Wednesday 7 March 2018

ഏനോതിയോതി ,പിള്ള കിറിഞ്ഞിക്കിറിഞ്ഞി !

''ഏനോതിയോതി, പിള്ള കിറിഞ്ഞിക്കിറിഞ്ഞി'' എന്ന ചൊല്ലു പോലാണീ അച്ചായ സമൂഹവും അവരുടെ ഭക്തിയും! ശരിയായ ആത്മീകതയുടെ അടിത്തറയില്ലാതെ കുട്ടികളെ സൺഡേസ്കൂൾ പഠിപിച്ചതും, പതിവായി പാതിരിയുടെ ''പോഴൻതീയോളജി'' ചേർത്ത പള്ളികളിലെ വായാടിത്തരം മൂട് ചുടുന്നതുവരെ കേട്ടതുമാണിതിന് മൂലകാരണം!

തന്നിലെതന്നെ ''ബോധചൈതന്യമായി'' സദാ ഉള്ളിൽ തന്നെ മരുവുന്ന ''ഈശ്വരനെന്ന അറിയുന്നവനെ'' തന്നിൽ നിന്നും അന്യമായ മറ്റൊരു   വക്തിയെന്നു കരുതി, കസറുന്ന ജല്പനമെന്ന അധര വ്യായാമമാണിന്നത്തെ ഈ കുർബാനാകൂദാശകൾ എന്ന സത്യം, ഈ ജീവനങ്ങൾ ഒരിക്കലും മനസിലാക്കുകയില്ല ! കാലാന്തരത്തിൽ ഇതിനൊരു മാറ്റം ലോകത്തു  വരണമെങ്കിൽ, ഭാരതത്തിലെ സകല വിദ്യാലയങ്ങളിലും  ആരാധനാലയങ്ങളിലും ''ഭഗവത് ഗീത'' കുട്ടികളെ നിയമം മൂലം 15 വയസാകും മുമ്പേ പഠിപ്പിച്ചിരിക്കണം ! ''ഖുർആൻ ഓതാൻ അറബിക് ടീച്ചർ'' എന്നതു പോലെ സംസ്ക്രിത പണ്ഡിതന്മാരെ രാജ്യം അതിനായി, ഒന്നാമതായി സ്വരുകൂട്ടണം! ജാതിമതഭേദമെന്യേ എല്ലാഭാരതീയരും ഭഗവത് ഗീതയിലെ 700 ശ്ലോകങ്ങൾ, അതിന്റെ മൂലാർത്ഥത്തിൽ മനസിലാക്കിയാൽ, ആത്മജ്ഞാനം നേടിയാൽ,  കലാപങ്ങളില്ലാത്ത സ്വർഗമാകുമീ ഭാരതം സുനിശ്ചയം !  ലോകമാകെ ഇതു കണ്ടു പകർത്തി, ഒരിക്കൽ ഈ ഭൂമിതന്നെ സ്വർഗ്ഗമാകും സംശയമില്ലതെല്ലും!  ഇതെന്റെയൊരു വെറും ദിവാസ്വപ്നമാണെന്നു  അറിയാമെങ്കിലും, വെറുതെ മോഹിക്കുവാൻ മോഹമുള്ളതുകൊണ്ടു അക്ഷരകൂട്ടുകൊണ്ടെൻമനം ഒന്ന് സ്വർഗീയമായെന്നേയുള്ളൂ..... മാപ്പു!

ഈയിടെ 'വാട്സപ്പിലൂടെ' നമ്മുടെ ഒരു എക്സ് മിനിസ്റ്റർ തന്റെ ഭാരതീയ സനാതന മതത്തെയുപേക്ഷിച്ചു, ''ക്രിസ്തുവിനെ രക്ഷകനായി കണ്ടെന്നു''  ഒരു ചിന്നപാസ്ടരുടെ അടിമയായ സന്തോഷത്തിൽ വീറോടെ ഉച്ചഭാഷണിയിലൂടെ, ഒരു മഹാവേദിയിൽ കസറുന്നതുകണ്ടു! സത്യത്തിനു ആ യുവാവിനെ ''ഭഗവത് ഗീത'' കുഞ്ഞിലേ പഠിപ്പിക്കാതെ [ചൊല്ലും ചോറുംകൊടുക്കാതെ] ചോറുമാത്രം കൊടുത്ത് വളർത്തിയ മതിലിൽമേൽ കുരുത്ത മാതാപിതാക്കളോട് എനിക്ക് പുശ്ചമാണ്‌ തോന്നിയത്  !  മാപ്പു! 
''ചൊല്ലും ചോറും'' എന്ന പ്രയോഗത്തിലെ 'ചൊല്ല്', ഭഗവാന്റെ ഗീതയിലെ ചൊല്ലാകാതെപോയി! ആത്മജ്ഞാനമില്ലാതെ കുട്ടികളെ  ഈ സമൂഹത്തിനു സമ്മാനിക്കുന്ന മാതാപിതാക്കളാണീ കാലത്തിലെ ഏറ്റവും വല്യ കുറ്റവാളികൾ!  വിഷംചേർന്ന പച്ചക്കറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ക്രിഷിക്കാരനെപ്പോലെ, മക്കളെ പെറ്റുപോറ്റുന്നവർ അവരുടെ മനസിന്റെ സംസ്കാരം കൂടി സംസ്കരിക്കാൻ ,ഗുണമേന്മയുള്ളതാക്കാൻ ബാധ്യസ്ഥരാണെന്ന സത്യം വിവാഹത്തിന് മുൻപേ നാമറിയണം! 


മനസുമനസ്സല്ലാതായി മാറുന്ന നാളു വരെ [അമനീഭാവത്തോളം, മരണത്തിനു തൊട്ടു മുമ്പു വരെ ] ഒരുവൻ മനസ്സിൽ കരുതേണ്ട വിവരസാങ്കേതികയാണ് ''ഭഗവത്ഗീത'' ! ഈ സത്യമറിയാത്ത ഇവിടുത്തെ ഹിന്ദു സഹോദരങ്ങളെ, ''ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാ നിബോതഥാ'' എന്നല്ലേ ചൊല്ല്? samuelkoodal  9447333494   




9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.