Saturday 19 September 2015

അല്മായശബ്ദം: അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല.

"സന്ധ്യയ്ക്കെന്തിനു സിന്ദൂരം? ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം?  

കാട്ടാറിനെന്തിനു പാദസരം?  എൻ കന്മണിക്കെന്തിന്നാഭരണം"?

എന്ന സിനിമാഗാനം പോലെ ,"ദൈവവും താനും ഒന്നാകുന്നു,(ഞാനും പിതാവും ഒന്നാകുന്നു)  അഹം ബ്രഹ്മാസ്മി " എന്നൊക്കെ ഉള്ളറിവുള്ളവന് , 'സമുദ്രത്തിനു ദാഹമില്ല' എന്നകണക്കെ ഒന്നിനോടും ആശയില്ലായ്മ അനുഭവത്തിലാകും!

 "എനിക്ക് നിൻ കൃപ മതി ,അമൃതാ ,നിൻ സ്നേഹം മതി ;

  പഴയപോൽ ഇടം നിന്റെ കരളിൽ മതി !" എന്നറിയാതെ മനം മൂളിപ്പാട്ട് പാടിപ്പോകും !(സമസംഗീതം )

"ഞാൻ ജനിച്ചിട്ടില്ല /മരിക്കുന്നുമില്ല, ഞാൻ അബ്രഹാമ്മിനു മുൻപേ ഉണ്ടായിരുന്നു" എന്നൊക്കെ ഊറിയൂറി മനനം ചെയ്യുന്ന മനസിന്‌  ജന്മനാളോ/പിറന്നാളാശംസകാളോ    മരണാന്തരബഹുമതിയോ എതുമില്ലല്ലൊ ! ജീവന്റെ ഉപകരണമായ ശരീരം oru കുപ്പായമണിയുംപോലെ  ജീവികൾ എടുക്കുന്നു /ഉപേക്ഷിക്കുന്നു എന്നല്ലേ ഗീതയിലൂടെ വേദവ്യാസൻ ശ്രീകൃഷ്ണന്റെ നാവിൽനിറച്ചത്‌ ?  അല്മായശബ്ദം: അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല.: ബോബിയച്ചന് ആയിരക്കണക്കിന് ആരാധകർ ഉണ്ടെന്നറിയാം. അവരെല്ലാം ഇന്നദ്ദേഹത്തിന് (17.9. 2015)  ജന്മദിനാശംസകൾ നേരുന...

No comments:

Post a Comment

Note: only a member of this blog may post a comment.