Friday 7 November 2014

അല്മായശബ്ദം: Listen Rev. Sisters....

അല്മായശബ്ദം: Listen Rev. Sisters....: An open letter to the congregations of Rev Sisters belonging to Syro-Malabar Rite. Why do people talk about the Syro Malabar rite and ...

ഒരുകാട്ടാളന്‍ രത്നാകരന്‍ ,തന്‍റെ ധ്യാനത്തിലൂടെ മാമുനിയായി !                                    ആ  വാല്‍മീകിയുടെ മാനസത്തിലുണർന്ന "പുഷ്പകവിമാനവും" അതിന്റെ മികവും, രാമായണം വായിച്ചാല്‍ ഏതു പൊട്ടനും മനസിലാകും!  വളരെ കാലം വിമാനത്താവളത്തിലും വിമാനകമ്പനികളിലും പണിയെടുത്ത എനിക്കന്നേ സംശയം ഉദിച്ചിരുന്നു ! "ഈ വിമാനം ഇനിയൊരിക്കല്‍ ഏതു കമ്പനി ഭൂമിയില്‍ ഉണ്ടാക്കും"എന്ന് ! വേദവ്യാസനന്ന് സഞ്ജയന് കൊടുത്ത വിശേഷകണ്ണാടിയിലൂടെ നോക്കി കുരുക്ഷേത്ത്രസംഭവങ്ങള്‍ അന്ധനായ ധിര്ടരാഷ്ടര്‍ക്ക് അയാള്‍ പറയുന്നതായിട്ടാണല്ലോ വ്യാസനും മഹാഭാഗവതം രചിച്ചത് ! ക്രിഷ്ണനാദത്തിലൂടെ മനസിന്‍റെ / ആത്മാവിന്റെ അതിസൂഷ്മ രഹസ്യങ്ങളും വ്യാസമുനി ലോകത്തിനു ദാനം ചെയ്തില്ലേ?ഇത്രയും പോരേ  ഭാരതവേദാന്തശാസ്ത്രം , അതിന്റെ ആഴങ്ങള്‍ ഒരുവന് മനസിലാകാനും വിസ്മയിക്കാനും?                                                                       എത്രയും പ്രിയനായ എന്റെ റോഷന്‍ സാമേ ,"നഖം നനയാതെ നത്ത പിടിക്കാനാവില്ല" എന്ന ചൊല്ലുപോലെ , പ്രപഞ്ച രഹസ്യങ്ങള്‍ ഇരുന്നിടത്തിരുന്നു ധ്യാനംമൂലം കണ്ടെത്തിയ ഋഷിമാരെ പരിചയപ്പെടുവാന്‍ നാം ഭാരതവേദാന്തമതവും അതിനടിസ്ഥാനമായ നാല് വേദവും ആറു ശാസ്ത്രങ്ങളും മനസിലാക്കണം! ജ്യോതിശാസ്ത്രം അതില്‍ ആറാം ശാഖയാണ്...സാറിനീകാര്യത്തിലെന്താണിത്ര സംശയം ?

No comments:

Post a Comment

Note: only a member of this blog may post a comment.