Thursday 23 October 2014

അല്മായശബ്ദം: മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു!...

അല്മായശബ്ദം: മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു!...: മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു! ദിവ്യബലിയില്‍  തിരുവോസ്‌തി (അപ്പം) ക്രിസ്‌തുവിന്റെ മാംസമായി മാറുന്നു. വീഞ്ഞ്‌ കര്‍ത്...

"മദ്യപിക്കുന്നവരുടെ വീട്ടിലെ മതചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നു ക്രൈസ്‌തവപുരോഹിതര്‍ പ്രഖ്യാപിക്കണം" ഈ വാചകവും അതു രചിച്ച മനസും ഏതോ സ്വപ്ന ലോകത്താണ് സംശയമില്ല ! കാരണം ,സത്യവേദപുസ്തകത്തിലെ ഒന്നാം പുസ്തകം ഉല്പത്തി പത്തെന്പതിലൊരു കഥയുണ്ട് ! പ,ലോത്ത്നു അവന്റെ പെണ്മക്കള്‍ വീഞ്ഞുകൊടുത്തു ,അവനോടുകൂടി ശയിച്ചു അവന്റെ മക്കളെ പ്രസവിക്കുന്നത് ! ആ പ. പാരമ്പര്യവും മദ്യപാനവും പുണ്ണ്യമായി കരുതുന്ന കത്തനാര്‍ സംസ്കാരത്തിന് "മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെ " അവസാന അത്താഴനാളില്‍ മശിഹാ,"ഇതെന്റെ രക്തമാകുന്നു" എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന വീഞ്ഞിന്റെ പാത്രം പന്തിരുവര്‍ക്ക് നല്‍കി ! ഇതൊരു കാവ്യബലി ആയിരുന്നു എന്ന സത്യം മൂടിവച്ച്കൊണ്ട് അച്ചായന്മാരെ തലമുറകളായി പറ്റിക്കുന്ന പട്ടക്കാരനുണ്ടോ പട്ടയടി നിര്‍ത്തുക ? ഞങ്ങളുടെ പള്ളിയിലെ ഒരു വികാരിയച്ഛന്‍ സ്ഥലം മാറിയപ്പോള്‍ അച്ഛന്റെ പാര്‍ഷനെജില്‍ നിന്നും രണ്ടു ചാക്ക് മദ്യകാലിക്കുപ്പികള്‍ പള്ളിക്കാര് മാറ്റേണ്ടിവന്നു ! പിന്നെയെങ്ങിനെ കത്തനാര് ജനത്തിനോട്‌ മദ്യപാനമാരുതെന്നു പറയും ? പാലിലോ മോരിലോ നാരങ്ങവെള്ളത്തിലെ കുര്‍ബാന കത്തനാര്‍ക്ക് ക, ച്ചാന്‍ ഒക്കുമോ? ആയതിനാല്‍ സര്‍ക്കാരെ, മദ്യം അച്ചായ സംസ്കാര ഭാഗമാണ് ; മാട്ടുവീന്‍ ചട്ടങ്ങളെ ..അല്ലാഞ്ഞാല്‍ വോട്ടുബാങ്കുകള്‍ നിങ്ങളെത്തന്നെ മാറ്റിയില്ലാതാക്കും ! ജാഗ്രതൈ ....

No comments:

Post a Comment

Note: only a member of this blog may post a comment.