Friday 4 September 2015

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?: ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ ...



"ഈ ജനം കണ്ണുണ്ടെങ്കിലും കാണുന്നില്ല ,ചെവിയുണ്ടെങ്കിലും കേള്ക്കുന്നില്ല" ! എന്ന ക്രിസ്തുവിന്റെ 'കദനക്കമന്ടു' കാലം ഏറ്റുവാങ്ങി, എന്ന് തോന്നിപ്പോകും പള്ളിഭക്തരായ മലനാട്ടിലെ  അച്ചായസമൂഹത്തിന്‍റെ ഈ ആര്ഭാടപ്പള്ളിപണിയൽ കണ്ടാൽ! പെറ്റതള്ളയ്ക്കുപോലും ദാഹത്തിനു പച്ചവെള്ളം കൊടുക്കാത്ത ഈ നിക്രിഷ്ടജീവികള്‍, സമൂഹത്തില്‍ 'സാറാകാന്‍' പള്ളിക്ക് സ്വര്‍ണ്ണക്കൊടിമരം കൊടുക്കുന്ന കലികാലത്തില്‍, 'ശ്രീ. നൌഷാദ് പനയ്ക്കല്‍' സമര്‍പ്പിച്ച ''ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?''എന്ന ഈ രചന വളരെ ചിന്തനീയമാണ് ! വ്യാവസായികാടിസ്ഥാനത്തില്‍ ദൈവത്തെ കാണുന്ന ആത്മീകാന്ധതയിലെ കൂടാരവാസികളായ  ഈ ജനത്തിനു 'ജ്ഞാനപ്രകാശം' തെളിയിക്കുവാന്‍ എത്രവട്ടം 'വചനം' ഇനിയും ജഡമാകണം / കുരിശില്‍ വീണ്ടും മരിക്കണം ? വചനമായവന്റെ വചനവും കുരിശില്‍ മരിച്ചുപോയോ? ദൈവം തനിക്കു അനന്യനാണെന്നും, അതു തന്നിലെ ബോധചൈതന്യമാണെന്നും എന്നാണാവോ ഈ അജഗണം അറിയുക? "ഞാനും പിതാവും (ദൈവവും)ഒന്നാകുന്നു , എന്ന് ക്രിസ്തു പറഞ്ഞെങ്കില്‍ അത് അതിയാന് കൊള്ളാം; പക്ഷെ അച്ഛൻ പറഞ്ഞല്ലോ ദൈവവും ഞാനും രണ്ടാണെന്ന് "എന്നു പള്ളിയിലേക്കെന്നും ചെന്ന് കര്‍ത്താവിനോടു കൊഞ്ഞനം കാട്ടുന്ന വിക്രിതിപയ്യന്മാരാണീ മലങ്കരയിലെ അച്ചായന്മാര്‍ ഏറിയപങ്കും ! ക്രിസ്തുവിന്റെ 'കുരള്‍' ഒഴികെ ഒരു വേദാന്തവുമില്ലാത്ത ബൈബിളിനെ 'വേദപുസ്തകമെന്ന്' ഒരോമനപ്പേരിട്ടാൽ/അത് സ്ഥിരം കക്ഷത്തില്‍ പേറിയാൽ / മൂക്ക് പൊത്തി മലര്‍ത്തിയടിച്ചു പാസ്റെര്  കൊളത്തില്‍ മുക്കിയാലും/ 'ലോക്കല്‍ മൈട്' മൂരോൻ മേലാകെ പാതിരി വാരിപ്പൂശിയാലും  ജ്ഞാനമാകില്ല / ജ്നാനസ്നാനമാകില്ലെന്ടച്ചായാ ...വ്യാസന്റെ ഭഗവത്ഗീതയും ഉപനിഷത്തുകളും മനനത്തിലാക്കൂ അപ്പോള്‍ പിടികിട്ടും "സകലതും അറിയും ഒരറിവായ നീ എന്നുള്ളില്‍ നിറഞ്ഞിരിക്കുന്നു എന്നേ അറിയേണ്ടു ഞാന്‍ "എന്നു. (അപ്രിയയാഗങ്ങള്‍)!!

No comments:

Post a Comment

Note: only a member of this blog may post a comment.