Thursday 21 December 2017

ക്രിസ്തീയരേ, ലോകമാകെ ''ക്രിസ്ത്യാനികൾ'' എന്ന പേരിൽ ഇന്ന് ജനകോടികൾ ക്രിസ്തുവിനെത്തേടി കത്തനാരുടെയും പോഴൻ  പാസ്റ്ററന്മാരുടെയും [കുരുടന്മാരായ വഴികാട്ടികൾ] പുറകെ നടന്നു ജീവിതയാനം കഴിച്ചു,  ഒടുവിൽ 'അവനെ' തന്നിൽത്തന്നെ കണ്ടെത്താതെ, ''ഇല്ലാത്ത സ്വർഗത്തിൽ'' പ്രത്യാശയോടെ അതാത് പള്ളിപ്പറമ്പുകളിൽ കൂദാശാജൽപനം ചൊല്ലി മൂടപ്പെടുന്ന ഈ കലികാലത്തു, "അയൽക്കാരനെ സ്നേഹിക്കുക " എന്ന 'ക്രിസ്തീയത' ഹൃദയത്തിലുള്ള നാം ഒരുദിവസം ഒരാളെയെന്ന നിരക്കിലെങ്കിലും. നാം ഇന്നനുഭവിക്കുന്ന ഈ ആത്മീകപ്രകാശത്തിന്റെ കിരണങ്ങൾ അയൽക്കാരനിലും പകരേണ്ടതല്ലയോ ?

 ''തമസോമാ ജ്യോതിർഗമയാ'' നാം ഭൂമിയുടെ ഉപ്പാകുന്നു / നാം ഭൂമിയുടെ വെളിച്ചമാകുന്നു! ''വെളിച്ചം  പറയിൻ കീഴിലല്ല തണ്ടിന്മേലത്രേ വയ്ക്കേണ്ടത്'' ! അറിവൊരമൃതമാകയാൽ നാം  രുചിച്ചയറിവിന്നമൃതം അയൽക്കാരനും പകരേണ്ടതല്ലയോ? നമ്മെ ''വാങ്ങുന്നവനാകാതെ കൊടുക്കുന്നവനാക്കിയതിനാൽ'' നമുക്കും ''നല്ല 
 ശമരായനെപ്പോലെ'' അയൽക്കാരാനും  അറിവ് കൊടുക്കാം ! അറിവാണേറ്റം വിലയുള്ളധനം !  ഒത്തുകൂടാം നമുക്ക് ഓരോ ഗ്രാമങ്ങളിലും ..  

നാം ഗ്രാമങ്ങൾതോറും ഓരോ ക്രിസ്തീയ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കിയാൽ ആ ഗ്രാമത്തിൽ പിന്നെ 'വെറൈറ്റി' പള്ളികളും കോലാഹല കൂദാശകച്ചേരികളും വേണ്ടാ ! നമ്മെ ഊറ്റിക്കുടിക്കാൻ പാതിരിപ്പാടയും പാസ്റ്റർമോൻമാരും വേണ്ടാ ! പള്ളികൾ പണിതുപണിതു  നമ്മുടെ പ്രയഗ്നം  ഈ ചൂഷകരുടെ കീശയിൽ വീഴുകയുമില്ല ! samuelkoodal mob  9447333494  


No comments:

Post a Comment

Note: only a member of this blog may post a comment.