Tuesday 24 April 2018

''നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി'!' 

''നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി'' എന്ന KPAC നാടകം പോലെയാണീ RSS നെ തീവ്രവാദികളാക്കി, അവരോടു ജനമനസുകളിലിന്നു കാലം ഭയമുളവാക്കിയത്! RSS നെ ഭാരതത്തിന്റെ കാവല്മാലാഖമാരാക്കി അനേക മഹാന്മാർ വാഴ്ത്തുമ്പോൾ, ''കയറിനെ പാമ്പാക്കിയ''  നമ്മുടെ കാഴ്ച്ചക്കുറവല്ലേ, RSS നെ നാം ഇന്ന് ഭയത്തോടെ കാണുന്നതിന് കാരണം?

മതങ്ങളിലെ സഭാമേൽക്കോയ്മയുടെ പേരിൽ, ''കാനോൻ''  നിയമത്തിന്റെ മറവിൽ, ഇന്ത്യയുടെ സമ്പത്തു മുഴുവൻ പടിഞ്ഞാറോട്ടു കടത്തുന്ന സഭകളുടെ, മതങ്ങളുടെ ധിക്കാരം ഭാരതാമ്മയെ സ്നേഹിക്കുന്ന ഒരുവനും കണ്ടുകൊണ്ടിരിക്കാൻ ഇനിയാവില്ല! 

സവര്ണരെ ഭയന്നന്നു സനാതന മതം വിട്ടു പോയ അനേകരുടെ വിയർപ്പിന്റെ വില, കൂദാശക്കാശായി അടിച്ചു മാറ്റി, ''കാനോൻ'' നിയമം നെറ്റിയിലൊട്ടിച്ചു, നാടിന്റെ നിയമത്തിന്റെ മുഖത്തു കാറിത്തുപ്പുന്ന മതനേതാക്കളാണ് / സഭാമേലാളന്മാരാണ് RSS നെ ഇന്നത്തെ RSS ആക്കിയത്!  

"ലോകാ സമസ്താ സുഖിനോ ഭവന്തൂ"  എന്ന് സദാ പ്രാര്ഥിച്ചവർ, "ഈശാ  വാസമിതം സർവം " എന്ന് കണ്ടറിഞ്ഞു, പൂവിനേയും പൊരുളിനെയും ഒരുപോലെ സ്നേഹിച്ചവർ എങ്ങിനെ ഇങ്ങിനെയായി?; എന്ന ചോദ്യത്തിനുത്തരം, പടിഞ്ഞാറിന്റെ രാഷ്ട്രീയ കടന്നാക്രമണവും പടിഞ്ഞാറൻ മതങ്ങളുടെ കയ്യിട്ടു വാരലും കൊണ്ടു മാത്രമാണ് ! 

ഈശ്വരനെപ്പറ്റിയോ ആത്മാവിനെപ്പറ്റിയോ മനസിനെപ്പറ്റിയോ ഒരു ചുക്കുമറിയാത്ത പോഴൻ പാതിരി കളർലോഹകൾ മാറിമാറിയണിഞ്ഞു,  മതഭക്തിയുടെപേരിൽ നാടിന്റെ സമ്പത്തു, നാടായനാടാകെ പള്ളികളും അർമാണകളും കൊട്ടാരങ്ങളും പണിയാൻ, ദുർവ്യയം ചെയ്യുന്നത് കണ്ടു മടുത്തിട്ടാകാം iRSS ഇങ്ങിനെയായതു?

കാലാകാലമായി ഭാരതത്തിലെ ജനകോടികളെ ആത്മീകാന്ധതയിൽ കത്തനാർ/പാസ്റ്റർമോൻ, കുഴിച്ചു മൂടുന്നത് കണ്ടു മനം നൊന്തുമാകാം ഈ മാറ്റം RSS നു ഉണ്ടായത്!

ഇവരുടെ പിതാമഹന്മാർ അവരുടെ ഹൃദയ വാതിൽ മലർക്കെ തുറന്നതു കൊണ്ടല്ലേ  ലോകത്തിലെ സകല മതങ്ങളും രാജ്യക്കാരും പണ്ടുപണ്ട് ഭാരതത്തിൽ  കുടിയേറിപ്പാർത്തത് ! ഭാരതത്തിൽ പിന്നീടാ മതങ്ങൾ ''മതംമാറ്റം'' ഒരു വ്യവസായമായി മാറ്റി! ''എല്ലാമതങ്ങൾക്കും ഇവിടെയിടമുണ്ടെന്നു'' ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്തതേ പോപ്പായിരുന്നില്ല/കാണാൻ നിയമക്കാരുമായിരുന്നില്ല , പിന്നെയോ ഇന്ത്യൻ ജനതയുടെ വിശാല മാനവ സ്നേഹമായിരുന്നതിനു കാരണം! 

''ഒട്ടകത്തിന് അറബി കൂടാരത്തിൽ തല മാത്രം വയ്ക്കാൻ ഇടം കൊടുത്തപ്പോൾ, ഒട്ടകം കൂടാരത്തിന്റെ ഉടയനായി സ്വയം മാറി , അറബിയെ തൊഴിച്ചു കൊന്നു!''  എന്ന കഥപോലെ  ഇവിടെ ചേക്കേറിയ മതങ്ങൾ ഭാരതാമ്മയുടെ മുല കുടിച്ചു വളരേണ്ടതിനു പകരം, മടിയിലാകെ തൂറി നാറ്റാൻ തുടങ്ങി! പോരാഞ്ഞു പൈതലിന്റെ  വാ തോരാതെയുള്ള  കീറ്റലും കാറലും! ഏതമ്മയ്ക്കാ താൻ പ്രസവിക്കാത്ത  ഈ ''ശവി''യോട് വാത്സല്യം കൂടുക?  മടുത്തു! ഭാരതാംബ മടുത്തു! 

പക്ഷെ ഈ മറുനാടൻ മതങ്ങളുടെ തോന്നിയവാസത്തിനൊരു മാറ്റവുമില്ലതാനും! അപ്പോൾ പിന്നെ അമ്മയുടെ പൊന്നോമനകൾ ചുമ്മാതിരിക്കുമോ! ആവില്ലവർക്കു! ഞാൻ കാലേകൂട്ടിപ്പറഞ്ഞിരുന്നു; ''ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെന്ന'' സ്വാമി വിവേകാനന്ദന്റെ മൊഴികൾ! പക്ഷെ ആരു കേൾക്കാൻ ....    samuelkoodal 9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.