Saturday 5 September 2015

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

അല്മായശബ്ദം: ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?: ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ ...





അച്ചായന്മാരുടെ കണ്ണുകൾ തുറന്നുവരുന്നു, ഈ പാതിരിപ്പടയുടെ 'ദൈവക്കച്ചവടം' മനസിലാക്കാൻ;എന്നതിന്റെ തെളിവാണീ Joseph John - സത് സംഘ്‌ എഴുതിയ കുറിമാനം ! ''നിനക്കുള്ളതെല്ലാം വിറ്റ്" എന്നതിനുപകരം, "എല്ലാം വാങ്ങി സ്വന്തംപേരിലും ബിനാമിപ്പേരിലും സ്വത്തുകൾ /അർഥങ്ങൾ കൂട്ടുവീൻ" എന്ന് തിരുത്തിയെഴുതിയാതിരുവച്ചനത്തെ കുബുദ്ധികളായ കത്തനാർവ്രിന്ദം! ഉദാഹരണമായി ഞങ്ങളുടെ ഇടവകമെത്രാൻ, അദ്ദേഹത്തിൻറെ മെത്രാൻ പദവിയിൽ ഒന്നാമതായി ചെയ്ത ദൈവവേല, 15ഏക്കർ റബ്ബർതോട്ടം ആടുകളെ പിഴിഞ്ഞ് വാങ്ങിച്ചു എന്നതാണ് ! വീടുവീടന്മ്തോറും കയറിയിറങ്ങി / ദേശത്തും വിദേശത്തും പിരിച്ചു ! റബ്ബറിന്റെ വിലയും അന്നുമുതല്‍ കുറഞ്ഞു, കര്‍ത്താവിന്റെ മുന്തിരിത്തോട്ടം (അല്ല റബ്ബര്‍തോട്ടം) വന്‍ നഷ്ടത്തിലുമായി ! ദൈവനാമം മഹത്വപ്പെടട്ടെ....  വി,മത്തായി പത്തു ഇവര്‍ ഒരുകുറി വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! പിന്നെ  ഒരുകാര്യം,നമ്മള് കൊടുക്കാനിരുന്നിട്ടല്ലേ ഇവര്‍ വാങ്ങുന്നത് ? നാം ജനം, ഉച്ചിയുറയ്ക്കാത്ത ശിശുക്കളാണിന്നും അവരുടെമുന്നില്‍! ("ശിശുക്കളെ പോലെ ആകുവീന്‍' എന്ന നസരായപ്രയോഗം കാരണമായിരിക്കാമത്  )  ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ കര്‍മ്മഫലം കാരണം യൂറോപ്പിലെപ്പോലെ ഈ കേരളത്തിലും ഇവരുടെ തട്ടിപ്പുപ്രസ്ഥാനം അടച്ചുപൂട്ടും നിശ്ചയം ! അങ്ങനെയെങ്കില്‍ വയട്ടിപ്പാടിനുള്ളത് കാലേകൂട്ടി കരുതുക ഒരുകുറ്റക്രിത്യമാണോ ? അല്ല,അല്ലല്ല ...


No comments:

Post a Comment

Note: only a member of this blog may post a comment.