Wednesday 25 April 2018

''യേശുവേ അച്ഛന്റെ പ്രാന്ത് മാറ്റണേ!''

പണ്ടൊക്കെ അയൽപക്കത്തെ വീട്ടിൽ കൊച്ചുകുഞ്ഞുങ്ങൾ, അമ്മയുടെ നിർദ്ദേശപ്രകാരം "കർത്താവേ, അപ്പച്ചന്റെ കള്ളുകുടി മാറ്റണേ" എന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്! എന്നാലെന്റെ എഴുപത്തിരണ്ടിൽ ''യേശുവേ അച്ഛന്റെ പ്രാന്ത് മാറ്റണേ'' എന്ന കൂട്ടനിലവിളി ഇന്നലെ ആദ്യമായി പള്ളികളിൽ ഞാൻ കേട്ട്! TV ചാനൽ പുറത്തുവിട്ട അച്ചായന്മാരുടെ നാണക്കേടിന്റെ ചരിതം ! 

എത്രയും ബഹുമാനപ്പെട്ട ചാനലുകാരേ, നിങ്ങളും ഇവന്മാരെ ''അച്ഛൻ, പിതാവ്'' എന്ന് വിളിച്ചു ലോകഗുരുവായ ശ്രീ.യേശുവിനെ നിന്ദിക്കരുതേ ...  പ്ളീസ് ! [''അർണോസ് പാതിരി'' / ''കടമറ്റത്തു കത്തനാർ'' / ''ഓമല്ലൂർ വടക്കേടത്ത് കത്തനാർ'' {എന്റെ അമ്മാവിയമ്മയുടെ പിതാവ്} എന്നൊക്കെയുള്ള  പഴയകാല            ''വിളിപ്പേരു'', ഇവന്മാര് മാറ്റിച്ചതാണീ ഭ്രാന്തിന്റെ തുടക്കം തന്നെ !] കാരണം ''അച്ഛാ പിതാവേ'' എന്നൊന്നും ഇവറ്റകളെ വിളിക്കരുതെന്ന് കർത്താവിന്റെ വാക്കാലുള്ള ഓർഡറാണ്! ''കാനോൻ'' നിയമമാണീ ''അച്ചൻ'' വിളി! ഇന്നിപ്പോൾ ''അച്ചൻ'' പോയി ''ഭ്രാന്തൻ'' എന്നായി! ''തിരുമേനി'' പോയി,''കളർഭ്രാന്തൻ'' ''കാമഭ്രാന്തൻ''  എന്നായി! "പിതാവേ"എന്ന ദൈവനാമം വൃഥാ എടുത്തവരേ, നിങ്ങളെ കുറ്റക്കാരാക്കിയ ദൈവം വലിയവൻ! സ്തോത്രമേശുവേ, ...

''അഭിഷക്തർ'' എന്ന് ഇവനെയൊക്കെ ജനം ആദരിക്കുമ്പോൾ, പണ്ടേ ഞാൻ പറഞ്ഞു "സാത്താനാലാണിവർ അഭിഷക്തരായതു, അല്ലാതെ പരിശുദ്ധാത്മാവിനാലല്ല "എന്ന് ! ആരും അന്നെനിക്ക് ചെവി ചായിച്ചില്ല ! ഇന്നിതാ കാലത്തികവിങ്കൽ, ഇവന്മാർ കാമഭ്രാന്തന്മാരാണെന്നും , ഇവരെ വന്ദിക്കരുത്, പകരം നിന്ദിച്ചു ആമത്തിലിട്ടു ഇവരുടെ ''കൂദാശഭ്രാന്തു'' മാറാൻ ചികിൽസിക്കേണ്ടതാണെന്നും , ആ വേല അവരുടെ അപ്പന്മാർ തന്നെ ചെയ്യട്ടെയെന്നുമുള്ള അറിവിൽ ''ആമ്മേൻ'' കരയുന്ന ഇരുകാലിയാടുകൾ എത്തിയിരിക്കുന്നു! സ്തോത്രമേശുവേ,.. 

എന്റെ കണ്മുൻപിൽ, കാമഭ്രാന്തൻ മെത്രാന്മാർ പാതിരിമാരെ മെനയുന്നത് ഞാൻ കണ്ടിട്ടുണ്ട്! സഹികെട്ടു പള്ളിയെ ഞാൻ അന്നുതന്നെ ബഹിഷ്‌കരിച്ചു! പരിശുദ്ധാത്മാവ് മെമ്പടിക്കുപോലും മെത്രാന്റെ കൈവശമില്ലാതെങ്ങിനെ അതിയാൻ ഈ പാതിരിചെക്കനെ  പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യും!? ചിന്തിക്കൂ അച്ചായാ, ചിന്തിക്കൂ ..  മെത്രാന്റെ ഹൃദയാകാശത്തുള്ള അശുദ്ധാത്മാവിനെയല്ലേ അതിയാനു അന്യനു കൊടുക്കാനാവൂ? കാമാര്ത്തിയും  അര്ത്ഥര്ത്തിയും  മൂത്ത മുഴുഭ്രാന്തൻ മെത്രാനാൽ മെനഞ്ഞെടുത്ത പാതിരി ഒരു ഭ്രാന്തനല്ലേ ആവുകയുള്ളൂ ?  ആടുകളീ മെനക്കെട് ഇന്നെങ്കിലും മനസിലാക്കിയതിൽ, യേശുവേ, സ്തോത്രം!

''യൂദായുടെ ധനമോഹം'' ബാധിച്ചു, ഭ്രാന്തായി മാറിയ മനസുമായി ഒരു പാതിരിക്കെങ്ങിനെ വി.കൂദാശ ചൊല്ലാനാകും? അത് അശുദ്ധ കൂദാശ/കുർബാന തന്നെ സംശയമില്ല !  ജനമേ, ഇനിയെങ്കിലും അകക്കണ്ണ് മെല്ലെ തുറന്നു "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന'' യേശുവിന്റെ ജീവവചനവും  മനസിലാകൂ!  ഇന്നും ക്രിസ്തുവിനെ അനുസരിക്കാതെ പള്ളിയിൽ പോയി ''ആമ്മേൻ'' കരയുന്ന ആടുകളേ, നിങ്ങൾ ഹിന്ദുക്കളുടെയിടയിൽ ജന്തുക്കളായല്ലോ! ഹാ കഷ്ടം ! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.