Wednesday 4 April 2018

''ടെറോറിസ്റ് ആൻഡ് ട്രാൻസ് ജൻഡർ'' ക്രിസ്ത്യാനികളില്ല! 

 കാരണം, സഭ അവരെ ളോഹയ്ക്കുള്ളിലും കുപ്പായങ്ങളിലുമാക്കി സൂക്ഷിക്കുന്നു! ലോകമാകെ തീവ്രവാദികൾ നാശം വിതയ്ക്കുമ്പോൾ, ''ടെറോറിസ്റ്റുകൾ'' ക്രിസ്തീയ സഭകളിൽ മാത്രം ഇല്ലാതാവാൻ കാരണം, ''ദുർഗുണത്തിൻ സന്തതിയെ അപ്രിയമാം യാഗംപോലെ സഭാവേലിക്കയയ്ക്കുന്ന കായിനുകളായ'' മാതാപിതാക്കളു തന്നെയാണ്‌! എന്റെ ''അപ്രിയയാഗം" എന്ന കവിതാ സമാഹാരം ഇത് സൂചിപ്പിക്കുന്നു!  വീട്ടിൽ കൊള്ളാത്തവനെ, നാട്ടിൽ ഒട്ടും കൊള്ളാത്തവനെ, പള്ളിക്കൂടത്തിൽ തീരെ കൊള്ളാത്തവനെ, ''കലികാല കായേൻ തന്തമാർ'' ഏതെങ്കിലുമൊരു മെത്രാന്റെ കാലുപിടിച്ചു, കൈമുത്തെന്ന കൈക്കൂലി കൊടുത്ത്, സഭയുടെ ശാപമാകാൻ പള്ളീലച്ചനാക്കുന്നു! കുടുംബത്തിന്റെ ശാപമായിപിറന്നവനെ കുശാഗ്രബുദ്ധിക്കാരൻ ''കായേൻതന്ത'' അങ്ങിനെ കുടുംബത്തിന് മാനം ചാർത്തുന്ന മെത്രാനാകാൻ, പിന്നെ ഒത്താലൊരു കർദ്ദിനാളാകാൻ, ആദ്യം ഈ മൂടിയൻപുത്രനെ കത്തനാരാക്കുന്നു! സഭ ആ പാപച്ചുമട് താങ്ങി വാഴ്ത്തപ്പെട്ട സഭയുമാകുന്നു ! 

 ''യൂട്യൂബ്'' ലെ എന്റെ സന്ദേശങ്ങളും,[samuelkoodal samasangeetham] സാമസംഗീതത്തിലെ 140 വീഡിയോ ഗാനങ്ങളും കണ്ടു, എന്നോട് പ്രിയം കൂടിയ ഒരു സ്നേഹിതൻ, പാലാക്കാരൻ [എക്സ് അമേരിക്കൻ], ഇന്നലെ എന്റെ വീട്ടിൽ വന്നു! ഞങ്ങൾ കുശലം പറഞ്ഞിരിക്കെ, അദ്ദേഹം വീട്ടിലെ ഒൻപതാമത്തെ മകനാണെന്നും, രണ്ടാമൻ ജേഷ്ഠൻ [കൊച്ചേട്ടൻ] പുരോഹിതനാണെന്നും ഒക്കെ പറഞ്ഞ കൂട്ടത്തിൽ, ആ കൊച്ചേട്ടൻ ജന്മനാ ഒരു ''ട്രാൻസ്‌ജെന്റർ'' ആയിരുന്നെന്നും അതു കാരണമാണ് അപ്പച്ചൻ അവനെ കത്തനാരാക്കിയതെന്നും അദ്ദേഹമങ്ങു അറിയാതെ കാച്ചിപ്പോയി! അടുത്ത നിമിഷം ''ഇതെഴുതിക്കളയരുതേയെന്നുമായി'' !  ഈ സത്യം ലോകമറിയേണ്ടതാണെന്ന എന്റെ വാദം, ഒടുവിൽ ''ശരി'' വച്ച അദ്ദേഹം, സമ്മതിച്ചതു കാരണമാണീ കുറിപ്പെന്റെ ലോകരെ..! കൂടെ ചേർക്കാൻ കുറേ ഞെട്ടിക്കുന്ന സത്യങ്ങളും എനിക്കദ്ദേഹം പറഞ്ഞുതന്നു! അപ്പാടെ ഞാനതിവിടെ കുറിക്കുന്നു! 

കർത്താവിന്റെ മണവാട്ടിമാരിൽ നല്ല ശതമാനവും കുടുംബത്തിന്റെ ശാപമായി പിറന്ന ''ട്രാൻസ് ജന്റർ'' പെണ്മക്കളാണുപോലും! ഞാൻ അൽപനേരം തരിച്ചിരുന്നുപോയി, സത്യം! ''വയസ്സാകുമ്പോൾ അവരെ കണ്ടാലറിയില്ലേ // നോക്കിയാലറിയില്ലേ'' ? എന്നായി അദ്ദേഹം !  വലിപ്പമുള്ള മറുണ്ടെങ്കിലും ഈ കൂട്ടർ മാതാപിതാക്കളുടെ പാപഭാരമാണുപോലും! പക്ഷെ വി.സഭ അവർക്കൊരു താങ്ങായി/ചുമടുതാങ്ങിയുമായി! 

നിരവധി ഷണ്ണന്മാരും,[പുരോഹിതർ] പൂർണ്ണ ലൈഗീക വളർച്ചയില്ലാത്ത പെൺകുട്ടികളും [കർത്താവിന്റെ വി.മണവാട്ടിമാർ] [കായേന്റെ അപ്രിയയാഗങ്ങളായി] സഭയിൽ സേവനം ചെയ്യുന്നു എന്നതാണ് അദ്ദേഹം എന്നോടായിട്ടു പറഞ്ഞ ഞെട്ടിക്കുന്ന പരമാർത്ഥം!  ഈ ടൈപ്പു മണവാട്ടിമാർ വളരെ കര്ശനക്കാരായ ഭരണാധികാരികളാണുപോലും ! ''സ്കൂൾ നഴ്സിൻഹോം'' ഒക്കെ സഭയ്ക്കുവേണ്ടി നടത്തി, കാശുവാരാന് ദയവില്ലാത്ത [കരുണാരസം കരളിലൂറാത്ത] ഈക്കൂട്ടർ ബഹുമിടുക്കികളാണുപോലും!പ്രായമാകുംതോറും പുരുഷഭാവങ്ങൾ ഇവരിൽ കൂടിവരുമത്രെ !

  ''രതി'' അവയവങ്ങളുടെ ശീലമല്ല, പകരം മനസിന്റെ തീരാത്ത ദാഹമാണെന്നു [വിശപ്പാണെന്നു ] അറിയാത്തവരാണ് ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...samuelkoodal 9447333494






'

No comments:

Post a Comment

Note: only a member of this blog may post a comment.