Wednesday 18 April 2018

''മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നല്ല! 

''മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നല്ല, ''മതമില്ലാതായെന്കിലെ മനുഷ്യൻ നന്നാവുകയുള്ളൂ'' എന്നാകണം  ചൊല്ല് !

പത്തനംതിട്ട ജില്ലയിൽ, മറ്റൊരു സഭയുടെ ചുവട്ടിൽ നിന്നും മിനിഞ്ഞാന്ന് പൊട്ടിമുളച്ച  ഒരു ചിന്ന സഭയിലെ ഒരു പുരോഹിതനെ കാലനെടുത്തപ്പോൾ, അതിയാന്റെ ശവത്തിന്റെ ശീലയിൽ ആടുകളെക്കൊണ്ട് മുത്തമിടീച്ചു മരിച്ചവനെ വിശുദ്ധനാക്കുന്ന ''ശീലക്കേട്‌'' ടീവിയിൽ ഇന്നലെ കാണാനിടയായി! ആ സഭയിലെ ഒരു വനിത അമേരിക്കയിലിരുന്നു ഈ ദുഷ്കർമ്മത്തെ പ്രവണതയെ അടിമുടി നിന്ദിക്കുന്നതും കേട്ടപ്പോൾ ഈ കുറിപ്പറിയാതെ ഞാൻ എഴുതിപ്പോകുന്നു! മാപ്പു!  

"പാപമാലിന്യങ്ങളിൽനിന്നും പൂർണ്ണമായി സ്വാതന്ത്ര്യപ്പെട്ടവൻ ക്രിസ്തുവല്ലാതെ ഒരുത്തൻപോലുമില്ല" എന്ന് ഓരോ ദിനവും പള്ളിയിൽ ചൊല്ലുന്ന പാതിരി, സ്വയം വിശുദ്ധനാകുന്നത് ആഭാസമാണ്! പാതിരി പാതിരിയെ വിശുദ്ധനായും, ജനത്തെ പാപിയായും മുദ്രകുത്തുന്ന ഈ നാറിയ ശീലവും, ചത്തവന്റെ ളോഹയുടെ ശീല [തൊങ്ങൽ] ശേഷം ജനത്തെകൊണ്ട് മുത്തിക്കുന്നതും വിഗ്രഹാരാധനയേക്കാൾ ഹീനമല്ലേ!?  
ഈ കത്തനാരന്മാർ പള്ളിയിലും മനുഷ്യമനസിലും കാട്ടിക്കൂട്ടുന്ന പുകിലെത്ര ഹീനം ?!

വ്യഭിചാരിയോസന്മാരും [ഓസിനു വ്യഭിചാരിക്കുന്നവർ] സോദോമിന്റെ വംശാവലിയിൽ പെട്ടവരും നിറഞ്ഞ ഈ മെത്രാൻകൂട്ടം ചത്താൽ ആ ശവത്തിന്റെ ശീല മുത്തുന്നവനെ പാതിരിതന്നെ ''ആടെന്നു'' വിളിക്കുന്നതിൽ എന്താ ഒരു തെറ്റ് ? 

''ഹിന്ദുക്കൾ ഇനിയെങ്കിലും ജന്തുക്കളാകാതെ'' കാക്കേണ്ടത് ഭാരതാമ്മയുടെ ചുമതലയായി കരുതണമെന്നാണെന്റെ യാചന! ഇനി മേലിൽ ഒരു ഹിന്ദുവിനെയും പള്ളിയിലിലിട്ടു ജന്തുവാക്കാൻ കത്തനാർക്കും പാസ്റ്റർക്കും വിട്ടുകൊടുക്കരുതേ ..അന്യായം കണ്ടു മടുത്തിട്ടെഴുതുന്നതാണിത്!

ദൈവത്തെ അറിയാത്ത പൗരോഹിത്യം തലമുറകളെ ആത്മീകാന്ധതയിൽ വഴി നടത്തിയത് കൊണ്ടാണീ വർഗീയ കലാപങ്ങൾ ലോകമെങ്ങും എന്നും നടന്നിട്ടുള്ളത് ! പുരോഹിതൻ വിളമ്പുന്ന ഈ ''അന്യായത്തിന്റെ മതം'',''അന്ധകാരമതം''  മനുഷ്യന് വേണ്ടേ വേണ്ടാ..എന്നാകണം! എങ്കിലേ ഇവിടെ മനുഷ്യൻ ജനിച്ചു ജീവിക്കുകയുള്ളൂ..,, ഭൂമിയിൽ സ്വർഗ്ഗരാജ്യം താനേ വരികയുമുള്ളൂ! 

മാർത്തോമാ ഭാരതത്തിൽ വന്നിട്ടേയില്ലെന്നു കാളക്കത്തനാരന്മാർ ''വാദ്'' കെട്ടുമ്പോൾ,  കാളകൾ മെത്രാനായാൽ പുന്ന്യാളനാകുമോ,    ലോകമാകെ അതിയാന്റെ  ശവശീലമുത്തിയാലും ? നാട്ടിൽ വെറും ''കാള'' യെന്നു വിളിക്കപ്പെട്ടവൻ മെത്രാനായാലും കാളമെത്രാനല്ലേ ആവുകയുള്ളൂ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ.. 
samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.