Friday 30 March 2018

പോപ്പ്  നരകത്തിനെ ബോംബിട്ടു നശിപ്പിച്ചു!

ഇന്നലെ നട്ടുച്ചയ്ക്ക് പോപ്പ് നരകത്തിനെ ബോംബിട്ടു നശിപ്പിച്ചു! വാർത്തയറിഞ്ഞ പൗരോഹിത്യ പാസ്റ്റർമോന്മാർ മനുഷ്യന് ഭൂമിയിൽ സ്വർഗ്ഗവും ഇല്ലാതെയാക്കി! ''സത്യവേദപുസ്തകം'' ഇനിയും വെറും വേദപുസ്തകം എന്നറിയപ്പെടും ! വേദാന്തമില്ലാത്ത വേദമായി ''ക്രിസ്തീയമതം'' തകർന്നടിയുന്നു! ''ക്രിസ്തീയത'' ഒരു മതമല്ലെന്നും, അത് ഒരു ''ജീവിതചര്യ'' [ WAY OF  lLIFE ] ആണെന്നും ആരറിഞ്ഞു?!

പറുദീസാ നഷ്ടപ്പെട്ട ക്രിസ്തു ഇന്ന് സന്തോഷിക്കുന്നുവോ?!  അവൻ തന്റെ ശിഷ്യന്മാരോട് ലോകമെങ്ങും പോയി സുവിശേഷമറിയിക്കാനേ അന്ന് പറഞ്ഞുള്ളൂ! പക്ഷെ കൊച്ചിയിലെ കർദ്ദിനാൾ ഭൂമികുംഭകോണവുമായി  സുപ്രീംകോടതിത്തിണ്ണ വരെ എത്തി , നാടിന്റെ നിയമം അതിയാനു പുല്ലാണെങ്കിലും!! 

വട്ടിപ്പണക്കേസും കാനോൺ നിയമവും ചേർന്ന് വക്കീലന്മാർക്കു ആടുകളുടെ കൂദാശപ്പണമാകെ ഒഴുക്കി !  ക്നാനായ കന്യകകൾ കല്യാണം പോലുമില്ലാതെ വെറുതെ  ഗര്ഭപാത്രവും ചുമന്നു സത്യമണവാളനെയും കാത്തു വയോവൃദ്ധകളുമായി ! ഭൂമിയിൽ തന്നെ മനുഷ്യന് ''വിശ്വാസിയായ'' കുറ്റത്തിന്, നിത്യനരകം വിധിച്ച പാതിരി വാഴ്ത്തപ്പെട്ട പുന്നയാളാനുമായി,രൂപക്കൂട്ടിൽ നിത്യനുമായി! അങ്ങിനെ 1700 കൊല്ലമായി ഭൂമിയിൽ പൂണ്ടു വിളയാടിയ ഒരു മതത്തിന്റെ അന്ത്യകൂദാശയുമായി! വത്തിക്കാനിലും കോട്ടയത്തും ഇനിയും മൂറോനും കാച്ചണ്ടാ; പുതിയ ളോഹകത്തനാരെയും തൈപ്പിക്കേണ്ടാ ! ബഹു ചേലായി അച്ചായാ..  നമുക്ക് കാശു ലാഭം !  

സ്വർഗാരോഹണം ചെയ്തു മേലോട്ടുപോയ കർത്താവ് ഭൂമിയുടെ        
ഗുരുത്താകര്ഷണം  കാരണം കാശ്മീരിൽ ലാൻഡ് ചെയ്‌തെന്നും, കൃഷ്ണനെപ്പോലെ 125 വയസുവരെ അവിടെ ജീവിച്ചവിടെത്തന്നെ  കല്ലറപൂകിയെന്നും നാട്ടുവർത്തമാനമുണ്ടെന്നാൻ പോലും, എന്റെ അപ്പച്ചനുമമ്മയും വരെ അവൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ വലതുഭാഗത്ത് സ്ഥിരം കുറ്റിയടിച്ചപോലെ ഇരിക്കുകയാണെന്നാണ് വിശ്വസിച്ചു മരിച്ചത്! ആമ്മേൻ ... പള്ളിയിൽ പണ്ട് ''ആമ്മീൻ'' കരഞ്ഞ ഞാൻ പള്ളി കണ്ടിട്ടു, കുര്ബാന കൂടിയിട്ടു വര്ഷം മുപ്പതായി! അങ്ങിനെ എന്റെ ''ആമ്മേൻ'' പള്ളിയിൽ കാലിയായി!   

നരകമില്ലേൽ പിന്നെന്തിനു കൂദാശക്കച്ചേരി,കുർബാന, പാതിരി & നാടുനീളെ നാനാതറി പള്ളി? പിന്നെന്തിനു പള്ളിസെമിത്തേരി? ഓ ആകെക്കൂടിയൊരു സ്വസ്ഥതയിലായി! പണ്ടത്തെപ്പോലെ ഇനിയും കുരിശുയുദ്ധങ്ങൾ കവലകൾ തോറും ഉണ്ടാകാതിരുന്നെങ്കിൽ മതിയായിരുന്നു! പാസ്റ്റർമോനും പാതിരിപ്പടയും ഒന്നിച്ചു കൂടിയാൽ നിങ്ങള്ക്ക് വാഴ്വ്! 

റോമിലെ കോൺസ്റ്റാന്റിന് ചക്രവർത്തി ഉണ്ടാക്കിയ മതം ഇന്ന് പോപ്പിനാൽ റോമിൽത്തന്നെ തല്ലിയുടയ്ക്കപ്പെടുന്നു! ''കർമ്മം കർമ്മം , കർമ്മഫലം''! അല്ലാതെന്താ ?   samuelkoodal 9447333494    



    

No comments:

Post a Comment

Note: only a member of this blog may post a comment.