Friday 13 April 2018

മതങ്ങൾ വേണ്ടെന്ന "മത"മാണിനിയും മനുഷ്യനാവശ്യം ! 

''കൊലയാളി മതങ്ങളും'', ''കൊലയാളി രാഷ്ട്രീയവും'' എന്നന്നേക്കുമായി ഇല്ലാതെയായെങ്കിലേ "സമാധാനം//സന്തോഷം" എന്തെന്ന് മനുഷ്യമനസ്സ് നുകരാൻ തുടങ്ങൂ!

 ''അവിടുത്തെ രാജ്യം'' , ''ദയ് കിങ്ഡം''  വരാൻ ,''ലോകാ സമസ്താ സുഖിനോ ഭാവന്തൂ'' എന്ന് മാലോകരെല്ലാം  ഒത്തുപാടാൻ, ''ഈശാ വാസ്യമിദം സർവം'' എന്ന സത്യം മാനവ ഹൃദയത്തിൽ ലോകമാകെ നിറയാൻ, മതങ്ങൾ വേണ്ടെന്ന "മത"മാണിനിയും മനുഷ്യനാവശ്യം ! ,  

അങ്ങ് പടിഞ്ഞാറ് ചാവുകടലിന്റെയോരത്തൊരു നാട് ! വലിപ്പമോ, നമ്മുടെ വഴക്കാളികളുടെ കണ്ണൂർ ജില്ലയോളമുള്ളൊരു ചിന്ന ഭൂവിഭാഗത്തോളം! ''ഇസ്റായേൽ ''! അവരുടെ കുലദൈവമാണ്  യഹോവാ ! ജനത്തിനും ദൈവത്തിനും പരമസുഖം, എല്ലാം ഓക്കേ !

 പക്ഷെ പുരോഹിതൻ എങ്ങിനെയോ ഇവരുടെ ഇടയിൽ കടന്നു! പുരോഹിതൻ താനേ നാവില്ലാദൈവത്തിന്റെ ശബ്ദമായി ! പുരോഹിതന്റെ വായും വയറും നിറയ്ക്കാൻ ,[യഹോവയെ പ്രീതിപ്പെടുത്താൻ എന്ന വ്യാജേന ] , യാഗപീഠങ്ങളായി,                       യാഗങ്ങളുമായി! യാഗമൃഗങ്ങളെ വാങ്ങിവാങ്ങി ജനത്തിന്റെ കീശ കാലിയായതു കണ്ടു മനസലിഞ്ഞ യേശു "ബലിയല്ല കരുണയാണ് ദൈവത്തിനു പ്രീതികരമെന്നു'' കാണിച്ചു, നല്ല സമരായന്റെ കഥ അവരെ  പറഞ്ഞകേൾപ്പിച്ചു , ജനത്തോട് ''നിങ്ങൾ പ്രാർത്ഥിക്കാൻ  പള്ളിയിൽ  പോകരുതെന്നു'' കര്ശനമായി വിലക്കുകയും ചെയ്തു! ഫലമോ ,പുരോഹിതഗുണ്ടാകൾ ''അവനെ കുരിശിക്ക'' യെന്നാർത്തു, പണിപറ്റിച്ചു! ചത്തവൻ ചത്തു, ചത്തില്ലേൽ ചത്തില്ല! പക്ഷെ അവനെയാരും അനുസരിച്ചില്ലിന്നുവരെ ! 

കാലം പോകെപ്പോകെ ലോകത്തിനാകെ ബർമ്മവയ്ക്കാനൊരു ചക്രവർത്തി റോമായിലുണ്ടായി! കോൺസ്റ്റാന്റിന്! അതിയാൻ രചനാസംവിധാനം ചെയ്ത ബൈബിളിൽ,നമ്മുടെ പൂർവീകൻ  കുരങ്ങിന് പോലും സംശയമുളവാക്കുന്ന 'ഇല്ലോജിക്കൽ' ഊരാക്കുരുക്കുകൾ നിരവധിയായി പണ്ടേ എന്റെ കുഞ്ഞുമനസ്സിൽ കടന്നുകൂടി ! അന്നു ഞാൻ അറിയാതെ പാടി ,

"പലരാണു ദൈവങ്ങൾ എന്ന് വന്നാകിലോ
 കലഹം സുലഭമാണുയരത്തിലും;
അവരുടെ അടിപിടിയോശയോ ഇടിനാദം?
അറിവൂറും ശാസ്ത്രങ്ങൾ അപപാഠമോ?''    എന്ന്! .

നാടാകെ ദേവാലയങ്ങളുടെ മട്ടും ആരാധനാരീതിയും മാറിമറിയുന്നു കണ്ടു, ഞാനറിയാത്ത ദൈവത്തോടറിയാതെ പണ്ട് ചോദിച്ചുപോയി ,

"എവിടാണ് നീ, നിന്റെ സ്ഥിരവാസമെവിടെ?
 പേര് പറയൂ, ഞാനാരോടും പറയുകയില്ല ;
മനുജർ ഹാ തേടട്ടെ പല വഴിക്കായ് നിന്നെ,  
അവനിലേയ്ക്കൊരുവട്ടം നോക്കൂടാതെ "    എന്ന്!   

ഇന്നിതാ ആ ''കോൺസ്റ്റാന്റിന് ബൈബിൾ'' നമ്മുടെ പൊന്നു മാർപ്പാപ്പ തിരുത്തിയെഴുതുന്നതായി വാർത്ത ! കർത്താവ് വീണ്ടും വന്നില്ലേലും സാരമില്ല, ബൈബിളൊന്നു ,ശരിയാക്കിയാൽ മതിയായിരുന്നു, സത്യം! മാർ.പോപ്പിനോടൊരു വിനീതമായ അഭ്യർത്ഥനയുണ്ടീയുള്ളവന് , "അങ്ങ് ബൈബിളിൽ നിന്ന് ഈയിടെ  വലിച്ചു കീറിക്കളഞ്ഞ ആ ''ഉൽപ്പത്തി'' പുസ്തകത്തിനു പകരം ''ശ്രീമത് ഭഗവത് ഗീത'' കൂടി ഉൾപ്പെടുത്തണമേ" [ കോൺസ്റ്റാന്റിന് ചക്രവർത്തിയുടെ പാപരിഹാരത്തിനായി, കത്തോലിക്കാ സഭയുടെ   പാപമോചനത്തിനായി]  ''ലോകം നേരത്തേ നേരറിയാൻ'' എന്ന്!     samuelkoodal 9447333494     

No comments:

Post a Comment

Note: only a member of this blog may post a comment.