Sunday 31 December 2017

''ജീവനസംഗീതം''!

ഇന്ന് 2018 ന്റെ ഒന്നാം പൊൻപുലരി !
'ഐഫോൺ'ലെ അലാറം അടിക്കുമ്മുന്നേ ഞാൻ ഉണർന്നു! 
ഞാൻ ഉണർന്നതല്ല ആരോ എന്നെ ഉണർത്തിയതാണ് ! 
അലാറം അടിക്കും മുന്നേ എന്നെ ഉണർത്തിയ എന്നിലെ ബോധത്തിലാണെന്റെ ജീവനസംഗീതം ! 
ആ ബോധചൈതന്യം എന്നിൽ ഇല്ലായിരുന്നെങ്കിൽ അലാറം ആയിരം തവണ അടിച്ചാലും ഞാൻ ഉണരുകയില്ലായിരുന്നു!

മനസിന് ജീവൻ നൽകി പുലർത്തുമെന് ചൈതന്യമേ , 
അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെൻ 
 ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനെ , 
എന്നൊക്കെ ഞാൻ ആ ചൈതന്യത്തെ വിളിക്കാറുണ്ട് !
 ഞാൻ ആ ചൈതന്യത്തിലാണ് സദാ മരുവുന്നതാണറിഞ്ഞനാൾ മുതൽ എന്റെ മൗനങ്ങളിൽ അവനോടുരിയാടാറുണ്ടു  [പ്രാര്ഥിക്കാറുമുണ്ടു] !
 എന്നിലെ ആത്മചൈതന്യത്തെ അന്വേഷിച്ചു [കർത്താവിനെ ധിക്കരിച്ചു] ഞാൻ പള്ളിയിൽ പോകാറില്ല / കത്തനാരെ കാണാറില്ല /എന്റെ വിയർപ്പിന്റെ കൂലി അവനു പുട്ടടിക്കാൻ കൊടുക്കാറുമില്ല ! കത്തനാരെ വീട്ടിൽ കയറ്റാറില്ല / വഴിയിൽ ഈ വർഗത്തെ കണ്ടാൽ മിഴി കൊടുക്കാതെ നടന്നകലുകയും ചെയ്യും! എങ്കിലും എന്റെ അപ്പച്ചന്മാരെ തലമുറകളായി പറ്റിച്ച ഈ മോന്മാരോടൊരു നീരസം [ക്രിസ്തീയമല്ലെങ്കിലും] എന്നിൽ സദാ ഉരുവാകുന്നു!

ഭൂമാഫിയായിൽ അകപ്പെട്ട കർദ്ദിനാളെ ടീവിയിൽ കാണുമ്പോൾ ഞാനറിയാതെ ഊറിച്ചിരിക്കാറുണ്ട് , ഇവന്റെയൊക്കെ കൈമുത്തുന്ന ചിന്തനശിച്ച അച്ചായനച്ചായത്തിയാടുകളെയോർത്തു! കർത്താവും ചിരിക്കുമായിരിക്കും ! സിബിഐ പോലുമിടപെടാതീ ''ഭൂമാഫിയാ കുംഭകോണം'' ഇറ്റാലിയൻ പോപ്പ് നേരിട്ട് അന്വേഷിച്ചു കർദ്ദിനാളിനെയും / അയാളെ ഒറ്റുകൊടുത്ത യൂദായുടെ അനുജൻ മെത്രാനെയും / കള്ളി വെളിച്ചത്താക്കിയ അസൂയമൂത്ത മറ്റനേകം ളോഹാധാരികളെയും വിചാരണ ചെയ്യാൻ / ശിക്ഷിക്കാൻ / വേരുതേ വീണ്ടും കൂദാശാ ചൊല്ലാൻ  കയറൂരി വിടുവാൻ വേണമത്രേ !!

ഇന്ത്യൻ പീനല്കോഡിനീത്രവേഗം തുരുമ്പ് പിടിച്ചോ? അതോ ളോഹ ശപിക്കുമെന്ന ഉൾഭയമോ? ആർക്കറിയാം ! ഏതായാലും മീഡിയാക്കാർക്കിതൊരു കൊയ്ത്തുകാലം തന്നെ ! 
ക്രിസ്ത്യനാകാതെ ഒരു ക്രിസ്ത്യാനിക്കുടുംബത്തിൽ പിറന്നതോർത്തു ലജ്ഞയോടെ പുതുവത്സരാശംസകൾ നേരുന്നു 'ഹാപ്പി ന്യൂ ഇയർ ' ! 
samuelkoodal mob 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.