Tuesday 29 September 2015

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ: https://www.facebook.com/saidatimes/videos/756827154426856/ വായനക്ക് മുമ്പ് മനം കുളിർപ്പിക്കുന്ന ഈ വീഡിയോ കാണണം. കൂടുതൽ ആസ്വാദനത്തിന...

എന്‍റെ സക്കരിയാച്ചായാ ,ആ വീ ഡി ഓ ഞാന്‍ കണ്ടു ! "ഉലകം ഇത് നിന്റെചിത്രഭവനം ഒന്നോര്‍ക്കില്‍,പാറും സലഭചിറകില്‍ അധികരമ്യരചന കാണ്മൂ ഞാന്‍...;നിമിഷതാളങ്ങള്‍ രാഗസ്തുതികളാണെങ്ങും ദേവാ,അനുവദിക്കീ കൃപണനെന്നെ ഏറ്റുപാടീടാന്‍.".(sama sangeetham) കേരളത്തിലെ ഈ മണ്ടന്‍ പാതിരിമാര്‍ക്കൊരു സ്റ്റഡി ക്ലാസ്സ്‌ അച്ചായന്‍ കൊടുത്തെ ..ചിലപ്പോള്‍ ഇതുങ്ങള് നല്ലവ്ഴിക്കു വരും !

Sunday 27 September 2015

അല്മായശബ്ദം: ശ്രീ സാമുവേൽ കൂടലിന്റെ തകർപ്പൻ അഭിനയം!

അല്മായശബ്ദം: ശ്രീ സാമുവേൽ കൂടലിന്റെ തകർപ്പൻ അഭിനയം!: ഈ പ്രക്ഷേപണങ്ങൾ ശ്രദ്ധിക്കുക  4 the people serial on Asianet main channel at 6 pm   Retel ecasting at 2 am, 4  am and 7 am Monda...ശ്രീ സാമുവല്‍ കൂടലിന്റെ  അഭിനയം!  ഒന്ന് കാണൂ ...

ഈ പ്രക്ഷേപണങ്ങൾ ശ്രദ്ധിക്കുക  ,എല്ലാ ആഴ്ചയിലും ,തിങ്കള്‍ മുതല്‍ വെള്ളി വരെ ...(monday to friday )   "4 the people " serial "ഫോര്‍ ദി പീപ്പിള്‍"

on Asianet main channel ...at  6 pm & റീ റ്റെലികാസ്റിംഗ്  അറ്റ്‌  2 am, 4 am & 7 am &

on Asianet HD channel at 12 noon ( Monday to Friday )

Posted by Zach Nedunkanal at 11:22 AM No comments

Friday 25 September 2015

രാഷ്ട്രീയത്തിൽ ഇടപെടുകയല്ല, മനസ്സില്‍ ഉണര്‍ന്ന ചിന്ത കുറിക്കുന്നുവേന്നെയുള്ളൂ...
KTV യില്‍ "പരദേശി" എന്നൊരു തമിഴ് സിനിമ ഈയിടെ പലകുറി ഞാന്‍ കണ്ടു ! പ്രമേയം മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ പണ്ട് വെള്ളക്കാര്‍ തമിഴ് തൊഴിലാളികളെ പണിയെടുപ്പിച്ച് കൊല്ലാകൊല ചെയ്യുന്നതാണ്! ഇന്നത്തെ "അമേരിക്ക" പടുത്തുയര്‍ത്തിയതും,അവിടുത്തെ  ഭൂഗഭറെയില്‍വേ ഉണ്ടാക്കിയതും കാപ്പിരികളാണെന്നും , ആയിരക്കണക്കിന് ആഫ്രീകന്ജനത അതിനായി വെളുത്തവന്റെ ക്രൂരതയ്ക്കിരയായി മണ്‍മറഞ്ഞെന്നും "റൂട്സ്" എന്ന ഒറ്റ നോവല്‍ കൊണ്ട് കറുത്തലോകത്തെ "പേന" മനസിലാക്കി!; അതുമൂലം ഉള്ളുണര്‍ന്ന കാപ്പിരികള്‍ വെള്ളക്കരനെ അമേരിക്കയില്‍ പകയ്ക്കാന്‍ തുടങ്ങി ! എന്നതുപോലെ മൂന്നാറിൽ തമിഴരെ "പരദേശി "ഉണര്ത്തിയതായിരിക്കാം ..ജാഗ്രതൈ...        

Thursday 24 September 2015

അല്മായശബ്ദം: ആലുവാ സെന്റ്‌ ഡോമിനിക്സ് ചര്ച്ച്

അല്മായശബ്ദം: ആലുവാ സെന്റ്‌ ഡോമിനിക്സ് ചര്ച്ച്: ഇതോടൊപ്പം KCF കര്‍ദിനാള്‍   ആലഞ്ചേരിക്കയച്ച കത്തും , 15-09-2015 ല്‍ ജന്‍മഭൂമിയില്‍   വന്ന വാര്ത്തയും കൊടുക്കുന്നു.    ഫെഡറേഷന്‍ രജിസ.

"എല്ലാമൊരു വിശ്വാസം" ! ഇന്ന് ഇസ്ലാമീയരുടെ ഈദ്‌പെരുനാള്‍ ! ആയിരത്തോളം ഹജ്ജിനു പോയവിശ്വാസികള്‍ (സാത്താനെ കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്താന്‍ പോയി , സാത്താന് ഏറുകൊണ്ടോ ആവൊ!?)  തെള്ളുകൊണ്ട് മയ്യത്തായി, പുണ്യാത്മാകളുമായി ! ഇങ്ങു നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' , ആലുവാ സൈന്റ്റ്‌  ഡോമിനിക്സ്‌ പള്ളിയില്‍ ഒരു കുട്ടിയുടെ ആദ്യകുര്‍ബാന (കത്തനാര്‍ക്ക്  കാശുപോരാഞ്ഞു) നിഷേധിക്കപ്പെട്ടതുകാരണം ആ  വിശ്വാസികുടുംബം വിശ്വാസമാകുന്നതടവറയിലെ കാലക്കേടിലായി!  അവര്‍ ആദ്യകുര്ബാനക്കുവേണ്ടി കോടതികയറുമെന്നായപ്പോള്‍, ദാണ്ടേ മൊത്തംകുര്‍ബാനയുംകൊണ്ടച്ചന്‍ അവരുടെ പുറകേയോടുന്നു, അവരെ കര്‍ത്താവിനെ തീറ്റാന്‍! എന്റെ ക്രിസ്ത്യാനീ, ആദ്യകുര്ബാനയല്ലേ അച്ഛന്‍ വിലക്കിയുള്ളൂ? അന്ത്യകുര്ബാനയായാലുംപോരെ കര്‍ത്താവിനെ തിന്നാന്‍ ? കര്‍ത്താവിനെ തിന്നുന്നതൊരു ഫാഷനാക്കരുതെ അച്ചായാ....അവന്റെ വചനം വെറുക്കുന്നവരെ., രുചിയറിയാന്‍ അവനെ ഒരുവട്ടം തിന്നാല്‍പോരെ ? ഡെയിലി ശാപ്പാടാക്കിയിട്ടും ഈ വിശ്വാസികളില്‍ ഒരെണ്ണം ഇന്നോളം "അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കാന്‍" പഠിച്ചുവോ/കഴിഞ്ഞുവോ? ഇല്ല ! ആയതിനാല്‍ ഈ നിക്രിഷ്ടജീവികള്‍ നമ്മുടെ നാവില്‍ തരുന്നത് വെറും ഗോതമ്പ് ആണെന്നിനിയെങ്കിലും മനസിലാക്കരുതോ മണ്ടന്‍മാരെ ...    

ഈ വിവരം അല്മായശബ്ദത്തില്‍ (ബ്ലോഗില്‍) വന്നെങ്കിലും അങ്ങ് സ്വര്‍ഗത്തില്‍ കര്‍ത്താവും ആകാശത്തിലെ അപ്പച്ചനും ഔസേപ്പപ്പച്ചനും മേരിയമ്മയും ഗബ്രിയേലും സംഘവും  ഇതുവരെ അറിഞ്ഞിട്ടില്ല, ഭാഗ്യം ! അവന്റെ ശരീരം വിറ്റുകാശാക്കുന്ന / അതിനായി ചന്തയിലെപ്പോലെ വിലപേശുന്ന ശപിക്കപ്പെട്ട പുരോഹിതാ, നിന്റെ കാര്യം പോക്കുതന്നെ! നിന്റെ കനോൻകരിനിയമങ്ങളും സുന്നഹടോസുകളും പോക്കുതന്നെ ! സ്വര്‍ഗത്തില്‍ അമ്മയും മകനും അപ്പന്മാരുംകൂടി സുന്നഹദോസു കൂടാറായെന്‍റെ പോഴന്‍ പാതിരീ...ഹാ കഷ്ടം !!

Wednesday 23 September 2015

അല്മായശബ്ദം: "കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"

അല്മായശബ്ദം: "കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ": "കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്നു സദാ ഓര്‍ത്തോര്‍ത്തു  വിലപിക്കുന്ന നസരായന്റെ ഉള്ളിലെ വേദന ഏറ്റുവാങ്ങിയ മനസുകള്‍ക്ക...

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്നു സദാ ഓര്‍ത്തോര്‍ത്തു  വിലപിക്കുന്ന നസരായന്റെ ഉള്ളിലെ വേദന ഏറ്റുവാങ്ങിയ മനസുകള്‍ക്കേ ഈ കുറിപ്പും മനസിലാകൂ ...

ഒരു പഠിപ്പും ധ്യാനവും ഇല്ലാത്ത കണ്ണില്‍കണ്ട കുറെ മുക്കുവന്മാരെ മാത്രം കൂട്ടിനു വിളിച്ചു , കാലാകാലമായി ക്രൂരതയുടെ നിയമാവലിയില്‍ ജീവിച്ച കഠിന ഹൃദയരായ യഹൂദന്മാരെ മാനവസ്നേഹത്തിന്റെ അമൃത് ഊട്ടാന്‍ വിഫലശ്രമം നടത്തി പരാജിതനായ പാവം ക്രിസ്തുവിനെ ഇന്നോളം ഒരുക്രിസ്ത്യാനിയും ഒരുസഭയും എള്ളോളവും  മനസിലാകിയില്ല (ആ മുക്കുവശിഷ്യന്‍മാരെപ്പോലെ), എന്നതാണ് കാലത്തിന്റെ ദുഃഖസത്യം ! കര്‍ത്താവിന്റെ കൂടെ ഉണ്ടും ഉറങ്ങിയും മൂന്നരക്കൊല്ലാം കഴിഞ്ഞിട്ടും അവനെ മനസിലാക്കാനോ അവന്റെ വച്ചനാമ്രിതം ലോകത്തിനു വിളംബാനോ പന്ത്രണ്ടില്‍ ഒരുവനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ,ക്രിസ്തുവിന്റെ അംബാസിടറായി  പൌലോസിനെ കാലം നിയോഗിക്കുകയില്ലായിരുന്നു ! സര്വ്വരാലും ഉപേക്ഷിക്കപ്പെട്ടവന്‍ "ഏലീഏലീലമ്മാ ശബ്ക്താനീ" / "എന്റെ ദൈവമേ, എന്റെദൈവമേ, എന്നെ നീ കൈവിട്ടതെന്തു " എന്നൊരു തിരുമണ്ടന്‍ ചോദ്യം മരണമൊഴിയായി കാലത്തിറെ കേള്വിക്കായി മൊഴിയുകയില്ലായിരുന്നു !(ദൈവം കര്‍ത്താവിനെ കൈവിട്ടിരുന്നെങ്കില്‍ മൂന്നാംനാള്‍ ഉയര്പ്പിക്കുകയില്ലായിരുന്നല്ലോ?) "ഞാനും പിതാവും ഒന്നാകുന്നു" എന്നുറക്കെ യഹൂദലോകത്തോടാദ്യമായി പറഞ്ഞവന്‍ ദാ പറയുന്നു "ദൈവം കൈവിട്ടു" എന്നു ! അഹംബോധം ആ നിമിഷം ക്രിസ്തുവിനും നഷ്ടമായോ എന്നിവിടെ സംശയിക്കേണ്ടിയിരിക്കുന്നു ! ഈശ്വരന്‍ നമ്മിലെ 'നാം' എന്ന ബോധമാണ് പ്രിയരേ .. ഇത് മനസിലാകിയവന്‍ (ദൈവത്തെ സ്വയം ഉള്ളില്‍ അറിഞ്ഞവന്‍ )എന്തിനീ പാതിരിപ്പാസ്റെര്‍ പുറകെ മൂടുതാങ്ങി അവനെ പോറ്റാന്‍ വിയര്‍പ്പൊഴുക്കണം ? അതുങ്ങള് പണിയെടുത്തു ജീവിക്കട്ടെ/ ദൈവവേല ഇനിയും ദൈവം ചെയ്തോളും ! ദൈവത്തിനുമാത്രമേ  ദൈവവേല ചെയ്യാനുമാകൂ...

കാളയെ തിന്നുന്നവന്‍ കാളയെപ്പോലെയും,പന്നിയെ തിന്നുന്നവന്‍ പന്നിയെപ്പോലെയും ചിന്തിക്കുമെന്നറിവുള്ളവര്‍ പറയുന്നു! എങ്കില്‍ വചനം ജഡമായ കര്‍ത്താവിന്റെ ജഡരക്തങ്ങള്‍ ഇത്രനാളും വയറുനിറയെ ശാപ്പിട്ടിട്ടും ഇതുവരെ ഒറ്റക്കത്തനാരും ഒരു സാമാന്യ മനുഷ്യനെപ്പോലെങ്കിലും ഇന്നോളം ചിന്തിക്കാത്തതെന്താണ് ?  ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"

Saturday 19 September 2015

അല്മായശബ്ദം: അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല.

"സന്ധ്യയ്ക്കെന്തിനു സിന്ദൂരം? ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം?  

കാട്ടാറിനെന്തിനു പാദസരം?  എൻ കന്മണിക്കെന്തിന്നാഭരണം"?

എന്ന സിനിമാഗാനം പോലെ ,"ദൈവവും താനും ഒന്നാകുന്നു,(ഞാനും പിതാവും ഒന്നാകുന്നു)  അഹം ബ്രഹ്മാസ്മി " എന്നൊക്കെ ഉള്ളറിവുള്ളവന് , 'സമുദ്രത്തിനു ദാഹമില്ല' എന്നകണക്കെ ഒന്നിനോടും ആശയില്ലായ്മ അനുഭവത്തിലാകും!

 "എനിക്ക് നിൻ കൃപ മതി ,അമൃതാ ,നിൻ സ്നേഹം മതി ;

  പഴയപോൽ ഇടം നിന്റെ കരളിൽ മതി !" എന്നറിയാതെ മനം മൂളിപ്പാട്ട് പാടിപ്പോകും !(സമസംഗീതം )

"ഞാൻ ജനിച്ചിട്ടില്ല /മരിക്കുന്നുമില്ല, ഞാൻ അബ്രഹാമ്മിനു മുൻപേ ഉണ്ടായിരുന്നു" എന്നൊക്കെ ഊറിയൂറി മനനം ചെയ്യുന്ന മനസിന്‌  ജന്മനാളോ/പിറന്നാളാശംസകാളോ    മരണാന്തരബഹുമതിയോ എതുമില്ലല്ലൊ ! ജീവന്റെ ഉപകരണമായ ശരീരം oru കുപ്പായമണിയുംപോലെ  ജീവികൾ എടുക്കുന്നു /ഉപേക്ഷിക്കുന്നു എന്നല്ലേ ഗീതയിലൂടെ വേദവ്യാസൻ ശ്രീകൃഷ്ണന്റെ നാവിൽനിറച്ചത്‌ ?  അല്മായശബ്ദം: അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല.: ബോബിയച്ചന് ആയിരക്കണക്കിന് ആരാധകർ ഉണ്ടെന്നറിയാം. അവരെല്ലാം ഇന്നദ്ദേഹത്തിന് (17.9. 2015)  ജന്മദിനാശംസകൾ നേരുന...

Friday 18 September 2015

അല്മായശബ്ദം: അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ

അല്മായശബ്ദം: അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ: അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ .മാതാപിതാക്കൾ മക്കളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കണമോയെന്ന് പലവട്ടം ആലോചിക്കണമെന...

പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു..ഇന്നെന്‍ ചുണ്ടിലൂറുന്നു...

 " അമലേ ,കൃപാലൂ , മാ, മേരി, അഴലിന്റെ തീരംതോറും

    അലയുന്ന മണമാണ് ഞാന്‍; അലിവാര്‍ന്നിടെന്നില്‍ ..

അവനീശതാതന്‍ നിന്നെ മണവാട്ടിയാക്കി ,

നീയാ ഉടയോനെ ഉദരേ പേറി : മുലയൂട്ടി മാതാവായി!

അടിയാനൊരഭയം നീയേ..അലിവാര്‍ന്നിടെന്നില്‍.."

അമല(പരിശുദ്ധ) അവള്‍ മാത്രമായിരിക്കെ ,ദാ വീണ്ടുമൊരു അമലമാതാവിനെ ഒരു ഭയവുമില്ലാതെ 'അഭയയെപ്പോലെ വീണ്ടും കാലമുറക്കി...."മണവാട്ടി" ആയെങ്കിലും മണവാളനെ ഒന്ന് പുണരാനോ അതുമൂലം മുലയൂട്ടി ഒരിക്കലെങ്കിലും മാതാവാകാനോ കഴിയാതെ പോകുന്ന ഈ അമലമാതാവിനെ/മാതാക്കളെ കാലമിനിയും മനനങ്ങളില്‍ കരുതേണ്ടിയിരിക്കുന്നു ! ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുഞ്ഞും ഭാരതാംബയുടെ മക്കളായതിനാൽ, ഇന്നാട്ടിലെ പെണ്പെരുമയെ ഒരു സംഘടനയുടെ ലൈംഗീകവിഴുപ്പു മനസിന്റെ ഗര്‍ഭത്തില്‍ ജീവനാന്ത്യത്തോളം പേറുന്ന ഈ ബലിമൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മിലോരോരുത്തരിലും ജന്മനാ നിക്ഷിപ്തമാണ് പ്രിയരേ..

അല്ലാഞ്ഞാല്‍, മനുഷ്യനെ "പാപികള്‍" എന്നു ഉറക്കെ വിളിച്ചു കളിയാക്കുന്ന ഈ 'മഹാപാപികളായ പാതിരിപ്പാമ്പുകളെ' ഭയന്ന് യൂറോപ്പിലെപ്പോലെ പള്ളികള്‍ താനേ നശിക്കുന്ന കാഴ്ച കേരളത്തിലും അരികെ അരികെ അരികെ ...

Thursday 17 September 2015

അല്മായശബ്ദം: തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; ...

അല്മായശബ്ദം: തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; ...: തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...

"പരേതരെ കുറ്റം പറയരുതെന്ന" ചൊല്ല് മനസിലുന്ടെങ്കിലും, പാലാ രാമപുരം വാലുമ്മേല്  വീട്ടില്‍ ജീവിച്ചിരുന്ന്‍ , അഞ്ചു പെന്മക്കളെ പെറ്റതിൽ നാലിനെയും (കര്‍ത്താവിന്റെ സല്‍പ്പേര് നശിപ്പിക്കാന്‍) കത്താരുടെ മണവാട്ടിമാരാക്കാന്‍ കത്തോലിക്കാ സംഘടനയെ / അല്ല സഭയെ (ഒരുകൂസലും കുറ്റബോധവും ഇല്ലാതെ) ഏല്‍പ്പിച്ചുകൊടുത്ത് (കന്യാദാനം ചെയ്തു) കൈയ്യൊഴിഞ്ഞ അഗസ്തി/എലിയാമ്മമാരെ,നിങ്ങള്‍ക്കെന്‍ പ്രണാമം ! മിച്ചമുള്ള ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയച്ചതു തെറ്റായിപ്പോയി എന്നു പിന്നീട് തോന്നിക്കാണുമിവര്‍ക്ക്, എന്നെനിക്കു തോന്നുന്നു ! ഇങ്ങിനെ സഭാസ്നേഹം നാടാകെ മൂത്താല്‍ സഭയിലെ കത്തനാരാകാത്ത വെറും ജനം പെണ്ണുകെട്ടാന്‍ പെണ്ണില്ലാതെ കുടുംബം അന്യം നിന്നുപോകുമല്ലോ എന്നു കാലമേ, നീയും ഓര്‍മ്മിക്കില്ലേ?  മടുത്തില്ലേ കര്‍ത്താവേ, ഈ മണവാട്ടിമാരുടെ എണ്ണം പെരുകിയിട്ടും അവര്‍ ഗതികിട്ടാ പ്രേതങ്ങളായി നരകംതേടി അലയുന്നത് കണ്ടിട്ടും? മടുത്തെങ്കില്‍ ഒരുകടുംകൈ അങ്ങ് ചെയ്താട്ടീ  സഭയുടെ കൊലപാതകക്കൊതിതീരാന്‍..... കനിഞ്ഞാട്ടെ വേഗം ....  

Sunday 13 September 2015

അല്മായശബ്ദം: അയോഗാ, അയോഗാ....

അല്മായശബ്ദം: അയോഗാ, അയോഗാ....: അങ്ങിനെ നമ്മുടെയെല്ലാം പ്രതാപകാലം തീർന്നു, ഇനി വിനാശകാലം. സത്യത്തിൽ, നോട്ടിങ്ങ്ഹാമിൽ നടന്ന ധ്യാനത്തോടെ മറിവു തുടങ്ങി എന്നു കരുതാം. അവിടെ ഒ...

തങ്ങളുടെ സമരത്തിനു സഹായഹസ്തവുമായി കിതച്ചോടിയെത്തിയ രാഷ്ട്രീയക്കാരെയാകെ തെറിപറഞ്ഞു വിരട്ടിയോടിച്ച മുന്നാറിലെ "ജ്ഞാനപ്പെണ്‍പുലികൾ", സമരപ്പന്തളിലെയ്ക്ക്  വീസ് .അച്ചുതാനന്ദനെ മാത്രം സ്വീകരിച്ചു കൈപിടിച്ചാനയിച്ചത് , മലങ്കരയിലെ ഓരോ ക്രിസ്തിയാനിയും ചിന്തിച്ചു പിന്തുടരേണ്ട (ജീവനും വഴിയും സത്യവുമായവനിലെയ്ക്കുള്ള) നേരിന്റെ വഴിതന്നെയാണ്! ഞാൻ കണ്ട പുരോഹിതരിൽ 'ഫ്രാൻസിസ് മാര്പ്പാപ്പ' എന്ന ഏകനാമമേയുള്ളൂ , ഒരു വഴികാട്ടിയായി ഇന്ന് നമുക്ക്  സ്വീകരണീയനായത് ! ഒരു ചെറിയ ഗ്രാമത്തില്പോലും ഒരായിരം സഭകളുടെ ലേബലിൽ മനുഷ്യചോരകുടിക്കാൻ ആടിന്റെ തോലിട്ട ചെന്നായ്ക്കൾ (പാതിരിപ്പാസ്റെർ മുഖംമൂടിധാരികൾ) എങ്ങും അലഞ്ഞുനടക്കുന്നു ! ഇതുങ്ങളെ കണ്ടാൽ തിരിച്ചറിയാനുള്ള "വിവേകം" ആ തമിഴത്തികളോളം  നമുക്കില്ലാതെപോയല്ലേ അച്ചായന്മാരേ, എന്നതാണെന്റെ ദുഃഖം! "മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് പറഞ്ഞു നമ്മെ മൂടാൻ കൊതിക്കുന്ന ഈ ക്രിമിനലുകൾ ഒരിക്കല്പോലും നമ്മോടു പറഞ്ഞുവോ "മനുഷ്യാ, നീ ദൈവത്തിന്റെ സാദ്രിശ്യത്തിൽ ദൈവം മെനഞ്ഞ ദൈവത്തിന്റെ കുഞ്ഞുമക്കളാകുന്ന ദൈവങ്ങളാകുന്നുവെന്നു"? "നീര്കണം സിന്ധുവിൽ എന്നപോലെ നാം സദാ ദൈവത്തിൽ വസിക്കുന്നുവെന്നു"? "ജലകണം നിരധിയിൽ അംശം എന്നപോലെ നാമും ദൈവത്തിൽ അംശം ആണ്" എന്ന് ഒരിക്കലെങ്കിലും ഈ പാതിരിപ്പാമ്പുകൾ പറഞ്ഞുതന്നുവോ? ഇല്ല, ഞാൻ കേട്ടിട്ടില്ല ! എന്റെ പിതാമഹന്മാരാരും കേട്ടിട്ടുമില്ല,കാരണം ഈ സത്യം ഇവറ്റകൾക്കറിയില്ലതന്നെ ! സ്വയമറിയാത്ത 'അറിവിനെ' കാലമെങ്ങിനെ അവരുടെ നാവിൻതുമ്പിൽ ഒഴുക്കും? "കുരുടന്മാരായ വഴികാട്ടികൾ "എന്ന ക്രിസ്തുവിന്റെ വിളിപ്പേര് എത്രയോ ശരീ! ഏദനിലെ പാപ്മ്പിന്റെ സന്തതികളാണിവർ; അതിനാലിവരെ കാലം സ്നാപകനെപ്പോലെ "സര്പ്പസന്തതികളെ " എന്ന് വിളിക്കട്ടെ !!

Saturday 12 September 2015

അല്മായശബ്ദം: മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്)

അല്മായശബ്ദം: മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്):   മാലിന്യക്കൂന ആലപ്പുഴ നഗരത്തിന് അന്യമാകുന്നു ആലപ്പുഴ: മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള നാറ്റം പതിറ്റാണ്ടുകളോ...

"ഉങ്കള്‍ ഇങ്കെ നിന്ന് ഓടിപ്പോയിട് " എന്നു കേരളത്തിലെ വയട്ടിപ്പാട് രാഷ്ട്രീയനേതാക്കളോട് മൂന്നാറില്‍വച്ചു ഉറക്കെ അലറി, ചെരുപ്പ് കാണിച്ചു വിരട്ടിയോടിച്ച തമിഴുപെണ്പുലികളുടെ അറിവും ആര്‍ജവവും കേരളത്തിലെ അച്ചായന്മാര്‍ക്ക്‌ കടുകുമണിയോളം ഉണ്ടായിരുന്നെങ്കില്‍ പണ്ടുപണ്ടേ ഇവിടെ സ്വര്‍ഗരാജ്യം താനേ വരുമായിരുന്നു ! "നിന്റെ രാജ്യം വരേണമേ" എന്നു പാവംജനം എന്നും പ്രാര്ഥിച്ചിരുന്നെങ്കിലും, തലമുറകളായി ആ പ്രാര്‍ത്ഥന ചീറ്റിപോയ ദു:ഖവും പേറി മനസുകള്‍ കാലയവനികയ്ക്ക് പിന്നിലേയ്ക്ക് കൊഴിഞ്ഞുപോകില്ലായിരുന്നു ! വിഘടനവാദ / വിരുദ്ധവിശ്വാസവാദങ്ങളുമായി പാസ്ടരും പാതിരിയും തമ്മില്‍ ഇങ്ങിനെ  പോരാടുകയില്ലായിരുന്നു ! പള്ളിയും പള്ളിമുറ്റത്തൊരു  കുശിനിപ്പള്ളിയും പണിയിച്ചു ജനത്തിന്റെ വിയര്‍പ്പാകെ കുംമായത്തിലും സിമെന്ടിലും ഒഴിക്കില്ലായിരുന്നു ! പള്ളിക്ക് പണം കൊടുത്തല്‍ അച്ഛന്‍ സ്വര്‍ഗത്തില്‍ കയറാനുള്ള കള്ളക്കൂദാസ ചൊല്ലി ദൈവത്തെ വെട്ടിലാക്കി ഏതുനിക്രിഷ്ടനെയും അബ്രഹാമ്മിന്റെ മടിയിലിരുത്തു എന്ന 'രാജകീയപുരോഹിതമൊണ്ണത്തരം' കണ്ണുമടച്ചു ആടുകള്‍ മാടുകലെപ്പോലെ  വിശ്വസിക്കുകയില്ലായിരുന്നു, പള്ളിക്ക് പാഴ്വേല ചെയ്യുകയില്ലായിരുന്നു!  "ഹൃദയം ദേവാലയം" എന്നിതുങ്ങള്‍ എന്നു മനസിലാക്കുമോ ആവൊ .....

അഴിമതി കാട്ടിയാലും അക്രമം കാണിച്ചാലും "അവര്‍ തന്നെ നമ്മുടെ സ്ഥിരംനേതാവ്" എന്നു 'സിന്ദാബാദ്' വിളിക്കുന്ന രാഷ്ട്രീയകേരളം തന്നെയാണ്, വിശ്വാസികളായും അന്ധവിശ്വാസികളായും പുരോഹിതരേയും മതനേതാക്കളെയും സ്തുതിച്ചുവാഴ്ത്തി രാജാപാര്ടു കെട്ടിച്ചു നാടുനീളെ മേടയില്‍ ആടിക്കുന്നതും ! ജനത്തിനിതുമതി എന്നവര്‍ കടുംവാശി പിടിച്ചാല്‍ സാക്കരിയാച്ചായാ, വെറുതെയെന്തിനു കൊതിയൂറുന്നു നല്ല നാളെയ്ക്കായി ? കായംകുളം കൊച്ചുണ്ണിയുടെ നാടാണിത് !                                                  നിയമം കൈയ്യിലെടുക്കുന്നവരുടെ വാഴ്ചയാണിന്ന്! നീതിന്യായകോടതികളും നാണിച്ചു മുഖംകുനിക്കുന്ന വകതിരിവില്ലാത്തവരുടെ സ്വന്തം നാട് ! കള്ളക്കടത്ത് മെത്രാന്‍ നടത്തിയാലും ഭേഷ് ! കാരണം, ആ കാശുകൊണ്ട് പുതിയ മേര്സിടീസില്‍ 'ഫാന്‍സിനമ്ബരും' വച്ചു മെത്രാന്‍പിതാവ്  റോഡ്‌പറക്കല്‍ നടത്തുന്നത് നമുക്കും കാണാമല്ലോ എന്നു പുളകംകൊള്ളുന്ന ഉണ്നാക്കമോന്മാരുടെ നാട് ! നല്ല ദൈവമക്കള്‍ ! "ദൈവത്തിനുള്ളത് ദൈവത്തിനും കൈസര്‍ക്കുള്ളത് കൈസര്‍ക്കും കൊടുപ്പീന്‍" എന്ന "നസരായനീതി" ഇവര്‍  എത്രകാലം നസരായനെ കുര്ബാനയിലൂടെ ശാപ്പിട്ടാലും തലയില്‍ കയറില്ല കഷ്ടം ! "കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച                               കാവ്യഭാവനേ,"  എന്നും കര്‍ത്താവിനെ തിന്നാലും അവന്റെ വചനം തലയിൽ കേറാത്ത ഈ മനസുകളെ എതിനോടുപമിക്കേണം?  

Thursday 10 September 2015

അല്മായശബ്ദം: പഞ്ചതന്ത്രജ്ഞനായ പാപ്പായുടെ പാത പിന്തുടരുക

അല്മായശബ്ദം: പഞ്ചതന്ത്രജ്ഞനായ പാപ്പായുടെ പാത പിന്തുടരുക: ഇപ്പന്‍ ജീവിതത്തില്‍ ഒരു നല്ല വേദപാഠക്ലാസിലേ ഞാന്‍ ഇരുന്നിട്ടുള്ളൂ. പാലാ കോളേജിലെ ഇക്കണോമിക്‌സ് അദ്ധ്യാപകനായിരുന്ന പി.ജെ. ജയിംസ് സാറിന്റെ...

തന്‍റെ അംശവടിയ്ക്കുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുവച്ചു കള്ളക്കടത്ത് നടത്തിയതിനു ബോംബെ കസ്ടംസ് പിടികൂടിയ മെത്രാനെതന്നെ പിന്നീട് കാലം കാതോലിക്കോസ് ആക്കുകയും ,അതിയാനെ "കാലം ചെയ്തപ്പോള്‍", ലോക്കല്‍ അച്ചെന്മാര്‍ പുണ്ണ്യവാളനുമാക്കിയ ചരിത്രം പേറുന്ന സഭയാണ് എന്റേത് ! ആ പുതിയ പുണ്യാളന്റെ ശവകുടീരത്തില്‍ ദാ കാശിടാന്‍ സ്ഥാപിച്ച കിഴുത്തകളിലൂടെ കോടികള്‍ വീണ്ടും കത്തനാര്‍ കീശയിലാക്കുന്നു ! ഹോ,ആണ്ടോടാണ്ട് തീര്‍ഥാടന പദയാത്രകള്‍ പള്ളികള്‍ സംഘടിപ്പിക്കുന്നു, പാവം ജനം നടന്നു ചെരുപ്പ് തേയിക്കുന്നു! മോശയുടെ സീനായിമലയും പത്തുകല്പനയും (ഒന്നാം കല്പനയും) പാതിരി മാറ്റിക്കുറിക്കുന്നു  ! ഇതുപോലുള്ള കുട്ടിദൈവങ്ങളെ കാലമുണ്ടാക്കും എന്ന മുന്നറിവുകൊണ്ടായിരിക്കാം അന്നു "ഞാന്‍ ഒഴികെ അന്യദൈവങ്ങള്‍ നിങ്ങള്ക്ക് ഉണ്ടാകരുത്" എന്നു പാവം യഹോവ അട്വന്സായി കല്പലകയില്‍ അഗ്നികൊണ്ട് എഴതി  കല്പിച്ചതു!

തന്നെലേതന്നെ 'താനെന്ന' ബോധമാണീശ്വരന്‍,(അഹംബ്രഹ്മാസ്മി ) എന്ന സത്യത്തിലെയ്ക്ക് ഒരിക്കലും ആരാലും നയിക്കപ്പെടാത്ത വഴിതെറ്റിയ ആട്ടിന്‍ കൂട്ടങ്ങളാണ് അച്ചായസഭകള്‍ ആകമാനം ! കാലമേ ,നിനക്കഭിനന്ദനം ! യഹോവയെ തോല്‍പ്പിച്ചു വിഗ്രഹാരാധന മെയിന്‍ അജണ്ടയാക്കിയ, മൂലധനശേഖരണമാര്‍ഗമാക്കിയ പാതിരിപ്പടയേ , നിനക്കെന്‍ പുലര്‍കാല വന്ദനം !

Wednesday 9 September 2015

അല്മായശബ്ദം: കത്തോലിക്ക സഭയില്‍ ഇനി വിവാഹം റദ്ദാക്കലും പുനര്‍വ...

അല്മായശബ്ദം: കത്തോലിക്ക സഭയില്‍ ഇനി വിവാഹം റദ്ദാക്കലും പുനര്‍വ...:                            റോം: കത്തോലിക്ക സഭയിലെ വിവാഹം റദ്ദാക്കുന്നതിന്റെയും പുനര്‍വിവാഹം ചെയ്യുന്നതിന്റെയും നടപടികള്‍ ലഘൂകരിച്ചുകൊ...ഒടുവിൽ ആര്‍ഷഭാരതത്തില്‍ പോലും 'ലിവിഗ് ടുഗതെര്‍' സര്‍ക്കാര്‍ അംഗീകരിച്ചപ്പോൾ, പോപ്പും പള്ളിയും പട്ടക്കാരനും ചട്ടങ്ങള്‍ താനേ മാറ്റിയേ തീരൂ! 'ലിവിംഗ് ടുഗതെറില്‍' വിവാഹവും വിവാഹമോചനവും ഇല്ലാതെയായപ്പോൾ, ഒരുകൂദാസയുമില്ലാതെ ഗര്‍ഭത്തില്‍ വിരിയുന്ന, "പഴയകാലത്തെ വ്യഭിചാരസന്തതികള്‍ക്ക്" പിന്നെയെന്തിന് മൂറോനും മാമോദീസയും പള്ളിയും പാതിരിയും പാഴന്‍പാസ്ടരും ? സമൂഹത്തില്‍നിന്നും ഒരിക്കലായി പള്ളിയും പാഷ്സനേജും ഇല്ലാതാകുമല്ലോ എന്നു മുന്നമേ കണ്ട ഈ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു ദീര്‍ഘദര്‍ശി തന്നെ! ഉടന്‍ വിവാഹമോചനവും അതേത്തുടര്‍ന്ന് അജങ്ങളെ വലയ്ക്കാന്‍               പണ്ടേതോ പാതിരിപ്പട കുബുദ്ധിയാല്‍  മെനഞ്ഞെടുത്ത നിയമക്കുരുക്കുകളും പാഴ്നിയമങ്ങളും കാലത്തിനും ദൈവത്തിനും നിരക്കാത്തത് എന്നു മണത്തറിഞ്ഞ മഹാജ്ഞാനിയാണീ പോപ്പ് ! അങ്ങേയ്ക്ക് ആയുരാരോഗ്യസൌക്യം ആശംസിക്കുന്നു !!  

Monday 7 September 2015

Mar Augen Study Circle: ബോംബേ ഭദ്രാസനം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു...

Mar Augen Study Circle: ബോംബേ ഭദ്രാസനം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു...: അത്മായ കൈവയ്‌പ്പ്‌ പരാതി ബോംബേ ഭദ്രാസനം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു കോട്ടയം: ബോംബേ ഭദ്രാസന കേന്ദ്രത്തില്‍ അടുത്തിട നടന്...

നമ്മുടെ മെത്രാന്മാര്‍ക്ക് ഈ പാസ്ടരുടെ മാതിരി ബാധ ഒഴിപ്പിക്കാന്‍ കഴിയുമെങ്കില്‍ ചെയ്യട്ടെ ! കര്‍ത്താവും അതല്ലേ കല്പിച്ചതു? "നിങ്ങള്‍ എന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുവീന്‍/രോഗികളെ സൌഖ്യമാക്കുവീന്‍" എന്നൊക്കെയുള്ള ക്രിസ്തുവിന്റെ ഓര്‍ഡര്‍ ബൈബിളില്‍ വലിയ അക്ഷരത്തില്‍ ഉണ്ടല്ലോ ! എന്താ ഇങ്ങിനെ വെറും കൂദാശ ചൊല്ലി കാലം മേര്സീടീസില്‍ പറന്നു (കഴുതമേലേറിയോനെ കളിയാക്കാൻ) കഴിച്ചാല്‍ ക്രിസ്തീയമാകുമോ ? മാറ്റുവീന്‍ ചട്ടങ്ങളെ ..അരമനകളിൽ രാജാപര്റ്റ് പുരോഹിതരാകാതെ ജീവനാധാരമായ ദൈവം ഓരോ ജീവിയിലും കുടികൊള്ളുന്നു എന്ന് പറയാൻ തുടങ്ങുവീൻ ..ഫ്രാസിസ് മാര്പാപ്പായെ അനുസരിചാട്ടു ! അല്ലാഞ്ഞാൽ ദൈവവും മനുഷ്യരും നിങ്ങളെ വെറുക്കും നിശ്ചയം /സ്വയം കൈമുത്തണ്ടഗതികേടിലാകും! എന്തിനാണീ അസൂയ ..?പാസ്റെർ അജങ്ങളെ അടിച്ചുമാറ്റുന്നുവെന്നോ ? സാരമില്ല പോകട്ടെ ,"പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ ചൂട്ടുംകെട്ടി പട"എന്ന മട്ടാകും പാവം ജനം!

അല്മായശബ്ദം: ഞാറയ്ക്കല്‍പ്രശ്‌നം - ഒരുചരിത്രാന്വേഷണം

അല്മായശബ്ദം: ഞാറയ്ക്കല്‍പ്രശ്‌നം - ഒരുചരിത്രാന്വേഷണം: കെ.ജോര്‍ജ് ജോസഫ് സത്യജ്വാല ആഗസ്റ്റ് ലക്കത്തില്‍ നിന്ന്  (ജൂലൈ ലക്കത്തില്‍നിന്നു തുടര്‍ച്ച) മനുഷ്യാവകാശനിഷേധികളേ, നിങ്ങളുടെ പേരോ പൗരോഹ...

"മനുഷ്യാവകാശനിഷേധികളേ, നിങ്ങളുടെ പേരോ പൗരോഹിത്യം?!"എന്ന ചോദ്യവുമായി ഇതാ ഒരു തുടര്കഥ തുടങ്ങുന്നു ! വിശ്വാസികളെ അന്ധവിശ്വാസികളെ മറിച്ചു ചിന്തിക്കുന്നവരെ വായിക്കൂ വായിക്കൂ,,

Saturday 5 September 2015

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?: ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ ...

അച്ചായന്മാരുടെ കണ്ണുകൾ തുറന്നുവരുന്നു, ഈ പാതിരിപ്പടയുടെ 'ദൈവക്കച്ചവടം' മനസിലാക്കാൻ;എന്നതിന്റെ തെളിവാണീ Joseph John - സത് സംഘ്‌ എഴുതിയ കുറിമാനം ! ''നിനക്കുള്ളതെല്ലാം വിറ്റ്" എന്നതിനുപകരം, "എല്ലാം വാങ്ങി സ്വന്തംപേരിലും ബിനാമിപ്പേരിലും സ്വത്തുകൾ /അർഥങ്ങൾ കൂട്ടുവീൻ" എന്ന് തിരുത്തിയെഴുതിയാതിരുവച്ചനത്തെ കുബുദ്ധികളായ കത്തനാർവ്രിന്ദം! ഉദാഹരണമായി ഞങ്ങളുടെ ഇടവകമെത്രാൻ, അദ്ദേഹത്തിൻറെ മെത്രാൻ പദവിയിൽ ഒന്നാമതായി ചെയ്ത ദൈവവേല, 15ഏക്കർ റബ്ബർതോട്ടം ആടുകളെ പിഴിഞ്ഞ് വാങ്ങിച്ചു എന്നതാണ് ! വീടുവീടന്മ്തോറും കയറിയിറങ്ങി / ദേശത്തും വിദേശത്തും പിരിച്ചു ! റബ്ബറിന്റെ വിലയും അന്നുമുതല്‍ കുറഞ്ഞു, കര്‍ത്താവിന്റെ മുന്തിരിത്തോട്ടം (അല്ല റബ്ബര്‍തോട്ടം) വന്‍ നഷ്ടത്തിലുമായി ! ദൈവനാമം മഹത്വപ്പെടട്ടെ....  വി,മത്തായി പത്തു ഇവര്‍ ഒരുകുറി വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! പിന്നെ  ഒരുകാര്യം,നമ്മള് കൊടുക്കാനിരുന്നിട്ടല്ലേ ഇവര്‍ വാങ്ങുന്നത് ? നാം ജനം, ഉച്ചിയുറയ്ക്കാത്ത ശിശുക്കളാണിന്നും അവരുടെമുന്നില്‍! ("ശിശുക്കളെ പോലെ ആകുവീന്‍' എന്ന നസരായപ്രയോഗം കാരണമായിരിക്കാമത്  )  ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ കര്‍മ്മഫലം കാരണം യൂറോപ്പിലെപ്പോലെ ഈ കേരളത്തിലും ഇവരുടെ തട്ടിപ്പുപ്രസ്ഥാനം അടച്ചുപൂട്ടും നിശ്ചയം ! അങ്ങനെയെങ്കില്‍ വയട്ടിപ്പാടിനുള്ളത് കാലേകൂട്ടി കരുതുക ഒരുകുറ്റക്രിത്യമാണോ ? അല്ല,അല്ലല്ല ...

Friday 4 September 2015

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?: ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ ...

"ഈ ജനം കണ്ണുണ്ടെങ്കിലും കാണുന്നില്ല ,ചെവിയുണ്ടെങ്കിലും കേള്ക്കുന്നില്ല" ! എന്ന ക്രിസ്തുവിന്റെ 'കദനക്കമന്ടു' കാലം ഏറ്റുവാങ്ങി, എന്ന് തോന്നിപ്പോകും പള്ളിഭക്തരായ മലനാട്ടിലെ  അച്ചായസമൂഹത്തിന്‍റെ ഈ ആര്ഭാടപ്പള്ളിപണിയൽ കണ്ടാൽ! പെറ്റതള്ളയ്ക്കുപോലും ദാഹത്തിനു പച്ചവെള്ളം കൊടുക്കാത്ത ഈ നിക്രിഷ്ടജീവികള്‍, സമൂഹത്തില്‍ 'സാറാകാന്‍' പള്ളിക്ക് സ്വര്‍ണ്ണക്കൊടിമരം കൊടുക്കുന്ന കലികാലത്തില്‍, 'ശ്രീ. നൌഷാദ് പനയ്ക്കല്‍' സമര്‍പ്പിച്ച ''ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?''എന്ന ഈ രചന വളരെ ചിന്തനീയമാണ് ! വ്യാവസായികാടിസ്ഥാനത്തില്‍ ദൈവത്തെ കാണുന്ന ആത്മീകാന്ധതയിലെ കൂടാരവാസികളായ  ഈ ജനത്തിനു 'ജ്ഞാനപ്രകാശം' തെളിയിക്കുവാന്‍ എത്രവട്ടം 'വചനം' ഇനിയും ജഡമാകണം / കുരിശില്‍ വീണ്ടും മരിക്കണം ? വചനമായവന്റെ വചനവും കുരിശില്‍ മരിച്ചുപോയോ? ദൈവം തനിക്കു അനന്യനാണെന്നും, അതു തന്നിലെ ബോധചൈതന്യമാണെന്നും എന്നാണാവോ ഈ അജഗണം അറിയുക? "ഞാനും പിതാവും (ദൈവവും)ഒന്നാകുന്നു , എന്ന് ക്രിസ്തു പറഞ്ഞെങ്കില്‍ അത് അതിയാന് കൊള്ളാം; പക്ഷെ അച്ഛൻ പറഞ്ഞല്ലോ ദൈവവും ഞാനും രണ്ടാണെന്ന് "എന്നു പള്ളിയിലേക്കെന്നും ചെന്ന് കര്‍ത്താവിനോടു കൊഞ്ഞനം കാട്ടുന്ന വിക്രിതിപയ്യന്മാരാണീ മലങ്കരയിലെ അച്ചായന്മാര്‍ ഏറിയപങ്കും ! ക്രിസ്തുവിന്റെ 'കുരള്‍' ഒഴികെ ഒരു വേദാന്തവുമില്ലാത്ത ബൈബിളിനെ 'വേദപുസ്തകമെന്ന്' ഒരോമനപ്പേരിട്ടാൽ/അത് സ്ഥിരം കക്ഷത്തില്‍ പേറിയാൽ / മൂക്ക് പൊത്തി മലര്‍ത്തിയടിച്ചു പാസ്റെര്  കൊളത്തില്‍ മുക്കിയാലും/ 'ലോക്കല്‍ മൈട്' മൂരോൻ മേലാകെ പാതിരി വാരിപ്പൂശിയാലും  ജ്ഞാനമാകില്ല / ജ്നാനസ്നാനമാകില്ലെന്ടച്ചായാ ...വ്യാസന്റെ ഭഗവത്ഗീതയും ഉപനിഷത്തുകളും മനനത്തിലാക്കൂ അപ്പോള്‍ പിടികിട്ടും "സകലതും അറിയും ഒരറിവായ നീ എന്നുള്ളില്‍ നിറഞ്ഞിരിക്കുന്നു എന്നേ അറിയേണ്ടു ഞാന്‍ "എന്നു. (അപ്രിയയാഗങ്ങള്‍)!!

Wednesday 2 September 2015

അല്മായശബ്ദം: Selfie: വിശുദ്ധ കലാപങ്ങൾ - Part 2 | 8th May 2015 |...

അല്മായശബ്ദം: KCRM Program report

അല്മായശബ്ദം: KCRM Program report

"സത്യമേവജയതേ"! സത്യം മറവായിരിക്കാം കുറേക്കാലത്തെയ്ക്ക്  ,പക്ഷെ സത്യം മരിക്കില്ല ! "സത്യജ്വാല" ലോകമലയാളികള്‍ക്ക് എന്നും പ്രകാശം ചൊരിയുന്ന കേരളത്തിന്റെ ആത്മീക കതിരവനുമായിരിക്കും നിശ്ചയം ! "ഞാന്‍ ഒരു ക്രിസ്ത്യാനിയാണ് "എന്നു സ്വയം അഭിമാനിക്കുന്ന സകലമനസുകളും, സത്യമായും അറിഞ്ഞിരിക്കേണ്ട സത്യങ്ങളാണ് നിത്യവും "സത്യജ്വാല"യായി, ആത്മീയാന്ധതയുടെ ഇരുളറകളിലേയ്ക്ക് ഏതാനും സന്മനസുകള്‍ ദൈവത്തിന്റെ സ്വന്തംനാട്ടില്‍നിന്നും പ്രകാശിപ്പിക്കുന്നത്! കള്ളകത്തനാരുടെ /പോഴന്‍പാസ്ടരുടെ അറിവിന്റെ "കിണറ്റിലെ തവളകളായി" കാലം കടന്നുപോകുന്ന  തലമുറകളോടായി "ആത്മീയ അറിവിന്റെ സിന്ധുവിനെ" കാണിച്ചുകൊടുക്കുന്ന ചൂണ്ടുപലകയാണ് "സത്യജ്വാല"! ആ ശാപക്കിണറ്റില്‍ നിന്നും കരകയറാന്‍ പ്രകൃതി ദയവുതോന്നി ഇറക്കിത്തന്ന തൊട്ടിയും കയറുമാണ് തവളജനമേ, ഈ "സത്യജ്വാല"! കത്തോലിക്കാസഭയിലെ ആത്മീയാന്ധകാരം നീക്കാന്‍ തുടങ്ങിയ "ഈ അക്ഷരമാല / വചനപ്രഘോഷണം കേള്‍ക്കുവാന്‍ ഏവരും ചെവി ചായിക്കണമേ" എന്നു കാലം കുഴലൂതി ഇതാ വിളംബരം ചെയ്യുകയാണിന്നു! ഇത് കത്തോലിക്കന്റെ മാത്രം പ്രശ്നമല്ല ! ക്രിസ്തുവിന്റെ പേരില്‍ ജനത്തെ തട്ടിപ്പിനിരയാക്കി സുഖിച്ചു വാഴുന്ന സകലമാന സഭാപ്രസംഗികള്‍ക്കും കുര്ബാന / കൂദാശ തൊഴിലാളികള്‍ക്കും ബാധകമാണ് ! അവരുടെ ചിരകാല അടിമകളായ അജങ്ങള്‍ക്കും ഇത് ബാധകമാണ് ! മലങ്കരയിലെ സകലക്രിസ്തീയ കുടുംബങ്ങളിലും "സ ത്യ ജ്വാ ല "യുടെ ഒരു പ്രതി ആവശ്യമാണ് വരുംതലമുറയുടെ അകക്കണ്ണ് തുറക്കുവാന്‍ ...അഞ്ചുകൊല്ലത്തെയ്ക്ക് വെറും അറുനൂറു രൂപയ്ക്ക് മാസാമാസം ഈ അറിവിന്റെ അക്ഷരക്കൂട്ടു തപാലില്‍ എത്തിക്കുമല്ലോ ! ഉടന്‍ വരിക്കാരാകുവീന്‍ ....നേരത്തേ നേരറിയൂ...

Tuesday 1 September 2015

അല്മായശബ്ദം: ഖർ വാപസി (homecoming of the homeless) എന്നാൽ എന്താ...

അല്മായശബ്ദം: ഖർ വാപസി (homecoming of the homeless) എന്നാൽ എന്താ...: അവർണർ യഥാർഥത്തിൽ ഹിന്ദുക്കളാണോ? ഹിന്ദുമതവും സനാതന ഹിന്ദുത്വവും പാശ്ചാത്യരുടെ കണ്ടുപിടുത്തമാണ്. നമ്മൾ കൈകാര്യം ചെയ്യുന്നത് ജാതികളെയാണ്, മതങ...

 അറിവിന്‍റെ പുതിയമുഖം!  അറിയേണ്ടവര്‍ മാത്രം വായിക്കൂ ...

"തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവർ ദ്രിഷ്ടിയില്‍ പെട്ടാലും കഷ്ടമുള്ളോർ" എന്നിങ്ങനെ മൃഗങ്ങളെക്കാളും വിഷപ്പാമ്പുകളെക്കാളും ഹീനമായി സവര്‍ണ്ണര്‍ ഇന്നലെയോളം കണ്ടിരുന്ന ഒരുജനതയെ ഇന്ന് "ഒത്തുപിടിച്ചാല്‍ മലയും നീങ്ങും" എന്ന കാഴ്ചപ്പാടില്‍ പുതിയമുഖം / പുതിയനിയമം പോലെ ഒത്തുകൂട്ടിക്കുന്നതിന്റെ 'ചിന്ത' ഇതാ ഒരനുഭാവസാക്ഷ്യം പോലെ ഒരു മനസ് വിളമ്പുന്നു ..ആഹരിച്ചാലും ..ലോകമനാസാക്ഷീ ,രുചിചെങ്കിലും നോക്കൂ..

"മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തച്ഛന്റെ

 മടി കാരണം ആ മനം മതം വെറുത്തു ;

പിടിച്ചിട്ടഴിക്കും ജമ്പര്‍ ,അതു ഭയന്നെന്‍ മുത്തച്ചി

 മതം മാറി പാതിരിതന്‍ വഴിക്കുവന്നു !"

('അപ്രിയയാഗങ്ങ'ളിലെ) എന്റെയീ രോദനം,

"സവർണ്ണരെ ഭയന്നന്നു സനാതന മതം വിട്ടു

സ്രേയസെന്തെന്നറിയാത്ത 'സഭ'യിലെത്താന്‍,

ഭാരതത്തിൻ ഉപനിഷത്ത് ഉപേക്ഷിച്ചെന്‍ വല്യപ്പച്ചൻ ,                                                         തലമുറയ്ക്ക്  ആത്മജ്ഞാനദാഹമില്ലാതായ് ...."

എന്നു വരെ എന്നുമെന്നെ അലട്ടിയിരുന്നവയായിരുന്നു ! ഇതാ പുതിയമുഖം അറിവിന്റെ പുതിയമുഖം!!

Ghar Vapasi (Homecoming of the Homeless) (Malayalam) Sunny M Kapikad