Friday 6 April 2018

''ക്ഷുദ്രം ഹൃദയ ദൗർബല്യം തൃക്തവോത്തിഷ്ഠ പരന്തപാ !'' 

 ഇന്നലെ രാത്രിയിൽ എന്റെ ഒരു സ്നേഹിതൻ [ ഫിലിം ഡയറക്ടർ ] എന്നോട് പറഞ്ഞു ,''അച്ചായാ, പ്രീസ്റ്നേക്കാൾ നീചരാണ് പൊളിറ്റീഷൻസ് '' എന്ന് ! എന്റെ വാദമതല്ല! ഒരു രാഷ്ട്രീയക്കാരൻ  അഞ്ചു കൊല്ലത്തിലധികം നമ്മെ ദ്രോഹിക്കാനാവില്ല ! പക്ഷെ പുരോഹിതൻ അവനു കുപ്പായം കിട്ടിയ അന്നുമുതൽ, അവനെ കാലൻ  ചെയ്യുന്നവരെ നമ്മെ ദ്രോഹിക്കും, എന്നതാണ്! രാഷ്ട്രീയക്കാരൻ ഭൗതീകമായേ നമ്മെ തകർക്കൂ; പക്ഷെ പുരോഹിതൻ ആത്മീകമായാണ് നമ്മെ തകർക്കുന്നത് !  

 ''ക്ഷുദ്രം ഹൃദയ ദൗർബല്യം തൃക്തവോത്തിഷ്ഠ പരന്തപാ !''  എന്ന ഗീതയിലെ രണ്ടാം അദ്ധ്യായം മൂന്നാം ശ്ലോകത്തിന്റെ രണ്ടാം പകുതിയിൽ, ഭഗവാൻ അർജുനനോട്, അവന്റെ യഥാർത്ഥ അവസ്ഥ വിവരിക്കുകയാണ് ഈ വരികളിലൂടെ ! ഇതിനു സമാനമായി ക്രിസ്തു "ഒരുവൻ സർവലോകവും നേടിയാലും അവന്റെ ആത്മാവിനെ  നഷ്ടമാക്കിയാൽ" എന്ന് സഹതപിക്കുന്നുണ്ട് ! സ്വയം ആത്മാവിനെ അറിയാതെ, നമ്മിലെ ഈശ്വരനെ അറിയാതെ,  ആത്മജ്ഞാനം നേടാതെ, ആത്മീകാന്ധതയിൽ കിടന്നു മൂക്കിൽ പഞ്ഞി വെച്ചാൽ, ഏതു കൂദാശ കൊണ്ടവനെ ഈ കത്തനാര് രക്ഷിക്കും ?  ആയതിനാൽ ഭൗതീക നാശത്തിനേക്കാൾ അധികഠിനമാണ്‌  ആത്മീകാന്ധത! എന്നുവന്നാൽ , വെറും അഞ്ചുകൊല്ലത്തേക്കു നമ്മെ ദ്രോഹിക്കുന്ന രാഷ്ട്രീയക്കാരൻ,  ആജീവനാന്തം നമ്മുടെ  ''ഇടയൻ'' കളിച്ച ഈ പാതിരി / പാസ്റ്റർമോന്മാരോളം ക്ഷുദ്രജീവികളല്ല മാനവരാശിക്ക്; എന്ന് ഞാനും വാദിച്ചു!     four  '' P '' കളിൽ, priest  ന്റെ "P " ആപൽക്കരമാണ് മാളോരേ! keep  away  from  them .....    samuelkoodal 9447333494 

No comments:

Post a Comment

Note: only a member of this blog may post a comment.