Monday 23 April 2018

പറയാതെ വയ്യാ; മാപ്പു!

St തോമസ് ഭാരതത്തിൽ വന്നു / വന്നില്ല എന്ന് രണ്ടു പക്ഷമുള്ള ഈ കലികാലത്തും, ജസ്റ്റിസ് KT തോമസ് ഒരു പക്ഷവും ചേരാതെ തികഞ്ഞ നീതിബോധത്തോടെ പറയുന്നു "RSS ഭാരതത്തിന്റെ കാവൽ മാലാഖാമാരാണ്  "എന്ന്! ''സത്യമേവജയതേ''! ''സത്യം പരം ധീമഹി''! ''സത്യത്തിനെന്നും പതിനാറു വയസ്സ്''! എന്നൊക്കെ കൂടെക്കൂടെ പറയുന്ന ഭാരതീയന് ഇത് സത്യമാണെന്നു മനസിലാക്കാൻ ഇനിയും അധിക താമസമില്ല!

ഏതു  ക്രിമിനലിനേയും അച്ചടിച്ച കൂദാശാ ചൊല്ലി, ഇല്ലാത്ത സ്വർഗത്തു കയറ്റുന്ന, ''കയറ്റുമതി വ്യവസായിയായ'' കർദ്ദിനാൽ/കത്തനാർ /മെത്രാൻ കക്ഷി കൂടിയാലോചിച്ച സുന്നഹദോസുകളല്ലിത് പറഞ്ഞത് !ഇന്ത്യയുടെ നിയമത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ഒരു നീതിമാനായ നീതിജ്ഞന്റെ വാമൊഴിയാണിത്! "RSS ഭാരതത്തിന്റെ കാവൽ മാലാഖാമാരാണ്  "എന്ന്!  

ഇന്ത്യ കളിയിൽ തോറ്റാൽ കയ്യടിക്കുന്ന ക്രിനഗ്നരുടെ {നന്ദി കെട്ടവരുടെ] മൊഴിയല്ലിതു! പിന്നെയോ, ഇന്ത്യൻ നിയമവ്യവസ്ഥ മനഃപാഠമാക്കിയ ഒരു നീതിമാനായ വിധികർത്താവിന്റെ സത്യത്തിന്റെ വിളംബരമാണിത്! "RSS ഭാരതത്തിന്റെ കാവൽ മാലാഖാമാരാണ്  "എന്ന്!   

മനസ്സുള്ളവർ ഒന്ന് ആലോചിക്കാൻ പറയുകയാണ് ഞാൻ ! മനന ശീലമില്ലാത്ത ആടുകൾ [ജന്തുക്കൾ] ആലോചിക്കില്ലന്ന സത്യം ഓർത്തുകൊണ്ട് പറയട്ടെ ! ഭൂമിയിലാകെ എത്ര രാഷ്ട്രങ്ങൾ ഉണ്ടെന്നും, അതിൽ എത്ര രാജ്യങ്ങൾ ക്രിസ്തുമതത്തിനും ഇസ്‌ലാമിനും മറ്റു ഇതര മതങ്ങൾക്കും ഉണ്ടെന്നും, നമുക്കൊരു കണക്കെടുക്കാനെന്താ ഇത്ര മടി? വെറും യഹൂദനുമൊരു ''ഇസ്രായേൽ''രാജ്യമുണ്ട്! വെറും ഒരു സഭയ്ക്കുമൊരു രാജ്യമുണ്ട്, ''കത്തോലിക്കരുടെ വത്തിക്കാൻ''! എങ്കിൽ സനാതനധർമ്മമതമായ ,ലോകത്തിനാകമാനം വെളിച്ചം പകർന്ന, ഈ ഹിന്ദുക്കളെന്ന ജനകോടികൾക്കൊരു സ്വന്തമായ രാജ്യം വേണ്ടെന്നു ഏതു നീതിശാസ്ത്രമാണ് പറഞ്ഞിട്ടുള്ളത്?  വേണം!

ഹിന്ദുരാജ്യമായി ഭാരതം ഇന്നല്ലെങ്കിൽനാളെ അറിയപ്പെടും, ഇവിടെ ഭാരതാമ്മയെ കാക്കാൻ  ഈ കാവൽ മാലാഖാമാരുള്ളത് കാരണം നിശ്ചയം ! ഭാരത് മാതാ കീ ജയ് .. ''വീണ്ടും ജനിക്കാത്തവൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല "എന്ന കത്തനാരുടെ ചൊല്ലുപോലെ,പറയട്ടെ ഞാൻ ... ഭാരതീയരേ, നിങ്ങൾ മനനത്തിലൂടെ ''വീണ്ടും ജനിച്ചു'' ഭാരതാമ്മയുടെ പൊന്നുമക്കളായി രാഷ്ട്ര നിർമ്മാണത്തിനായി വിയർപ്പൊഴുക്കൂ..

അബദ്ധവശാൽ മതം മാറിപ്പോയ ഒരു വശാവലിയിലെ ഒരു ജന്മമാണ് ഞാൻ !എനിക്കിനിയും മിച്ചമുള്ള നാളുകൾ ഭാരതത്തിനു വേണ്ടി ചിന്തിക്കാനാണേറെയിഷ്ടം ! വീഞ്ഞടിച്ചു കത്തനാരുണ്ടാക്കിയ ഒരു ''കാനോൻ നിയമവും'' എന്നെ ബാധിക്കുകയില്ല! ഞാൻ ആത്മാവിലും മനനത്തിലും സ്വതന്ത്രനാണ് !''ജയ് ഹിന്ദ്'' samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.