Sunday 13 September 2015

അല്മായശബ്ദം: അയോഗാ, അയോഗാ....

അല്മായശബ്ദം: അയോഗാ, അയോഗാ....: അങ്ങിനെ നമ്മുടെയെല്ലാം പ്രതാപകാലം തീർന്നു, ഇനി വിനാശകാലം. സത്യത്തിൽ, നോട്ടിങ്ങ്ഹാമിൽ നടന്ന ധ്യാനത്തോടെ മറിവു തുടങ്ങി എന്നു കരുതാം. അവിടെ ഒ...





തങ്ങളുടെ സമരത്തിനു സഹായഹസ്തവുമായി കിതച്ചോടിയെത്തിയ രാഷ്ട്രീയക്കാരെയാകെ തെറിപറഞ്ഞു വിരട്ടിയോടിച്ച മുന്നാറിലെ "ജ്ഞാനപ്പെണ്‍പുലികൾ", സമരപ്പന്തളിലെയ്ക്ക്  വീസ് .അച്ചുതാനന്ദനെ മാത്രം സ്വീകരിച്ചു കൈപിടിച്ചാനയിച്ചത് , മലങ്കരയിലെ ഓരോ ക്രിസ്തിയാനിയും ചിന്തിച്ചു പിന്തുടരേണ്ട (ജീവനും വഴിയും സത്യവുമായവനിലെയ്ക്കുള്ള) നേരിന്റെ വഴിതന്നെയാണ്! ഞാൻ കണ്ട പുരോഹിതരിൽ 'ഫ്രാൻസിസ് മാര്പ്പാപ്പ' എന്ന ഏകനാമമേയുള്ളൂ , ഒരു വഴികാട്ടിയായി ഇന്ന് നമുക്ക്  സ്വീകരണീയനായത് ! ഒരു ചെറിയ ഗ്രാമത്തില്പോലും ഒരായിരം സഭകളുടെ ലേബലിൽ മനുഷ്യചോരകുടിക്കാൻ ആടിന്റെ തോലിട്ട ചെന്നായ്ക്കൾ (പാതിരിപ്പാസ്റെർ മുഖംമൂടിധാരികൾ) എങ്ങും അലഞ്ഞുനടക്കുന്നു ! ഇതുങ്ങളെ കണ്ടാൽ തിരിച്ചറിയാനുള്ള "വിവേകം" ആ തമിഴത്തികളോളം  നമുക്കില്ലാതെപോയല്ലേ അച്ചായന്മാരേ, എന്നതാണെന്റെ ദുഃഖം! "മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് പറഞ്ഞു നമ്മെ മൂടാൻ കൊതിക്കുന്ന ഈ ക്രിമിനലുകൾ ഒരിക്കല്പോലും നമ്മോടു പറഞ്ഞുവോ "മനുഷ്യാ, നീ ദൈവത്തിന്റെ സാദ്രിശ്യത്തിൽ ദൈവം മെനഞ്ഞ ദൈവത്തിന്റെ കുഞ്ഞുമക്കളാകുന്ന ദൈവങ്ങളാകുന്നുവെന്നു"? "നീര്കണം സിന്ധുവിൽ എന്നപോലെ നാം സദാ ദൈവത്തിൽ വസിക്കുന്നുവെന്നു"? "ജലകണം നിരധിയിൽ അംശം എന്നപോലെ നാമും ദൈവത്തിൽ അംശം ആണ്" എന്ന് ഒരിക്കലെങ്കിലും ഈ പാതിരിപ്പാമ്പുകൾ പറഞ്ഞുതന്നുവോ? ഇല്ല, ഞാൻ കേട്ടിട്ടില്ല ! എന്റെ പിതാമഹന്മാരാരും കേട്ടിട്ടുമില്ല,കാരണം ഈ സത്യം ഇവറ്റകൾക്കറിയില്ലതന്നെ ! സ്വയമറിയാത്ത 'അറിവിനെ' കാലമെങ്ങിനെ അവരുടെ നാവിൻതുമ്പിൽ ഒഴുക്കും? "കുരുടന്മാരായ വഴികാട്ടികൾ "എന്ന ക്രിസ്തുവിന്റെ വിളിപ്പേര് എത്രയോ ശരീ! ഏദനിലെ പാപ്മ്പിന്റെ സന്തതികളാണിവർ; അതിനാലിവരെ കാലം സ്നാപകനെപ്പോലെ "സര്പ്പസന്തതികളെ " എന്ന് വിളിക്കട്ടെ !!

No comments:

Post a Comment

Note: only a member of this blog may post a comment.