Tuesday 9 April 2019

''നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി'' എന്ന് ക്രിസ്തു മുഖത്തുനോക്കി ആക്ഷേപിച്ച രണ്ടു പൗരോഹിത്യ സ്രേഷ്ടന്മാരുണ്ട് ഇന്ന് കേരളത്തിൽ ! ഒരാള് ദേവലോകത്തും ,മറ്റെയാൾ ഭൂലോകത്തും അരമനകളിൽ മേശ കഴിച്ചശേഷം പള്ളികൊള്ളുന്ന ഭൂമിയിലെ രാജാക്കന്മാർ തന്നെയാണ്! 

ക്രിസ്തു സഭയുടെ രക്ഷകനായുണ്ട് എന്നിരുന്നാലും, ''ശ്രീ പിണറായിസാറാണ്‌ സഭയുടെ പുതിയ രക്ഷകനെന്നു'' ഒരു ഉളുമ്പുമില്ലാതെ ഇതിലൊരുവൻ പറഞ്ഞു; പത്രോസിനെപോലെ ക്രിസ്തുവിനെ കഴിഞ്ഞയിടെ തള്ളിപ്പറഞ്ഞു! കൂട്ടത്തോടെ വോട്ടു ചെയ്തു അരിവാളിനു മൂർച്ച കുട്ടൻ ജനത്തെ കൂദാശചെയ്തു വാവ അംശവടിയെന്ന മാജിക്കൽവടി കാണിച്ചു ജനത്തെ മയക്കി പോളിംഗ് ബൂത്തിലേയ്ക്കയച്ചു ! ഉപതിരഞ്ഞെടുപ്പിൽ LDF  നു വൻ വിജയം!  പക്ഷെ സ്വർഗം കണ്ണീരു തൂകി , കേരളത്തിൽ  കാലമിന്നോളം കണ്ടിട്ടില്ലാത്ത പെരുമഴക്കാലമാക്കിക്കളഞ്ഞു! ''കൂനിന്മേൽകുരുപോലെ'' പള്ളിക്കൂടം കണ്ടിട്ടില്ലാത്തവർ ഡാമുകളാകെ ഒന്നിച്ചു തുറന്നുവിട്ടു ! വോട്ടു ചെയ്ത ആടുകളെല്ലാം വെള്ളകുടിച്ചു; കുറെ ചത്തൊടുങ്ങി! പള്ളിക്കു ശവമടക്കിന്റെ കുഴിക്കാണവും , കൂദാശക്കാശു ളോഹകൾക്കും ലഭിച്ചു, ദേവലോകം ആനന്ദത്തിലാറാടി !

ഇന്നിതാ മറ്റേ വാവാ കൽപ്പിക്കുന്നു , ''ക്രിസ്തുവല്ല ,നമ്മുടെ രക്ഷകൻ പിന്നെയോ , പിണറായി വിജയനാണ് സാക്ഷാൽ രക്ഷകൻ'' ,''സഭയുടെ എല്ലാവോട്ടും ചെങ്കൊടിക്കെന്നു '' ഉറക്കെ പറഞ്ഞു കുർബാന ചൊല്ലി  ! ഇക്കുറി ആകാശം വിറകൊള്ളും നിശ്ചയം! ദൈവമേ, മുല്ലപ്പെരിയാര് പൊട്ടാതിരുന്നാൽ മതിയായിരുന്നു!

ക്രിസ്തു ഏഴു ഭൂതങ്ങളെ ഒരു സ്ത്രീയിൽ നിന്നും പുറത്താക്കിയെങ്കിലും അവയെ പന്നിക്കൂട്ടങ്ങളെ കൂട്ടത്തോടെ കടലിൽ മുക്കിക്കൊല്ലാൻ അനുവദിച്ച കഥ , ഞാൻ അറിയാതെ ഓർത്തുപോയി! LDF എന്ന ഭൂതത്തെ കോട്ടയത്തുനിന്നും പുത്തൻകുരിശിലേക്കു പറഞ്ഞയച്ചു ,അവിടെയുള്ള കാല്വരികുരിശിനെ ഇല്ലാതെയാക്കാൻ ! കാലികലാവൈഭവമേ..   മൂക്കത്തു വിരല്കേറി  !

samuelkoodal      09april  2019    [9447333494 ]

No comments:

Post a Comment

Note: only a member of this blog may post a comment.