Wednesday 5 February 2014

അല്മായശബ്ദം: 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ...

ദൈവജനമേ, കേൾക്ക !   "ഞാൻ"എന്ന് എല്ലാവരും പറയുന്ന "ഞാൻ " എന്നത് , കണ്ണാടിയിൽ കൂടി നാം സ്വയം കാണുന്ന , പരിണാമത്തിനു വിധേയമായ, ഒരിക്കൽ ഉണ്ടായതും , പിന്നെ വളർച്ചയിലൂടെ നാശത്തിലേയ്ക്ക് അനുസ്യൂതം ഒഴുകിയെത്തുന്നതുമായ ജീവൻറെ പ്രവാഹമല്ല ; മറിച്ചു, "അമരനായ ആത്മചൈതന്യമാകുന്നു" , എന്ന് സ്വയം അറിയാനുള്ള എളുപ്പവഴി, വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തു അരുളിയത് , ഓരോ മനസുകൾക്കും വിസകലനം ചെയ്തു മനുഷ്യമനസ്സിൽ ഏറ്റിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മനുഷ്യസ്നേഹികളായ നാം ഒന്നാമതായി ചെയേണ്ടുന്ന ദൈവവേല! ഭഗവത്ഗീതയിലൂടെ വേദവ്യാസന്റെ തൂലികത്തുമ്പിലൂടെ ,ശ്രീ കൃഷ്ണന്റെ പൊന്നുനാവിലൂടെ അർജ്ജുനന് ഉണർവു നല്കിയ                 ആത്മതത്വോപദേശം നാം കരളിലെ കവിതയാക്കി സ്വയം പാടിയാൽ "ഞാനും പിതാവും ഒന്നാകുന്നു "എന്ന അറിവിന്റെ പരമാനന്ദം സദാ നുകർന്നമരരാകാം !  നമുക്ക് പിന്നെന്തിനു പള്ളിയും പാതിരിയും പിരിവും സഭയും സഭാനവീകരനവും?                                     )    അല്മായശബ്ദം: 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' - കര്‍ത്താവിന്റെ...: (ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ  എറണാകുളത്തു  ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലു...

No comments:

Post a Comment

Note: only a member of this blog may post a comment.