Tuesday 3 April 2018

വെള്ളിടിയേറ്റ മതങ്ങൾ!

പത്രോസെന്ന പാറമേൽ പണിത സഭയെന്നാകിലും ആകാശത്തുനിന്നും മഴയില്ലാനേരത്തു വെള്ളിടി വെട്ടിയാൽ മരം ഉണങ്ങുന്നതു            
പോലെയാകും ! ''നരകത്തെ ഇല്ലാതാക്കിയ'' പോപ്പിന്റെ മൊഴി, കാലത്തെ നടുക്കിയ വെള്ളിടിപോലെ ക്രിസ്തീയസഭകളെ ആകെ ഉണക്കിക്കളയും! ഇടിയേറ്റമരം കാലക്രമേണ ഉണങ്ങി ഇല്ലാതാകുന്നതുപോലെ, ഈ തമ്മിലടിക്കുന്ന മതങ്ങളും താനേ ഇല്ലാതെയായിക്കൊള്ളും! കാലം കണ്ടു രസിക്കട്ടെ !  

''സ്വർഗ്ഗവും നരകവും'' കാട്ടി മനുഷ്യമനസുകളെ പൗരോഹിത്യം & പാസ്റ്റർമോന്മാർ കുരങ്ങുകളിപ്പിക്കുന്ന ''മെഡിറ്ററേനിയന് മതങ്ങളിൽ'', തമ്മിലടി കാരണം ഇടിയേറ്റതു പാത്രോസിന്റെ മതത്തിനാകാനാണ് ഏറെ സാധ്യത! ''വീടു വീടിനോട്'', ''രാജ്യം രാജ്യത്തോട്'' തന്നിൽത്തന്നെ കലഹിച്ചാലത് അവസാനത്തിനായുള്ള കലഹമാണെന്നു കർത്താവുതന്നെ മൊഴിഞ്ഞതിവിടെ സത്യമാകുകയാണ്! ''ക്രിസ്തീയത'' ലവലേശംപോലുമില്ലാത്ത ഈ സഭകളെ ഇല്ലാതാക്കാൻ പരസ്പരം വീറോടെ പൊരുതിയ വിശ്വാശപ്പോരാളികളേ,പാതിരിപ്പടയാളികളേ,പാസ്റ്റർമോൻമാരേ,     നിങ്ങൾക്കെന്റെയഭിനന്ദനം!  

കത്തനാര് ''മൂറോൻ'' കാച്ചിയപ്പോൾ, പാസ്റ്റർ ''തമ്പേറ്'' കാച്ചി ! ''രഹസ്യം രഹസ്യം'' എന്ന് ഓർത്തോഡോസ് പാതിരി പാടിയപ്പോൾ, ആകാശപാളികൾ കീറുമാറു പാസ്ററെമോൻ കാറി! അൻപതടിയകലെവരെ പള്ളികൾ മത്സരിച്ചു പണിതു, പാൽപ്പൊടിയും നെയ്യുംവിളമ്പി, ഗ്രാമങ്ങളിൽപോലും ജനത്തെ വിഘടിപ്പിച്ചു സർവ്വനാശത്തിനായുള്ള  പോരിനിറക്കി! ക്രിസ്തുവിന്റെ സ്നേഹത്തിനുപകരം, ''നിങ്ങൾ തമ്മിൽത്തമ്മിൽ വെറുക്കുവീൻ ദ്രോഹിക്കുവീൻ'' എന്ന പുതിയൊരു  കല്പന ഓരോ പാസ്റ്റർമോനും പാതിരിയും ആടുകളെന്ന അടിമക്കിടാങ്ങളുടെ മനസ്സിൽ കുത്തിവച്ചു !

ക്രിസ്തീയർ തമ്മിൽ വിവാഹം പോലും വിലക്കിയ ക്ഷുദ്രജീവികളേ,  നിങ്ങൾ മെനഞ്ഞ സഭകൾക്ക് വെള്ളിടിയേറ്റതറിഞ്ഞില്ലേ ! തങ്കം പോലത്തെ കോട്ടയത്തെ പാസ്റ്ററിനിയും ''ചെമ്പുകന്നാലിയാകും''! നിങ്ങളുടെ അടവുകൾ പതിനെട്ടും സോഷ്യൽ മീഡിയാ എത്രപെട്ടെന്നു കലക്കിക്കളഞ്ഞു, അല്ലെ? രോഗശാന്തിനാടകങ്ങളുടെ 'റിഹേഷെൽ' വരെ നാട്ടാരുകാണാൻ  കള്ളപയ്യന്മാർ വീഡിയോകളിലാക്കി ! നാറ്റക്കേസ്! ഇന്നലെ   Dr  N  ഗോപാലകൃഷ്ണൻ ''യൂട്യൂബിലൂടെ ഇവറ്റകളെ ആക്ഷേപിക്കുന്നത് കേട്ട് തൊലി പൊളിഞ്ഞു പോയി ! പക്ഷെ പാസ്റ്റർകാണ്ടാമൃഗങ്ങൾക്കെവിടെ തൊലിയുരിയാൻ ? ഇരുമ്പിന്റെ കട്ടിയല്ലേ തൊലിക്ക്!  

ജനകോടികൾക്കു ഒരുകാര്യം വ്യക്തമായി, ഇവരുടെ കയ്യിലെ ക്രിസ്തുവല്ല ''നാസറായനായ യേശു''യെന്നു! അവന്റെ ''ക്രിസ്തീയത''[ A  WAY OF  LIFE ] എന്തെന്നറിയണമെങ്കിൽ ഒന്നാമതായി നിങ്ങൾ മനുഷ്യരാകൂ , സാത്താന്റെ പ്രേതാലയങ്ങളേ... 
ക്രിസ്തു മനുഷ്യരോടാണ് "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പീന് എന്ന് പറഞ്ഞത്!; അല്ലാതെ നിങ്ങളാകുന്ന ''കടിച്ചു കീറുന്ന ,പേയ്‌ പിടിച്ച   ചെന്നായ്ക്കളോടല്ല''! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.