Sunday 8 April 2018

''ദളിതരുണർന്നു; ഉറങ്ങുന്ന ഹിന്ദുമൈത്രിയെന്ന സിംഹമുണർന്നു !''

ഇന്ന്  9 / 5 / 2018 ,കേരളത്തിലാദ്യമായി ഒരു ''ദലിത്ബന്ത്''! മനുഷ്യനിലെ മനുഷ്യത്വം ഇല്ലാതാക്കിയ സകല പുരോഹിതരുമേ, കേൾക്ക ; ബന്ത്കരോ / മതിയാക്കൂ ഈ മനചൂഷണം//മതചൂഷണം ! മനുഷ്യൻ മനുഷ്യനായി മണ്ണിൽ ജീവിക്കട്ടെ മരിക്കുവോളം! പ്ളീസ്..
   
ദൈവത്തെയറിയാതെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ഒരർത്ഥവുമില്ലാതെ, അർത്ഥമേറിടാൻ തമ്മിലടിക്കുന്ന ക്രിസ്തീയരെന്ന ഇരുകാലിയാടുകളേ, ലോകമാകെ വകവരുത്താൻ വാളെടുക്കുന്ന, അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലങ്ങളായ മതങ്ങളേ, ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും ഇന്നയോളം സ്നേഹിക്കാനാവാഞ്ഞവരേ, ''ദളിതരുണർന്നു; ഉറങ്ങുന്ന ഹിന്ദുമൈത്രിയെന്ന സിംഹമുണർന്നു !''

''ലോകാ സമസ്താ സുഖിനോ ഭവന്തൂ'' & ''ഈശാവാസമിതം സർവം'' എന്ന് ദിനവും മന്ത്രിക്കുന്നവരേ, നിങ്ങളുടെ മന്ത്രങ്ങൾ മനസിന്റെ /പ്രാണന്റെ മന്ത്രങ്ങളല്ലായിരുന്നു; പിന്നെയോ അവ നിങ്ങളുടെ വെറും ചുണ്ടിന്റെ ജല്പനങ്ങളായിരുന്നു! കർമ്മം, കർമഫലം, ''ദളിതരുണർന്നു; ഉറങ്ങുന്ന ഹിന്ദുമൈത്രിയെന്ന സിംഹമുണർന്നു !''

ഈ ഉണർന്ന സിംഹങ്ങൾ ''വോട്ട്'' ചെയ്യാതെ, കൂട്ടത്തോടെ ''വോട്ടുബന്ത്'' നടത്തുന്ന കാലം അരികെയരിക്കയരികെ! അന്നിവിടുത്തെ നീതിബോധമില്ലാത്ത രാഷ്ട്രീയക്കാർ ''ദളിദരെന്നു/ഹീനമെന്നവർ അവഗണിച്ച ''കാലുകൾ'' പിടിക്കും! അന്നേ ''ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യ'' നെന്ന ഗുരുവചനം മനുഷ്യമനസ്സിന്റെ പ്രാണമന്ത്രങ്ങളാകൂ..! അന്നേ ''എന്നെപ്പോലെതന്നെ എന്റെ അയൽക്കാരനെയും സ്നേഹിക്കാൻ ഞാനും ഉണരൂ'' !  
''ലോകാ സമസ്താ സുഖിനോ ഭവന്തൂ'' & ''ഈശാവാസമിതം സർവം'' എന്ന മന്ത്രങ്ങൾ ''ഓംകാര'' മായ പൊരുളിന്റെ ''വിവേകമായി'' മാനവ ഹൃദയങ്ങളിൽ ഇടംപിടിച്ചിടയനാകൂ..! അന്നേ,  ഈ ഭൂമിയും സ്വർഗമാകൂ.., "അവന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും'' ആവുകയുള്ളു നിശ്ചയം ! samuelkoodal 09447333494
    

No comments:

Post a Comment

Note: only a member of this blog may post a comment.