Friday 20 April 2018

പല ചായത്തൊട്ടികളിൽ ചാടുന്ന കുരങ്ങൻ !

പല ചായത്തൊട്ടികളിൽ മാറിമാറി ചാടിയ കുരങ്ങൻ കണക്കെ, പലമതങ്ങളിൽ, സഭകളിൽ മാറിമാറി ചാടിച്ചാടി അവശനായ മനുഷ്യൻ! പിതാവായ തേരഹിന്റെ മതം മടുത്തു, പുതിയ മതവുമായി മുന്നേറിയ അബ്രഹാമിന്റെ മതത്തെ ന്യായീകരിച്ചില്ലാതെയാക്കിയ ക്രിസ്തുവിന്റെ പേരിൽ കത്തനാരുണ്ടാക്കിയ ക്രിസ്തുമതം, ''കാനോൻ'' നിയമത്തെ കെട്ടിപ്പിടിച്ചു, ''ക്നാനായ'' കന്യകളുടെ ''മുക്കി/ൽ പല്ലു കിളിച്ചിട്ടും'' കല്യാണമാകാതെ ഗർഭാശയം വൃഥാവിലായി! മതങ്ങൾ മനുഷ്യന് വരുത്തിവയ്ക്കുന്ന വിനയേ!?

സിറിയയിൽ മതങ്ങൾ മനുഷ്യരെ കൂട്ടത്തോടെയിന്നും കൊന്നൊടുക്കുന്നു! വംശീയ ഹത്യയും വേറല്ല! ആധുനീക മനുഷ്യൻ ഭയപ്പെടേണ്ട ഏക ശത്രു "മതമാണ് ",  മനുഷ്യനിലെ മദമിളക്കുന്ന ''മതം''! 

മഹേശ്വരനായ പരമശിവനും ദൈവപുത്രനായ ക്രിസ്തുവും ധ്യാനിച്ച തന്നിലെ ബോധചൈതന്യമായ ജഗത് പിതാവിന്റെ പേരിൽ, വക്ര ബുദ്ധികളായ പുരോഹിതർ കുത്തിക്കുറിച്ചു ചേർത്തു മലീമസമാക്കിയ ''കാനോൻ'' നിയമങ്ങൾ മൂലം, പ്രകൃതി നിയമങ്ങൾ  മനുഷ്യൻ പാലിക്കാതെയായി! പ്രകൃതിയും താനും ഒന്നാണെന്നറിയാത്ത പ്രാകൃതൻ പള്ളിയിൽ ചെന്ന് ഇരുകാലിയാടെന്ന ജന്തുവുമായി ! കത്തനാര് കൊടുത്ത ''അടിമപ്പട്ടം ''!

ചിന്തിക്കാൻ ഭയപ്പെടുന്ന മനുഷ്യാ, മനനമില്ലാത്തവൻ മനുഷ്യനല്ലെടോ!നീ ശരീരബോധത്തിൽ നിന്നും മെല്ലെ ഉയരൂ.. മനസിന്റെ തലത്തിൽ നീ എത്തിയാൽ, നീ മനസ്സായി മാറുന്നു! വീണ്ടും മനനത്തിലൂടെയല്ല  മൗനത്തിലൂടെ യാനം ചെയ്യുന്ന നിനക്ക്, നീ മനസ്സല്ല, ആത്മാവാണെന്നു തിരിച്ചറിയാൻ കഴിയും ! ''നീയെന്ന'' ബോധമാണീ പ്രപഞ്ചത്തെ നിന്നിൽ  ഉരുവാക്കിയതെന്നും, നീയെന്ന ''ബോധമില്ലെങ്കിൽ'', ഈ സാരപ്രപഞ്ചവും ഇല്ലാതെയാകുമെന്നും അറിയുന്ന ''അറിയുന്നവനാണ്'' നീ എന്ന അറിവിൽ നീ എത്തിച്ചേരും നിശ്ചയം! അപ്പോൾ ക്രിസ്തുവിനെ പോലെ നിനക്കും "നീയും പിതാവും ഒന്നാകുന്നു"എന്ന് സ്വയമറിയാനാകും ! ആ അറിവുതന്നെയാണ് ദൈവം / ''ബ്രഹ്മം'' ! 

നീ നിന്നെ സ്വയമറിഞ്ഞാൽ, പിന്നെ നീ ആടല്ല ,നിന്നെ ആടാക്കിയവന്റെ അടിമയുമല്ല ! നിന്റെ അറിവ് സത്യമായാൽ, ആ അറിവുതന്നെ നിന്നെ സ്വാതന്ത്രനാക്കുന്നു! ഹേ,സ്വാതന്ത്ര്യത്തിന്റെ പുത്രാ, നീ തന്നെ പുരോഹിതൻ, നിന്റെ കർമ്മങ്ങൾ തന്നെയാണ്  ആരാധന ! ''മാനവസേവ, ഈശ്വരസേവ''  എന്ന ഭാരതീയ ദര്ശനം കർമ്മങ്ങളിലൂടെ നിറവേറ്റൂ...   ഉടൻ നീ ''നല്ലശമരായനായി'' മാറി നിത്യജീവൻ പ്രാപിക്കുന്നു! ഹാ സ്വർഗം നിന്റെയുള്ളിലായി! നീ ഭാഗ്യവാൻ...   നീ അമരൻ!   samuelkoodal  9447333494

No comments:

Post a Comment

Note: only a member of this blog may post a comment.