Thursday 6 November 2014

അല്മായശബ്ദം: കിഡ്നിയില്ലാത്ത ആത്മാവ്?

അല്മായശബ്ദം: കിഡ്നിയില്ലാത്ത ആത്മാവ്?: അടുത്ത കാലത്ത്, ഒരിടവകയിലെ മുഴുവന്‍ ജനങ്ങളും അവയവ ദാനത്തിനു തയ്യാറെടുക്കുന്നു എന്ന പത്ര വാര്‍ത്തയെ അവ;ലംബിച്ച് ശ്രി അലക്സ് കണിയാമ്പറമ്...

പഞ്ചഭൂതാത്മകമായ ശരീരം ജീവൻ അതിനെ വിട്ടുപോയാലുടൻ സ്വയം ജീർണ്ണിച്ചു അത് ഭൂമിയോട് തിരികെ അലിഞ്ഞു ചേരുന്നു എന്നത് കൂടി അറിയാത്ത വെറും ഇരുകാലി ആടുകളാണ് ക്രിസ്ത്യാനിസമൂഹം മുഴുവനും , എന്ന് വരുത്തിതീര്ക്കുന്ന വചനമാണീ ("ശവസംസ്ക്കാരത്തിന് ഉപയോഗിക്കുന്ന വേഷവിധാനങ്ങളോടെയാണ് അന്തിമവിധിനാളില്‍ ഉയര്തെഴുന്നെല്‍ക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു.) എന്നത് ! സ്വയം പൊട്ടൻ ചമയുന്നതാര്ക്കും ഭൂഷണമല്ല,..... സമൂഹത്തെ ആകമാനം പൊട്ടരെന്നു വിധിയെഴുതുന്നതും ! പുരോഹിതൻ ദൈവത്തിന്റെ സ്വന്തം പ്രതിനിധി ആകയാലും, മഠത്തിലമ്മ കര്ത്താവിന്റെ നേര്മണവാട്ടിയായതിനാലും  "സ്വര്ഗം" ഈക്കൂട്ടർക്കു കിട്ടുമെന്ന്  ഉറപ്പാണല്ലോ! പിന്നെന്തിനു ഭയപ്പെടുന്നു അവരുടെ അവയവം ദാനംചെയ്യുന്നതിനായി ?...ക്രിസ്തു സ്വയം കുരിശിൽ തന്നെതന്നെ  മുഴുവനായി നമുക്ക് ദാനം ചെയ്ത ആ വലിയ കുര്ബാനിയുടെ ഓര്മ്മയ്ക്കായി ഇവരും അപ്രകാരം ചെയ്യട്ടെ !

"കുര്ബാന ചൊല്ലാനല്ല ,ചെയ്യുവീൻ നിങ്ങളെന്റെ ഓർമയ്ക്കായ് കാലത്തോളം " എന്നേശു വിതുമ്പുന്നു .... (അപ്രിയ യാഗങ്ങൾ)

No comments:

Post a Comment

Note: only a member of this blog may post a comment.