Tuesday 10 April 2018

"തിരുമേനി പീലാസായിൽ, തിരുരക്തമാക്കാസായിൽ''!

"തിരുമേനി പീലാസായിൽ, തിരുരക്തമാക്കാസായിൽ!,
'വചനമാണ് തിരുമേനി' പിന്നേതു ളോഹയിൽ?
'തിരുമേനീ' എന്ന് വിളിച്ചപമാനിക്കല്ലേ, പാപം! ;
സ്വയമറിയാത്ത മെത്രാൻ കുളിരണിയും"!

എന്ന് എന്റെ ''അപ്രിയയാഗങ്ങളിൽ'' ഞാൻ പാടിയത്, കേരളത്തിൽ ആദ്യമായി ഇന്നലെ ഒരു മെത്രാൻകുഞ്ഞിന്റെ മൂളയിൽ കയറി! പെരുത്ത സന്തോഷം! എങ്കിലും അതിയാനു കത്തോലിക്കരുടെ ''പിതാവേ'' വിളി ഒത്തിരി ഇഷ്ടമാണുപോലും! കഷ്ടം മെത്രാൻകുഞ്ഞേ!  

അബ്രഹാം വിശ്വാസികളുടെ പിതാവായെങ്കിൽ അദ്ദേഹവും ഒരു കുഞ്ഞിന്റെ തന്തയാകാൻ നൂറാംവയസിലും കാത്തിരുന്നല്ലേ?അതിമോഹം മൂത്തു വേലക്കാരിയെ പ്രാപിച്ചു ഊരാക്കുടുക്കിൽ പെട്ടതും അറിയില്ലേ മെത്രാൻകുഞ്ഞിനു? കെതൂറ എന്ന മറ്റൊരു ഭാര്യ അദ്ദേഹത്തിന് അഞ്ച് കുഞ്ഞുങ്ങളെ പെറ്റു കൊടുത്തു ! ആകെ മൂന്നു പെണ്മയിൽ ഏഴുമക്കൾ! അങ്ങനെ പണിയെടുത്തേലെ പിതാവാകാൻ   പറ്റുകയുള്ളെന്റെ മെത്രാൻ കുഞ്ഞേ! തന്നെയുമല്ല "ഭൂമിയിൽ നിങ്ങൾ ആരെയും ''പിതാവേ'' എന്ന് വിളിക്കരുത്, ഒരുവനത്രെ നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നെ" എന്ന ക്രിസ്തുവിന്റെ തിരുവചനം കാറ്റിൽ പറത്തിയിട്ടു അധികാര മോഹികളായ കള്ളന്മാരെ ''പിതാവേ'', എന്ന് വിളിക്കാൻ ക്രിസ്ത്യാനി അത്രയ്ക്കും ഉളുപ്പില്ലാത്തവനാണോ മെത്രാൻകുഞ്ഞേ ? ''കള്ളന്മാരുടെ ഗുഹ'' യെന്നു കർത്താവ് പള്ളിയെ വിളിച്ചപ്പോൾ, അതിലെ പ്രധാനകള്ളൻ,[കൊള്ളത്തലവൻ] മെത്രാൻ തന്നെയാവുകയില്ലേ? അതുകൊണ്ടാപ്പൂതി വിട്ടേര്..

പല മെത്രാന്മാർക്കും ''വഴീപിള്ളേരുണ്ടെന്ന്'' ഞാൻ കേട്ടിട്ടുണ്ട് ! കുടലിലും ഒരുത്തനുണ്ട്‌പോലും! എന്തായാലും താൻ ''തിരുമേനി'' യല്ല, ''വെറുംമേനി''യാണെന്ന് പറഞ്ഞു, എളിമയുടെ ഒരു കടുകുമണി ലോകത്തെ കാണിച്ച അങ്ങയെ നമിക്കുന്നു ഞാൻ! ''വട്ടക്കുന്നേൽ കുട്ടപ്പാ ,ആലീസിന്റെ അപ്പച്ചാ " എന്ന കോട്ടയത്തെ ഞങ്ങളുടെ വാവയെ അപമാനിക്കാൻ, യാക്കോബായക്കാരുടെ പണ്ടത്തെ മുദ്രാവാക്യംവിളി ഇന്നുമെന്റെ ചെവിയിൽ മുഴങ്ങുന്നു!

''സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ
സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ, ഭാരതത്തിനുപനിഷത്തുപേക്ഷിച്ചെൻ വല്യപ്പച്ചൻ,        
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!
                        
മുലക്കരം കൊടുക്കുവാൻ പിശുക്കനെന് മുത്തഛന്റെ 
മടികാരണമാ മനം മതം വെറുത്തു!; 
പിടിച്ചിട്ടഴിക്കും ജംബർ, അതു ഭയന്നെൻ മുത്തശ്ശി
മതം മാറി പാതിരിതൻ വഴിക്കു വന്നു!" 

എന്ന എന്റെ ''അപ്രിയ യാഗങ്ങളിലെ'' രോദനം ശരിവച്ച അങ്ങയുടെ പ്രസ്താവനയെ ഞാൻ കൈമുത്തി സ്വീകരിക്കുന്നു! നന്ദി നന്ദി നല്ല നമസ്ക്കാരം! 

കേരളത്തിന്റെ ദളിതരുണർന്നിന്നലെ കേരളത്തിലെ മാടമ്പികളെ നിശ്ചലരാക്കി ''ബന്ത്'' നടത്തിയിട്ടുപോലും , ദളിതൻ ക്രിസ്ത്യാനിയായി {പള്ളിയിൽപോയി ആടായതു കാരണം} ഒന്ന് ഉണരാനോ, കത്തനാരുടെ കള്ളന്മാരുടെ ഗുഹയിൽ നിന്നും ഓടി രക്ഷപെടാനോ, ഒരു ചിന്തപോലും ഇല്ലാതെ "നഷ്ടപ്പെടുവാൻ വിലങ്ങുകൾ കിട്ടാനുള്ളത് പുതിയൊരു സ്വർഗ്ഗ'' മെന്നു, മനസുനീളെ, കാലമെല്ലാം മുദ്രാവാക്യം വിളിക്കുന്ന അച്ചായസേനയേ, ............         ഐ ഫീൽ പിറ്റി ഫോർ യു!       samuelkoodal  9447333494

No comments:

Post a Comment

Note: only a member of this blog may post a comment.