Saturday 12 September 2015

അല്മായശബ്ദം: മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്)

അല്മായശബ്ദം: മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്):   മാലിന്യക്കൂന ആലപ്പുഴ നഗരത്തിന് അന്യമാകുന്നു ആലപ്പുഴ: മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള നാറ്റം പതിറ്റാണ്ടുകളോ...





"ഉങ്കള്‍ ഇങ്കെ നിന്ന് ഓടിപ്പോയിട് " എന്നു കേരളത്തിലെ വയട്ടിപ്പാട് രാഷ്ട്രീയനേതാക്കളോട് മൂന്നാറില്‍വച്ചു ഉറക്കെ അലറി, ചെരുപ്പ് കാണിച്ചു വിരട്ടിയോടിച്ച തമിഴുപെണ്പുലികളുടെ അറിവും ആര്‍ജവവും കേരളത്തിലെ അച്ചായന്മാര്‍ക്ക്‌ കടുകുമണിയോളം ഉണ്ടായിരുന്നെങ്കില്‍ പണ്ടുപണ്ടേ ഇവിടെ സ്വര്‍ഗരാജ്യം താനേ വരുമായിരുന്നു ! "നിന്റെ രാജ്യം വരേണമേ" എന്നു പാവംജനം എന്നും പ്രാര്ഥിച്ചിരുന്നെങ്കിലും, തലമുറകളായി ആ പ്രാര്‍ത്ഥന ചീറ്റിപോയ ദു:ഖവും പേറി മനസുകള്‍ കാലയവനികയ്ക്ക് പിന്നിലേയ്ക്ക് കൊഴിഞ്ഞുപോകില്ലായിരുന്നു ! വിഘടനവാദ / വിരുദ്ധവിശ്വാസവാദങ്ങളുമായി പാസ്ടരും പാതിരിയും തമ്മില്‍ ഇങ്ങിനെ  പോരാടുകയില്ലായിരുന്നു ! പള്ളിയും പള്ളിമുറ്റത്തൊരു  കുശിനിപ്പള്ളിയും പണിയിച്ചു ജനത്തിന്റെ വിയര്‍പ്പാകെ കുംമായത്തിലും സിമെന്ടിലും ഒഴിക്കില്ലായിരുന്നു ! പള്ളിക്ക് പണം കൊടുത്തല്‍ അച്ഛന്‍ സ്വര്‍ഗത്തില്‍ കയറാനുള്ള കള്ളക്കൂദാസ ചൊല്ലി ദൈവത്തെ വെട്ടിലാക്കി ഏതുനിക്രിഷ്ടനെയും അബ്രഹാമ്മിന്റെ മടിയിലിരുത്തു എന്ന 'രാജകീയപുരോഹിതമൊണ്ണത്തരം' കണ്ണുമടച്ചു ആടുകള്‍ മാടുകലെപ്പോലെ  വിശ്വസിക്കുകയില്ലായിരുന്നു, പള്ളിക്ക് പാഴ്വേല ചെയ്യുകയില്ലായിരുന്നു!  "ഹൃദയം ദേവാലയം" എന്നിതുങ്ങള്‍ എന്നു മനസിലാക്കുമോ ആവൊ .....

No comments:

Post a Comment

Note: only a member of this blog may post a comment.