Wednesday 11 April 2018

''ളോഹയ്ക്കു തീ പിടിച്ചു''! 

''പരനാറിപ്പാതിരി പൊള്ളലേറ്റു ആശുപത്രിയിൽ''!                      ''അൾത്താര ബോയ്‌സിൽ കുറുമ്പുമൂത്ത ഒരു ചെക്കന്റെ കയ്യിലെ മെഴുകുതിരിയിൽ നിന്നുമാണ് ളോഹയ്ക്കു തീ പിടിച്ചത്''! 

''ളോഹളയ്ക്കുമേലെ ളോഹ'', ''അതിനുമുകളിൽ മറ്റൊരു ളോഹ '' എന്ന അറുപതുമീറ്റർ തുണിക്കൂട്ടിൽ നിന്നും പാതിരിയെ രക്ഷിക്കാൻ, അൾത്താരാബോയ്സ്‌ നന്നേ പാടുപെട്ടെങ്കിലും ഫലമുണ്ടായില്ല!  തീ പെട്ടന്ന്  ആളിക്കത്തിയതു കാരണം അൾത്താരയിലെ  ചിന്നപിള്ളേരു കരഞ്ഞും കൊണ്ടു ഓടിയകലുകയായിരുന്നു! 

അൾത്താര വിശുദ്ധ സ്ഥലമാകയാൽ പാപികളായ ആടുകൾ അവിടേയ്ക്കു കയറാൻ മടിച്ചു ആദ്യം അറച്ചറച്ച് നിന്നെങ്കിലും, പിന്നീട് ചിലർ സ്വയം വിശുദ്ധരായി അൾത്താരയിൽ ചാടിക്കയറി, കത്തനാരെ തീയിൽ നിന്നും കഷ്ടിച്ച് രക്ഷിക്കുകയായിരുന്നു! ഗുരുതരാവസ്ഥ തരണം ചെയ്ത പാതിരി, ളോഹകണ്ടാൽ ഇപ്പോൾ ''പന്തം കണ്ട പെരുച്ചാഴിയെപ്പോലെ'' ഭയക്കുന്നു! 

''ഒരു തക്‌സാ പുസ്തകം മലർത്തി വച്ചതു നീട്ടി വായിക്കുന്നതിനിത്രയേറെ തുണിയെന്തിന്'' ? എന്നൊരു ചിന്തയുമായി വീഞ്ഞടിച്ച സുന്നഹദോസ്, വീണ്ടും പുതിയ ''കാനോൻ നിയമം'' എഴുതിയുണ്ടാക്കാൻ കൂട്ടത്തിൽ എഴുത്തറിയാവുന്നവരെ ഏൽപ്പിച്ചതായും വാർത്തയുണ്ട് ! 

പണ്ടൊക്കെ ഒരു പാതിരി ളോഹക്കൂട്ടിൽ കയറി വീട്ടിൽ വന്നാൽ, കൊച്ചുകുട്ടികളോട് അമ്മമാർ "അച്ഛനപ്പച്ചന്‌ സ്തുതി പറഞ്ഞാട്ടു കുഞ്ഞു" എന്ന് പറയുമെന്നാൽ ; ഇന്നിന്റെ ''റോബിൻഅച്ചന്മാർ'' വീട്ടിൽ കയറേണ്ട , ആഭാസനച്ചൻ പടിയ്‌ക്കൽകൂടി നടന്നു വരുന്നത് കണ്ടാൽ, പേടിച്ച കുഞ്ഞു  ''അമ്മേ, ദേ അയാള് വരുന്നു അമ്മയെ പിടിക്കാൻ '' എന്ന് കാറികൊണ്ടു പോയി ഏതെങ്കിലും മൂലയിൽ ഒളിക്കും! 

വീട്ടിൽ അന്യായത്തിനു വരുന്ന റോബിൻഅച്ചന്മാരെക്കണ്ടു ഭയന്ന് വളർന്ന ഒരു കുട്ടിക്കുരങ്ങൻ അൾത്താരയാബോയ് ആയതാണ് തീ പിടിത്തത്തിനുള്ള പ്രധാന കാരണമെന്നു വിവേകമുള്ളവർ   പള്ളിവരാന്തയിൽ കുശുകുക്കുന്നതായും പരാതിയുണ്ട്! 

ടീവീയിലായാലും പത്രത്തിലായാലും മീഡിയാകളിലാകെ പരനാറിപ്പാതിരിമാരുടെ കൊടുംകഥകൾ, കർദ്ദിനാളെന്ന  വലിയ       
കള്ളനും, മെത്രാനെന്ന വ്യഭിചാരിയോസും കൂടി ചേർന്ന ഒരു ''ആലീബാബാ ആൻഡ് കമ്പനിയാണ്'' പള്ളിയെന്നും, ആയതിനാലാണ് ക്രിസ്തു പള്ളിയെ  പണ്ടേ ''കള്ളന്മാരുടെ ഗുഹ'' എന്ന് വിളിച്ചതെന്നുമൊക്കെയുള്ള ഒരു വിജ്ഞാനം കുഞ്ഞു തലയിൽ ആരുമാരുമറിയാതെ,, കാലം ഉറപ്പിച്ചതാണ് ഈ വൈരാഗ്യം മൂത്ത ചെക്കൻ ഒരുനാൾ വിശദ്ധസ്ഥലത്തുവച്ചുതന്നെ ഈ അശുദ്ധനെ തീയിൽ പെടുത്തിയത് എന്ന് വാദിക്കുന്നവർ പരീശരാണെന്നാലും പള്ളിയിൽ ഇല്ലാതെയില്ല! 

പാതിരിമാർ കയറിയിറങ്ങി മേയുന്ന വീട്ടിലെ പിള്ളാരെ അൾത്താരബോയ്സ്‌ ആക്കരുതെന്ന പുതിയ കാനോൻനിയമവും നിലവിൽവരും അടുത്ത ഭാവിയിൽത്തന്നെ! എങ്കിലാശ്വാസമായി! 
   

പള്ളികൂദാശയ്ക്കു എഴുന്നെള്ളുന്ന വാവയുടെ ''മേശ'' വിഭവങ്ങളുടെ ലിസ്റ്റ് കാലേകൂട്ടി പള്ളികളിൽ കല്പനയായി അയയ്ക്കുന്ന പുതിയ കാനോൻ നിയമവും ഞങ്ങളുടെ സഭയിൽ നിലവിൽ വന്നു! വിശന്നപ്പോൾ  അത്തിയെ ശപിച്ച കർത്താവേ , വിശപ്പിനു ഭക്ഷണം കഴിക്കാതെ പകരം ''മേശ'' കഴിക്കുന്ന ഈ മോന്മാരോട് പൊറുക്കരുതേ..  കാലിത്തൊഴുത്തിനു പകരം അരമനകളിൽ, [ദേവലോകങ്ങളിൽ] ഉറങ്ങാതെ, പള്ളികൊള്ളുന്ന ഈ രാജാപാർട്ടു പാതിരിമേലാളന്മാർക്ക്, നിന്നെ കുരിശിച്ച യൂദരോട് കാണിച്ച മാതിരി നീ മാപ്പു കൊടുക്കരുതേ പ്ളീസ്.. samuelkoodal 9447333494  ,      






No comments:

Post a Comment

Note: only a member of this blog may post a comment.