Thursday 12 April 2018

''സാത്താനേ, എന്നെ വിട്ടു പോ '' 

''സാത്താനേ, എന്നെ വിട്ടു പോ'',എന്നൊരുവനെ യേശു മുഖത്തു നോക്കി ആട്ടിപ്പുറത്താക്കിയിട്ടു, അവൻ തന്റെ മരണമെത്തുന്ന നേരത്തുപോലും, ''കോഴി കൂകും മുൻപേ, തന്നെ മൂന്നുവട്ടം തള്ളിപ്പറയും'' എന്നും തികാലജ്ഞാനിയായ യേശുവിനു അറിയാമായിരുന്നു എന്നിരിക്കെ, ഒരുവൻ സാത്താനാണെന്നു താൻ തന്നെ കണ്ടെത്തി വിശേഷിപ്പിച്ച ആ പത്രോസിനെ ഒരു പാറയാക്കുകയും, ആ പാറമേൽ [തനിക്കൊരിക്കലും വേണ്ടാത്ത] ഒരു സഭയെ യേശു പണിയുമെന്നും സ്വപ്നത്തിൽ പോലും യേശു കണക്കു കൂട്ടുമെന്നു ഈയുള്ളവന് ആലോചിക്കകൂടി വയ്യ!   

ഈ കുതന്ത്രങ്ങൾ കരുവാക്കി, ഒരു ബൈബിൾ കോൺസ്റ്റാന്റിന് ചക്രവർത്തി മെനഞ്ഞുണ്ടാക്കിയെങ്കിലും, ഇന്നിതാ ആ പുസ്തകത്തിന്റെ കുത്തിക്കെട്ടു ശരിയല്ല എന്ന കണ്ടെത്തലിൽ ഒരു പോപ്പ് ഉയർത്തെഴുന്നേറ്റിരിക്കുന്നു! ''സംഭവാമി യുഗേ യുഗേ"എന്ന ഭഗവാന്റെ ''തിരുക്കുരൽ'' ഓർത്താൽ, ഈ പോപ്പ് ക്രിസ്തുവിന്റെ ഒരു തനിയാവർത്തനമാണെന്നെനിക്കു തോന്നുന്നു! 

യഹോവയുടെ കാട്ടാളനിയമങ്ങൾ [കണ്ണിനു പകരം കണ്ണ് ] കാറ്റിൽ        പറത്തിയിട്ടു, ''ഏഴല്ലെഴുപതുവട്ടം ക്ഷമിക്ക'' എന്ന സ്നേഹത്തിന്റെ പുതിയ നിയമം സ്ഥാപിച്ച ക്രിസ്തു, വീണ്ടും കോൺസ്റ്റാന്റിന് & റോമൻ പൗരോഹിത്യം ചെയ്ത തെറ്റുകൾ തിരുത്താൻ [ബൈബിൾ അഴിച്ചു പണിയാൻ] പോകുന്നു എന്ന വാർത്ത ദൈവഹിതമെന്നല്ലാതെ എന്ത് പറയാൻ?

സ്വർഗ്ഗ നരകങ്ങളെന്ന ഉമ്മാക്കി ചായംതേച്ചു, അങ്ങിനെ സാത്താന്റെ മുകളിൽ പണിത ഇന്നിന്റെ സഭകൾ എല്ലാം ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിയുന്നതു,  യൂറോപ്പിലെ പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിലും നമുക്ക് കാണാം, എന്റെ പാസ്റ്റർമോനെ, പാതിരിക്കുഞ്ഞേ..

യേശുവിന്റെ സുവിശേഷം ലോകമാകെ പ്രചരിപ്പിക്കാൻ അവൻ കല്പിച്ചതു മറന്നിട്ട്, കളർളോഹകളുടെ സാത്താന്റെ കല്പനകളും അനുസരിച്ചു, ക്രിസ്തുവിനെ നിന്ദിച്ച സകല സഭകളും മണലിന്മേൽ പണിത വീടുപോലെയത്രേ! കാലത്തിന്റെ ശാപമേറ്റ നാറുന്ന ളോഹകളേ, നിങ്ങൾ അയക്കാരനെ സ്നേഹിച്ചില്ല, ജനത്തെ ഒട്ടു പഠിപ്പിച്ചുമില്ല! നിങ്ങൾ നല്ല സമാരായനാകാൻ സ്വജീവൻ ത്യാഗം ചെയ്തില്ല, ജനത്തെ ഇതുവരെ ''ത്യാഗമെന്തെന്നു, ബലിയെന്തെന്നു, കുര്ബാനയെന്തെന്നു'' നിങ്ങൾ  പഠിപ്പിച്ചുമില്ല ! യേശുവല്ല, കാശാണ് നിങ്ങള്ക്ക് ദൈവം ! സ്രേയസല്ല, പ്രേയസാണ് നിങ്ങളുടെ ലക്‌ഷ്യം! അല്പബുദ്ധികളേ, നിങ്ങളെ ഇന്നോളം നയിച്ച സാത്താൻ [ലൂസിഫർ] പോപ്പെന്ന നാസറായന്റെ പുനർജനിയിൽ തോറ്റുപോകുമല്ലോ!

''സുവിശേഷകൻ'' എന്ന ''ക്രിസ്തു സങ്കൽപ്പത്തെ'' വ്യഭിചരിച്ച അധമന്മാരാണ് നിങ്ങൾ! ''സന്യാസം'' എന്തെന്നറിയാത്ത വ്യഭിചാരിയോസന്മാരേ, നിങ്ങൾ ക്രിസ്തുവിന്റെ [അവനു വേണ്ടാത്ത] മണവാട്ടിമാരെ കൈകാര്യംചെയ്തു [അപ്പന്റെ കിടക്ക അശുദ്ധമാക്കിയ] മഹാ പാപികളാണ് സത്യം! നിങ്ങള്ക്ക് ഹാ കഷ്ടം!  samuelkoodal 9447333494    

No comments:

Post a Comment

Note: only a member of this blog may post a comment.