia Johnson):
''എന്റെ എന്റെ പ്രിയപ്പെട്ട പകല്‍ക്കിനാവ് ഇതാണ്: അടുത്ത ഞായറാഴ്ച മുതല്‍ ലോകത്ത് ഒരു സ്ത്രീയും പള്ളിയില്‍ പോകുന്നില്ല. തങ്ങളെ അതികഠിനമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തെ അവഗണിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചാല്‍ അതു പിന്നെ ഉണ്ടാവില്ല''

ജെനെ എം കാസ്മര്‍ (Gene M. Kasmar):
''ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ മിക്ക കുറ്റവാളികളും ക്രിമിനലുകളും തങ്ങളുടെ മതവിശ്വാസം വ്യക്തമാക്കാറുണ്ട്. അമേരിക്കയില്‍ കുറ്റവാളികളുടെ സംഖ്യ വളരെ വലുതാണ്. അതില്‍ ഏതാണ്ട് 99.5% വും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസം ഉള്ളവരാണ്.''

എബ്രഹാം ലിങ്കണ്‍ (Abraham Lincoln):
(a) ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടു വരുന്ന ഒരു കറുത്ത മേഘം ഞാന്‍ കാണുന്നുണ്ട്. അത് വരുന്നത് റോമില്‍നിന്നാണ്''.
(b)''മതം സൂഷ്മവും വിശദവുമായി പഠിക്കാന്‍ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂര്‍ണ്ണമായ അവിശ്വാസത്തില്‍ ചെന്നെത്തി നില്‍ക്കും''(What Great Men Think Of Religion by Ira Cardiff)

മാര്‍ക്കസ് ടെറെന്റസ് വാരോ (Marcus Terentius Varro):
 ''മതത്താല്‍ വഞ്ചിക്കപ്പെടുകയെന്നത് മനുഷ്യന്റെ ഒരു ആവശ്യകതയാണ്''

ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍:
''എന്തിനെങ്കിലും ഒരു പേര്‍ കൊടുത്തുകഴിഞ്ഞാല്‍ അതിന് സ്വതന്ത്രമായ ഒരു അസ്തിത്വം ആയിക്കഴിഞ്ഞുവെന്ന് കരുതാാനുള്ള ഒരു പ്രവണത ശക്തമായിത്തീരുന്നു. യഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ആ പേരിന് യാതൊരു സാധൂകരണവുമില്ലെങ്കിലും അത് നിലനില്‍ക്കാത്തതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ജനം കരുതുകയില്ല. മറിച്ച് നിലനില്‍ക്കാനോ ഗ്രഹിക്കാനോ കഴിയാത്തവിധം ദുര്‍ഗ്രാഹ്യവും നിഗൂഡവുമാണെന്നതുമെന്ന് ഭാവനയില്‍ കാണാനായിരിക്കും അവന് താല്പര്യം.''

ജോണ്‍ മോര്‍ലി (John Morley):
(a)''ഒരു രോഗം ബാധിച്ചാല്‍ എല്ലാ മതവും മരിക്കും. 'തിരിച്ചറിവ്' എന്നാണാ രോഗത്തിന്റെ പേര്''
(b)''സൂര്യന്‍ ആരാധിക്കപ്പെടുന്നിടത്ത് താപനിയമങ്ങള്‍ പരിശോധിക്കുന്നത് കുറ്റകരമായി തീരുന്നു''

മോറിസെ (Morrisey):
''മദ്യശാലയിലേക്ക് പോയാല്‍ അവര്‍ നിങ്ങളുടെ ആരോഗ്യം തകര്‍ക്കും. പള്ളിയില്‍ ചെന്നാല്‍ അത്തരം പ്രശ്‌നമില്ല;അവര്‍ക്കാകെ വേണ്ടത് നിങ്ങളുടെ പണം മാത്രമാണ്''

ജോഹാന്‍ മോസ്റ്റ് (Johann Most):
''മനുഷ്യന്റെ തലച്ചോറിലേക്ക് ആസൂത്രിതമായി കുത്തിവെക്കപ്പെട്ട മാനസിരോഗങ്ങളില്‍ വെച്ചേറ്റവും വെറുക്കപ്പെട്ട വൈറസ് മതവിശ്വാസമാണ്''-(The God Pestilence)

എച്ച് എച്ച് മണ്‍റോ:
''ഇക്കാലത്ത് ആര്‍ക്കും അവിശ്വാസിയായിരിക്കാനാവില്ല. ഈ ലോകത്ത് ഇനി അവിശ്വസിക്കാനായി ക്രിസ്തുമതപ്രചാരകര്‍ ഒന്നുംതന്നെ ബാക്കിവെച്ചിട്ടില്ല''

നീഷെ:
(a)''ഒരു പുരോഹിതന്റെ തോന്നലുകളൊക്കെ എപ്പോഴും തെറ്റായിരിക്കും. സത്യം കണ്ടെത്താന്‍ ഈ മാനദണ്ഡം ഉപയോഗിക്കുന്നതാണ്''.(The Anti Christ)
(b)''അവസാനത്തെ ക്രിസ്ത്യാനി കുരിശില്‍ കിടന്ന് മരിച്ചു''.
(c)''എപ്പോഴും പ്രീണനം കൊതിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ എനിക്കാവില്ല''.
(d)''സത്യം പറയാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിയാനുള്ള ബൗദ്ധികപക്വത മനുഷ്യരാശിക്കില്ലാതിരുന്ന ഘട്ടത്തില്‍ രൂപംകൊണ്ടതാണ് സര്‍വ മതങ്ങളും. അതിന്റെ തെളിവ് അതാത് മതങ്ങളില്‍ തന്നെയുണ്ട്. സത്യം പറയാനും മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയം നടത്താനുമുള്ള കടമ ദൈവത്തിനുണ്ടെന്ന് ഒരു മതവും നിഷ്‌ക്കര്‍ഷിക്കുന്നില്ല''.

ഓസ്റ്റിന്‍ ഒ മാലൈ:
''പല തെമ്മാടികളേയും വാര്‍ദ്ധക്യം മര്യാദരാമന്‍മാരാക്കുന്നു. എന്നാലതിന്റെ ക്രെഡിറ്റ് മതം അടിച്ചെടുക്കുകയും ചെയ്യുന്നു''.

കാള്‍ റെയ്മണ്ട് പോപ്പര്‍:
''ഈ സിദ്ധാന്തം മാത്രമാണ് ഈ പ്രശ്‌നത്തിന്റെ ഒരേയൊരു പോംവഴി എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ സ്പഷ്ടമാകുന്നു: ഒന്ന് നിങ്ങള്‍ ആ സിദ്ധാന്തം കാര്യമായി മനസ്സിലാക്കിയിട്ടില്ല. രണ്ട് പരിഹരിക്കാനുദ്ദേശിക്കുന്ന പ്രശ്‌നവും നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.''

ബര്‍ട്രനാന്‍ഡ് റസ്സല്‍:
(a)''സഭകള്‍ വഴി ശക്തിപ്രാപിച്ച ക്രിസ്തുമതം , തികച്ചും മന:പൂര്‍വ്വമെന്ന് പറയട്ടെ, ഈ ലോകത്തെ എല്ലാവിധ ധാര്‍മ്മികപുരോഗതിയുടേയും ഏറ്റവും വലിയ ശത്രുവാണ്''.
(b)''മതമെന്നത് ബാല്യത്തിലേ നമ്മുടെ തലച്ചോറിലേക്ക് കടന്നുവരുന്ന ഒന്നാണ്. ശാസ്ത്രവബോധവും യുക്തിബോധവും നേടിയെടുക്കുന്നതോടെ മതവിശ്വാസം അപ്രത്യക്ഷമായിത്തീരും''.

ബര്‍നാഡ് ഷോ:
(a)''ബൈബിളില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ് കാര്യങ്ങളെന്ന് ഒരാളും വിശ്വസിക്കുന്നില്ല. മറിച്ച് താന്‍ ഉദ്ദേശിക്കുന്നതാണ് ബൈബിള്‍വചനങ്ങളുടെ അര്‍ത്ഥമെന്ന് അവനുറപ്പുണ്ട്''.
(b)അവിശ്വാസമല്ല വിശ്വാസമാണ് സമൂഹത്തിന് അപകടകരമായിട്ടുള്ളത്''.
(c)'തന്റെ ദൈവം ആകാശത്താണെന്ന് പറഞ്ഞുനടക്കുന്നവനെ കരുതിയിരിക്കുക''.

ടര്‍ഗനീവ്, റഷ്യന്‍ നോവലിസ്റ്റ് (Ivan Turgenev (1818 1883) Russian novelist, writer)
''പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ അത്ഭുതങ്ങള്‍ ഉണ്ടാകണമേ എന്നാണ് മനുഷ്യന്റെ പ്രധാന ആവശ്യം. സംഗതി ഇത്തരത്തില്‍ ചുരുക്കാം:ദൈവമേ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകരുതേ''.

കടപ്പാട്: അവിശ്വാസത്തിന്റെ അടയാളങ്ങൾ.
http://thesignsofnonbelief.blogspot.co.uk

Wednesday 5 February 2014

അല്മായശബ്ദം: 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ...

ദൈവജനമേ, കേൾക്ക !   "ഞാൻ"എന്ന് എല്ലാവരും പറയുന്ന "ഞാൻ " എന്നത് , കണ്ണാടിയിൽ കൂടി നാം സ്വയം കാണുന്ന , പരിണാമത്തിനു വിധേയമായ, ഒരിക്കൽ ഉണ്ടായതും , പിന്നെ വളർച്ചയിലൂടെ നാശത്തിലേയ്ക്ക് അനുസ്യൂതം ഒഴുകിയെത്തുന്നതുമായ ജീവൻറെ പ്രവാഹമല്ല ; മറിച്ചു, "അമരനായ ആത്മചൈതന്യമാകുന്നു" , എന്ന് സ്വയം അറിയാനുള്ള എളുപ്പവഴി, വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തു അരുളിയത് , ഓരോ മനസുകൾക്കും വിസകലനം ചെയ്തു മനുഷ്യമനസ്സിൽ ഏറ്റിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മനുഷ്യസ്നേഹികളായ നാം ഒന്നാമതായി ചെയേണ്ടുന്ന ദൈവവേല! ഭഗവത്ഗീതയിലൂടെ വേദവ്യാസന്റെ തൂലികത്തുമ്പിലൂടെ ,ശ്രീ കൃഷ്ണന്റെ പൊന്നുനാവിലൂടെ അർജ്ജുനന് ഉണർവു നല്കിയ                 ആത്മതത്വോപദേശം നാം കരളിലെ കവിതയാക്കി സ്വയം പാടിയാൽ "ഞാനും പിതാവും ഒന്നാകുന്നു "എന്ന അറിവിന്റെ പരമാനന്ദം സദാ നുകർന്നമരരാകാം !  നമുക്ക് പിന്നെന്തിനു പള്ളിയും പാതിരിയും പിരിവും സഭയും സഭാനവീകരനവും?                                     )    അല്മായശബ്ദം: 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ...: (ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ  എറണാകുളത്തു  ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലു...

അല്മായശബ്ദം: 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ...

ദൈവജനമേ, കേൾക്ക !   "ഞാൻ"എന്ന് എല്ലാവരും പറയുന്ന "ഞാൻ " എന്നത് , കണ്ണാടിയിൽ കൂടി നാം സ്വയം കാണുന്ന , പരിണാമത്തിനു വിധേയമായ, ഒരിക്കൽ ഉണ്ടായതും , പിന്നെ വളർച്ചയിലൂടെ നാശത്തിലേയ്ക്ക് അനുസ്യൂതം ഒഴുകിയെത്തുന്നതുമായ ജീവൻറെ പ്രവാഹമല്ല ; മറിച്ചു, "അമരനായ ആത്മചൈതന്യമാകുന്നു" , എന്ന് സ്വയം അറിയാനുള്ള എളുപ്പവഴി, വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തു അരുളിയത് , ഓരോ മനസുകൾക്കും വിസകലനം ചെയ്തു മനുഷ്യമനസ്സിൽ ഏറ്റിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മനുഷ്യസ്നേഹികളായ നാം ഒന്നാമതായി ചെയേണ്ടുന്ന ദൈവവേല! ഭഗവത്ഗീതയിലൂടെ വേദവ്യാസന്റെ തൂലികത്തുമ്പിലൂടെ ,ശ്രീ കൃഷ്ണന്റെ പൊന്നുനാവിലൂടെ അർജ്ജുനന് ഉണർവു നല്കിയ                 ആത്മതത്വോപദേശം നാം കരളിലെ കവിതയാക്കി സ്വയം പാടിയാൽ "ഞാനും പിതാവും ഒന്നാകുന്നു "എന്ന അറിവിന്റെ പരമാനന്ദം സദാ നുകർന്നമരരാകാം !  നമുക്ക് പിന്നെന്തിനു പള്ളിയും പാതിരിയും പിരിവും സഭയും സഭാനവീകരനവും?                                     )    അല്മായശബ്ദം: 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ...: (ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ  എറണാകുളത്തു  ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലു...

Saturday 1 February 2014


Samuel Koodal shared a status.
18 minutes ago
"പള്ളികുത്തിത്തുറന്നു പൊൻകുരിശു കള്ളൻ കട്ടോണ്ട്പോയി" എന്നൊക്കെ പത്രത്തിൽ അതിരാവിലെ വായിച്ചു എന്റെ കുട്ടിക്കാലത്ത് ഞാൻ അമ്പരന്നിട്ടുണ്ട് ! ഇന്ന് രാവിലെ ടീവിയിൽ , പള്ളികുത്തിത്തുറന്നു പരി.സ്രേഷ്ടബാവായും ശിങ്കിടി മെത്രാന്മാരും ശേഷം കത്തനാരന്മാരുംകൂടി കൂട്ടകുർബാന, ആലുവാ തൃക്കുന്നത്തു സെമിത്തെരിപ്പള്ളിയിൽ ചൊല്ലിയെന്നു കേട്ടപ്പോൾ അകക്കാമ്പിൽ ഞാനറിയാതെ ഒരമ്പരപ്പു ! കൂടാതെ പരി.ബാവായുടെ തിരുനിണം തിരുമേനിയുടെ കാലിന്റെ തള്ളവിരളിൽനിന്നും (ബാവയെ അരെസ്റ്റുചെയ്യുന്ന അങ്കലാപ്പിൽ ഏതോ കശ്മലൻ പോലീസ്സുകാരൻ ചാവിട്ടിയതുകാരണം) ഒഴുകുകയും , ആ തിരുരക്തത്താൽ ഇവർ കാട്ടിയ കൊടുംപാപം കഴുകിക്കളഞ്ഞെന്നും കേട്ടപ്പോൾ "അവൻ വീണ്ടും വരാറായി" എന്നെനിക്കു ഉറപ്പായി ! കാൽവരിയിലെ കർത്താവിൻറെ ആ ത്യാഗബലിയെ വെല്ലുന്ന തിരുബലി ! '"എന്റെ ഓർമയ്ക്കായി നിങ്ങൾ ഇപ്രകാരം ചെയ്യുവീനെന്ന്" സെഹിയൊനിൽ നാഥൻ അരുളിയ കാവ്യബലിയെ തോൽപ്പിച്ച ദിവ്യബലി ! .."ലോകാ സമസ്താ സുഖിനോ ഭവന്തൂ.."
പള്ളികളും പള്ളിക്കേസുകളും!

വി.മത്തായി ആറിന്റെ ആറിൽ "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക " എന്ന മശിഹായുടെ വചനം കാറ്റിൽ പറത്തിയിട്ടു , ചൂഷകപുരോഹിത കളർളോഹകളിൽ ഭ്രമിച്ചുപോയ (ആത്മീകാന്ധതയിൽ മരിച്ചുവീഴുന്ന) പാഴ്ജന്മങ്ങളാണീ നസ്രാണികൾ എന്നാരെങ്കിലും പറഞ്ഞാൽ,എത്ര ശരി! പാതിരിയെ പേടിച്ചു പാസ്ടരെ കണ്ടപ്പോളോ, "പൂനയെ പേടിച്ചോടി പുലിക്കൂട്ടിലായ സ്ഥിതി" !
മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു, ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിലധിവസിക്കുന്ന ആനന്ദത്തിൽ, അനന്തമായ നിത്യസത്യചൈതന്യത്തിൽ അലിഞ്ഞു ചേരുവാൻ ശ്രമിക്കേണ്ട മനുഷ്യൻ ,പാതിരിപ്പുറകേ പോയി പള്ളിക്കേസിലകപ്പെട്ടു കിടക്കുന്നു !വിധിവൈഭവം...!

പള്ളികൾകൊണ്ടും കൂദാശകൾകൊണ്ടും ധനവുംമഹിമയും സുഖഭോഗങ്ങളും പുരോഹിതന് മാത്രമുള്ളതായിരിക്കെ, "പള്ളിപണിയലും പള്ളിക്കേസുനടത്തലും ശേഷം ജനത്തിനും" എന്നുമായിരിക്കുന്നു. പള്ളി പുരോഹിതന്റെ വ്യവസായസ്ഥാപനമായിരിക്കുന്നു, മുതലുമുടക്ക് അയ്മേനികൾക്കും... ഭേഷ്!
"മാറ്റുവീൻചട്ടങ്ങളെ" ഇനിമേലിൽ ളോഹയ്ക്കുള്ളിലെ വലിയ തട്ടിപ്പുവീരന്മാർ നേരിട്ടു തമ്മിലടിക്കട്ടെ ; അല്മായർ മൂകസാക്ഷികളുമാകട്ടെ ! വയറ്റിപ്പാടുരാഷ്ട്രീയക്കാരെക്കാളും നീചമനസുകളാണേ ളോഹക്കുള്ളിൽ, വിശ്വസിക്കരുതേ ...വിശ്വാസത്തിന്റെ പേരിൽ ദൈവജനമേ, തമ്മിൽ തല്ലരുതേ .ഇവറ്റകൾ തമ്മിൽ നേർക്കുനേർ അടിക്കട്ടെ! ദൈവത്തെ അറിയാത്ത പുരോഹിതവർഗം പാവം വിശ്വാസികളിൽ അടിച്ചേൽപ്പിച്ച ഈ കീറാമുട്ടി
prayer ! "പ്രാർത്ഥന" ഈ വാക്കിനേയും, ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന കർമ്മത്തേയും അപഹാസ്യമാക്കുന്ന സമരപ്രാർത്ഥനക്കാരേ ,പ്രാർഥനാസമരക്കാരേ, പ്രാർഥനായജ്ഞക്കാരേ, സ്രേയസെന്തെന്നും "ശ്രേഷ്ഠത" എന്തെന്നും അറിയാത്തവരേ , ഒരുവൻ ശ്രേഷ്ഠനാകുവാൻ എന്തുചെയ്യണം എന്ന് നസറായൻ അരുളിയത് ലോഹ ധരിക്കുംമുന്പേ നിങ്ങൾ അറിയേണ്ടതായിരുന്നു . സാമാന്യവിദ്യാഭ്യാസംപോലുമില്ലാത്ത, വിവരമില്ലാത്ത നിങ്ങളെ ളോഹയണിയിച്ച കാലമേ, നീ വിലപിക്കുക! ക്രിസ്ത്യാനിസമൂഹം ആകമാനം ഇതാ അപമാനിതരായിരിക്കുന്നു. അക്രൈസ്തവർ നമ്മെനോക്കി "ഇവനൊന്നും പ്രാർത്ഥന എന്തെന്നുകൂടി അറിയില്ലയോ" എന്നായി അപഹാസ്യം ! കലഹത്തേയും പ്രാർത്ഥനയേയും ഒരേസമയം മനസിലാവാഹിക്കാൻ കഴിവുള്ള വിക്രിതജന്മങ്ങളാണു ളോഹക്കുള്ളിലെ ജീവികളിലധികപേരും എന്ന് സാരം !

കലഹത്തിന്റെ കാഹളം സദാ മനസ്സിൽ മുഴക്കികൊണ്ട്,സമരപന്തലുകളിൽപോലും കുർബാനചൊല്ലി,പാവം കർത്താവിനെയും അവനെ അറിയാൻ വെമ്പുന്ന മനുഷ്യമനസുകളേയും കളിയാക്കുവാൻ പലതരം നിറളോഹകളിൽ കയറിക്കൂടിയ പുരോഹിതചെന്നായ്ക്കളേ , നിങ്ങൾക്കു ഹാ കഷ്ടം ! "നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു"എന്ന് ഉറക്കെ കരയുന്ന കാലം വരുന്നു !..
ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം എന്താണെന്നു ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ,ദൈവം എന്തെന്നരിഞ്ഞിട്ടില്ലാത്ത ,എന്നാൽ ഒരു നാണവുമില്ലാത്തെ അവന്റെ നാമത്തിൽ ഭൂമിയിലും തങ്ങളുടെ രാജ്യസുഖഭോഗങ്ങൾക്കായി മനസാക്ഷിയെ ജീവിതത്തിൽനിന്നും പടിയിറക്കിയ "കുരുടന്മാരായ"പുരോഹിതവര്ഗം, ഇനിയെങ്കിലും ദയവായി തങ്ങളുടെ പൊട്ടമനസുകളിൽ കുരുക്ഷെത്രക്കെടുതികൽ സ്വപ്നം കാണാതെയിരിക്കുക ....

TV ഇൽ, ഏഷ്യാനെറ്റിലെ ബിജുമോൻ ഇരുഭാഗത്തെകള്ളന്മാരുടെയും ളോഹകൾ, (അപഹാസ്യചോദ്യശരങ്ങൾകൊണ്ട്) അഴിച്ചുമാറ്റുന്നതു ഞാനും കണ്ടു നാണിച്ചുപോയി ! കുരിശിലെ നാഥനോ ഇതുകണ്ട് വേദനയാൽ ഇന്നും പിടയുന്നു!
എത്ര കോടതികൾ (അവന്റെ രണ്ടാംവരവുവരെ) ഇവറ്റകൾ കയറിയാലും കത്തനാരും മെത്രാനും പള്ളികേസുകൾ മതിയാക്കുകയില്ല ! കാരണം കേസിനുള്ള കാശവരുടെ കീശയിൽനിന്നുമല്ല , ബുദ്ധി ഉപയോഗിക്കാത്ത അലസരായാ "ശേഷംജനം" കണ്ടെത്തിക്കൊള്ളും ..മിച്ചമുള്ള കാശുകൊണ്ട് പുതിയ കാറുകളും വാങ്ങാം ,അരമനകൾക്കു മോടിയും കൂട്ടാം ..

"കുർബാന ചൊല്ലാനല്ല,ചെയ്യുവീൻ നിങ്ങളെന്റെ ഓർമ്മയ്ക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു " (അപ്രിയ യാഗങ്ങൾ /samuelkoodal /കവിതാസമാഹാരം)നിങ്ങളും നിങ്ങൾ കാട്ടിക്കൂട്ടുന്ന കലഹക്കുർബാനകളു "കാൽവരിസ്നേഹത്തിനു" എന്നും എന്നാളും അപ്രിയമാണ് സത്യം ..
പള്ളിക്കേസുകൾ തീര്ക്കാൻ ഇനിയും വഴി ഒന്നേയുള്ളൂ , "പഴയ അങ്കംക്കുറി"! മലങ്കരയിൽ പണ്ട് നാട്ടുരാജാക്കന്മാർ അങ്കം കുറിച്ചാണല്ലോ ഇമ്മാതിരി വഴക്കുകൾക്കു അന്തിമതീരുമാനങ്ങൾ എടുത്തിരുന്നത് ! ഇപ്പോൾ കേരളത്തിൽ "ഒതേനന്മാർ" "അരിങ്ങൊടന്മാർ" ഇല്ലാത്തതിനാൽ , ഇതിനായി അമേരിക്കയിൽനിന്നും ഭാരിച്ച ചെലവ് ചെയ്തു ഗുസ്തിക്കാരെ വിളിക്കുന്നതിലും കൂടുതൽ അഭികാമ്യം ,വിശ്വസനീയം , ദൈവീകം ഇരുവിഭാഗങ്ങളിലെയും ഓരോ മെത്രാന്മാരെ പരസ്പരം നറുക്കിട്ട് തെരഞ്ഞെടുക്കുക ,(പരിശുദ്ധാത്മാവിന്റെ കൈകൽ തിരഞ്ഞെടുക്കുമല്ലോ). ഈ മെത്രാന്മാർ തലസ്ഥാനത്തെ ഒരു പൊതുവേദിയിൽ ഭൂലോകവും സ്വർഗ്ഗവും കാണുമാറു, എല്ലാ മീഡിയ സന്നാഹങ്ങളുടെയും മുൻപിൽ, തങ്ങളുടെ ആയുധമായി കയ്യിലിരിക്കുന്ന (കാൽവരിയിലെ കള്ളന്മാരുടെ) കുരിശുകൾകൊണ്ടുതന്നെ തമ്മിൽ അടിക്കുക ! വീണ്ടു "കുരിശുയുദ്ധം" !ജയിക്കുന്ന കക്ഷിക്ക് വിധേയരായി തോറ്റകക്ഷി കഴിയേണ്ടതാണ് "അവൻ" വീണ്ടും വരുവോളം !പള്ളികളും മറ്റനർദ്ധങ്ങലും അർദ്ധങ്ങളും ജയിക്കുന്നവന്റെ ളോഹയുടെ കീശയിലും സൂക്ഷിക്കാം........ശുഭം ................ വായനക്കാരേ, ഇത് ഒരു നല്ല മാർഗമെന്നു തോന്നുന്നവർ ഈ വാർത്ത "ഷെയർ" ചെയ്യുവാൻ മടിക്കരുതേ..
Like · · Promote · Share
2

  • Samuel Koodal
"പള്ളികുത്തിത്തുറന്നു പൊൻകുരിശു കള്ളൻ കട്ടോണ്ട്പോയി" എന്നൊക്കെ പത്രത്തിൽ അതിരാവിലെ വായിച്ചു എന്റെ കുട്ടിക്കാലത്ത് ഞാൻ അമ്പരന്നിട്ടുണ്ട് ! ഇന്ന് രാവിലെ ടീവിയിൽ , പള്ളികുത്തിത്തുറന്നു പരി.സ്രേഷ്ടബാവായും ശിങ്കിടി മെത്രാന്മാരും ശേഷം കത്തനാരന്മാരുംകൂടി കൂട്ടകുർബാന, ആലുവാ തൃക്കുന്നത്തു സെമിത്തെരിപ്പള്ളിയിൽ ചൊല്ലിയെന്നു കേട്ടപ്പോൾ അകക്കാമ്പിൽ ഞാനറിയാതെ ഒരമ്പരപ്പു ! കൂടാതെ പരി.ബാവായുടെ തിരുനിണം തിരുമേനിയുടെ കാലിന്റെ തള്ളവിരളിൽനിന്നും (ബാവയെ അരെസ്റ്റുചെയ്യുന്ന അങ്കലാപ്പിൽ ഏതോ കശ്മലൻ പോലീസ്സുകാരൻ ചാവിട്ടിയതുകാരണം) ഒഴുകുകയും , ആ തിരുരക്തത്താൽ ഇവർ കാട്ടിയ കൊടുംപാപം കഴുകിക്കളഞ്ഞെന്നും കേട്ടപ്പോൾ "അവൻ വീണ്ടും വരാറായി" എന്നെനിക്കു ഉറപ്പായി ! കാൽവരിയിലെ കർത്താവിൻറെ ആ ത്യാഗബലിയെ വെല്ലുന്ന തിരുബലി ! '"എന്റെ ഓർമയ്ക്കായി നിങ്ങൾ ഇപ്രകാരം ചെയ്യുവീനെന്ന്" സെഹിയൊനിൽ നാഥൻ അരുളിയ കാവ്യബലിയെ തോൽപ്പിച്ച ദിവ്യബലി ! .."ലോകാ സമസ്താ സുഖിനോ ഭവന്തൂ.."
പള്ളികളും പള്ളിക്കേസുകളും! വി.മത്തായി ആറിന്റെ ആറിൽ "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക " എന്ന മശിഹായുടെ ...See More
Like ·  ·  · a few seconds ago ·