Saturday 6 April 2019

ദൈവമേ ,..
ദാസേട്ടാ,മാപ്പു!

ഇടതു ചിന്തകന്മാർ ''മോഡിഭരണത്തിൽ പശുവിനെ തിന്നാൻ പറ്റുകയില്ലെന്നു'' വിലപിക്കുന്നതായി മീഡിയാകളിൽ വാർത്ത നിറയുന്നത്  കൊണ്ട് പറയുകയാണ് ,സോറി! 

പശുവിനെയല്ല ആനയെ വേണമെങ്കിലും തിന്നാൻ  നിയമമുണ്ടാക്കാനല്ലേ ജനാധിപത്യം? നാമൊരു ജനാധിപത്യരാജ്യക്കാര് എന്ന് വീമ്പടിക്കുമ്പോൾ , രാജഭരണംപോലെ നെഹ്‌റു കുടുംബത്തിന്റെ തിണ്ണ നിരങ്ങി കുറേപ്പേർ മക്കൾരാഷ്ട്രീയമീ  നാടാകെ പരത്തി പകർച്ചാവിധിപോലെ ! ആർക്കാകുമീ വ്യാധി ഇനിയും ഭാരതമണ്ണിൽനിന്നും പിഴുതെറിയാൻ, ഞാൻ വെല്ലുവിളിക്കുന്നു! 

അതുമൂലവും അമൂൽബേബികളെന്നു നാട്ടുകാർ കൂകിവിളിക്കുന്ന ''ചിന്നപിള്ളേരുകൾ'' കൂണുമുളയ്ക്കുംപോലെ പൊടും നനവെ നേതാക്കന്മാരാകുന്നു! തൽഫലമായി കഴിവുള്ള നേതാക്കന്മാർ സ്വയം അവസരവാദികളാകുന്നു, അല്ലാഞ്ഞാൽ കാലമവരെ ഒരു മൂലയിലേയ്ക്കാക്കുന്നു! നാടിനു നഷ്ടമാകുന്ന വിലയുള്ള തലകളെ തലവന്മാരാക്കാതെ ഊളപ്പിള്ളേർ സാറുകളിച്ചു നാടു മുടച്ചു നാറ്റക്കേസാക്കുന്നു! ശത്രുരാജ്യങ്ങളുറിച്ചിരിക്കുന്നു!

രാഷ്ട്രീയഭ്രാന്ത്‌ കാരണം പാർട്ടി പറഞ്ഞ മൊണ്ണയ്ക്കു ജനം വിലയുള്ള വോട്ടിന്റെ മഹിമയും വിലയുമറിയാതെ [ പന്നികളുടെ മുന്നിലെ മുത്തെന്നപോലെ] വോട്ടവകാശം നശിപ്പിച്ചു കളഞ്ഞു നാടിനെ നാശത്തിലാഴ്ത്തുന്നു ! നീചമണ്ടന്മാർ കൂടി നാട്ടിൽ കെടുതികളും കൊള്ളയും കൊലയും ഒടുവിൽ മഹാപ്രളയവും വോട്ടുചെയ്ത ജനത്തിനു നന്ദിസൂചകമായി തിരികെ നൽകുന്നു! ഒടുവിൽ പ്രേതങ്ങൾ വെള്ളക്കെട്ടുകൾതോറും അലയുന്നു ..ജനമേ നിനക്ക് ഹാ കഷ്ടം! കാരണം നീ നിന്നെയറിഞ്ഞില്ല, നിന്റെ വോട്ടു വരുത്തുന്ന നാശവുമറിഞ്ഞില്ല! ..പാവങ്ങളല്ല  നാം  പാപികളാണ്, കാരണം ഭാരത മാതാവിനെ കാപാലിക്കാരായ കലാപകാരികൾക്കു മേയാൻ അനുവദിച്ചു! സങ്കടമുണ്ടിതു ചൊല്ലുമ്പോളെൻ ഭാരതാംബേ ...
samuelkoodal      06 ഏപ്രിൽ 2019   [ 9447333494  ]

No comments:

Post a Comment

Note: only a member of this blog may post a comment.