Thursday 26 April 2018

''എന്റെ ജനത്തിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നു!''

''മിസ്രയിമിൽ ഫറവോന്റെ അടിമകളായി കഴിയുന്ന എന്റെ ജനത്തിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നു'' എന്ന് മോശയോട് അരുളിയവൻ ഇന്ന് നമ്മോടു കൽപ്പിക്കുന്നു, ''വേഗം കർമ്മനിരതരായി ആ കണ്ണുനീർ തുടയ്ക്കുവാൻ''! ''യേശുവേ അച്ഛന്റെ ഭ്രാന്തു മാറ്റണേ..'' എന്ന കത്തോലിക്കാ തടവറകളിലെ [പള്ളികളിലെ] എന്റെ ജനത്തിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നു!'' എന്ന് സൈന്യങ്ങളുടെ യഹോവാ അരുളിച്ചെയ്യുന്നു! കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ!

നാനാവിധ നാസൂലങ്ങളും ളോഹയിൽ കയറിക്കൂടി, ക്രിസ്‌തു വെറുത്ത, അവനു വേണ്ടാത്ത പൗരോഹിത്യം നാടാകെ നാറ്റകേസാകുമ്പോൾ , നാസറായാനും നസ്റാണിക്കും കേരളത്തിലും പൊറുതിമുട്ടി! പള്ളിയായ പള്ളികളിൽ സദാ കൂട്ടമുറവിളി " ''യേശുവേ അച്ഛന്റെ ഭ്രാന്തു മാറ്റണേ.''എന്ന്!

''ഞാൻ ആകുന്നവൻ ഞാനാകുന്നു'', ''ഹെർമോണിലെ മഞ്ഞു ഞാനാകുന്നു'', ''ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു",''താഴ്വാരങ്ങളിലെ താമരപ്പൂക്കൾ ഞാനാകുന്നു" ,''ഞാനും പിതാവും ഒന്നാകുന്നു'', ''ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു'',"പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആയിരിക്കുന്നതുപോലെ ഇവരും നമ്മിൽ ഒന്നാകേണ്ടതിനു തന്നെ",തുടങ്ങി ,"എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു"എന്നുവരെ പറഞ്ഞ യേശു നമ്മെ വിളിക്കുന്നു ഈ ഇരുകാലിയാടുകളായി പള്ളിയെന്ന പാതിരിയുടെ ജയിലറയിൽ പാതിരിയുടെ നാനാതറി ഭ്രാന്തിനെച്ചൊല്ലി കരയുന്ന ജനത്തിന്റെ കണ്ണീരൊപ്പി അവരെ ആശ്വസിപ്പിക്കാൻ,നമ്മോടാഹ്വാനം ചെയ്യുന്നു! മന നമുള്ള ദൈവജനമേ, ഉണരൂ വേഗം! 

ക്രിസ്തീയതയിലെ ''അദ്വൈതം'' കാണാത്ത കുരുടന്മാരായ വഴികാട്ടികൾ, അവരുടെ മനസിന്റെ മായയിൽ തോന്നിയ ''ദ്വൈതം'' ജനത്തിന്റെ കാതിലോതിയോതി, ജനത്തിന്റെ ''ജന്മമഹിമയെ'' ഇല്ലാതെയാക്കി കുരുടന്മാരാക്കിക്കളഞ്ഞു! എന്നിലെ ''ഞാനെന്ന ബോധചൈതന്യം'' തന്നെയാണ് ദൈവമെന്നറിയാതെ, പോഴൻ പാതിരിയൂരുവിട്ട ഓരോചൊല്ലും വേദമാക്കി, ക്രിസ്തീയതയിലെ ''സ്നേഹമെന്ന'' വേദാന്തരഹസ്യം മറച്ചുവച്ചുകളഞ്ഞ കൊടുംചതി പ്രപഞ്ചമാനസം കലുഷമാക്കുന്നു! പുതിയ സുവിശേഷത്തിനായി ഉണരുക വേഗം സീയോനെ...    samuelkoodal 9447333494  

No comments:

Post a Comment

Note: only a member of this blog may post a comment.