Saturday 12 September 2015

അല്മായശബ്ദം: മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്)

അല്മായശബ്ദം: മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്):   മാലിന്യക്കൂന ആലപ്പുഴ നഗരത്തിന് അന്യമാകുന്നു ആലപ്പുഴ: മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള നാറ്റം പതിറ്റാണ്ടുകളോ...







അഴിമതി കാട്ടിയാലും അക്രമം കാണിച്ചാലും "അവര്‍ തന്നെ നമ്മുടെ സ്ഥിരംനേതാവ്" എന്നു 'സിന്ദാബാദ്' വിളിക്കുന്ന രാഷ്ട്രീയകേരളം തന്നെയാണ്, വിശ്വാസികളായും അന്ധവിശ്വാസികളായും പുരോഹിതരേയും മതനേതാക്കളെയും സ്തുതിച്ചുവാഴ്ത്തി രാജാപാര്ടു കെട്ടിച്ചു നാടുനീളെ മേടയില്‍ ആടിക്കുന്നതും ! ജനത്തിനിതുമതി എന്നവര്‍ കടുംവാശി പിടിച്ചാല്‍ സാക്കരിയാച്ചായാ, വെറുതെയെന്തിനു കൊതിയൂറുന്നു നല്ല നാളെയ്ക്കായി ? കായംകുളം കൊച്ചുണ്ണിയുടെ നാടാണിത് !                                                  നിയമം കൈയ്യിലെടുക്കുന്നവരുടെ വാഴ്ചയാണിന്ന്! നീതിന്യായകോടതികളും നാണിച്ചു മുഖംകുനിക്കുന്ന വകതിരിവില്ലാത്തവരുടെ സ്വന്തം നാട് ! കള്ളക്കടത്ത് മെത്രാന്‍ നടത്തിയാലും ഭേഷ് ! കാരണം, ആ കാശുകൊണ്ട് പുതിയ മേര്സിടീസില്‍ 'ഫാന്‍സിനമ്ബരും' വച്ചു മെത്രാന്‍പിതാവ്  റോഡ്‌പറക്കല്‍ നടത്തുന്നത് നമുക്കും കാണാമല്ലോ എന്നു പുളകംകൊള്ളുന്ന ഉണ്നാക്കമോന്മാരുടെ നാട് ! നല്ല ദൈവമക്കള്‍ ! "ദൈവത്തിനുള്ളത് ദൈവത്തിനും കൈസര്‍ക്കുള്ളത് കൈസര്‍ക്കും കൊടുപ്പീന്‍" എന്ന "നസരായനീതി" ഇവര്‍  എത്രകാലം നസരായനെ കുര്ബാനയിലൂടെ ശാപ്പിട്ടാലും തലയില്‍ കയറില്ല കഷ്ടം ! "കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച                               കാവ്യഭാവനേ,"  എന്നും കര്‍ത്താവിനെ തിന്നാലും അവന്റെ വചനം തലയിൽ കേറാത്ത ഈ മനസുകളെ എതിനോടുപമിക്കേണം?  

No comments:

Post a Comment

Note: only a member of this blog may post a comment.