Monday 9 April 2018

ക്രിസ്തീയർക്കു പള്ളി വേണ്ടാ; പാതിരിയും, പള്ളിവഴക്കും വേണ്ടാ!

ഒന്ന് സാമുവേൽ മുപ്പത്തിയൊന്നിന്റെ 12 &13 ഇൽ, ശവൂലിന്റെയും  പുത്രന്മാരുടെയും ശവങ്ങൾ ബേത്ത്-ശാന്റെ ചുവരിൽ നിന്നും എടുത്തു യാബേശിൽ കൊണ്ടുവന്നു ദഹിപ്പിച്ചു, എന്ന് വായിക്കാം ! അവരുടെ അസ്ഥികൾ എടുത്തു അവിടെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു! [ ''ഭാരതസംസ്കാരം'' ദഹിപ്പിച്ചശേഷം അസ്ഥികൾ തുളസിത്തറയിൽ കുഴിച്ചിടുന്നു എന്നുമാത്രം!] നമുക്കുമിതാക്കരുതോ? എന്തിനു കൂട്ടക്കല്ലറയും, കൂട്ടത്തല്ലും, കള്ളക്കൂദാശയും, പള്ളിയും പാതിരിപ്പാടയും ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ പ്ളീസ് ...

ദൈവവും കർത്താവും മനസിൽപോലും കാണാത്ത ഈ പാതിരിക്കൂദാശയെന്ന ''ബ്രിടീഷ് തട്ടിപ്പു'' ക്രിസ്തീയർക്കരുതരുതേ .. 
കത്തനാരുടെ ഈ തട്ടിപ്പിനിരയായാണ് നാം പള്ളി പണിയുന്നതും തമ്മിലടിക്കുന്നതും! നല്ല ശമരായനാകേണ്ട നാം,നമ്മുടെ  കാശു മുഴുവൻ പാതിരിക്കീശയിൽ കുത്തിനിറയ്ക്കുന്നു!; ഒടുവിലാ തെമ്മാടിക്കത്തനാർ നമ്മുടെ ശവത്തേയും അപമാനിക്കാൻ തെമ്മാടിക്കുഴിയും കുഴിച്ചു കാത്തിരിക്കുന്നു പള്ളിയിൽ! പോകൂ വേഗം പള്ളിയിലേക്ക് ...

നമ്മുടെ പിതാക്കന്മാരുടെ വിയർപ്പിന്റെ വിലയായി പാതിരിപ്പട സ്വരൂപിച്ച കോടികൾ, ഇന്ന് കാനോൻ നിയമത്തിലാക്കി അവർ സ്വന്തമാക്കി ! ''വിയർപ്പൊഴുക്കിയ ഞമ്മള്പ്പിന്നെ പടിക്കുമ്പുറത്ത് '' എന്ന മാപ്പിളപ്പാട്ടിലെ ശീലുപോലായി!

ഇസ്രയേലിന്റെ മാഹാരഥരാജാവ് ശവൂലിനെ ദഹിപ്പിക്കാമെങ്കിൽ സാമുവേൽകൂടലിനെ എന്തുകൊണ്ടായിക്കൂടാ? ആകാം ! എന്റെ ശവം പാതിരിക്കൂദാശയില്ലാതെ ദഹിപ്പിച്ചാൽ മതിയെന്റെ വീട്ടുവളപ്പിൽ ! 

ക്രിസ്തുവിനെ അനുസരിക്കാത്ത നിങ്ങൾ ക്രിസ്തീയരല്ല , പിന്നെയോ സിറിയൻ, റോമൻ, സീറോ, ലത്തീൻ, അഞ്ചര, ശാബിത്, സീയെസയ്, യാക്കോബായാ, മാർത്തോമായ...പെന്തക്കൂസും പ്രൊട്ടസ്റ്റന്റും! പോകുന്നങ്ങനെ നാനാ ജാതികൾ ..റികൾ!   samuelkoodal 9447333494    

No comments:

Post a Comment

Note: only a member of this blog may post a comment.